വിശാൽ: അയ്യോ അങ്ങനെ അല്ല, പക്ഷെ സിദ്ധു ഇതിനൊക്കെ അപ്പുറത്തു ആരോ ആണ്.
സിദ്ധു: ഞാൻ ഒരു ഭീകരനും അല്ല വിശാൽ, എന്നെ തൊടാൻ ഞാൻ ആരെയും അനുവദിക്കാറില്ല, അത്രേ ഉള്ളു.
വിശാൽ സിദ്ധു നെ നോക്കി ചിരിച്ചു.
സിദ്ധു: ഓഫീസ് എത്തി, നീ ആ ഗേറ്റ് ൻ്റെ മുന്നിൽ നിർത്തു.
സിദ്ധു കാർ ൽ നിന്നും ഇറങ്ങി….
“താങ്ക്സ് വിശാൽ… നമുക്ക് ഒരു ദിവസം കൂടാം”
വിശാൽ: തീർച്ചയായും വേണം.
സിദ്ധു ഓഫീസ് ലേക്ക് കയറി.
സിദ്ധു ഫോൺ എടുത്തു നോക്കി.
മീര യുടെ കുറെ കാൾസ് ഉം മെസ്സങേസ് ഉം, പിന്നെ ജോവിറ്റ, കുറെ ഒഫീഷ്യൽ കാൾസ് അങ്ങനെ എല്ലാവരുടെയും കാൾസ് ഉണ്ട്. ശില്പ ഡെ മെസ്സേജ് ഉം.
സിദ്ധു നിമ്മിയെ വിളിച്ചു.
നിമ്മി: എന്തായി?
സിദ്ധു: ഹാ… അത് compromise ആയി.
നിമ്മി: മീര വിളിച്ചിരുന്നു, നീ ഫോൺ എടുക്കുന്നില്ല എന്നൊക്കെ പറഞ്ഞു. ഞാൻ നീ തിരിച്ചു വിളിച്ചോളും എന്ന് പറഞ്ഞു.
സിദ്ധു: ഹാ…
നിമ്മി: നീ എവിടെയാ ഇപ്പോ?
സിദ്ധു: ഞാൻ ഓഫീസ് ൽ എത്തി ഡീ.
നിമ്മി: ഓക്കേ.
സിദ്ധു: ശരി ഡീ, കുറേ കാൾസ് ഉണ്ട്, ഞാൻ നിന്നെ പിന്നെ വിളികാം.
നിമ്മി: ഓക്കേ ഡാ.
സിദ്ധു മീരയെ വിളിച്ചു.
മീര: ഡാ… എവിടാ നീ?
സിദ്ധു: ഞാൻ ഓഫീസ് ൽ എത്തി. നിൻ്റെ അലൻ്റെ പ്രശ്‍നം ഒക്കെ തീർത്തു.
മീര: ഞാൻ അറിഞ്ഞു, അവൻ എന്നെ വിളിച്ചു പറഞ്ഞു. നീ ഭയങ്കര ഗുണ്ടായിസം ആയിരുന്നു എന്ന്. പ്രശ്‍നം ഒക്കെ തീർത്തു, പക്ഷെ നീ ശരിക്കും ആരാ എന്നൊക്കെ എന്നോട് ചോദിച്ചു. നമ്മൾ ഉദ്ദേശിക്കുന്ന ആൾ അല്ല സിദ്ധു എന്നൊക്കെ പറഞ്ഞു എന്നോട്. എന്താടാ?
സിദ്ധു: ഏയ്… അവിടെ വന്നവർ എനിക്ക് അറിയാവുന്നവർ ആണ്. പിന്നെ എൻ്റെ contacts ഞാൻ യൂസ് ചെയ്തു അത്രേ ഉള്ളു. ശരിക്കും അലൻ്റെ കടയിലെ ചെക്കൻ്റെ തെറ്റ് ആണ്. അപ്പോൾ ഞാൻ അവനോട് കുറച്ചു aggressive ആയി സംസാരിച്ചു. അത്രേ ഉള്ളു.
മീര: ഹ്മ്മ്…
സിദ്ധു: ശരി ഞാൻ നിന്നെ പിന്നെ വിളികാം. കുറെ കാൾസ് ഉണ്ട്.
മീര: ശരി ഡാ.
സിദ്ധു എന്നിട്ട് ജോവിറ്റ യെ തിരിച്ചു വിളിച്ചു.
ജോ: സിദ്ധു…
സിദ്ധു: എന്താ ജോ വിളിച്ചേ?
ജോ: ഞാൻ വിളിച്ചത്, afternoon ഫ്രീ ആണെങ്കിൽ ഒന്ന് മീറ്റ് ചെയ്യാം എന്ന് പറയാൻ ആയിരുന്നു. പക്ഷെ അല്ലു വിളിച്ചിട്ട് കുറെ കാര്യങ്ങൾ പറഞ്ഞു ഇപ്പൊ. സിദ്ധു വല്യ ഡോൺ ആണെന്നൊക്കെ.
സിദ്ധു: ജോ ഡെ കെട്ടിയോൻ്റെ കട യിലെ പ്രശ്‍നം തീർക്കാൻ ഒന്ന് ഇടപെട്ടതാ കണ്ടോ ഇപ്പൊ എന്നെ വല്യ ഡോൺ ആക്കി. ഇതാ ആർക്കും ഒരു ഉപകാരവും ചെയ്യരുത് എന്ന് പറയ്യുന്നത്.
ജോ: അയ്യോ… അതല്ല. അല്ലു പറയുന്നത് സിദ്ധു നമ്മൾ കാണുന്ന ആൾ അല്ല, എന്തൊക്കെയോ ബാക് ൽ ഉണ്ട് എന്നൊക്കെ.
സിദ്ധു: ഏയ്… ഒന്നും ഇല്ല. ഞാൻ ഒരു 4 o Clock നു എത്താം. ഓഫീസ് ൽ കുറച്ചു പെൻഡിങ് പണികൾ ഉണ്ട്.
ജോ: ഓക്കേ സിദ്ധു.
സിദ്ധു തൻ്റെ ജോലി ൽ മുഴുകി.
സ്നേഹ: സിദ്ധു… എന്ത് പറ്റി? ഓടി പോവുന്നത് കണ്ടു. എന്തെങ്കിലും പ്രശ്‍നം?
സിദ്ധു: ഏയ്.. ഒന്നുല്ല.
സ്നേഹ: ഭയങ്കര സീരിയസ് ആണല്ലോ.
സിദ്ധു: എൻ്റെ സ്നേഹ, ഒന്ന് പോയെ…
സ്നേഹ വെറുതെ സിദ്ധു നെ ചെയ്യാൻ ഒരു ശ്രമം നടത്തി അവളുടെ സീറ്റ് ലേക്ക് പോയി. എന്തൊക്കെ ചെയ്തിട്ടും സിദ്ധു നെ വളക്കാൻ അവൾക്ക് പറ്റിയിട്ടില്ല ഇതുവരെ.
സിദ്ധു നു ഓഫീസിൽ കുറച്ചു അധികം പണികൾ ഉണ്ടായിരുന്നതിനാൽ, അവനു നാലു മണിക്ക് ജോ യെ കാണാൻ പോവാൻ പറ്റിയില്ല. ഇടയിൽ അവനെ നിമ്മി വിളിക്കുകയും ചെയ്തു. അവനോട് നേരത്തെ ഇറങ്ങാൻപറ്റുമോ എന്ന് ചോദിച്ചു. നിമ്മിക്ക് രാവിലെ നടന്ന സംഭവങ്ങളുടെ ഒരു ഏകദേശ ധാരണ കിട്ടിയിരുന്നു. അതുകൊണ്ട് ആണ് അവൾ അവനെ കാണണം എന്ന് പറഞ്ഞത്.
നാലു മണി കഴിഞ്ഞപ്പോൾ സിദ്ധു നെ ജോ വിളിച്ചു.
സിദ്ധു: ജോ…
ജോ: സിദ്ധു… എവിടാ?
സിദ്ധു: ജോ… എനിക്ക് ഇന്ന് വരാൻ പറ്റും എന്ന് തോന്നുന്നില്ല, ഓഫീസിൽ നല്ല തിരക്കിൽ ആണ്.
ജോ: ആണോ? ഞങ്ങൾ സിദ്ധു നെ വെയിറ്റ് ചെയ്യുവാരുന്നു.
സിദ്ധു: I know, പക്ഷെ നടക്കും എന്ന് തോന്നുന്നില്ല, നമുക്ക് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചാലോ?
