ജീവിത സൗഭാഗ്യം – 20 10

മീര: എനിക്കറിയാം. പക്ഷെ എനിക്ക് അവനെ അറിയാം.

അലൻ: അത്രയും ഞങ്ങൾക്ക് അറിയില്ലല്ലോ അവനെ. വിശാൽ നു എൻ്റെ അത്ര പോലും അറിയില്ല, അപ്പോൾ ഉണ്ടാവുന്ന ഒരു പേടി, അത്രേ ഉള്ളു.

മീര: മനസിലായി എനിക്ക്, പക്ഷെ ആ കാര്യത്തിൽ എനിക്ക് പേടി ഇല്ല.

വിശാൽ: അത്രേ ഉള്ളു… ആ വിഷയം വിട്. പക്ഷെ ഒരു കാര്യം ഉണ്ട്. സിദ്ധു ഇല്ലായിരുന്നെങ്കിൽ ഇന്ന് പോലീസ് ഉം പ്രശ്നങ്ങളും ഒകെ ആയേനെ. സിദ്ധു വന്നതുകൊണ്ട് ഒന്നും ഇല്ലാതെ സംഭവം ഓക്കേ ആയി.

അലൻ: കറക്റ്റ് ആണ്.

വിശാൽ: നിൻ്റെ ആ ചെക്കൻ കാണിച്ചത് ശുദ്ധ പോക്രിത്തരം ആണ്. ആ പെണ്ണിനെ കൊണ്ടുനടന്നു കാര്യം കഴിഞ്ഞിട്ട് കൈ മലർത്തി.

മീര: നല്ല പെണ്ണാണോ?

അലൻ: കണ്ടില്ല ഞാൻ.

വിശാൽ: അവളെ ഞാനും കണ്ടില്ല.

അലൻ: അവളെ ആണ് സിദ്ധു ൻ്റെ കാർ ൽ കൊണ്ടുപോയത്.

മീര: ആര്?

അലൻ: സിദ്ധു വന്നപ്പോൾ തന്നെ അവളെ ആ കാർ ൽ സിദ്ധു പറഞ്ഞു വിട്ടു വീട്ടിൽ.

മീര: ആര് കാർ ഓടിച്ചു?

അലൻ: കോളനി കാരുടെ കൂടെ ഉള്ള ഒരു പയ്യൻ അവളെ ആയിട്ട് പോയി. അതല്ലേ സിദ്ധു നെ വിശാൽ ആണ് അവൻ്റെ ഓഫീസിൽ ഡ്രോപ്പ് ചെയ്തത്.

മീര: അപ്പൊ അവനു നല്ല പരിചയം ഉണ്ടല്ലോ കോളനി കാർ ആയിട്ട്.

വിശാൽ: അവര് സിദ്ധു പറയുന്നിടത്ത് നില്കും എന്ന് അതല്ലേ ഞങ്ങൾ പറഞ്ഞത്.

മീര: ഹ്മ്മ്…

അലൻ: എന്നാലും അവളെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ.

മീര: അയ്യോടാ, അവൻ്റെ ഒരു സങ്കടം നോക്ക്.

വിശാൽ: നീ നിൻ്റെ അവനോട് ചോദിക്കാൻ വയ്യാരുന്നോ? നല്ല പെണ്ണാണോ എന്ന്?

അലൻ: ആര് ദിലീപ് നോടോ?

വിശാൽ: ആ അത് തന്നെ ദിലീപ്, ഞാൻ അവൻ്റെ ആ പേര് ആലോചിക്കുവാരുന്നു.

അലൻ: അല്ലെങ്കിൽ തന്നെ അവൻ പ്രാന്തു പിടിച്ചിരിക്കുവാ, ഇനി ഞാൻ അത് കൂടി ചോദിച്ചിട്ട് വേണം.

മീര: വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ.

വിശാൽ: രാത്രി കോളനി ൽ പോയി അവളുടെ കൂടെ കിടക്കാൻ അവനു പറ്റി, എന്നിട്ട് ആ പൊട്ടൻ പറയുവാ, അവൾ കോളനി ലെ പെണ്ണ് ആണെന്ന് അറിയില്ലാരുന്നു എന്ന്. അത് കേട്ടപ്പോൾ എനിക്ക് അപ്പോഴേ തോന്നി ഇപ്പൊ അവനു കിട്ടും എന്ന്.

അലൻ: പൊട്ടൻ…

വിശാൽ: എനിക്ക് ശരിക്കും ചിരി ആണ് വന്നത്. അത് പറഞ്ഞു തീർന്നില്ല പിന്നെ സിദ്ധു ൻ്റെ കൈക്കുള്ളിൽ അവൻ്റെ കഴുത്തു തൂങ്ങി കിടക്കുന്നതാണ് കാണുന്നത്.

മീര: അവൾ പ്രെഗ്നന്റ് ആണോ?

വിശാൽ: ആണോ ഡാ?

അലൻ: ഞാൻ എങ്ങനെ അറിയാന?

വിശാൽ: അവനോട് ചോദിക്കാമായിരുന്നില്ലേ?

അലൻ: ചോദിച്ചില്ല.

മീര: ആയിരിക്കും അത് കൊണ്ട് ആവും ഇപ്പൊ ഇത്ര ഇഷ്യൂ ആയത്.

വിശാൽ: സിദ്ധു നു അറിയാമായിരിക്കും.

മീര: അവനോട് അവര് പറഞ്ഞിട്ടുണ്ടാവും.

അലൻ: ഹ്മ്മ്… ചാൻസ് ഉണ്ട്.

മീരയുടെ ഫ്ലാറ്റ് ൻ്റെ ഗേറ്റ് ൽ അലൻ കാർ നിർത്തി.

മീര: ഡാ… വാ കയറിയിട്ട് പോവാം.

വിശാൽ: ഇപ്പോളോ?

മീര: ഹ.. വായോ, ഒന്നുല്ലെങ്കിലും എന്നെ അന്ന് രക്ഷിച്ചു വീട്ടിൽ കൊണ്ട് ആക്കിയത് അല്ലെ? ഒരു കോഫി കുടിച്ചിട്ട് പോവാം.

അലൻ: നിൻ്റെ ചേച്ചി ഇല്ലേ അവിടെ?

മീര: അതിനെന്താ? നമ്മൾ രണ്ടും കൂടി പോവുന്നത് പോലെ അല്ലല്ലോ. വിശാൽ ഉണ്ടല്ലോ കൂടെ.

വിശാൽ: അഹ്… അപ്പോൾ നിങ്ങൾ രണ്ടും കൂടി സ്ഥിരം ആണല്ലേ.

മീര: ഏയ്… വല്ലപ്പോഴും. അലൻ… നീ വിസിറ്റർസ് പാർക്കിംഗ് ൽ ഇട്.

മൂന്ന് പേരും കൂടി കാർ പാർക്ക് ചെയ്തു അവളുടെ ഫ്ലാറ്റ് ലേക്ക് നടന്നു.

വിശാൽ: നല്ല പ്രോപ്പർട്ടി ആണല്ലോ.

മീര: ആണോ? താങ്ക് യു.

മീര കാളിങ് ബെൽ അടിച്ചു.

സെർവെൻറ് ചേച്ചി ഡോർ തുറന്നു.

മീര: വാ.. ഇരിക്ക് രണ്ടുപേരും. (ചേച്ചിയോട്) അവള് എവിടെ ചേച്ചി?

ചേച്ചി: ഉറക്കം ആണ്. കുറച്ചു നേരം ആയി.

മീര: ഹ്മ്മ്… ഫുഡ് കൊടുത്തോ?

ചേച്ചി: ഹാ.. കൊടുത്തു. ഞാൻ പോട്ടെ മോളെ? ഇവർക്ക് ചായ എടുക്കണോ?

മീര: വേണമെന്നില്ല ചേച്ചി. ഞാൻ കൊടുത്തോളം, ചേച്ചി പൊക്കോ.

ചേച്ചി: ശരി മോളെ.

ചേച്ചി ഉടനെ തന്നെ അവരെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പോയി. മീര ഡോർ ലോക്ക് ചെയ്തു കൊണ്ട്.

“അവൾ ഉറക്കം ആണ്, വിശാൽ…. എങ്ങനെ ഉണ്ട് ഫ്ലാറ്റ്?”

വിശാൽ: ഹ്മ്മ്… കൊള്ളാം… നല്ല ഫ്ലാറ്റ്.

മീര: നിങ്ങൾ ഇരിക്ക് ഞാൻ കോഫി എടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *