ജീവിത സൗഭാഗ്യം – 20 9അടിപൊളി 

ദിലീപ്: അലൻ സർ, സർ പറഞ്ഞാൽ ഞാൻ കേൾക്കാം. (സിദ്ധു നെ നോക്കി) വല്ലവരും പറഞ്ഞാൽ ഞാൻ കേൾക്കണ്ട കാര്യം ഇല്ല.

സിദ്ധു ദിലീപ് ൻ്റെ സംസാരം ശ്രദ്ധിച്ചു, പക്ഷെ അതിനു സിദ്ധു അപ്പോൾ റെസ്‌പൊൺഡ് ചെയ്തില്ല.

സിദ്ധു എല്ലാവരെയും കൂട്ടി അലൻ്റെ ക്യാബിൻ ൽ കയറി. ഇതിനിടയി, സിദ്ധു നു മീരയുടെ ഒരുപാട് കാളുകൾ വന്നു. അവനെ നിമ്മിയും ജോയും വിളിച്ചു. നിമ്മിയുടെ കാൾ മാത്രം സിദ്ധു എടുത്തു.

നിമ്മി: സിദ്ധു… എന്താടാ പ്രശ്‍നം? മീര വിളിച്ചു പറഞ്ഞു, അലൻ്റെ കടയിൽ എന്തോ വല്യ ഇഷ്യൂ ആണെന്ന്. പിന്നെ നിന്നെ വിളിച്ചിട്ട് നീ ഫോൺ എടുക്കുന്നില്ല എന്നും.

സിദ്ധു: ഏയ്… പ്രശ്‍നം ഒക്കെ സോൾവ് ആയി. ഞാൻ ഇറങ്ങിയിട്ട് നിന്നെ വിളിക്കാം.

നിമ്മി: ഓക്കേ.

കാൾ കട്ട് ചെയ്തു സിദ്ധു ദിലീപ് നോട്…

സിദ്ധു: ദിലീപ്, എന്താണ് പ്രശ്‍നം?

ദിലീപ്: ചേട്ടാ, നിങ്ങൾ ആരാണെന്ന് എനിക്ക് അറിയില്ല. അലൻ സർ എനിക്ക് ശമ്പളം തരുന്ന ആൾ ആണ്. അദ്ദേഹം പറഞ്ഞത് കൊണ്ട് ആണ് ഞാൻ ഇവിടെ ഇരിക്കുന്നത്. എനിക്ക് നിങ്ങളോട് ഒന്നും വിശദീകരിക്കേണ്ടതോ സംസാരിക്കേണ്ടതോ ആയ ആവശ്യം ഇല്ല.

സൈമൺ: ഡാ മോനെ….

സിദ്ധു: സൈമാ…..

സൈമൺ: ആ… സാറേ…

സിദ്ധു: ഞാൻ ആണ് അവനോട് സംസാരിക്കുന്നത്.

സൈമൺ: ശരി സർ…

സിദ്ധു: ദിലീപ്… ഒന്നും ഇല്ലാതെ ആരും ഈ കണ്ട ബഹളം ഉണ്ടാക്കില്ല. അതുകൊണ്ട് നീ കാര്യം പറ.

ദിലീപ്: എൻ്റെ പൊന്നു ചേട്ടാ, എനിക്കും ഉണ്ട് ആൾകാർ ഒക്കെ. ചുമ്മാ പേടിപ്പിക്കല്ലേ.

സിദ്ധു: മോനെ നിൻ്റെ അടുത്ത് മര്യാദക്ക് ആണ് ഞാൻ സംസാരിക്കുന്നത്. നീ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ നമുക്ക് എല്ലാർക്കും നല്ലത് ആണ്.

അലൻ: നീ പറയെടാ, ദിലീപേ…

ദിലീപ്: (സിദ്ധാർഥ് നോട്) അലൻ സർ പറഞ്ഞത് കൊണ്ട് പറയാം, അല്ലാതെ നിങ്ങളെ പേടിച്ചിട്ടൊന്നും അല്ല.

സിദ്ധു: ഹ്മ്മ്… നീ പറ.

ദിലീപ്: എനിക്ക് അവളെ കണ്ടപ്പോ ഇഷ്ടപെട്ടത് ആണ്. കല്യാണം കഴിക്കാം എന്ന് തന്നെ ആണ് ഞാൻ വിചാരിച്ചത്.

സിദ്ധു: ഓക്കേ.

ദിലീപ്: പക്ഷെ കോളനി ൽ നിന്ന് ആണെന്ന് അറിഞ്ഞപ്പോൾ ആണ് ഞാൻ പറ്റില്ല എന്ന് പറഞ്ഞത്.

സിദ്ധു: ഓക്കേ

ദിലീപ്: എൻ്റെ ഫാമിലി ലേക്ക് അവളെ ആയിട്ട് എനിക്ക് പോവാൻ പറ്റില്ല. എൻ്റെ parents ഒന്നും അവളെ accept ചെയ്യില്ല.

സിദ്ധു: പിന്നെ നീ എന്തിനാ അവളുടെ വീട്ടിൽ രാത്രി ചെന്നത്.

ദിലീപ്: അത് അവൾ എന്നെ വിളിച്ചിട്ടു കൂടി അല്ലെ, അവൾ ഡോർ തുറന്നു തരാതെ ഞാൻ അകത്തു കേറില്ലല്ലോ. അപ്പോൾ എൻ്റെ മാത്രം കുറ്റം എങ്ങനെ ആണ് ആവുന്നത്?

സിദ്ധു: സമ്മതിച്ചു. പക്ഷെ നീ കല്യാണം കഴിക്കും എന്നുള്ള ഉറപ്പിൽ അല്ലെ അവള് ഡോർ തുറന്നു തന്നത്?

ദിലീപ്: ആയിരിക്കാം.

സിദ്ധു: ആയിരിക്കാം എന്ന്….. നീ അന്ന് അവളുടെ വീട്ടിൽ ചെന്നപ്പോൾ നിനക്കു മനസിലായില്ലേ, അവള് കോളനി ലെ പെണ്ണാണെന്ന്. അപ്പോൾ നിനക്ക് പറയാമായിരുന്നില്ലേ, കെട്ടാൻ പറ്റില്ല എന്ന്.

ദിലീപ്: അപ്പോൾ വേറെ മൂഡ് ൽ ആയിരുന്നല്ലോ.

സിദ്ധു: ഓ… അപ്പോൾ നിനക്ക് കാര്യം നടക്കണമല്ലോ അല്ലെ? അത് കഴിഞ്ഞപ്പോൾ ആണ് നീ മനസിലാക്കിയത് അവള് കോളനിക്കാരി ആണെന്ന് അല്ലെ ഡാ?

ദിലീപ്: നിങ്ങൾ എന്നെ എടാ പോടാ എന്നൊന്നും വിളിക്കേണ്ട. എൻ്റെ പേര് വിളിച്ചാൽ മതി.

സിദ്ധു: ഓ… ഓക്കേ… നീ പറ… അന്ന് നിനക്ക് മനസിലായില്ലേ കോളനി ആണെന്ന്?

ദിലീപ്: അവള് എന്നെ വിളിച്ചു കയറ്റി. അതുപോലെ എത്ര പേരെ അവള് വിളിച്ചു കയറ്റിയിട്ടുണ്ടാവും. അല്ലെങ്കിലും കോളനിക്കാർക്ക് ഇതൊക്കെ വല്യ പ്രശ്‍നം ആണോ? വല്ല ക്യാഷ് ഉം വേണമെങ്കിൽ ഞാൻ കുറച്ചു അറേഞ്ച് ചെയ്യാം.

സിദ്ധു ചാടി എഴുന്നേറ്റ് അവൻ്റെ കഴുത്തിൽ പിടിച്ചു ഭിത്തിയിൽ ചേർത്ത് പൊക്കി പിടിച്ചു. അവൻ്റെ കാലുകൾ നിലത്തു നിന്നും ഉയർന്നു. സിദ്ധു ൻ്റെ വലത് കൈത്തണ്ടയിൽ ഞരമ്പുകൾ ത്രസിച്ചു നിന്നു….

സിദ്ധു ഉറക്കെ അലറി…

“ഭാ…… പൂ…. മോനെ……. ഒരു പെണ്ണിനെ ചതിച്ചിട്ടാണോടാ കൊണവതികാരം പറയുന്നത്? ക്യാഷ് വേണമെങ്കിൽ കൊടുക്കാം എന്നോ….. നായിൻ്റെ മോനെ…..”

ദിലീപ് ൻ്റെ കണ്ണുകൾ തുറിച്ചു വന്നു സിദ്ധു ൻ്റെ പിടുത്തത്തിൽ…

അലനും വിശാൽ ഉം വിറച്ചു പോയി സിദ്ധു ൻ്റെ ആ ഒരു പ്രവർത്തിയിൽ. അവർ ഒരിക്കലും സിദ്ധു ൻ്റെ അങ്ങനെ ഒരു മുഖം കണ്ടിരുന്നില്ല എന്ന് മാത്രം അല്ല, അവരെ സംബന്ധിച്ചു, അവർക്കു അവിശ്വനീയം ആയിരുന്നു ഇങ്ങനെ ഒരു സിദ്ധാർഥ് എന്നത്.

സൈമണും അലനും ചാടി എഴുനേറ്റ് സിദ്ധു ൻ്റെ വലതു കൈയിൽ പിടിച്ചു…

അലൻ: സിദ്ധു… അവൻ ചത്ത് പോകുമെടാ….

സൈമൺ: സാറെ… വിട് സാറെ… സാർ ൻ്റെ കൈകൊണ്ട് അവനു ഒന്നും വരരുത്, സാർ നെ ഇതുപോലെ ഞങ്ങൾക്ക് വേണം, ഇത് എനിക്ക് വിട് സാറെ, ഞാൻ അവനെ കൊല്ലാം സാറെ….

സിദ്ധു അവനെ നിലത്തു ഇറക്കി. ചുമച്ചു കൊണ്ട് സ്വന്തം കഴുത്തിന് സ്വയം പിടിച്ചു കൊണ്ട് ദിലീപ് നിലത്തു ചുരുണ്ടു വീണു. അവൻ്റെ കഴുത്തിൽ സിദ്ധു കൈ പാടുകൾ ചുവന്നു കിടന്നു. ദിലീപ് പേടിച്ചു വിറച്ചു കൊണ്ട് സിദ്ധു ഭീതിയോടെ നോക്കി. ദിലീപ് മാത്രം അല്ല, വിശാലും അലനും വളരെ ഭയത്തോടെ ആയിരുന്നു സിദ്ധു നെ നോക്കിയത്.

സിദ്ധു തൻ്റെ ഫോൺ ൽ അപ്പോൾ വന്ന ഒരു മെസ്സേജ് എടുത്തു നോക്കി.

എന്നിട്ട് ദിലീപ് നോട്…

സിദ്ധു: നിൻ്റെ അപ്പനും അമ്മയും എന്ത് ചെയ്യുവാട?

ദിലീപ്: അപ്പന് പലചരക്ക് കട. വീടിൻ്റെ അടുത്ത് തന്നെ. അമ്മ നഴ്സറി ടീച്ചർ ആണ്.

സിദ്ധു ഫോൺ എടുത്തു നോക്കി. എന്നിട്ട് സൈമൺ നെ കാണിച്ചു. ദിലീപ് ൻ്റെ അഡ്രസ് മാത്രം അല്ല, സകല ഡീറ്റെയിൽസ് ഉം സിദ്ധു നു മെസ്സേജ് ആയി വന്നു കിടപ്പുണ്ട്.

സിദ്ധു: ഒരു പെങ്ങൾ ഉണ്ട് നിനക്കു അല്ലെ – ദിൽന?

ദിലീപ്: അവളെ ഒന്നും ചെയ്യരുത്.

സിദ്ധു: അഹ്… അപ്പൊ പേടി ഉണ്ട് നിനക്കു? അവള് ഇൻഫോ പാർക്ക് ൽ ആണ് അല്ലെ?

ദിലീപ്: അതെ… ചേട്ടാ പ്ളീസ്… അവളെ ഒന്നും ചെയ്യരുത്.

സിദ്ധു: കല്യാണം കഴിഞ്ഞില്ല അവളുടെ?

ദിലീപ്: ഇല്ല ചേട്ടാ… ആലോചിക്കുന്നുണ്ട്.

സിദ്ധു: ഇപ്പൊ നിനക്ക് ചേട്ടാ എന്നൊക്കെ വിളിക്കാൻ അറിയാം അല്ലെ ഡാ?

ദിലീപ് കുനിഞ്ഞു ഇരുന്നു വിറച്ചു.

സിദ്ധു: ഡാ, മോനെ…. ഇനി ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേട്ടോളൂ.

നിനക്ക് ഞാൻ രണ്ട് ആഴ്ച സമയം തരും. ആ രണ്ട് ആഴ്ചക്കുള്ളിൽ നിൻ്റെ അപ്പനേം അമ്മയെയും കൂട്ടി നീ ജൂലി യെ പോയി പെണ്ണ് കണ്ടു കല്യാണം ഉറപ്പിച്ചോളണം. കോളനി ൽ വരൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അതിനു ഞങ്ങൾ വേറെ വഴി കണ്ടോളാം. നിൻ്റെ സ്റ്റാറ്റസ് നു അനുസരിച്ചു അവളുടെ കല്യാണം ഞങ്ങൾ നടത്തിത്തരും. അത് ഏതെങ്കിലും അമ്പലത്തിൽ വച്ച് വേണം എങ്കിൽ അങ്ങനെ, അല്ലെങ്കിൽ ഏതെങ്കിലും നല്ല കല്യാണ മണ്ഡപത്തിൽ. പിന്നെ അവളുടെ അപ്പനേം അമ്മേനേം മാറ്റാൻ പറ്റില്ല. മനസിലായോ നിനക്കു?

Leave a Reply

Your email address will not be published. Required fields are marked *