ജീവിത സൗഭാഗ്യം – 20 9അടിപൊളി 

സൈമാ… ഇതിൻ്റെ കാര്യങ്ങൾ ഏർപ്പാട് ആക്കിക്കോണം.

ദിലീപേ…ഇനി ഈ സബ്ജക്ട് ൽ ഒരു സംസാരം ഇല്ല. ഇതിൽ എന്തെങ്കിലും മാറ്റം വന്നാൽ നീ പിന്നെ സൂര്യോദയം കാണില്ല, കേട്ടോ ഡാ.

ദിലീപ്: ഇല്ല ചേട്ടാ…. ഞാൻ വീട്ടിൽ സമ്മതിപ്പിച്ചോളാം.

സിദ്ധു: പിന്നെ ഒരു കാര്യം. നിൻ്റെ കാര്യം ഇനി തൽകാലം ഞാൻ തീരുമാനിക്കും. നീ ഇവിടെ അലൻ്റെ കൂടെ തന്നെ ഉണ്ടാവും, ജൂലി യെ കെട്ടുകയും ചെയ്യും. കെട്ടിക്കഴിഞ്ഞു അവൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നീ ഉണ്ടാക്കിയാലും ഞാൻ ഇടപെടും.

ദിലീപ്: ഇല്ല ചേട്ടാ, ഞാൻ ഒരു പ്രശ്നവും ഉണ്ടാകില്ല. എൻ്റെ പെങ്ങളുടെ ലൈഫ് നെ ഇത് ബാധിക്കരുത്, അത്രേ ഉള്ളു.

സിദ്ധു: അത് എനിക്ക് മനസിലാവും, അത് ഞാൻ എഗ്രീ ചെയ്യുന്നു.

അതും പറഞ്ഞു സിദ്ധു SI നെ വിളിച്ചു…

“പ്രമോദേ… പൊക്കോ… കാര്യങ്ങൾ ഓക്കേ ആക്കിയിട്ടുണ്ട്”

പ്രമോദ്: ആൾകാർ ഒക്കെ പോയത് ഞാൻ കണ്ടു. അപ്പോൾ തന്നെ ഞങ്ങൾ വിചാരിച്ചു. എന്തായാലും നന്നായി, സിദ്ധു… ഒന്ന് SP നെ വിളിച്ചു പറഞ്ഞേക്കണേ….

സിദ്ധു: ഞാൻ പറഞ്ഞോളാം.

സിദ്ധു SP യെ വിളിച്ചു… സ്പീക്കർ ൽ ഇട്ടു സംസാരിച്ചു.

വിജയൻ: ആ… സിദ്ധു…

സിദ്ധു: വിജയൻ സർ… പ്രശ്‍നം സോൾവ് ചെയ്തിട്ടുണ്ട്.

വിജയൻ: അത് പിന്നെ നീ വിചാരിച്ചാൽ സോൾവ് ആകുമല്ലോ.

സിദ്ധു: ഹ്മ്മ്… ആ ചെക്കൻ അവളെ കെട്ടും…. അതാണ് തീരുമാനം. അതിൽ എന്തെങ്കിലും മാറ്റം വന്നാൽ, സർ ൻ്റെ ആവശ്യം വന്നാൽ ഞാൻ വിളിക്കും.

വിജയൻ: നിനക്ക് പോലീസ് ൻ്റെ ആവശ്യമോ?

സിദ്ധു: ഏയ്… അത് വേണ്ടിടത്തു അതും വേണ്ടേ?

വിജയൻ: ഡാ സിദ്ധു… അലൻ എൻ്റെ ഒരു relative ആണ്.

സിദ്ധു: അലൻ എൻ്റെ ഫ്രണ്ട് ആണ്. എൻ്റെ കൂടെ ഉണ്ട്. ഞാൻ സ്പീക്കർ ൽ ഇടാം.

വിജയൻ: അലൻ….

അലൻ: സർ…

വിജയൻ: സിദ്ധു നിൻ്റെ ഫ്രണ്ട് ആണെന്ന് എനിക്ക് അറിയില്ലാരുന്നു. ഈ നാട്ടിലെ പോലീസ് ഉം ഗുണ്ടകളും സിദ്ധു പറയുന്നിടത് നിൽക്കും പിന്നെ എന്താ. എല്ലാം ഓക്കേ ആയില്ലേ?

അലൻ: ഓക്കേ ആണ് സർ…

വിജയൻ: അപ്പോ ശരി സിദ്ധു… ഞാൻ പിന്നെ വിളിച്ചോളാം നിന്നെ.

സിദ്ധു: ഓക്കേ…

സിദ്ധു പുറത്തേക്ക് ഇറങ്ങി കൂടെ എല്ലാവരും. അലൻ ദിലീപ് നോട് സീറ്റ് ൽ പോയി ജോലി ചെയ്തോളാൻ പറഞ്ഞു. ദിലീപ് സീറ്റ് ലേക്ക് പോയി.

സിദ്ധു: സൈമാ… അവൻ്റെ വീടും വീട്ടുകാരും നിൻ്റെ നിരീക്ഷണത്തിൽ ആയിരിക്കണം ഞാൻ പറയുന്നത് വരെ… എന്ത് movement ഉണ്ടായാലും എന്നെ അറിയിക്കണം.

സൈമൺ: ചെയ്യാം.

സിദ്ധു: ആന്റപ്പാ… കല്യാണത്തിന് ഉള്ളതൊക്കെ റെഡി ആക്കിക്കോ. വല്ലതും കരുതിയിട്ടുണ്ടോ? പിന്നെ.. നീ തൽകാലം ഒരു വീട് വാടകക്ക് എടുത്ത് മാറ്. കോളനി യിൽ വേണ്ട ഇനി.

സൈമണും ആന്റപ്പനും സിദ്ധു നെ ഒന്ന് നോക്കി.

സിദ്ധു: അത് വേണം ആന്റപ്പാ… ജൂലി ക്കും അവളുടെ ഫ്രണ്ട്‌സ് നെ ഒക്കെ വിളിച്ചു കോളനി ൽ കൊണ്ടുവരാൻ ഒരു ചമ്മൽ ഉണ്ടാവും. അവള് പറയുന്നില്ല എന്നെ ഉള്ളു. പിന്നെ ദിലീപ്… അവൻ്റെ ഫാമിലി സ്റ്റാറ്റസ് ഉം നമ്മൾ നോക്കണ്ടേ?

ആന്റപ്പൻ: ചെയ്യാം…

സിദ്ധു: സൈമാ… ബ്രിട്ടോ വന്നില്ലേ?

സൈമൺ: വന്നില്ല ഇതുവരെ…

സിദ്ധു: കാർ എൻ്റെ ഓഫീസിൽ കൊണ്ട് തരാൻ പറ. നിങ്ങൾ പൊക്കോ..

അലൻ…. എന്നെ ഒന്ന് ഓഫീസിൽ ആക്കാമോ?

അലൻ: അത് ചോദിക്കണോ സിദ്ധു…

സിദ്ധു: അല്ലെങ്കിൽ വേണ്ട. അലൻ ഇവിടെ നിൽക്ക്. നിൻ്റെ സ്റ്റാഫ് നു ഒക്കെ ഒരു ചെറിയ പേടി കാണും. നീ ഇന്ന് ഇവിടെ തന്നെ നില്ക്. ദിലീപ് നെയും ഒറ്റക്ക് ഇരുത്തണ്ട, ഒന്ന് ആശ്വസിപ്പിച്ചേക്ക്. കാര്യങ്ങൾ അവനെ പറഞ്ഞു മനസിലാക്ക്. വിശാൽ ഉണ്ടല്ലോ, ഞാൻ വിശാൽ ൻ്റെ കൂടെ പോയ്കോളാം.

വിശാലേ… എന്നെ ഒന്ന് ഓഫീസിൽ ആക്കുന്നതിനു ബുദ്ധിമുട്ടില്ലല്ലോ…

വിശാൽ: ഏയ്… വാ ഞാൻ കൊണ്ട് ആക്കാം…

സിദ്ധു: ഓക്കേ… ശരി അലൻ…

സിദ്ധു വിശാൽ ൻ്റെ കാർ ൽ ഓഫിസ് ലേക്ക് പോന്നു…

ഒന്നും മിണ്ടാതെ ഇരുന്നു ഡ്രൈവ് ചെയ്യുന്ന വിശാൽ നെ നോക്കി സിദ്ധു…

” എന്താ വിശാൽ… ഒരു മൂകത?”

വിശാൽ: ഏയ്… സിദ്ധു ഞങ്ങൾ ഉദ്ദേശിച്ച ആളല്ല.

സിദ്ധു: നിങ്ങൾ എന്ന് പറഞ്ഞാൽ?

വിശാൽ: ഞാനും അലനും.

സിദ്ധു: നിങ്ങൾ എന്താ ഉദ്ദേശിച്ചത്?

വിശാൽ: എനിക്ക് അലൻ പറഞ്ഞുള്ള അറിവേ ഉള്ളു സിദ്ധു നെ കുറിച്ചു. അവൻ പറഞ്ഞത് അനുസരിച്ച, ഒരു പാവം… സത്യസന്ധൻ… മീര ഡെ ക്ലോസ് ഫ്രണ്ട്.

സിദ്ധു: ഇതൊക്കെ തെറ്റ് ആണോ? ഞാൻ പ്രശ്നക്കാരൻ ആണോ?

വിശാൽ: അയ്യോ അങ്ങനെ അല്ല, പക്ഷെ സിദ്ധു ഇതിനൊക്കെ അപ്പുറത്തു ആരോ ആണ്.

സിദ്ധു: ഞാൻ ഒരു ഭീകരനും അല്ല വിശാൽ, എന്നെ തൊടാൻ ഞാൻ ആരെയും അനുവദിക്കാറില്ല, അത്രേ ഉള്ളു.

വിശാൽ സിദ്ധു നെ നോക്കി ചിരിച്ചു.

സിദ്ധു: ഓഫീസ് എത്തി, നീ ആ ഗേറ്റ് ൻ്റെ മുന്നിൽ നിർത്തു.

സിദ്ധു കാർ ൽ നിന്നും ഇറങ്ങി….

“താങ്ക്സ് വിശാൽ… നമുക്ക് ഒരു ദിവസം കൂടാം”

വിശാൽ: തീർച്ചയായും വേണം.

സിദ്ധു ഓഫീസ് ലേക്ക് കയറി.

സിദ്ധു ഫോൺ എടുത്തു നോക്കി.

മീര യുടെ കുറെ കാൾസ് ഉം മെസ്സങേസ് ഉം, പിന്നെ ജോവിറ്റ, കുറെ ഒഫീഷ്യൽ കാൾസ് അങ്ങനെ എല്ലാവരുടെയും കാൾസ് ഉണ്ട്. ശില്പ ഡെ മെസ്സേജ് ഉം.

സിദ്ധു നിമ്മിയെ വിളിച്ചു.

നിമ്മി: എന്തായി?

സിദ്ധു: ഹാ… അത് compromise ആയി.

നിമ്മി: മീര വിളിച്ചിരുന്നു, നീ ഫോൺ എടുക്കുന്നില്ല എന്നൊക്കെ പറഞ്ഞു. ഞാൻ നീ തിരിച്ചു വിളിച്ചോളും എന്ന് പറഞ്ഞു.

സിദ്ധു: ഹാ…

നിമ്മി: നീ എവിടെയാ ഇപ്പോ?

സിദ്ധു: ഞാൻ ഓഫീസ് ൽ എത്തി ഡീ.

നിമ്മി: ഓക്കേ.

സിദ്ധു: ശരി ഡീ, കുറേ കാൾസ് ഉണ്ട്, ഞാൻ നിന്നെ പിന്നെ വിളികാം.

നിമ്മി: ഓക്കേ ഡാ.

സിദ്ധു മീരയെ വിളിച്ചു.

മീര: ഡാ… എവിടാ നീ?

സിദ്ധു: ഞാൻ ഓഫീസ് ൽ എത്തി. നിൻ്റെ അലൻ്റെ പ്രശ്‍നം ഒക്കെ തീർത്തു.

മീര: ഞാൻ അറിഞ്ഞു, അവൻ എന്നെ വിളിച്ചു പറഞ്ഞു. നീ ഭയങ്കര ഗുണ്ടായിസം ആയിരുന്നു എന്ന്. പ്രശ്‍നം ഒക്കെ തീർത്തു, പക്ഷെ നീ ശരിക്കും ആരാ എന്നൊക്കെ എന്നോട് ചോദിച്ചു. നമ്മൾ ഉദ്ദേശിക്കുന്ന ആൾ അല്ല സിദ്ധു എന്നൊക്കെ പറഞ്ഞു എന്നോട്. എന്താടാ?

സിദ്ധു: ഏയ്… അവിടെ വന്നവർ എനിക്ക് അറിയാവുന്നവർ ആണ്. പിന്നെ എൻ്റെ contacts ഞാൻ യൂസ് ചെയ്തു അത്രേ ഉള്ളു. ശരിക്കും അലൻ്റെ കടയിലെ ചെക്കൻ്റെ തെറ്റ് ആണ്. അപ്പോൾ ഞാൻ അവനോട് കുറച്ചു aggressive ആയി സംസാരിച്ചു. അത്രേ ഉള്ളു.

മീര: ഹ്മ്മ്…

സിദ്ധു: ശരി ഞാൻ നിന്നെ പിന്നെ വിളികാം. കുറെ കാൾസ് ഉണ്ട്.

മീര: ശരി ഡാ.

സിദ്ധു എന്നിട്ട് ജോവിറ്റ യെ തിരിച്ചു വിളിച്ചു.

ജോ: സിദ്ധു…

സിദ്ധു: എന്താ ജോ വിളിച്ചേ?

ജോ: ഞാൻ വിളിച്ചത്, afternoon ഫ്രീ ആണെങ്കിൽ ഒന്ന് മീറ്റ് ചെയ്യാം എന്ന് പറയാൻ ആയിരുന്നു. പക്ഷെ അല്ലു വിളിച്ചിട്ട് കുറെ കാര്യങ്ങൾ പറഞ്ഞു ഇപ്പൊ. സിദ്ധു വല്യ ഡോൺ ആണെന്നൊക്കെ.

സിദ്ധു: ജോ ഡെ കെട്ടിയോൻ്റെ കട യിലെ പ്രശ്‍നം തീർക്കാൻ ഒന്ന് ഇടപെട്ടതാ കണ്ടോ ഇപ്പൊ എന്നെ വല്യ ഡോൺ ആക്കി. ഇതാ ആർക്കും ഒരു ഉപകാരവും ചെയ്യരുത് എന്ന് പറയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *