ജെസ്സി മിസ്സ് – 10 23

പിന്നാലെ ഞാനും. അവിടെ കണ്ണൻ ചേട്ടൻ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോ മിസ്സ് ഞങ്ങളോട് കഴിക്കാൻ ഇരിക്കാൻ പറഞ്ഞിട്ട് കിച്ചണിൽ പോയി. ഒരുപ്പാട് വൈകാണ്ട് തന്നെ ഫുട് ഒക്കെ സെറ്റ് ആക്ക് മിസ്സ് വിളമ്പി തന്നു.

മിസ്സിനോടും ഇരിക്കാൻ പറഞ്ഞെങ്കിലും ഇരുന്നില്ല. കഴിച്ച് കഴിയാറായപ്പോ പുറത്തൊരു വണ്ടി വന്നു നിന്നു. മിസ്സ് പുറത്തേക്ക് നോക്കിയ “ ദേ അവര് വന്നു ” . ഉടനെ ചേട്ടൻ ഓടി ബാത്ത്റൂമിൽ പോയി നിന്നു .

പുറത്തൂന്ന് ആദീ.. ന്നുള്ള വിളി ഞാൻ കേട്ടു. പുറത്തേക്കിറങ്ങുന്നത്തിന് മുമ്പ് അമ്മ അകത്ത് കയറി. എന്നെ കണ്ടപാടെ കെട്ടിപിടിച്ച് ഒരുമ്മ തന്നു. സാധാരണ എന്നെ കൂട്ടണ്ട് അമ്മ എവിടെയും പോകാറില്ലായിരുന്നു.
“ എൻ്റെ കൊച്ച് പ്രശ്നം വല്ലോം ഉണ്ടാക്കിയോ?? ”
എന്നെ ചേർത്ത് പിടിച്ചോണ്ട് അമ്മ തമാശ രൂപേണ മിസ്സിനോട് തിരക്കി.

“ ഏയ്.. ” ഒരു കള്ളചിരിയോടെ മിസ്സ് ഒന്നു മൂളി.

രാധാമ്മയും മിസ്സിനോട് എന്തൊക്കെയോ കുശലം പറയുന്നുണ്ട്.

നിങ്ങള് കഴിക്കുവായിരുന്നോ. ??
ഡൈനിംഗ് ടേബിളിൽ ഇരുന്ന രണ്ട് പ്ലേറ്റിലേക്ക് നോക്കി രാധാമ്മ ചോദിച്ചു. മിസ്സ് എന്നെ നോക്കി . ഉടനെ ഞാൻ ശേരി മൂളി.

അമ്മയും രാധാമ്മയും ടേബിളിന് ഇരുവശവും ഇരുന്നു. മിസ്സ് അവർക്ക് കുടിക്കാൻ വെള്ളമോ മേറ്റോ കൊടുത്തു . പെട്ടെന്ന് ബാത്റൂമിൻ്റെ ഡോർ തുറന്നു.

അമ്മ കണ്ടൂ. പക്ഷേ രാധാമ്മ പിന്തിരിഞ്ഞ് ഇരുന്ന കൊണ്ട് ചേട്ടനെ കണ്ടില്ല. പക്ഷേ അമ്മയുടെ മുഖത്തെ ഞെട്ടൽ കണ്ട് രാധാമ്മ തിരിഞ്ഞ് നോക്കി.

രണ്ട് നിമിഷം രാധാമമ ഒന്നും മിണ്ടാതെ ഒരു അനക്കവും ഇല്ലാണ്ട് ഇരുന്നു. ഇനി വണ്ടർ അടിച്ച് കിളി പോയോന്നു വരെ എനിക്ക് തോന്നി. അടുത്ത സെക്കൻഡിൽ ഒരു കരചിലായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് രാധാമ്മ എഴുന്നേറ്റ് ചേട്ടനെ കെട്ടിപിടിച്ചു.
പിന്നങ്ങോട്ട് ഒരു സെൻ്റി ഹാപ്പി എൻഡിങ് സിനിമ പോലെയാണ് എനിക്ക് തോന്നിയത്. ഫുൾ ആനന്ദ കണ്ണീരു മാത്രം. ഒരു സൈഡിൽ നോക്കുമ്പോ അമ്മ ഇരുന്ന് കരയുന്നു. അത്കണ്ട് സമാധാനിപ്പിക്കാൻ ചെന്ന മിസ്സ് നിന്ന് ഏങ്ങുന്നു.

എന്തോ..എനിക്കും വന്നു കരച്ചിൽ. ഇപ്പൊ ഈ രണ്ട് വീട്ടിൽ എനിക്കുള്ള സ്ഥാനം തന്നെ കണ്ണൻ ചേട്ടനുമുണ്ട്. അത് കൊണ്ടുതന്നെ ചേട്ടൻ പോയപ്പോ എല്ലാർക്കും നല്ല വിഷമം ഉണ്ടായിരുന്നു. അതും മൂന്ന് വർഷമായിട്ട് ഒരു ലീവിന് പോലും വരാണ്ട്…

കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞ് എല്ലാവരും അന്താരാഷ്ട്ര ചർച്ചകളിലേക്ക് പോയി. അവിടുത്തെ വിശേഷങ്ങൾ ചേട്ടനും ഇവിടുത്തെ വിശേഷങ്ങൾ രണ്ട് പെണ്ണുങ്ങളും നിന്ന് കത്തി വെച്ച് തകർത്തു. അതിനിടക്ക് അമ്മ ഒരു കിറ്റ് എടുത്ത് മിസ്സിൻ്റെ കയ്യിൽ കൊടുത്തു. കിറ്റിൽ ഏതോ ടെക്സ്റ്റൈൽസ് ൻ്റെ പേര് കണ്ടപ്പോഴേ അത് ഡ്രസ്സാണെന്ന് എനിക്ക് മനസ്സിലായി
മിസ്സ് കിറ്റ് വാങ്ങിയിട്ടും അന്തം വിട്ട് നിൽപ്പാണ്.

“ എന്താ… ഇങ്ങനെ നികുന്നെ??. മോൾക്ക് തന്നെയാ. ഗുരുവായൂരിൽ പോയപ്പോ അവിടെനിന്ന് വാങ്ങിയതാ. പാകമാണോന്നു അറിയില്ല. ചെല്ല് ചെന്ന് ഇട്ട്‌നോക്ക്.”

അമ്മ മിസ്സിൻ്റെ നിൽപ്പ് കണ്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. മിസ്സിൻ്റെ മുഖത്തെ തെളിച്ചം കണ്ടപ്പോ തന്നെ എനിക് വല്യ സന്തോഷമായി. എൻ്റെ മുഖത്ത് നോക്കിയതും മിസ്സിൻ്റെ മുഖമൊന്ന് വാടി. എങ്കിലും ഡ്രെസ്സും കൊണ്ട് മിസ്സ് നേരെ റൂമിലേക്ക് കേറി വാതിലടച്ചു.
ഇവിടെ സംസാരം വീണ്ടും തുടർന്നു. ഞാൻ ചെന്ന് അമ്മയെ മുട്ടിയുരുമ്മി നിന്നു. എൻ്റെ മുഖത്തേക്ക് നോക്കിയ അമ്മയുടെ നേരെ ഞാൻ കൈ നീട്ടി..

“ ങൂം??”

“ എനിക്കും.. ”

“ എന്ത്?? ”

“ ഡ്രസ്സ്..”

“ അയ്യോ.. നിനക്കെടുക്കാൻ നീ പറഞ്ഞില്ലല്ലോ. ഞാനോട്ട് ഓർത്തതുമില്ല.”

ഊമ്പി… കൈനീട്ടിയും പോയി.

“ നിങൾക്ക് പുതിയ മോളെ കിട്ടിയപ്പോ എന്നെ മറന്നല്ലേ.. കള്ള തള്ള.”

തള്ളേന്നു വിളിച്ചത് ഇഷ്ടപ്പെടാണ്ട് അമ്മ കൈ ഓങ്ങി. എങ്കിലും ചുണ്ടിലെ പുഞ്ചിരി ഞാൻ ശ്രദ്ധിച്ചു.

Updated: May 13, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *