പുറത്ത് ഗേറ്റ് ഇറങ്ങി പോകുന്ന ചേട്ടൻ്റെ അടുത്തേക്ക് ഞാൻ ഓടി ചെന്നു. നടന്ന് ഇടവഴി കഴിഞ്ഞ് റോഡിന് സൈഡിലുള്ള ഒരു മരത്തിൻ്റെ ചോട്ടിൽ എത്തിയപ്പോ നടത്തം നിന്നു.
“ ടാ.. നിൻ്റെ ആ ടീച്ചറുടെ കര്യമെന്താ എന്നോട് പറയാഞ്ഞെ.. ”
ഇട്ടിരുന്ന കാർഗോ പാൻ്റിൻ്റെ പോക്കെറ്റിൽ നിന്ന് ഒരു പാക്കറ്റ് സിഗരറ്റും ലൈറ്ററും കയ്യിട്ട് എടുത്തുകൊണ്ട് ചേട്ടൻ ചോദിച്ചു.
“ എന്ത്.. പറഞ്ഞില്ലെന്ന്??”
“ ആ പെണ്ണിന് ആരുമില്ലെന്ന്..”
“ അപ്പോ രാധാമ്മ പറഞ്ഞിട്ടില്ലേ??”
“ അമ്മ പറഞ്ഞർന്നു. പക്ഷേ ആരുമില്ലെന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചത് എല്ലാരും മരിച്ചുപോയതോ വല്ലോം ആകുമെന്നാ..”
“ ഓ.. അങ്ങനെ.. ”
“ നീയുമായിട്ട് എങ്ങനാ?? ”
“ ഏ.. എന്താ.!!!?? ”
അൽപ്പം പരുങ്ങിയാണ് ഞാനത് ചോദിച്ചത്.
“ അല്ല.. നല്ല കൂട്ടാണോ എന്ന്?? ”
’“ പിന്നേ.. മിസ്സിന് ഏറ്റവും ഇഷ്ടം എന്നെയാണെന്ന പറഞ്ഞേ.. അമ്മക്കും രാധാമ്മക്കും എല്ലാർക്കും മിസ്ഡിനെയും ഇഷ്ടമാ. അതെല്ലാം ഞാൻ കാരണമാ കിട്ടിയതെന്നാ മിസ്സ് പറയുന്നത്. ”
“ അവിടെ അങ്ങനൊരു സീൻ ഉണ്ടാകുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. അതിരുന്ന് കരഞ്ഞപ്പോ എന്തോ ആ ഒരു മൂഡ് അങ്ങ് പോയി. എങ്ങനെയെങ്കിലും എൻ്റെയും ജെനിയുടെയും കാര്യം ഒന്ന് സെറ്റ് ആക്കണം. അല്ലേൽ പണിയാകും. ”
“ എന്ത് പണി.??? ”
“ നിനക്കൊന്നും മനസ്സിലായില്ലേ.. എൻ്റെ അമ്മക്ക് നിൻ്റെ ടീച്ചറെ മറുമോളായിട്ട് കിട്ടിയാ കൊള്ളാമെന്ന്.”
മൈര്.. കേട്ടതും ഞാനങ്ങ് ഇല്ലാണ്ടായി പോയി. ഈ പുണ്ടാ മോന് എങ്ങാനും അവിടെ ദുബായിലെ പെണ്ണിനെ കിട്ടിയില്ലായിരുന്നേൽ ഇങ്ങേരും സമ്മതം മൂളിയേനെ. പറിച്ച് കെടക്കുന്ന്.
“ എന്നാ ബാ.. നമുക്ക് ഇപ്പൊതന്നെ മറ്റെ ചേച്ചീടെ കാര്യം പറയാം. ”
“ പോടാ..ഒന്ന് .. അമ്മ മാരോട് ഈ പ്രേമക്കേസൊക്കെ പറയുന്നതിന് ഒരു ഇതൊക്കെ ഇൻഡ്. ”
“ ഒരു പറിയും ഇല്ല. നിങ്ങളുടെ കല്യാണം ഞാൻ മുൻകൈ എടുത്ത് നടത്തിത്തരും. ഞാൻ പറഞ്ഞ് സെറ്റ് ആക്കിത്തരാം ”
“ നിക്ക് മിക്കവാറും ഇപ്പൊ തന്നെ എല്ലാം റെഡി ആയിക്കാണും. ”
“ അതെന്താ. ”
“ ഇപ്പൊ അവര് രണ്ടും കൂടെ ആ പെണ്ണിനോട് പറഞ്ഞ് കാണും. അത് സമ്മതം പറഞ്ഞാലല്ലേ ബാക്കി കാര്യം.”
കത്തിച്ച സിഗരറ്റിലെ ആദ്യ പുക ഊതി പറത്തികൊണ്ട് ചേട്ടൻ പറഞ്ഞു.
3
“ അമ്മേ.. അതും സംഭവിച്ചോ.. !!? ”
“ എന്തടെ… ഇനി നിൻ്റെ മിസ്സ് എങ്ങാനും എൻ്റെ ലുക്കിൽ വീണ് പോയിട്ട് സമ്മതിക്കുമോ?? ”
“ മൈരാണ്.. ചത്താലും സമ്മതിക്കില്ല.”
പറഞ്ഞ് തീരുന്നതിനു മുൻപേ എൻ്റെ ഫോൺ പോക്കെറ്റിൽ കിടന്ന് ശബ്ദിച്ചു. അമ്മ.. ചേട്ടൻ പറഞ്ഞിട്ട് ഞാൻ കോൾ സ്പീക്കർ മൂടിലാക്കി .
“ അതേ.. രണ്ടാളും ഇതെവിടാ.. പെട്ടെന്ന് വാ. ”
“ ഞങ്ങള് ഇവിയോക്കെ തന്നെയുണ്ട്. എന്താ അമ്മേ ”
“ അത് വാ വന്നിട്ട് പറയാം. ഒരു സന്തോഷ വാർത്തയാണ്. ”
കേട്ടതും ഞങ്ങള് രണ്ടാളും ഒന്ന് ഞെട്ടി. എൻ്റേത് ശെരിക്കും ഒരു ഞെട്ടലല്ലായിരുന്നു. ഹൃദയാഘാതം… അത്രേമുണ്ടായിരുന്നു….
തുടരും……
