ജെസ്സി മിസ്സ് – 10 23

“ എന്തിനാ അനിതേ.. അവനെ ചുമ്മാ കളിപ്പിക്കാൻ. അതങ്ങ് കൊടുത്തേക്ക്.”
രാധാമ്മയുടെ ഒഡർ വന്നു. എനിക്കും കിട്ടി ഒരു പൊതി. ഒരു ഷർട്ട്. അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്ത് ഞാൻ ബനിയൻ ഊരി ഷർട്ട് ഇട്ടു നോക്കി.
അവസാന ബട്ടൺ ഇടുന്നതിന് മുമ്പ് അവിടെ വാതിൽ തുറന്നു. ഒരു നേവി ബ്ലൂ കുർത്തി ഇട്ട് മിസ്സ് പുറത്തേക്ക് വന്നു. എല്ലാവരുടെയും കണ്ണുകൾ ഒന്ന് തിളങ്ങുന്നത് ഞാൻ കണ്ടൂ.

“ കൊള്ളാം അടിപൊളി. മിസ്സിന് നന്നായിട്ട് ചേരുന്നുണ്ട്.”
അറിയാണ്ട് ഞാൻ പറഞ്ഞ് പോയി. പക്ഷേ സത്യം അതായത് കൊണ്ട് അരും അതിന് കാര്യമാക്കിയില്ല.

“മോൾക്ക് ഈ കളർ നന്നായിട്ട് ചേരുന്നുണ്ട്. സൈസ് ഒക്കെ കറക്റ്റ് ആണോ??”
രാധാമ്മയും എനിക്ക് ഏറ്റുപിടിച്ചു.

“ ഇല്ല കുറച്ച് വലുതാണ്. ”
വയറിന് പിൻഭാഗത്ത് ലൂസായി കിടന്ന തുണി മിസ്സ് പിന്നിലേക്ക് വലിച്ച് പിടിച്ച് കാണിച്ചു.

എല്ലാരും ഒന്ന് ഞെട്ടി. ചേട്ടൻ്റെ വാ പൊളിഞ്ഞുപോയി. തുണി പിറകിലേക്ക് വലിച്ചപ്പോ മിസ്സിൻ്റെ ശരീര വടിവ് നന്നായി നിഴലിച്ചു നിന്നു. മാറിടങ്ങളുടെ പൂർണ രൂപം തുണിയിൽ തെളിഞ്ഞുനിന്നു. അമ്മാതിരി ഷേപ്പ്. ആരുടെയും കൺട്രോൾ ഒന്ന് പോകും.
തുണി നേരെ ഇട്ടപോഴാണ് എനിക്ക് ഒന്ന് ശ്വാസം വീണത്.

“ അത് കുഴപ്പമില്ല .. ഇവിടെ മെഷീൻ ഇരുപ്പുണ്ട്. ഞാൻ റെഡിയാക്കി തരാം. എങ്ങനൊണ്ട് ഇഷ്ടപ്പെട്ടോ.??”
അമ്മ ചോദിച്ചെങ്കിലും മിസ്സ് ഒന്നും മിണ്ടാതെ നിന്നു. കണ്ണൊക്കെ പെട്ടെന്ന് കലങ്ങി.. മുഖമൊക്കെ ചുവന്ന്..
എനിക് മനസ്സിലായെങ്കിലും ഓടിച്ചെന്ന് ആസ്വസിപ്പിക്കാനോ കണ്ണീരു തുടക്കാനോ കഴിയുമായിരുന്നില്ല.
മിസ്സിൻ്റെ മുഖം കണ്ടിട്ട് അമ്മയും ഒന്ന് വല്ലാണ്ടായി. അമ്മ എഴുന്നേറ്റ് മിസ്സിൻ്റെ അടുത്തേക്ക് ചെന്ന് കയ്യിൽ പിടിച്ചു.

“ എന്താ..എന്ത് പറ്റി.. എന്താ കണ്ണോക്കെ നിറഞ്ഞേ.. ഇഷ്ടപ്പെട്ടില്ലേ??”

അടുത്ത നിമിഷം ജെസ്സി അമ്മയുടെ തോളിലേക്ക് വീണിരുന്നു. ആർക്കും ഒന്നും മനസിലായില്ല. അമ്മ എന്ത് ചെയ്യണം എന്നറിയാതെ എന്നെ യും മറ്റുള്ളവരെയും മാറി മാറി നോക്കി.

“ ആദി.. നീ ഇങ്ങനെ നോക്കി നിൽക്കാതെ അതിനോട് കാര്യം ചോദിയ്ക്. ”..
രാധാമ്മ വേവലാതിയോടെ എന്നോട് പറഞ്ഞു.

ഞാൻ ഒരുവിധത്തിൽ മിസ്സിനെ ആശ്വസിപ്പിച്ച് കസേരയിലേക്ക് ഇരുത്തി. അമ്മ മിസ്സിൻ്റെ ഒപ്പമിരുന്ന് കാര്യം തിരക്കി.
ഒഴുകുന്ന കണ്ണീരിലും മിസ്സ് സംസാരിച്ചു തുടങ്ങി.
“ ഞങ്ങൾക്ക് പണ്ട് പളളിയിൽ ഓർഫനേജിൽ ഡ്രസ് കൊണ്ട്വരുമായിരുന്നു. ഓരോ വീടുകളീന്നു വാങ്ങിയത്. എല്ലാം പഴേതായിരിക്കും. ഒന്നും പാകം പോലും നോക്കാറില്ല. കിട്ടുന്നത് ഇടും.

പുതിയ ഡ്രസ്സോക്കെ ഇടുന്നത് പോലും കോളജിൽ പോകാൻ തുടങ്ങിപ്പോ മുതലാ. അതും ദാനം കിട്ടിയത്. അല്ലാതെ ഇതുവരെ ആരും സ്നേഹത്തോടെ എനിക്കൊന്നും വാങ്ങിതന്നിട്ടില്ല. അങ്ങനെ തരാൻ ആരും ഇല്ലതാനും.. ഇതിപ്പോ ആദ്യമായിട്ട് ഇങ്ങനെ എനിക് കിട്ടിയപ്പോ എന്തോ പെട്ടെന്ന് സങ്കടം തോന്നി. അതാ കരച്ചിൽ വന്നെ..”

എല്ലാം പറഞ്ഞ് കഴിഞ്ഞിട്ട് ഞങ്ങൾടെ മുഖത്ത് നോക്കി മിസ്സൊന്നു പുഞ്ചിരിച്ചു. ആ നിഷ്കളങ്കമായ പുഞ്ചിരിയിൽ സങ്കടത്തിൻ്റെ ഒരു കടലോളമുണ്ട്. മറ്റാരും കണ്ടില്ലെങ്കിലും അതെനിക്ക് കാണാം.

അതുകൂടി ആയപ്പോ എൻ്റമ്മക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. മിസ്സിൻ്റെ മുഖം മുഴുവൻ അമ്മ സാരിയുടെ തുമ്പ് കൊണ്ട് തുടച്ചു. കെട്ടിപിടിച്ച് നെറുകയിൽ ഒരുമ്മയും.. വിഷമിക്കണ്ട ..ഇപ്പൊ ഞങ്ങളെല്ലാവരും ഇല്ലേന്നു ഒരു ചോദ്യവും.

ഹൊ.. അമ്മ നിന്ന് സ്നേഹം വാരി വിതരുക്കയാണ്. അമ്മയോട് എനിക് വല്ലാത്തൊരു മതിപ്പ് തോന്നി. എല്ലാരും കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല. അമ്മ ഇപ്പോഴും മിസ്സിനേ ചേർത്ത് പിടിച്ചിരിക്കുകയാണ്.
ദൈവമേ… സത്യം എങ്ങാനും അറിഞ്ഞാൽ ഈ സ്നേഹമൊക്കെ അപ്പോഴും കണ്ടാൽ മതിയായിരുന്നു…

പെട്ടെന്ന് കണ്ണൻ ചേട്ടൻ എൻ്റെ പുറത്ത് ഒന്ന് തട്ടിയിട്ട് വെളിയിലേക്ക് ഇറങ്ങി. എന്നെയും കൂടെ വിളിച്ചതാണെന്ന് ഉറപ്പ് വന്നപ്പോ ഞാനും പോയി.

Updated: May 13, 2025 — 2:50 pm

Leave a Reply

Your email address will not be published. Required fields are marked *