ഞാനും സഖിമാരും – 5

ഇപ്പൊ ഡയപ്പർ ഒക്കെ ഇട്ടിട്ട് സുന്ദരൻ ആയിട്ട് ആയിരുന്നു കിടത്തം അത് കൊണ്ട് മൂത്രം ഒഴിക്കും എന്ന പേടിയില്ല ഞാൻ അവനെ എടുത്തു ഇപ്പുറം വന്നു അപ്പോൾ ആണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്. അതായതു ഉത്തമാ പല്ലവിയുടെ ചേട്ടൻ മുന്നേ ഡൽഹിയിൽ റിപ്പബ്ലിക് ഡേ പെരേഡിനു വന്നപ്പോൾ ചെറിയാച്ചനെ പരിചയപ്പെട്ടിരുന്നു അവർ ഒന്നിച്ചു ഫോട്ടോ എടുത്തിരുന്നു ആ ഫോട്ടോ ആണ് ഇപ്പൊ കൊണ്ട് കാണിച്ചു കൊടുത്ത്. അവളുടെ അച്ഛൻ കാര്യങ്ങൾ പറഞ്ഞപ്പോൾ ആണ് ചെറിയച്ഛന് ആളെ സംശയം തോന്നി ഫോട്ടോ കൊണ്ട് കാണിച്ചു കൊടുത്തത്. ഏറ്റവും സന്തോഷം പല്ലവിയുടെ മുഖത്ത് ആയിരുന്നു.അവൾ ആകെ ത്രില്ല് അടിച്ചു നിക്കുവാനെന്നു തോന്നി. അപ്പോളാണ് കയ്യിൽ കുട്ടിയെ കണ്ട് അവൾ ഇങ്ങോട്ട് വരാൻ പോയത് ചെറിയമ്മ കയ്യിൽ പിടിച്ചിരുത്തി ചായ കുടിച്ചിട്ട് പോയാൽ മതി തണിഞ്ഞു പോകും എന്ന് പറഞ്ഞു.

എല്ലാവര്ക്കും അപ്പവും പഴംപൊരിയും ഇഷ്ടം ആയി. അവൾ പെട്ടന്ന് ചായ കുടിച്ചു വന്നു മോനെ കൈനീട്ടി അവനാണെങ്കിൽ അത് കാണേണ്ട താമസം അങ്ങോട്ട് ചാടി. ചെറിയമ്മ പോലും വിളിച്ചാൽ പോകാത്തവൻ ഒരു പെണ്ണ് വിളിക്കുമ്പോൾ ചാടി പോകുന്നു അങ്ങിനെ അവൾ കുട്ടിയേയും എടുത്തു ചേച്ചിയുടെ അടുത്ത് പോയി. ഗോപികമാരെ കണ്ട കൃഷ്ണനെ പോലെ ചെക്കൻ ഫുൾ ഹാപ്പി. നമ്മൾ വീണ്ടും ശശി. കിളവൻ ഓരോന്ന് ചോദിയ്ക്കാൻ തുടങ്ങി. അപ്പോൾ മൂപ്പരുടെ മൊബൈൽ അടിച്ചു. പ്രയാഗ് ആണ് ആള് ഫോണെടുത്തു കാര്യങ്ങൾ പറഞ്ഞു ഫോൺ ചെറിയച്ചന് കൊടുത്തു. അവർ വർത്തമാനം പറഞ്ഞു പേരും ജോലിയും ഒക്കെ പറഞ്ഞപ്പോൾ സംശയിച്ചു ഫോട്ടോ കാണിച്ചു കൊടുത്തത് ആണെന്നും എല്ലാം ചെറിയച്ഛൻ പറഞ്ഞു. അവർ കുറെ നേരം സംസാരിച്ചു അപ്പോളേക്കും പല്ലവിയും പൂജയും കുട്ടിയേയും കൊണ്ട് എന്റെ മുറിയിൽ വന്നു എന്റെ കട്ടിലിൽ ഇരുന്നു കുറെ സംസാരിച്ചു. ട്രെയിനിൽ നിന്ന് കണ്ടതും, ആഗ്രയിൽ നിന്ന് രണ്ടാമത് കണ്ടതും അത് വീട്ടിൽ പറഞ്ഞതും പെട്ടന്ന് അച്ഛന് ആ സർട്ടിഫിക്കറ്റ് എൻ്റെ അടുത്ത് കൊടുത്തു വിട്ടാൽ ചേട്ടൻ വന്നു വാങ്ങൂല്ലേ എന്ന് ചോദിച്ചത്. അപ്പോൾ തന്നെ മൂപ്പർ ഹിന്ദിക്കാരനെ വിളിച്ചു പറഞ്ഞു മൂപ്പർ ആണ് പോലും ഇങ്ങോട്ട് വരൻ പറഞ്ഞത്. ആള് ചെറിയച്ചനോട് സംസാരിച്ചോളാം അവരോട് ധൈര്യമായിട്ട് ഇങ്ങോട്ട് കൊണ്ടുവന്നോളാൻ. അപ്പൊ അങ്ങിനെയാണ് കാര്യത്തിന്റെ കിടപ്പ്. പല്ലവിയും പൂജയും ഒരു പോലെ സംസാരിക്കുന്നുണ്ട്.

അങ്ങിനെ എല്ലാവരും ഇരുന്നു തകർത്തു വർത്തമാനം ആണ്, സമയം പോയത് ആരും ശ്രദ്ധിച്ചില്ല. ഇടക്ക് ചെറിയമ്മ വന്നു ചെറിയച്ചനോട് എന്തോ പറയുന്നത് കണ്ടു. ചെറിയച്ഛൻ അവരോട് ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞു. ഇന്ന് വേണ്ട പിന്നെ ഒരിക്കൽ ആകട്ടെ. അപ്പോൾ ചെറിയച്ഛൻ പറഞ്ഞു ചെറിയമ്മയും മോനും ഞാനും അടുത്താഴ്ച നാട്ടിൽ പോകുവാ എന്ന് ചെറിയച്ഛൻ 3 മാസം
കഴിഞ്ഞാൽ പോകും എന്ന് പറഞ്ഞു.
എന്നാൽ ഇനി കൊച്ചിയിൽ വരുമ്പോൾ എന്തായാലും നാട്ടിലെ വീട്ടിൽ വരം എന്ന് പറഞ്ഞു അവർക്ക് അടുത്ത് തന്നെ പ്രയാഗിന്റെ കുട്ടിയുടെ എന്തോ ചടങ്ങിന് വരണം എന്ന് പറഞ്ഞു.

അങ്ങിനെ അവർ യാത്ര പറഞ്ഞു ഇറങ്ങി. പോകുമ്പോൾ അവർ എല്ലാവരെയും പിറ്റേന്ന് ഡൽഹിയിലെ മോളെ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ ഹിന്ദിക്കാരന്റെ മോൻ പിറ്റേന്ന് പോകുന്നതിനാൽ അതിനു അടുത്ത ദിവസം വരം എന്ന് പറഞ്ഞു ഇറങ്ങി. ഇറങ്ങുമ്പോൾ കുഞ്ഞൻ ആദ്യമായിട്ട് കരയുന്നതു കണ്ടു. കാരണം ഇത്ര നേരം പല്ലവിയും പൂജയും എടുത്തു നടക്കുവായിരുന്നു. അവനു മനസ്സിലായി ഇവർ പോയാൽ വീണ്ടും നിലത്തു കിടന്നു ഒറ്റക്ക് കളിക്കേണ്ടി വരും എന്ന്.

അങ്ങിനെ എല്ലാവരും ഹിന്ദിക്കാരന്റെ വീടിന്റെ അടുത്ത് അവരെ യാത്രയയക്കാൻ വന്നു അപ്പോൾ അവിടെ ഉള്ള കാർ കണ്ടു ഞാൻ ഞെട്ടി ബെൻസ് കാർ. ഒരു ഡ്രൈവർ ഉണ്ടായിരുന്നു കിളവൻ മുന്നിലും ബാക്കി 3 പേരും പിന്നിലും കേറി. ഞാൻ മോനെയും കൊണ്ട് വേഗം വീട്ടിലേക്ക് വന്നു. എല്ലാവരും പിന്നാലെ വരും എന്ന് വിചാരിച്ച ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ചെറിയച്ഛനും ചെറിയമ്മയും അവിടെ നിന്ന് വർത്തമാനം പറയുവാ.

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും വന്നു ചെറിയച്ഛൻ പ്രയാഗ് മുന്നേ ഡൽഹിയിൽ വന്നപ്പോൾ പരിചയപ്പെട്ടതും അങ്ങിനെ കുറെ കാര്യങ്ങൾ പറഞ്ഞു ഉറങ്ങി പിറ്റേന്നും വല്യ സംഭവവികാസങ്ങൾ ഇല്ലാതെ കടന്നു പോയി ചെറിയമ്മ എൻ്റെ സാമിപ്യം വകവെക്കാതെ മോന് പാല് കൊടുക്കുന്നത് തുടർന്ന്. അതിനിടക്ക് പല്ലവി ഇങ്ങോട്ട് ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് മെസ്സേജ് ഒക്കെ അയക്കുന്നുണ്ട്. നമ്മൾ പോകുന്നതിന്റെ തലേ ദിവസം ജോൺസിയേച്ചി കുറച്ചു നേരം ഓൺലൈനിൽ ഉണ്ടായിരുന്നു. 2 പേർക്കും മെസ്സേജ് അയച്ചിട്ട് റിപ്ലൈ ഇല്ലാത്തോണ്ട് ഞാൻ പിന്നെ അധികം അങ്ങോട്ട് അയച്ചിരുന്നില്ല. അവർ വെറുതെ തീവണ്ടിയിൽ ടൈംപാസ്സ്‌നു വേണ്ടി കമ്പനി ആയതായിരിക്കും എന്ന് വിചാരിച്ചു. പക്ഷെ ഡ്യൂട്ടി തിരക്ക് കൊണ്ടാണ് 2 പേരും ഓവർ ടൈം എടുക്കുന്നുണ്ട് അത് കൊണ്ടാണ്. ടീനേച്ചി ഇന്നലെ ജോൺസിയെച്ചിയോട് എനിക്ക് മെസ്സേജ് അയച്ചിരുന്നോ എന്ന് ചോദിച്ചതായി പറഞ്ഞു. കുറച്ചു നേരം മാത്രം ചാറ്റ് ചെയ്തു അടുത്ത ആഴ്ച 2 ദിവസം അടുപ്പിച്ചു ഓഫ് ഉണ്ട്. അപ്പോൾ നമ്മൾ 2 പേരും ഒന്നിച്ചുണ്ടാവുമെന്നു പറഞ്ഞു ജോൺസിയേച്ചി പോയി.

പോകാൻ ഉള്ള ഒരുക്കം ഒക്കെ ആയി അധികം ലഗേജ് ഒന്നും എടുക്കുന്നില്ല മോനും കൂടി ഉള്ളതല്ലേ? അവനു വേണ്ട സാധനങ്ങളും നമുക്ക് മാറാൻ വേണ്ട ഡ്രെസ്സുകളും പിന്നെ കുറച്ചു അല്ലറ ചില്ലറ സാധനങ്ങളും മാത്രം. എന്റെയും ചെറിയമ്മയുടെയും ഒരു ബാഗിൽ അടുക്കി വെക്കുമ്പോൾ ചെറിയമ്മ 2 -3 പാന്റിയും ബ്രായും എല്ലാം എടുത്തു തന്നു. സത്യം പറഞ്ഞാൽ അന്ന് പിള്ളേരുടേതും ഷീബേച്ചിയുടെയും അടിവസ്ത്രങ്ങൾ തൊട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ കാണുന്നത് തന്നെ ആദ്യമായിട്ടാ പണ്ട് അമ്മയും ചെറിയമ്മയും ഒന്നും ഇത് ഒക്കെ എങ്ങിനെയാ എവിടെയാ ഒളിപ്പിക്കുന്നെ എന്ന് പോലും കാണാറില്ല അലക്കി ആറിയിട്ടു വരെ കണ്ടിട്ടില്ല ഏതെങ്കിലും ഇടക്ക് ആരും ശ്രെദ്ധിക്കാത്ത സ്ഥലത്തു ഉണ്ടാവും. അങ്ങിനെ എടുത്തു വെക്കുമ്പോൾ ഒരു ബ്രാ താഴെ വീണു
പോയി അത് എടുക്കുമ്പോൾ കപ്പിന്റെ അവിടെ ഒരു തുണി ഇളകി നിൽക്കുന്നത് പോലെ. ചെറിയാമ്മേ ഇത് തയ്ച്ചത് ശെരിയായില്ല ഇവിടെ തുന്നു ചേർന്നില്ല. ചിരിച്ചോണ്ട് അത് കയ്യിൽ നിന്ന് വാങ്ങിയിട്ട് പറഞ്ഞു എടാ അത് നഴ്സിംഗ് ബ്രാ ആണ് യാത്രയിൽ ഒക്കെ ഇത് മുഴുവൻ ആയി ഊരാതെ ഈ തുണി ഇവിടുന്നു മാറ്റി കുട്ടിക്ക് പാല് കൊടുക്കാം എന്ന് കപ്പ് കയ്യിൽ പിടിച്ചു പറഞ്ഞു തന്നു അത് മടക്കി തന്നു ഞാൻ ബാഗിൽ വച്ച്. ശെരിക്കും പറഞ്ഞാൽ അന്നേരം എനിക്ക് കാര്യമായി മനസ്സിലായിട്ടുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *