ഞാനും സഖിമാരും – 5

അങ്ങിനെ നമ്മൾ നാട്ടിലെ ഒരു ടാക്സി കാറിലും ചെറിയമ്മയുടെ വീട്ടുകാർ പിന്നിൽ ഒരു ജീപ്പിലും ആയി നേരെ നമ്മുടെ വീട്ടിലേക്ക് പോയി. അവിടെ ശാന്തേച്ചി ഉണ്ടായിരുന്നു അടുക്കളയിൽ ഭക്ഷണം ഒക്കെ ഉണ്ടാക്കി നമ്മളെ കാത്തു നിൽക്കുന്നു. ഞാൻ ഷീബേച്ചി ഉണ്ടാവും എന്ന് വിചാരിച്ചു പക്ഷെ ആള് സ്വന്തം വീട്ടിലേക്ക് പോയിരിക്കുവാ 2 ദിവസത്തേക്ക്. ഒന്ന് കാണാലോ എന്ന് വിചാരിച്ചു ആണ് അടുക്കളയിലേക്ക് പോയത് തന്നെ അപ്പോളേക്കും ഒരു ഓൾഡ് വേർഷൻ. എന്നോട് ‘അമ്മ കുളിച്ചു വന്നു ഭക്ഷണം കഴിക്കാൻ പറഞ്ഞു. ഞാൻ പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞു. ചെറിയമ്മയുടെ ചേട്ടനോട് പറഞ്ഞിട്ട് കിടക്കാൻ പോയി. അപ്പോൾ ചേട്ടൻ പറഞ്ഞു ഞാൻ ഇവരെ പുതിയ വീട്ടിൽ കൊണ്ട് പോയി ആക്കിയിട്ട് ഫാമിലി ആയിട്ട് ഭാര്യവീട്ടിൽ പോകും. നാളെ അവരുടെ ഭാര്യയുടെ സഹോദരിയെ പെണ്ണ് കാണാൻ ആരോ വരുന്നുണ്ട് പോലും. ഞാൻ മുന്നേ ചെറിയമ്മയുടെ കുടുംബത്തിൽ പെട്ട കല്യാണത്തിന് പോയപ്പോൾ കണ്ടിരുന്നു നല്ല കുട്ടി ആണ് പക്ഷെ അന്ന് കാണുമ്പോൾ ഒരു 10ൽ പഠിക്കുന്ന പോലെ ആണ് തോന്നിയത് ഇത്ര പെട്ടന്ന് കല്യാണം കഴിക്കാൻ ആയോ?

.പിള്ളേരെല്ലാം എത്ര വേഗം ആണ് വളരുന്നത്? നമ്മളൊക്കെ കല്യാണം കഴിക്കണമെങ്കിൽ ഇനിയും ചുരുങ്ങിയത് 10 കൊല്ലമെങ്കിലും കഴിയണം. കൂടുതൽ ചിന്തിച്ചാൽ ജീവിതം മടുത്തു പോകും. അങ്ങിനെ ഞാൻ റൂമിൽ പോയി കട്ടിലിൽ കേറി കിടന്നു. തൊട്ടു പിന്നാലെ എൻ്റെ ചെറിയമ്മ കേറി വന്നു
എന്നിട്ട് പറഞ്ഞു നീ കുപ്പായം പോലും മാറ്റാതെ കിടക്കും എന്നറിയാം അതാണ് ഞാൻ പുറകെ വന്നത് കുളിച്ചിട്ട് വേഷം മാറിയിട്ട് കിടക്കെടാ. എന്തെ തലവേദന ഉണ്ടോ എന്ന് ചോദിച്ചു നെറ്റിയിൽ കൈ വെച്ച് നോക്കി ഞാൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ചന്തിക്ക് ഒരു നുള്ളു തന്നു ഞാൻ കിടക്കയിൽ നിന്ന് എണീറ്റ്.

എന്നെ തള്ളി ബാത്റൂമിലേക്ക് ആക്കാൻ പോയി ഞാൻ ഡ്രസ്സ് എടുത്തിട്ട് പോകാം എന്ന് പറഞ്ഞു ആദ്യം ഷഡിയും ഒരു ട്രാക്കും ടീഷര്ട്ടും എടുത്തു. ചെറിയമ്മ പറഞ്ഞു ഇതെന്തിനാ ഷഡി ഇടുന്നെ? ഞാൻ പറഞ്ഞു ഇവിടെ ആൾക്കാർ ഒക്കെ ഇല്ലേ? നമ്മൾ ഇപ്പൊ പോകുമെടാ, പിന്നെ ഇന്ന് എൻ്റെ ‘അമ്മ അവിടെ നിൽക്കും. നെ അത് കൊണ്ട് രാത്രി അവിടെ വരേണ്ട, അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം. നീ കുളിച്ചിട്ട് ഉറങ്ങിക്കോ. ഓക്കേ എന്ന് പറഞ്ഞു ഞാൻ കുഞ്ഞൻ എവിടെ എന്ന് ചോദിച്ചു. നിന്റെ അമ്മയുടെ കയ്യിൽ ഉണ്ട്. ഞാൻ ചെറിയമ്മയോട് പറഞ്ഞു നിങ്ങൾ വേറെ കുട്ടിയെ നോക്കിക്കോ ‘അമ്മ എന്നെ ഒഴിവാക്കി അവനെ മോൻ ആയി സ്വീകരിച്ചു.

അവർ ഒന്ന് ചിരിച്ചു എന്നിട്ട് അപ്പുറത്തേക്ക് പോയി. അങ്ങിനെ കുളിച്ചു സത്യം പറഞ്ഞാൽ ദേഹത്ത് നിന്ന് കുറെ മണ്ണൊക്കെ ഇളകി പോയ ഫീലിംഗ്. നല്ല ഫ്രഷ്‌നെസ്സ് തോന്നുന്നു ഞാൻ ഡ്രസ്സ് ഒക്കെ മാറി അപ്പുറത്തേക്ക് ചെന്നപ്പോൾ അവർ പോകാൻ റെഡി ആയി നിൽക്കുന്നു. അച്ഛൻ ഓട്ടോ പിടിക്കാം എന്ന് പറഞ്ഞപ്പോൾ ചെറിയമ്മയുടെ ചേട്ടൻ പറഞ്ഞു ജീപ്പിൽ പോകാം അത്ര ദൂരം അല്ലെ ഉള്ളൂ. അങ്ങിനെ അവർ പോയി. ഞാൻ വാതിൽ അടച്ചു. സാധാരണ ആണെങ്കിൽ ഇന്ന് നല്ല ദിവസം ആയിരുന്നു പക്ഷെ ഇന്ന് നല്ല ഉറക്കക്ഷീണം ഉണ്ട്. അപ്പോൾ ശാന്തേച്ചി അടുക്കളയിൽ നിന്ന് വിളിച്ചു അവർ പോകുവാ എന്ന് പറഞ്ഞു എന്നോട് വാതിൽ അടച്ചോളാൻ പറഞ്ഞു അപ്പോളാണ് ഞാൻ ഓർത്തത് ഇപ്പോൾ ഷീബേച്ചി ഉണ്ടായിരുന്നെങ്കിൽ നല്ല സൗകര്യം ആയിരുന്നു. പക്ഷെ എന്ത് ചെയ്യാൻ യോഗമില്ല. ഞാൻ പോയി വാതിൽ അടച്ചു കിടക്കയിൽ വീണതേ ഓർമ്മയുള്ളൂ. പിന്നെ രാത്രി അമ്മ വന്നു വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്. അസമയത്തു കുറെ ഉറങ്ങിയത് കൊണ്ട് എണീറ്റിട്ട് എന്താ ഏതാ എന്നൊന്നും പിടുത്തം കിട്ടുന്നില്ല. കുറെ കഴിഞ്ഞപ്പോൾ ആയിരുന്നു ഇന്ന് വെള്ളിയാഴ്ച ആണെന്നും ഞാൻ ഡൽഹിയിൽ നിന്ന് വീട്ടിൽ എത്തി കിടന്നു ഉറങ്ങി പോയതാണ് എന്ന് എനിക്ക് തിരിച്ചറിവ് ഉണ്ടായത്.

ഭക്ഷണം കഴിച്ചു അമ്മ ഇടക്ക് എന്തെല്ലോ പറയുന്നുണ്ട് ഞാൻ ഉത്തരവും കൊടുക്കുന്നുണ്ട് കൂടുതലും കുഞ്ഞനെ പറ്റിയിട്ട് ആണ്.
ഞാൻ ഭക്ഷണം കഴിച്ചിട്ട് റൂമിൽ പോയി മൊബൈൽ എടുത്തു നോക്കിയപ്പോൾ പല്ലവി മോളും, ടീനേച്ചിയും മെസ്സേജ് അയച്ചിട്ടുണ്ട് വീട്ടിൽ എത്തിയോ യാത്ര ഒക്കെ എങ്ങിനെ ആയിരുന്നു എന്നൊക്കെ ചോദിച്ചിട്ട് . ടീനേച്ചി ഞായറാഴ്ച ഫുൾ ഡേ ഓഫ് ആണ് ശനിയാഴ്ച ഉച്ചക്ക് വന്നാൽ പിന്നെ തിങ്കളാഴ്ച ഉച്ചക്ക് പോയാൽ മതിയെന്നും മെസ്സേജ് ഇട്ടിട്ടുണ്ട്. അതിനൊക്കെ റിപ്ലൈ കൊടുത്തു ഞാൻ വീണ്ടും ഉറങ്ങി. രാവിലെ ആരും വിളിച്ചില്ല എണീക്കുമ്പോൾ സമയം 8:45 എല്ലാം കഴിഞ്ഞു വരുമ്പോൾ അച്ഛൻ എവിടെയോ പോകാൻ റെഡി ആവുന്നു. എടാ തിന്നിട്ട് കുപ്പായം മാറ്റിയിട്ട് വാ ചെറിയമ്മടെ വീട്ടിൽ പോകാം. അപ്പൊ അച്ഛൻ പറഞ്ഞു പോകുമ്പോൾ വേണ്ടുന്നത് എല്ലാം എടുത്തോ ഇന്ന് രാത്രി മുതൽ നീ അവിടെ കിടക്കണം. എനിക്ക് മുന്നേ അറിയുന്നത് കൊണ്ട് ഞാൻ തലയാട്ടി. എനിക്ക് ചായയും തന്നു അത് കുടിക്കുമ്പോളേക്കും ‘അമ്മ സാരി ഉടുത്തു വന്നു ഒരു കേസറോളിൽ പുട്ടും ഒരു പാത്രത്തിൽ കറിയും എടുത്തു സഞ്ചിയിൽ വെച്ച്. നിനക്കുള്ളതും ഉണ്ട്. അവിടുന്ന് തിന്നോ ഞാൻ ഓക്കേ എന്ന് പറഞ്ഞു വേഗം മുടിയും ചീകി ഇറങ്ങി.
അച്ഛനും അമ്മയും ഒന്നിച്ചു വന്നു അച്ഛൻ കുറച്ചു നേരം കുഞ്ഞനെയും എടുത്തു നടന്നു പോകാൻ നേരം എനിക്ക് 100 രൂപ തന്നിട്ട് പറഞ്ഞു വൈകുന്നേരം ചെറിയമ്മയുടെ ചേട്ടൻ അമ്മയെ കൊണ്ടുപോകാൻ വരും അപ്പോൾ അവരുടെ മോൾക്ക് എന്തെങ്കിലും വാങ്ങി കൊടുക്കണം എന്ന് പറഞ്ഞു മൂപര് പോയി. കുഞ്ഞനെ ‘അമ്മ എടുത്തു പിടിച്ചിട്ടുണ്ട്. ചെറിയമ്മ എന്നോട് തിന്നാൻ പറഞ്ഞു. ഞാൻ തിന്നു ഫോണും വെച്ച് ഇരുന്നു ഉച്ച വരെ ആക്കി ചോറ് തിന്നപ്പോൾ ‘അമ്മ നിന്നോട് അച്ഛൻ എന്തെങ്കിലും പറഞ്ഞിനോ എന്ന് ചോദിച്ചു അപ്പോളാണ് എനിക്ക് സാധനം വാങ്ങേണ്ടത് ഓർമ്മ വന്നത്. പോയി കുറച്ചെന്തെല്ലോ വാങ്ങി. പോയതിനു കൂലി ആയി ഒരു ചെറിയ കപ്പ് ഐസ്ക്രീം ഞാൻ വാങ്ങി തിന്നു. വീട്ടിലെത്തി അമ്മക്ക് ബാക്കി സാധനങ്ങൾ കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ ചെറിയമ്മയുടെ ചേട്ടനും ഭാര്യയും കുട്ടിയും വന്നു അവർ അമ്മയെയും കൂട്ടി പോയി. വൈകുന്നേരം അമ്മയും പോയി ഇപ്പൊ ഞാനും ചെറിയമ്മയും മോനും മാത്രം. രാത്രിയേക്ക് ഉള്ളതെല്ലാം നേരത്തെ ഉണ്ടാക്കിയിരുന്നു.

നമ്മൾ അങ്ങിനെ വർത്തമാനം പറഞ്ഞിരുന്നു. വീട് റോഡിന്റെ അരികിൽ ആയതു കൊണ്ട് വണ്ടി പോകുന്നത് ഒക്കെ നോക്കി ഇരിക്കാൻ നല്ല രസം. എനിക്ക് ആ വീടും ചുറ്റുപാടും ഇഷ്ടപ്പെട്ടു. TV ഉണ്ട് കേബിൾ ശരിയായിട്ടില്ല അതു കൊണ്ട് വർത്തമാനം പറഞ്ഞിരുന്നു അതിനിടക്ക് ചെറിയച്ഛൻ വിളിച്ചു. എന്നോട് പറഞ്ഞു എടാ നീ കട്ടിലിൽ കിടന്നോ അവർ നിലത്തു കിടന്നോളും. അത് വേണ്ട ചെറിയച്ച എനിക്ക് ഇവിടെ നല്ല കിടക്ക ഉണ്ട് കൂടാതെ അടിയിൽ വിരിക്കാൻ കരിമ്പടം എല്ലാം ഉണ്ട്. അച്ഛൻ വാങ്ങാൻ വിടാഞ്ഞിട്ടാണ് ഒരു കാട്ടില് കൂടി വാങ്ങാതിരുന്നത്
അച്ഛന്റെ അഭിപ്രായത്തിൽ അധികം സാധനം ഒന്നും വാങ്ങേണ്ട കാരണം ചെറിയച്ഛൻ വന്നാൽ വീട് പുതിയതിന്റെ പണി തുടങ്ങും അപ്പോൾ അതിനു ചേരുന്ന സാധനങ്ങൾ വാങ്ങാം, കൂടാതെ ഡൽഹിയിൽ ഉപയോഗിച്ചതും എല്ലാം ഇങ്ങോട്ട് കൊണ്ട് വരും അത് കൊണ്ട് ആണ് അനാവശ്യമായിട്ട് വാങ്ങേണ്ട എന്ന് പറയാൻ ഉള്ള കാരണം.

Leave a Reply

Your email address will not be published. Required fields are marked *