ഞാനും സഖിമാരും – 5

നീ അത് ഇറുക്കി പിടിക്കുക ഒന്നും വേണ്ട ഞാൻ കാണാത്തതു ഒന്നും അല്ലാലോ.
ഞാനും കുറച്ചു റിലാക്സ്ഡ് ആയി. ഇപ്പൊ ചെറിയമ്മ സംസാരിച്ച രീതിയും അന്ന് ഷീബച്ചി സംസാരിച്ച രീതിയും ഒരേ പോലെ എന്നെ ഇവർ നല്ലോണം മനസ്സിലാക്കിയിട്ടുണ്ട്. ആർക്കും പരാതിയില്ല ആരും മുഷിച്ചു ഒരു വാക്ക് പോലും പറഞ്ഞില്ല.
എടാ കിടന്നോ ചിലപ്പോൾ ഇടി വീണ്ടും പൊട്ടും. ചെറിയമ്മേ ഞാൻ ഇവിടെ കിടക്കുന്നതിൽ ചെറിയമ്മക്ക് പേടിയില്ല?

ഇല്ല ഞാൻ ഒന്നും ഉടുക്കാതെ കിടന്നാൽ പോലും നീ എന്നെ ഒന്നും ചെയ്യില്ല ആ ഒരു വിശ്വാസം എനിക്കുണ്ട്. പക്ഷെ നീ ചിലപ്പോൾ എന്നെ ആലോചിച്ചു
മാസ്റ്റർബേറ്റ് ചെയ്യുമായിരിക്കും. അത് ആരെ ഓർത്താണ് ചെയ്യുന്നത് എന്ന് നമ്മൾക്ക് ഒരു കണ്ട്രോളും ഇല്ല.
അത് കൊണ്ട് മോൻ വിഷമിക്കേണ്ട നാളെ പോയി ടാബ്ലോനുള്ള ഒരുക്കങ്ങൾ നടത്തേണ്ടതാണ്. രാവിലെ എണീക്കുമ്പോൾ എപ്പോളും കാണുന്ന ഉഷാറുള്ള കുട്ടനെ ആയിരിക്കും എനിക്ക് കാണേണ്ടത്.ഇനി ഉറങ്ങിക്കോ.

അങ്ങിനെ ഞാൻ ഒന്നും അറിയാതെ ഉറങ്ങിപ്പോയി രാവിലെ ചെറിയമ്മ വിളിച്ചു എണീപ്പിച്ചു. ഇന്നും തഥൈവ ഉടുതുണി വേറെ എവിടെയോ ചെറിയമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു പറഞ്ഞപോലെ ഉഷാറായിട്ട് എണീച്ചല്ലോ? ചെറിയമ്മ എന്താ ഉദ്ദേശിച്ചത്?
ആ അങ്ങിനെ ഞാൻ ബാത്‌റൂമിൽ പോയി കാര്യങ്ങൾ ഒക്കെ കഴിച്ചു വന്നു . ചായയും കുടിച്ചു എന്റെ വീട്ടിലേക്ക് പോയി. ബുക്കും കർട്ടനും അച്ഛന്റെ അളവ് ടേപ്പും എടുത്തു കോളേജിലേക്ക് പോയി . പോകുമ്പോൾ തന്നെ സ്റ്റേജിൽ പോയി അളവെടുത്തു. ഏകദേശം കർട്ടൻ പറ്റും കൃത്യമല്ല പക്ഷെ നമ്മളെ കാര്യം നടക്കും. എന്നിട്ട് ക്‌ളാസിൽ പോയി പിള്ളേർ ഒക്കെ ഉണ്ടായിരുന്നു ഞാൻ കർട്ടൻ കാണിച്ചു കൊടുത്തു അത് ചുവരിൽ തൂക്കി എന്നിട്ട് ഓരോത്തർ ഓരോ സ്ഥലത്തു
നിന്ന് നോക്കി . ആൾക്കാരെ മറങ്ങാതെ ഓരോ പൊസിഷൻ പറഞ്ഞു കൊടുത്തു കുറച്ചു വിഷമിച്ചു ഓരോരുത്തരെ പറഞ്ഞു മനസ്സിലാക്കി നിർത്താൻ. എന്നാലും എല്ലാവരും പറയുന്നത് പോലെ ചെയ്തു.

ചെറിയമ്മ പറഞ്ഞ പോലെ ഞാനും പൊസിഷൻ ചെയ്തു നിന്ന് വല്യ വൃത്തികേടില്ലാതെ ചെയ്യാം. വരമ്പ് ഉണ്ടാക്കൽ ആണ് ഒരു പണി. അതിനു എന്ത് വേണം എന്ന് ഇങ്ങനെ ചിന്തിച്ചു തലപുണ്ണാക്കി. എന്തായാലും പിറ്റേന്ന് വരുമ്പോൾ എല്ലാവരും ഒരു അരിവാളും തോർത്തും ഒരു തൂക്ക് പാത്രവും കൊണ്ട് വരണം. ഞാൻ പോയി ശ്രീധരൻ ചേട്ടൻ വരുന്നതും നോക്കി നിന്ന് കണ്ടു കാര്യം പറഞ്ഞു. നാളെ രാവിലെ പുല്ലും ലോറി വരും ഞാൻ ഇവിടെ ഒരു 20 കറ്റ ഇറക്കാൻ പറയാം. കഴിഞ്ഞാൽ മോൻ അതൊന്നു വീട്ടിലേക്ക് എത്തിച്ചു തന്നാൽ മതിഅത് ഞാൻ ഏറ്റു കുറച്ചു പച്ച പുല്ലും കൂടി വേണം അത് നിങ്ങളുടെ ഗ്രൗണ്ടിന്റെ അപ്പുറത്തു ഒരു തെങ്ങിൻ തൊപ്പില്ലേ അവിടെ ഉണ്ട്. അവിടുന്ന് അരിഞ്ഞോ എന്റെ മോന്റെ സ്ഥലം ആണ്. അങ്ങിനെ അതും സെറ്റ് ആക്കി.

ആകെ ഒരു പോസിറ്റീവ് വൈബ് ആയിരുന്നു അന്ന്. നേരെ വീട്ടിലേക്ക് പോയി എനിക്ക് വേണ്ടുന്ന സാധനങ്ങൾ ഒക്കെ എടുത്തു വേഗം തന്നെ ചെറിയമ്മയുടെ വീട്ടിലേക്ക് പോയി. എന്താടാ ഇന്നൊരു ചിരി, കേറി വരുമ്പോൾ തന്നെ ചെറിയമ്മ ചോദിച്ചു? കുഞ്ഞൻ അതിനേക്കാളും വല്യ ചിരിയായിരുന്നു ഇന്ന് പകൽ അവനെ എടുത്തു കൊണ്ട് നടക്കാനും കളിപ്പിക്കാനും ആരും ഉണ്ടായിരുന്നില്ലലോ? ഞാൻ ഇന്ന് നടന്ന സംഭവങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.

രാത്രിയായി ഞാൻ എൻ്റെ മുറിയിൽ വന്നു കിടന്നു ചെറിയമ്മ വന്നു എന്നോട് ഇനിയും അത് പോലെ ഉള്ള ബുക്ക് ഉണ്ടോ എന്ന് ചോദിച്ചു. എന്റെയടുത്തുള്ളത് കൊടുക്കാൻ പറ്റില്ല അത് സചിത്ര പുസ്തകം ആണ്. ഇല്ല ഇനി വീട്ടിൽ പോയാൽ കൊണ്ട് വരാം എന്ന് പറഞ്ഞു. അത് മുഴുവനും വായിച്ചോ? ഉച്ചവരെ ചന്ദ്രിയേച്ചി ഉണ്ടായിരുന്നു അത് കൊണ്ട് ഉച്ചക്ക് മോൻ ഉറങ്ങുമ്പോ കുറച്ചു വായിച്ചു ഇനിയും
കുറച്ചുണ്ട്.

ഗുഡ്‌നൈറ്റ് പറഞ്ഞു ചെറിയമ്മ പോയി. ഉറങ്ങിപ്പോയി രാവിലെ ചെറിയമ്മ വിളിച്ചു എണീപ്പിച്ചു ഇന്ന് ലുങ്കിയൊക്കെ ഉടുത്തിടത്തു തന്നെ ഉണ്ട്. കുണ്ണയും കട്ട കമ്പി ആയിരുന്നില്ല. വേഗം എഴുന്നേൽക്ക്, പോയി സുന്ദരികളെ പഠിപ്പിക്കണ്ടേ. ടാബ്ലോ ചെയ്യുന്ന കാര്യം ആണ് ചെറിയമ്മ പറഞ്ഞത്. ഡ്രസ്സ് റിഹേഴ്സൽ ചെയ്യണം നാളെ വെള്ളിയാഴ്ച ആണ് പ്രോഗ്രാം. ഒന്നിനും സമയമില്ല വേഗം തന്നെ കോളേജിൽ പോയി. ആദ്യമായിട്ടായിരുന്നു ഞാൻ അത്രയും നേരത്തെ എത്തിയത്. വേഗം തന്നെ കടയിൽ നിന്ന് കുറച്ചു ചൂടി കയറും വാങ്ങി , കർട്ടനും എടുത്തു സ്റ്റേജിൽ പോയി അതൊന്നു കെട്ടി നോക്കി നല്ല വ്യൂ കിട്ടും വിചാരിച്ച പോലെ നടക്കും ഞാൻ അവിടുന്ന് അതൊക്കെ എടുത്തു ക്ളസ്സിൽ കൊണ്ട് വച്ചു
വീണ്ടും പുറത്തിറങ്ങി പുല്ലിന്റെ കാര്യം നോക്കണ്ടേ? ഞാൻ സാധാരണ കോളജിൽ വരുമ്പോൾ പുല്ലു വണ്ടി അവിടെ ചായ കുടിക്കാൻ നിർത്തിയിട്ട കാണാറുണ്ട്.

അപ്പോളാണ് ശ്രീധരേട്ടൻ പാലും കൊടുത്തു വരുന്നത് കണ്ടത്. മോനെ അവര് വരാൻ 9:30 10:00 മാണി ആകും. ഞാൻ ഇവിടെ ഉണ്ടാവും. നിനക്ക് പച്ച പുല്ല് കുറെ വേണോ? ഞാൻ കാര്യം പറഞ്ഞു കൊടുത്തു ഞാൻ ഉദ്ദേശിക്കുന്നത് എന്താണെന്നു. സംസാരിച്ചപ്പോൾ ആള് പഴയ പുലിയാണ് നാടക നടനും സംവിധായകനും ഒക്കെ ആണ് ആള് വരമ്പിനു വേണ്ടി 2 -3 ഇഷ്ടികയോ കല്ലോ ഇടക്ക് വെച്ച് 2-3 വാർപ്പിന്റെ പലക ഇട്ടാൽ ഉയരം കിട്ടും അധികം ആകരുത്. അപ്പോൾ മുന്നിൽ നിന്ന് നോക്കിയാൽ കാണില്ലേ? അതിനു വഴിയുണ്ട് നീ വാ എന്ന് പറഞ്ഞു ആള് നീട്ടി നടന്നു. ഞാൻ ആലോചിച്ചു ലോകത്തു ഇത്രയും നല്ല മനുഷ്യന്മാരുണ്ടോ? എനിക്ക് ഇയാളെ ആകെ ഉള്ള പരിചയം നമ്മുടെ കാട്ടിൽ ഇരിക്കുമ്പോൾ അതിലെ പശുവിനെ കൊണ്ടുപോകുമ്പോൾ ഉള്ള ചിരി മാത്രം. ശ്രീധരൻ എന്നുള്ള പേര് ആരോ പറഞ്ഞു കേട്ടതാ. അങ്ങിനെ ഉള്ള ആളാണ് ഇപ്പൊ എനിക്ക് സഹായിക്കാൻ വേണ്ടി നടക്കുന്നത്. പോകുമ്പോൾ 2 ആണുങ്ങൾ കൈക്കോട്ടും കൊണ്ടും 3 പെണ്ണുങ്ങൾ അരിവാളും ഒക്കെ ആയി വരുന്നു. അപ്പോൾ അയാൾ പറഞ്ഞു നിങ്ങളെടുത്തേക്കാണ് ഞങ്ങൾ വരുന്നേ. നീയെല്ലേ എവിടെയോ പണി ഇന്നേക്കും കൂടി ഉണ്ടെന്നു പറഞ്ഞത് മിനിഞ്ഞാന്ന്. അത് ഇന്നലെ തീർത്തു. ഏതായാലും നന്നായി. അവരോട് പറഞ്ഞു കിഴക്ക് ഭാഗത്തു നാളെ ചെയ്താൽ മതി. അവിടെ കുറെ പുല്ലുണ്ട് അത് നാളെ രാവിലെ അരിഞ്ഞു 2-3 കെട്ടാക്കി വെക്കണം. എന്നാൽ നിങ്ങൾ നടന്നോ എന്ന് പറഞ്ഞു അവരെ വിട്ടു. അവര് മോന്റെ പറമ്പിൽ തെങ്ങിന് തടമെടുക്കാൻ പോകുവാ.

കണ്ടത് നന്നായി ഇല്ലെങ്കിൽ പുല്ല് ഇന്ന് അരിഞ്ഞു കളയുമായിരുന്നു. നടന്നു എത്തിയത് പന്തലിന്റെ ഒക്കെ സാധനങ്ങൾ വാടകക്ക് കൊടുക്കുന്ന കടയിൽ. അയാളോട് എന്തോ പറഞ്ഞു. എന്നിട്ട് ഒരു പഴയ മണ്ണ് പിടിച്ച കറുപ്പ് താർപായ കാണിച്ചിട്ട് പറഞ്ഞു ഇത് നീളത്തിൽ മടക്കി ആ പാലകയുടെ മേലെ ഇടുക എന്നിട്ട് കുറച്ചു പുല്ലു അവിടെയും ഇവിടെയും ഇടുക.

Leave a Reply

Your email address will not be published. Required fields are marked *