ശ്യാമ : “അതിപ്പോ എന്താ ഇത്ര ഓർക്കാൻ?”
ബാലു : “ഒഹോ കൂടുതൽ ഓർക്കാനൊന്നുമില്ലേ?”
അവൾ വലിയ അലോചിക്കുന്നതു പോലെ കാണിച്ചു, പിന്നെ പറഞ്ഞു.
ശ്യാമ : “വഴക്കുണ്ടാക്കില്ലെങ്കിൽ ഒരു കാര്യം പറയാം”
ബാലു : “പറയ്”
ശ്യാമ : “ഞാൻ വീടിനടുത്തുള്ള രമചേച്ചിയോട് എല്ലാം പറഞ്ഞു”
ബാലു : “എന്റെ ദൈവമേ, നിനക്ക് എന്തിന്റെ അസുഖമാണ്? അവർ ആരോടെങ്കിലും ഒക്കെ പറയില്ലേ?”
ശ്യാമ : “എനിക്ക് ടെൻഷൻ കാരണം വയ്യായിരുന്നു”
ബാലു : “എന്തോന്ന് ടെൻഷൻ?”
ശ്യാമ : “അറിയില്ല?”
“…” ബാലു എന്താണെന്ന മട്ടിൽ അവളെ തന്നെ നോക്കി.
ശ്യാമ : “എന്തെങ്കിലും സംഭവിച്ചാൽ എന്തുചെയ്യും?”
ബാലു : “ഓ അതോ, അതിനാണോ മാർഗ്ഗമില്ലാത്തത്?”
ശ്യാമ : “ങാ ഇനി മാർഗ്ഗം അന്വേഷിക്കേണ്ട, ഞാൻ തന്നെ കണ്ടുപിടിച്ചു”
ബാലു : “എന്തോന്ന്?”
ശ്യാമ : “ഇതു പോലുള്ള അവസരവാദികളോടൊപ്പം ഒന്നിനും പോകരുത് എന്ന്”
ബാലു : “നീ പോടീ”
ശ്യാമ : “ദേ എടീ പോടീ എന്നൊന്നും വിളിക്കാനൊക്കില്ലാട്ടോ”
ബാലു : “റാൻ”
ബാലുവിന് നല്ല ദേഷ്യം വന്നു തുടങ്ങി. ഈ പെണ്ണ് എല്ലാം കുളമാക്കുമോ?
“എടാ പൊന്നേ നീ എന്തൊക്കെയാ ചെന്ന് പറഞ്ഞു കേൾപ്പിച്ചത്?” ദേഷ്യം ഉള്ളിലൊതുക്കി അവൻ അവളെ സോപ്പിട്ട് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചു.
കസേരയിൽ വലിയ സ്റ്റൈലിൽ ചെരിഞ്ഞിരുന്ന് മുട്ടുകൾ കൊണ്ട് മേശയിൽ ഭാരം താങ്ങിയാണിരിപ്പ്.
ശ്യാമ : “ഹും ഇവിടെ എന്നെ കാണിച്ചതൊക്കെ പറഞ്ഞു”
“കൊള്ളാം നല്ലത്”
ശ്യാമ : “ഉം എന്താ?”
“ഏയ് ഒന്നുമില്ല ബാക്കി എല്ലാവരോടും കൂടി പോയി പറയാൻ വയ്യായിരുന്നോ?”
ശ്യാമ : “പറയണോ?”
“ആ എന്നാൽ ചെന്ന് പറയ്”
ശ്യാമ : “ഞാൻ പറയും”
“എന്റെ പൊന്ന് കൂടപ്പിറപ്പേ പറഞ്ഞത് പറഞ്ഞു ഇനി പോയി ആരോടും എഴുന്നള്ളിച്ചേക്കരുത്”
ശ്യാമ : “ചേച്ചി ആരോടും പറയും എന്നോർത്ത് വിഷമിക്കേണ്ട”
“അതെന്താ?”
ശ്യാമ : “ചേച്ചിയുടെ ചില രഹസ്യങ്ങൾ എനിക്കറിയാം, എന്നോട് പറഞ്ഞിട്ടുണ്ട്, അതിനാൽ എന്റെ രഹസ്യങ്ങളും ചേച്ചി ആരോടും പറയില്ല.”
“ഓഹോ അങ്ങിനെ, എന്തൊക്കെയാണോ ആ വലിയ രഹസ്യങ്ങൾ”
ശ്യാമ : “രഹസ്യങ്ങൾ രഹസ്യങ്ങളല്ലേ അത് ഇതിനോടും പറയാനൊക്കില്ലല്ലോ?”
“ഉം, ശരി പറയേണ്ട, എല്ലാം കേട്ടിട്ട് ചേച്ചി എന്തു പറഞ്ഞു?”
ശ്യാമ : “അത് കേട്ടാൽ ഇയാള് പോയി ചേച്ചിയെ ചീത്ത പറയും”
“എന്നാലും കേൾക്കട്ടെ”
ശ്യാമ : “വേണ്ട”
“ഹാ പറയ് കൊച്ചേ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ”
ശ്യാമ : “ചേച്ചി പറഞ്ഞു ഇനി ഇങ്ങിനുള്ള പണിക്കൊന്നും പോയേക്കരുത് എന്ന്”
“എന്നു പറഞ്ഞാൽ?”
ശ്യാമ : “അകത്തൊന്നും പോകരുതെന്ന്”
“ഓഹോ”
ശ്യാമ : “എന്ത് ഓഹോ? ഞാനൊന്ന് ചോദിക്കട്ടെ, വയറ്റിലായാൽ എന്തു ചെയ്യും?”
“സാദാരണ പെണ്ണുങ്ങളൊക്കെയാണെങ്കിൽ പ്രസവിക്കും, നിന്റെ കാര്യമായതിനാൽ പറയാനൊക്കില്ല”
അവൾക്ക് വാശി വന്നുകയറി.
ശ്യാമ : “കുറച്ചു കഴിഞ്ഞ് തേനേ പാലേ എന്നും പറഞ്ഞ് വായേ”
“അയ്യോടാ ഒരു തേന്”
ശ്യാമ : “ഇത് അപ്പോഴും പറയണേ”
“ഓ പിന്നെന്താ”
ശ്യാമ : “നമ്മുക്ക് കാണാം”
“ങാ കാണാം”
ശ്യാമ അവളുടെ മറ്റു ജോലികളിൽ മുഴുകി. കസ്റ്റമേഴ്സ് വന്നതിനാൽ പിന്നെ ഉച്ചവരെ ഒന്നിനും സമയം കിട്ടിയില്ല. ആ ചേച്ചിയെ കിട്ടിയാൽ ഒരു അരകല്ലിൽ വച്ച് അരയ്ക്കാനുള്ള ദേഷ്യം ബാലുവിന് തോന്നി.
ശ്യാമയാകട്ടെ അവൾ നൂറുശതമാനവും ഒന്നും അറിഞ്ഞിട്ടില്ലാത്ത മട്ടിലാണ് പെരുമാറുന്നത്.
ഉച്ചയ്ക്ക് ബാലു ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ അവൾ പറഞ്ഞു.
ശ്യാമ : “എനിക്കും എന്തെങ്കിലും വാങ്ങിക്കൊണ്ടുവാ.”
“നീ ഇന്നൊന്നും കൊണ്ടുവന്നില്ലേ?”
ശ്യാമ : “രാവിലെ എഴുന്നേൽക്കാൻ താമസിച്ചു, ചേച്ചിയുടെ അടുത്ത് പോയിട്ട് വന്നിട്ട് കിടന്നപ്പോൾ ഒരു മണിയായി”
“ബെസ്റ്റ്”
ശ്യാമ : “വാങ്ങുമോ ഇല്ലയോ”
“എന്താ വേണ്ടെ?”
ശ്യാമ : “മസാലദോശ”
“എടാ പൊട്ടാ അതൊക്കെ 2-3 മാസം കഴിഞ്ഞാണ് എല്ലാ പെണ്ണുങ്ങളും കൊതി പറയുന്നത്”
ശ്യാമ : “ദേ എന്റെ വായീന്ന് വല്ലതും കേക്കും കെട്ടോ, പോയി വാങ്ങിക്കൊണ്ട് വാ”
“ശരി തമ്പുരാട്ടീ”
