ടീച്ചർ എന്റെ രാജകുമാരി – 5 12

ആശുപത്രിയിൽ എത്തിക്കാൻ പോലും ഒരു പത്തു പേരുടെ കാലു പിടിച്ചു ഞാൻ. ഒരാളും, ഒരാളും സഹായിക്കാൻ വന്നില്ല. ഒടുവിൽ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഡോക്ടർ പറഞ്ഞു, എല്ലാം കഴിഞ്ഞിട്ട് മണിക്കൂറുകളായി. ഉറക്കത്തിലെപ്പോഴോ അറ്റാക്ക് വന്നതാണെന്ന്. എന്നെയോർത്ത് ചങ്ക് പൊട്ടിയാ ആ പാവം….” അവളുടെ കവിളിലൂടെ കണ്ണുനീർ ധാരയായി ഒഴുകി.

“അന്ന് മുതൽ ഞാനൊറ്റക്കാ. ജീവനൊടുക്കിയാലോ എന്നു വരെ ചിന്തിച്ചിരുന്ന നാളുകൾ. അതിന് ധൈര്യമുണ്ടായിരുന്നെങ്കിൽ ഞാനതും ചെയ്തേനെ.

അങ്ങനെ ഇരിക് ആണ് എന്റെ ഫ്രണ്ട് സൂസൻ ഇവിടെ ജോലി റെഡി ആക്കി തന്നത്.e ജോലി കിട്ടിയപ്പോൾ തന്നെ നാട്ടിൽ ഉള്ളതെല്ലാം വിറ്റു പെറുക്കി ഞാനിങ്ങോട്ട് വന്നു. അവിടെയെനിക്കാരാ?

ഞാൻ ഇപ്പോൾ അനാഥ ആണ് അ എന്നെ അന്നോ നീ സ്നേഹിക്കുന്നു നിനക്കു നല്ല വീട്ടിലെ നല്ല പിള്ളേരെ കിട്ടും വെറുതെ എന്തിനാ ഇ പാവത്തെ ഇതിൽ കൊണ്ട് വരുന്നത്.

ഞാൻ എങ്ങനെ എങ്കിലും ഒന്ന് ജീവിച്ചോട്ടെ എന്നും പറഞ്ഞു കൊണ്ട് അവൾ പൊട്ടി കരയാൻ തുടങ്ങി.

ഇത് ഒന്നും കണ്ട് നില്കാൻ ഉള്ള ത്രാണി എനിക്കില്ലായിരുന്നു ഞാൻ അവളുടെ അടുത്ത ചെന്ന അവളെ മാറോട് അടക്കിപ്പിടിച്ചു.
: എന്നെ പെണ്ണ് നിനക്കു ഞാൻ ഇല്ലേ പിന്നെ നീ എങ്ങനെ ആണ് അനാഥ ആകുന്നെ. ഞാൻ എന്നും ഉണ്ട്‌ ആകും നിന്റെ കൂടെ. നിന്നെ എനിക്ക് ശെരിക്കും ഇഷ്ടം ആണ്. നിന്നെ അങ്ങനെ ആരും ഇല്ലാതെ ജീവിക്കാൻ ഞാൻ വിടതില്ലാ.

എന്നും പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു..

പതിയെ എന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ ചോര കിനിയുന്ന ചുണ്ടിൽ ഞാൻ മുത്തം ഇട്ടു.

ഇനി എന്റെ പെണ്ണ് കരയരുതേ കേട്ടോ.

ഞാൻ ഉണ്ട്‌ ഒപ്പം നിന്റെ കൂടെ കേട്ടുല്ലോ. നീ എന്റെയാ ഞാൻ നിന്റെയും.

എത്ര വലിയ വീട്ടിൽയെ പെണ്ണ് വന്നാലും നിന്നെ പോലെ ആകുമോ അവർ എനിക്ക്.

എനിക്ക് നിന്നെ മാത്രം മതിയടി.

എന്ന് എല്ലാം ഞാൻ പറഞ്ഞിട്ടും അവളിൽ നിന്നും കണ്ണീർതുള്ളികൾ വരുന്നുണ്ടായിരുന്നു.

എന്നാലും നിന്റെ ചുണ്ടിൽ എന്താ ഉപ്പ് രസം എന്നും പറഞ്ഞു അവളുടെ മൂഡ് ചേഞ്ച്‌ ചെയ്യാൻ നോക്കി.

:പോ അവിടന്ന് അത് പറയുമ്പോൾ പുളളിക്കാരിക്ക് ശെരിക്കും നാണം വന്ന് മുഖമൊക്കെ ചുവന്നിരിപ്പാണ്..!!

അ നാണം കാണുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ തന്നെ ആണ്.

ഇങ്ങനെ നിന്നാൽ മതിയോ ചായ തണുത്തു ഒരു ചൂട് ചായ കൊണ്ടുവാ എന്റെ ടീച്ചറെ.

അയ്യോ ഇപ്പോൾ കൊണ്ട് വരാമേ എന്നും പറഞ്ഞു കൊണ്ട് അടുക്കളയിൽലേക്ക് പോയി.

വെറുതെ ഇവിടെ ഇരിക്കണ്ടല്ലോ അത് കൊണ്ട് ഞാനും കൂടെ പോയി.
ഞാൻ അടുക്കളയിൽ പോകുമ്പോൾ പതിവിലും സന്തോഷത്തോടുകൂടി ജോലി ചെയ്യുന്ന വാസുകിനെ ആണ്.

അല്ലെങ്കിലും അങ്ങനെ ആണല്ലോ ആരുമില്ലാത്തവർക്ക് ആരെല്ലാംമോ ഉണ്ടാകുമ്പോൾ ഉള്ള സന്തോഷം അവളിൽ ഉണ്ടാരുന്നു.

ഇ സന്തോഷം എന്നും നിലനിർത്തേണ്ടത് എന്റെ കടമ ആണ് എന്ന് മനസ്സിൽ പ്രതിജ്ഞ ചെയ്തു.

ഇവളെ ഇനി ഒരു കാര്യത്തിനുവേണ്ടി വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല.

കാരണം എനിക്ക് അത്രയ്ക്കും ഇഷ്ടമാണ്. ഞാൻ പതിയെ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു.

: എന്താ ഡാ.

: എന്ത് ആണ് എന്ന് അറിയത്തില്ലാ എന്റെ പെണ്ണിനെ ഇങ്ങനെ കെട്ടിപ്പിടിച്ച് നില്കാൻ നല്ല സുഖമാണ്.

: അന്നോ എന്നാൽ ഇങ്ങനെ തന്നെ നിന്നോ. എന്നും പറഞ്ഞു അതെ പൊസിഷനിൽ തന്നെ നിന്നു.

അങ്ങനെ അ അടുക്കളയിൽ ഞങ്ങളുടെ പ്രണയ സല്ലാപങ്ങൾ തുടർന്നുകൊണ്ടിരുന്നു.

അമ്മയുടെ കാൾ വന്നപ്പോൾ ആണ് അതിൽ നിന്നും ഞങ്ങൾ മാറിയത് തന്നെ.

സമയം നോക്കിപ്പോൾ 7 മണി കഴിഞ്ഞു പിന്നെ രാത്രിയിൽലേക്ക് കഴിക്കാൻ ഉണ്ടാക്കാൻ വാസുകിയെ ഞാനും സാഹിയിച്ചു.

പരസ്പരം വാരി കൊടുത്തുയും പ്രണയം മുത്ത്കൾ കൊടുത്തും ആണ് ഞങ്ങൾ പിരിഞ്ഞത് തന്നെ.

അവിടിന്നു പോകുമ്പോൾ മുഴുവനും വാസുകി മാത്രം ആയിരുന്നു അവളുടെ ചിരിക്കുന്ന മുഖം മാത്രം ആയിരുന്നു എന്റെ മുന്നിൽ.

പെട്ടന്ന് ആകാശം രൗദ്ര ഭാവത്തോടുകൂടി മഴ പെയ്യാൻ തുടങ്ങി.മഴയുടെ ശക്തി കാരണം എനിക്ക് ബൈക്ക് ഓടിക്കാൻ പറ്റാത്ത അവസ്ഥ ആയി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *