ട്യൂഷൻ ക്ലാസിലെ പ്രണയം – 3 9അടിപൊളി  

 

അച്ഛൻ : ⌚👀 പത്തുമണി അല്ലെ ആയിട്ടുള്ളു.. എന്നും നേരത്തെ എണീച് പോണതല്ലേ രണ്ടീസങ്കിലും ചെക്കൻ ഉറങ്ങിക്കോട്ടെ!

 

അമ്മ : അവനെ ഞാൻ ഒറക്കാ…😤

 

അല്ല നിങ്ങക്കല്ലേ ആരെ കാണാൻ പോവാൻ ഉണ്ടെന്ന് പറഞ്ഞെ..

 

അച്ഛൻ : ആ.. ഞാൻ പോവാണ്. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. ഞാൻ പോണു.

 

അതും പറഞ്ഞു അച്ഛൻ പോവണ്ടെടെത്തിക്ക് അച്ഛൻ പോയി. അച്ഛൻ പോയതും എന്റെ റൂമിലേക്ക് അമ്മ

 

” ടാ.. അമലേ… നേരം എത്രയായാടാ.. നിനക്ക് നീക്കനായില്ലേ ”

 

” മ്മ്…. എന്താന്നി.. ഇങ്ങക്ക് ലീവ്ള്ള ദിവസവും ഉറങ്ങാൻ സമ്മതിക്കൊല്ലെന്ന്ച്ചാ… 😡

 

ഞാൻ നീച്ചോളാം ഇങ്ങള് പൊയ്ക്കോ ”

 

💭ഈ തള്ളക്ക് ഇതെന്തിന്റെ കേടാ… ഇന്ന് ക്ലാസ്സൊന്നും ഇല്ലല്ലോ. ഒന്നൊറങ്ങാനും സമ്മയ്ക്കൂല… 💭

 

” ടാ ഞാൻ കൊറച്ചു കഴിഞ്ഞു വന്നോക്കുമ്പോ നീചിട്ടില്ലെങ്കിലല്ലേ ”

 

” ആ… 😴 ”

 

അമ്മ അതും പറഞ്ഞു തിരിച്ചു പോയി.അടുക്കളയിലെ പണിയൊക്കെ കഴിഞ്ഞ് അമ്മ ക്ലോക്കിൽ നോക്കിയപ്പോൾ 🕦 11:25

 

അമ്മ : ഈ ചെക്കൻ ഇനീം നീചില്ലേ.😠

 

💭 അവനെ നീപ്പിക്കാൻ എനിക്കാറയാ..💭

 

അമ്മ വീണ്ടും

 

” ടാ.. അമലേ… നീക്കട… നിന്നെകാണാൻ ഇതാടാ.. അപർണ മോൾ വന്നേക്കുന്നു ”

 

” 😳 അപർണെ.. എന്തിന് ”

 

” ട്യൂഷൻ ന്റെ എന്തോ പറയാനാണെന്ന പറഞ്ഞെ. വേഗം നീക്കട ചെക്കാ അവള് താഴെയതാ നിക്കുന്നു ”

 

💭 ഇവളെന്തിനാ ഇപ്പൊ വന്നേ ഇനി ട്യൂഷൻ സമയം മാറ്റിയോ 💭

 

ഞാൻ നീച്ചു പുറത്തിറങ്ങി. ഹാളിൽ പോയപ്പോൾ അവളെ കണ്ടില്ല. സിറ്റൗട്ടിൽ ഉണ്ടാവും ന്ന് വിചാരിച്ചു അവിടെയും പോയപ്പോൾ ഇല്ല

 

💭 ഈ തള്ളനെകൊണ്ട് 😡😤 💭

 

” അമ്മേ… ”

 

” എന്തെ ”

 

” നിങ്ങളോട് ഞാൻ പറഞ്ഞതാ കള്ളത്തരം പറഞ്ഞ് എന്നേ എണീപ്പിക്കേത് ന്ന് ”

 

” നിന്നെ നേരെചൊവ്വേ വിളിച്ചാൽ നീ എണീക്കില്ലല്ലോ ”

 

” അതോണ്ട് കള്ളം പറഞ്ഞു എണീപ്പിക്കണോ ”

 

” അല്ല സമയത്രായീന്ന മോന്റെ വിചാരം! പന്ത്രണ്ട് മണിയാവാനായി ”

 

” ഞാൻ ഇന്നലെ രണ്ടര വരറ്റെ ബുക്കിരുന്ന് ഫുള്ളക്കായിരുന്നു ”

 

” നിന്നോടാരാ… അത്രനേരം ഇരുന്ന് എഴുതാൻ പറഞ്ഞെ. രാവിലെ തൊട്ട് വൈകുന്നേരം വരെ സമയമുണ്ടല്ലോ! അപ്പോരുന്നു എഴുതിയാൽ പോരെ ”

 

” അതിപ്പോ രാവിലെ എഴുതുന്ന നേരം കിടന്നുറങ്ങിയാൽ പ്രശ്നം തീർന്നില്ലേ? ”

 

” 😲 നിന്നോട് തർക്കിച്ചിട്ട് ഒരു കാര്യോല്ല്യ. എനിക്കവിടെ പണിയുണ്ട് ഞാൻ പോവാണ് ”

 

” ആന്നി… മനുഷ്യന്റെ ഒറക്കോം കളഞ്ഞു ഇങ്ങള് പൊയ്ക്കോ ”

 

അമ്മ ഒന്നും മിണ്ടാതെ പോയി.

 

💭 ച്ചെ.. നീക്കണ്ടായിരുന്നു. ഇനീപ്പോം പല്ല് തേച്ച് ചായകുടിക്കാ. മതി കുളിച്ചത്. വൈകുന്നേരം കുളിക്കാം.. 💭

 

ഞാൻ പല്ല് തേച്ചിട്ട് ചായകുടിച്ച് നേരെ റൂമിലേക്ക് പോയി. എന്നും എണീച്ചാൽ ഫോൺ ചാർജിൽ കുത്തിയിടുന്ന ശീലമുള്ളത് കാരണം ഫോൺ ചാർജിലായിരുന്നു.

 

[എനിക്ക് നാട്ടിലെ ഫ്രണ്ട്സ് മായി കൂട്ടുകൂടാന്ന് വിചാരിച്ചാൽ പറ്റില്ല. അവരൊക്കെ സയൻസ് ആണ് എടുത്തത്! അതുകൊണ്ട് അവർക്ക് ശനിയും ഞായറും ട്യൂഷൻ ഉണ്ടാവും. അവരുടെ ട്യൂഷൻ സ്കൂൾ പോന്നപോലെയാ രാവിലെ പോയാൽ വൈകുന്നേരം അഞ്ചുമണിയോ ആറുമണിയോ ആകും വരാൻ.. ]

 

 

ഞാൻ നേരെ റൂമിലേക്ക് പോയി. ഫോൺ നോക്കിയപ്പോൾ അതിൽ 78% ചാർജെ ആയിരുന്നുള്ളൂ.. ഇനിപ്പോ 100% ആയി എടുക്കാന്ന് വിചാരിച്ചു. അപ്പളാണ് അപർണെന്റെ കാര്യം ഓർമവന്നത്.

 

💭 ന്നാലും പെണ്ണ് എന്നേ മനസ്സിലിടട്ടോണ്ടാലെ നടന്നിരുന്നേ. എന്തായാലും ഇത് ഇപ്പൊ അവളോട് പറയണ്ട! അതൊക്കെ ഒന്ന് ഫോട്ടോ എടുത്ത് വച്ചേക്കാം..💭

 

അതുപോലെ ആ കോഡ് വരുന്ന ഇംഗ്ലീഷ് ലെറ്റേഴ്സ് മുഴുവൻ ഒരു വൈറ്റ് പേപ്പറിൽ എഴുതിവച്ചു.

 

💭 പിന്നെ വേറൊരു സംഭവം ഉണ്ടായിരുന്നല്ലോ!🤔

ആാ.. ” FLAMES ” അത് കളിച്ചാലോ! പക്ഷെ അതെങ്ങാണെന്ന് അറിഞ്ഞൂടാല്ലോ 💭

 

Leave a Reply

Your email address will not be published. Required fields are marked *