ചേച്ചി ഫോൺ നോക്കിയതിനു ശേഷം ഞങ്ങളോട് പറഞ്ഞു.
👩🏫 ” ഇന്നാ നിങ്ങൾ പൊയ്ക്കോ നല്ല മഴക്കാറുണ്ട്. നിങ്ങടെ ക്കൈയിൽ റൈൻ കോട്ടുണ്ടോ.
” ഇല്ലാ ”
👩🏫 ” എന്നാ മഴവരും മുൻപ് വീട്ടിൽ പൊയ്ക്കോ! നാളെയും ഈ നേരത്ത് വന്നാമതിട്ടോ… ”
” മ്മ്.. ശരി ചേച്ചി ”
ഞാനും അവളും പുറത്തിറങ്ങി വണ്ടിക്കരികിലേക്ക് നടന്നു.
” എടീ പണി പാളോ നല്ല മഴയാ വരുന്നുണ്ടാല്ലോ. ആകനെ ഇരുട്ടുകൊണ്ട് മൂടിയല്ലോ. ”
“മ്മ്…! നീ എന്തിനാ എന്നോട് സോറി ന്ന് എഴുതിയെ? 🤨”
” ആാാ… സോറി.. അത്..ഞാൻ നിന്റെ അനുവാദമില്ലാതെ നിന്നെ എന്നോട് ചേർത്ത് പിടിച്ചതിന്. ഞാൻ അപ്പോഴത്തെ! ”
” അപ്പോഴത്തെ ”
” അപ്പൊഴെത്തെ ആ… ”
” വേണ്ട! എനിക്ക് മനസിലാവും 😌 ”
” ആ….🙂 ഏ…😲 എന്ത് മനസിലാവൂന്ന് ”
” വീഴാതിരിക്കാൻ അല്ലെ എന്നെ ചേർത്ത് പിടിച്ചത് 😌☺️”
💭 ഹാവൂ.. കെയ്ച്ചിലായി. ഞാൻ അപ്പൊഴെത്തെ ആ..മൂഡിൽ ചേർത്ത് പിടിച്ചതാണ് എന്നെങ്ങാനും എന്റെ നാവീന്ന് വീഴാണെങ്കെ അയ്യോ…🫨💭
” ഏ… അ..അ..അതന്നെ.. 🙂 ”
“😂😆😊🤭”
” ഇനി എന്താടി..”
” അത് നീ ആ.. എട്ടുകാലിനെ കണ്ട് ഇരുന്നോട്ത്ത്ന്ന് നീച്ചത് ഓർത്തു ചിരിച്ചതാ.. 🤭 ”
” മതി നിർത്തിക്കോ നിന്റെ ചിരിയും വിടുവായിത്തോം. ഞാൻ എന്തുകൊണ്ടാ അപ്പൊ നീച്ചതെന്ന് പറഞ്ഞതാ.. ”
” മ്മ്. ഞാൻ നിർത്തി 😊 ”
” അല്ലടി പോണ്ടേ ഇവിടെ നിന്ന മതിയോ ”
” നിന്നോട് സംസാരിച്ചിരിക്കാൻ നല്ല രസം ☺️ ”
” മ്മ് വാ കേറ്ന്നാ… ”
വണ്ടിയെടുത്ത് കുറച്ചു പോയതും മഴ പെയ്തു. പെട്ടന്നുള്ള മഴ ആയത് കൊണ്ട് ഞങ്ങള് ആകനെ നനഞ്ഞു ഒരു ഒഴിഞ്ഞ പഴയ വീട് കണ്ടപ്പോൾ അവിടെ കേറിനിന്നു. അവിടെ യാണെങ്കിൽ ഓടൊക്കെ പൊട്ടി വെള്ളം ഒലിക്കുന്നുണ്ടായിരുന്നു
” പെട്ടല്ലോടി ഇനി എന്താചെയാ.. ”
” ഹൂ….. നല്ല.. മഴ.. തണ്ക്ക്ണ് ടാ… ഹൂ….🥶”
അവളാകെ നനഞ്ഞ് തണുത്ത് വിറച്ചു നിൽക്കുവായിരുന്നു. ഞാൻ അവളുടെ മുഖത്ത് നോക്കിയപ്പോൾ മുഖമാകെ വെള്ള തുള്ളികൾ. കവിള്കളൊക്കെ തുടുത്തു നിക്കുന്നു..
അവളാകെ തണുത്തു വിറച്ചു പല്ലുകൾ തമ്മിൽ
ചെണ്ട കൊട്ടുന്നുണ്ടായിരുന്നു.
💭 ഈ പെണ്ണിനെ ഇങ്ങനെ കണ്ടിട്ട് നോക്കാതിരിക്കാനും നൊന്നുന്നില്ലല്ലോ. 🥰🥰 ഇവളോട് എല്ലാം തുറന്ന് പറഞ്ഞാലോ! അല്ലെങ്കെ നാളെ പറയാം 😙😚😘 💭
” എന്താടാ അമലേ എന്നേ എങനെ നോക്കണേ 🙂”
” ഒന്നുല്ലടി നിന്റെ സൗന്ദര്യം കണ്ട് നോക്കി പോയതാ 😌”
” നീ എന്തിനാടാ അകന്നു മാറി നിക്കണേ ഇങ് അടുത്ത് വാ. ”
“എന്തിനാ ”
” ഇവിടെ നിന്നോ! അവിടെ നീ നനയുവല്ലേ.. ഹൂ……🥶 ”
ഞാൻ അവളുടെ അടുത്ത് പോയി നിന്നു. ഞാൻ അവളുടെ അടുത്തുനിന്നതും അവള് മെല്ലെ മെല്ലെ എന്റെ അടുത്തേക് നീങ്ങി വന്നു.അവള് എന്റെ കൈയിൽ പിടിച്ചു നിന്നു..
” അമലേ നിനക്ക് തണുക്കുന്നില്ലെടാ ”
” മ്മ്… ”
“എന്നിട്ട് നീ എന്താ വിറക്കാത്തെ ”
” എന്റെ ശരീരത്തിന് ഈ തണുപ്പിനെ അതിജീവിക്കാനുള്ള ചൂടുണ്ടാവും. ”
” എനിക്ക് അതില്ലെന്ന തോന്നുന്നേ ”
” എന്നാ എന്നേ പറ്റിപിടിച്ചോ ”
” ആ… 😊”
ഞാൻ പറഞ്ഞപ്പോൾ അതാ ആവള് വന്നിട്ട് എന്നേ ചേർത്ത് പിടിച്ചു
💭 പടച്ചോനെ എന്തോക്കെയാ ഈ നടക്കണേ😍! ഞാൻ പറയാൻ കാത്തുനിൽക്കണോ. എന്തായാലും നല്ല സുഖം 🥰. ഭഗവാനെ ഇത് ആരേലും കണ്ടാ അതുമതി ഒരു കലഹത്തിന് 💭
” അപർണെ.. നീ എന്താ ചെയ്യണേ ”
” നീയല്ലേ എന്നോട് കെട്ടിപ്പിടിക്കാൻ പറഞ്ഞെ എന്നിട്ട് എന്താ ചെയ്യാണെന്നോ.. ”
” ഞാൻ പറഞ്ഞെന്നിച്ച് ഉടനെങ്ങ് പിടിക്കാ.. ”
” നീ വൈകുന്നേരം എന്നേ ഇതുപോലെ ചേർത്ത് പിടിച്ചില്ലേ ”
” അ.. അത്..”
” ഇതിപ്പോ നീ പറയോം ചെയ്ത് ”
” അപ്പൊ ഞാൻ പറഞ്ഞോണ്ടാണോ ”
” ആണെന്ന് കൂട്ടിക്കോ ”
