ട്യൂഷൻ ക്ലാസിലെ പ്രണയം – 3 9അടിപൊളി  

ഞാൻ കുത്തിയിട്ട ഫോൺ ഇന്റർനെറ്റിൽ സെർച്ച്‌ ചെയ്ത് എടുത്ത് അതുപോലെ ഞങ്ങടെ പേരുകൾ വച്ച് കളിച്ചു നോക്കി. പക്ഷെ റിസൾട്ട്‌ ഞാൻ മനസ്സിൽ വിചാരിച്ച ലെറ്റർ വന്നില്ല

 

💭 ശ്ശേ… ഇത് “F” (ഫ്രണ്ട് ) ആണല്ലോ വന്നെ. ഇത് ഫേക്കാ…😌ഇത് ഉടായിപ്പാണെന്ന് എനിക്ക് ആദ്യെ തോന്നിയതാ ഇപ്പൊ എനിക്ക് 💯% ഉറപ്പായി 😼 💭

 

ഞാൻ പിന്നേം ഫോൺ കുത്തിട്ട് അവളുടെ ബുക്ക്‌ എടുത്ത് തുറന്ന് എന്റെ നെഞ്ചിൽ വച്ച് കട്ടിലേക്ക് വീണു. അവിടെ കൊറച്ചേരം അതുപോലെ കിടന്നു.

 

ഫോണിൽ ചാർജ് ഫുള്ളായപ്പോൾ ഞാൻ “PUBG” കളിക്കാൻ തുടങ്ങി. കൂടെ കളിക്കാൻ ഓൺലൈൻ ആരും എല്ലാത്തത് കൊണ്ട് സോളോ കളിച് സമയം പോക്കി.

 

𝚂𝙺𝙸𝙿………..

𝚃𝙸𝙼𝙴 3:03 𝚙𝚖

 

ഫോണിൽ സമയം നോക്കിയപ്പോൾ മൂന്നു മണി കഴിഞ്ഞിരുന്നു.

 

💭 അയ്യോ മൂന്ന് മണിയായോ ഇനി ഒരു മണിക്കൂറും കൂടിയോല്ലല്ലോ 💭

 

ഞാൻ കുളിച് മാറ്റി ഒരു മൂന്നേ ഇരുപത് ആയപ്പോൾ വണ്ടിയെടുത്ത് അവളുടെ വീട്ടിൽ പോയി. വീടിന്റെ പുറത്തൊന്നും ആരെയും കാണാത്തോണ്ട് ഞാൻ ഒന്ന് രണ്ട് തവണ ഹോൺ അടിച്ചു. അത് കേട്ട് അവളുടെ അമ്മയാണ് വന്നേ

 

” എന്തെടാ നീ ഇത്ര നേരത്തെ വന്നേ നാല് മണിക്കല്ലേ! അതിനു ഇപ്പളെ പോണോ ”

 

“അത് ആന്റി നേരത്തെ പോയ സാവധാനം വണ്ടി ഓടിച്ചു പോയപ്പോരേ ”

 

” അത് ശരിയാ”

 

” അവളെവിടെയാ ആന്റി ”

 

” അവളതാ ഡ്രെസ്സ് മാറന്നും പറഞ്ഞോണ്ട് മുറീൽ കേറി വാതിലടച്ചതാ… ”

 

” ഓ… ”

 

” നീ കേറിയിരിക്കടാ.. ഞാൻ അവളോട് പറഞ്ഞിട്ട് വരാം ”

 

” വേണ്ട ആന്റി.. അവള് ആക്കം പെലെ ഡ്രെസ്സ് മാറിക്കോട്ടെ ഇനിയും സമ്മയുണ്ടല്ലോ ”

 

” ശരി.. നീ.. കേറിയിരി.. ”

 

” മ്മ്….”

 

ആന്റി കേറിയിരിക്കാൻ പറഞ്ഞകൊണ്ട് അകത്തേക്ക് കേറി പോയി. ആ പോക്ക് കണ്ട് എനിക്ക് മനസിലായി ഞാൻ വന്നത് അവളോട് പറയാൻ പോവാണെന്നു ”

 

വീടിനകത്ത് –

 

” എടി അപർണെ… കഴിഞ്ഞില്ലെടി നിന്റെ ഒരുക്കം. എപ്പൊ കേറിയതാ.. നീ.. ”

 

” ആ ഇപ്പൊ കഴിയും.. ”

 

” ആ…. അമൽ വന്നിട്ടുണ്ട് ”

 

💭 അപർണ : അവൻ വന്നോ… എന്നേ ഈ ഡ്രസിൽ കാണാൻ രസണ്ടോ ആവോ 😐🫣💭

 

അപർണ കണ്ണാടിക്ക് മുന്നിൽനിന്ന് തിരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കി

 

💭 അപർണ : തരക്കേടില്ലെന്ന് തോന്നുന്നു കണ്ടിട്ട് 🙂 💭

 

അവള് ബാഗും എടുത്ത് റൂമിന്ന് പുറത്തിറങ്ങി.

 

” അമ്മേ.. അമ്മാ.. ഇതു നോക്ക് ”

 

” ങേ എന്ത് ”

 

” ഈ ടോപ്പേനിക്ക് കൊള്ളാവോ ”

 

” മ്മ്… കൊഴപ്പെല്ലടി..😊

ന്നാ നീ പൊയ്ക്കോ. എനിക്ക് നാളെത്തേക്കുള്ള ഉഴുന്ന് മാവ് അരാക്കാനുണ്ട് ”

 

ഞാൻ പൂമുഖത്തു ഇരിപ്പുണ്ടായിരുന്നു. അവള് പുറത്തിറങ്ങിയതും ഞാൻ അവളെ നോക്കിയതും ഒരുമിച്ചായിരുന്നു.

 

💭 ഭഗവാനെ ഇവളെന്നെകൊണ്ട് നോക്കിപ്പിക്കുന്നുള്ള വാശിയിലാണോ!. ആയോ.. എന്ത് രസാ.. ഈ ഡ്രെസ്സിൽ പെണ്ണിനെ കാണാൻ 😍🫠 💭

 

” അമാലൂ.. സ്സ്…😑 സോറി അമലേ നീ നേരത്തെ വന്നോ? ”

 

“മ്മ്….”

 

“എടാ എങ്ങനെണ്ട് എന്നേ ഈ.. ഉടുപ്പിൽ കാണാൻ കൊള്ളാവോ..മ്മ് മ്മ്.. 🙂”

 

“മ്മ്.. കൊള്ളാം 🫠. നിനക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്. പിന്നെ നിന്നെ ഈ ഡ്രസ്സിൽ കാണുമ്പോൾ കൊറച്ചൂടെ സുന്ദരിയായ പോലെ ”

 

” ഓ പിന്നെ ഞാൻ സുന്ദരിയൊന്നല്ലോ.. 😌 ”

 

” സത്യം… ”

 

” ☺️ താങ്ക്സ് 🥰 ”

 

💭 അയ്യോ… പടച്ചോനെ ഞാൻ എന്തെക്കെയാ ഈ പറഞ്ഞുകൂട്ടുന്നെ🤫 💭

 

” അല്ല ഇത് ഇന്നലെ ഷേപ്പാക്കിയ ടോപ്പല്ലേ ”

 

“മ്മ്….”

 

” ഇന്നാ പോയാലോ ”

 

” ഇപ്പൊത്തന്നെ ഇനിയും അരമണിക്കൂർ ഉണ്ടല്ലോ ”

 

” വാ… നമുക്ക് പതിയെ വണ്ടി ഓടിച്ചുകൊണ്ട് പോവാ.. ”

 

“മ്മ്..”

 

ഞാൻ സ്കൂറ്ററിന്റെ അടുത്തേക്ക് പോയി ഞാൻ അതിൽ കയറിയിരുന്നു സ്റ്റാർട്ട്‌ ചെയ്തു.അവളും കയറിയപ്പോൾ വണ്ടി മുന്നോട്ട് പോയി.

 

” എടാ… നീ നോട്ട് ഫുള്ളാക്കി കഴിഞ്ഞോ ”

Leave a Reply

Your email address will not be published. Required fields are marked *