ഞാൻ പിന്നെ സമയം കളയാതെ പോയി പല്ല് തേച്ചുവന്നു.
കിച്ച.. നിനക്ക് ചായയെടുക്കട്ടെ… ഏട്ടത്തിയുടെ ചോദ്യമെത്തി.
ഞാനൊന്ന് പുറത്ത് പോയിട്ട് വരാം ഏടത്തി. ഞാൻ ഏട്ടത്തിക്ക് മറുപടി കൊടുത്ത ശേഷം ബൈക്കിന്റെ കീയുമെടുത്ത് പുറത്തേക്ക് നടന്നു.
ഫോണിൽ അഭിയുടെ മെസ്സേജ് വന്ന് കിടപ്പുണ്ട്. ഞാൻ അത് എടുത്ത് നോക്കി.
ഓപ്പൺ ചെയ്ത വഴിക്ക് തന്നെ സെറ്റ് സാരിയുടുത്ത അഭിയുടെ സെൽഫി പിക്കാണ് കണ്ടത്
പച്ച ബ്ലൗസും കസവ് സാരിയും. ആ ഫോട്ടോ കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ വല്ലാത്തൊരു തണുപ്പ് അനുഭവപെട്ടു.
ഞാൻ ആ പിക് ഒന്നുടെ സൂം ചെയ്ത് നോക്കി. എഫക്ട് ഒന്നും ഉപയോഗിക്കാതെ തന്നെ എന്തോരു തെളിച്ചമാണ് പെണ്ണിന്റെ മുഖത്തിന്. മുഖമകട്ടെ വെണ്ണപോലെ തിളങ്ങുന്നു.
ചുണ്ടിന് ചായം തേക്കാതെ തന്നെ അതങ്ങനെ ഇളം ചുവപ്പ് നിറത്തിൽ എന്നെയും കൊതിപ്പിച്ച് നിൽക്കുകയാണ്.
ഇങ്ങോട്ട് വരുന്ന ദിവസം ആ ചുണ്ടുകൾ നുണഞ്ഞത് എന്റെ മനസ്സിലേക്ക് കയറിവന്നു.
ഹോ… എന്റെ ശരീരം മൊത്തം ഒരു കോരി തരിപ്പ് അനുഭവപ്പെട്ടു.
എത്ര നേരം വേണമെങ്കിലും ആ ഫോട്ടോയും നോക്കി നിൽകാം പക്ഷേ എനിയും അത് നോക്കി നിന്നാൽ ശരിയാവില്ല.
ഞാൻ ഫോട്ടോക് ആടിയിൽ വന്ന മെസ്സേജ് എടുത്ത് നോക്കി.
ഞാൻ പള്ളിപ്പറമ്പുകവ് അമ്പലത്തിൽ പോവാണ്. പോയി വന്നിട്ട് വിളിക്കാട്ടോ.. “Ummmmaaaaaaa 💋💋❤️❤️ ” അതായിരുന്നു ആ മെസ്സേജ്.
ok ഉമ്മ.. 💚 ഞാൻ റിപ്ലൈ അയച്ചിട്ടു.
അഭിക്കുള്ള റിപ്ലൈയും കൊടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് നടത്തവും കഴിഞ്ഞ് വരുന്ന ചേട്ടനെ കണ്ടത്.
ഞാൻ അവനെ മൈൻഡ് ചെയ്യാതെ ബൈക്കിലേക്ക് കയറി.
നീ എങ്ങോട്ടാ…
ഞാൻ തൂറാൻ. എന്താ നീ പോരുന്നോ… ഞാൻ അല്പം കലിപ്പിൽ പറഞ്ഞപ്പോൾ ആളൊരു പുള്ളിങ്ങാചിരി ചിരിച്ചു.
ഞാൻ ഇന്നലത്തെ ദേഷ്യം തീർത്തതാണെന്ന് അവന് മനസ്സിലായി. ഇന്നലെ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാത്തതിനുള്ള ചെറിയൊരു ഡോസ് കൊടുത്തതാണ്.
ഞാൻ ബൈക്ക് കൊണ്ട് മെയിൻ റോഡ് ലക്ഷ്യമാക്കി നീങ്ങി.
മെയിൻ റോഡിൽ എത്തിയ ശേഷം ഞാൻ തരക്കേടില്ലാത്ത ഒരു ഹോട്ടലിലേക്ക് വിട്ടു.
ഹോട്ടലിൽ എത്തിയ ശേഷം അവിടെ നിന്നും കഴിക്കാൻ ഉഴുന്ന് ദോശ പറഞ്ഞു.
കുറച്ച് കഴിഞ്ഞതും ഓർഡർ ചെയ്ത നല്ല ചൂടുള്ള ദോശ മുന്നിലെത്തി.
അതിലേക്ക് നല്ല തേങ്ങ ചട്ട്ണിയും. പിന്നെ കൊഴുപ്പുള്ള വെണ്ടയ്ക്ക സാമ്പാറുമുണ്ട്.
ഞാൻ ഒരു കഷ്ണം ദോശ കീറി അത് സാമ്പാറിലും ചട്ട്ണിയിലും മാറിമാറി മുക്കിയ ശേഷം അത് വായിലേക്ക് വാക്കുബോൾ വായിലെ രുചി മുകുളങ്ങൾ ത്രസിച്ചുകൊണ്ട് എഴുനേറ്റ് നിന്നു.
പടക്കം പൊട്ടുന്നതുപോലെ ഠപ്പോ.. ഠപ്പോ.. ന് മൂന്ന് ദോശ ഞാൻ അകത്താക്കി.
ഒരു ചായയും കുടിച്ച ശേഷം ഞാൻ ക്യാഷും കൊടുത്ത് പുറത്തേക്കിറങ്ങി.
എനി അവിടെ നിന്ന് തിരിഞ്ഞിട്ട് കാര്യമില്ലത്തത് കൊണ്ട് ഞാൻ ബൈക്കും എടുത്ത് വീട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു.
പകുതി വഴിയേതിയതും പോക്കറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്തു.
ഞാൻ വണ്ടി സൈഡാക്കിയശേഷം ഫോണെടുത്ത് നോക്കി.
എന്റെ പ്രദീക്ഷ തെറ്റിക്കാതെ അത് അഭിരാമിയായിരുന്നു.
ഞാൻ ചിരിയോടെ കാൾ എടുത്തു.
വയറ് നിറഞ്ഞ ആലസ്യവും കാത്തിന് കുളിർമയേകി അഭിയുടെ സംസാരവും.
ഹലോ…
എന്താ മാഡം.. കണ്ണൻ കൂടെ ഇറങ്ങി പൊന്നോ… ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
എന്റെ ചോദ്യം കേട്ട് അപ്പുറത് നിന്നും വളകിലുക്കം പോലെ അഭിയുടെ ചിരി ഉയർന്നു.
മ്മ്… കണ്ണൻ എന്നോട് ചോദിച്ചു. ഞാൻ പോരട്ടെന്ന്…. അവൾ അത് പറഞ്ഞ് വീണ്ടും ചിരിക്കാൻ തുടങ്ങി.
എന്നിട്ട് എന്തുപറഞ്ഞു എന്റെ ദേവി…
ഞാൻ പറഞ്ഞു…. വരണ്ടാന്ന്. എനിക്കൊരു കള്ള.. ചെക്കനുണ്ട്. അതോണ്ട് സമയം കളയേണ്ടാന്ന് പറഞ്ഞു മൂപ്പരോട്. അവൾ അതും പറഞ്ഞ് വീണ്ടും ചിരിക്കാൻ തുടങ്ങി.
അവളുടെ സംസാരം കേട്ട് എനിക്കും ചിരി വന്നിരുന്നു.
എന്തുപറ്റി ഇന്ന് അമ്പലത്തിൽ പോകാൻ. ഞാൻ ചോദിച്ചു.
ദൈവത്തിനെ നേരിട്ട് കണ്ട് പറയേണ്ട ചില കാര്യങ്ങളുണ്ട്. പിന്നെ കുറെയായി അമ്പലത്തിലൊക്കെ പോയിട്ട്.
