തണൽ – 4 2അടിപൊളി  

അങ്ങനെയിരിക്കെ വെള്ളിയാഴ്ച വൈകിട്ട് ചേട്ടന്റെ കോൾ ഉണ്ടായിരുന്നു.

അച്ഛനും അമ്മയും അടക്കം എല്ലാവരും കൂടി എന്റെ അടുത്തേക്ക് വരുന്നു. പ്രദാന ഉദ്ദേശം അഭിരാമി കാണുക എന്നതാണ് എന്നവൻ പറഞ്ഞു.

പിന്നെ അവന്റെ പ്രത്യക ഒരു ഉപദേശം കൂടി ഉണ്ടായിരുന്നു.

ഡാ.. ആ പെണ്ണിനോട് പറ്റാവുന്ന അത്രയും മേക്കപ്പിട്ട് നിൽക്കാൻ പറ. അമ്മ എന്തെങ്കിലും കാരണം പറഞ്ഞ് ഇത് മുടക്കാനുള്ള സാധ്യതയുണ്ട്.

അതിനെന്തിനാടാ മേക്കപ്പ്.. ഞാൻ തിരിച്ച് ചോദിച്ചു.

ഡാ… മണ്ടാ നിന്നെക്കാൾ പ്രായം കൂടുതലുള്ള പെണ്ണല്ലേ അവൾ. അതുകൊണ്ട് പറഞ്ഞതാണ്.

മ്മ്.. ശരി ഞാൻ അവളോട് പറയാം. ഞാൻ അവനോട് തർക്കിക്കാൻ നിൽക്കാതെ അവൻ പറഞ്ഞതിനെ സമ്മതിച്ചുകൊടുത്തു.

വീട്ടുകാർ വരുന്ന കാര്യം ഞാൻ ഇപ്പോൾ തന്നെ അഭിരാമിയോട് പറയേണ്ട എന്നുകരുതി.

അതിന്റെ പ്രദാനകാരണം വീട്ടുകാർ വരുന്നതിന്റെ പേരിൽ ചേട്ടൻ പറഞ്ഞതുപോലെ അവൾക്ക് ബ്യൂട്ടിപാർലറിൽ പോകേണ്ട ഒരാവശ്യവും വരില്ല എനെനിക്ക് നല്ല ആത്മവിശ്വാസമുണ്ട് എന്നത് തന്നെ.

*********************************************

ശനിയാഴ്ച : ഞാൻ ബാങ്കിൽ നിന്നും തിരിച്ച് ഹോസ്റ്റലിൽ എത്തിയ ശേഷം കുളിച്ച് ഡ്രസ്സ്‌ മാറി നേരെ അഭിയുടെ അടുത്തേക്ക് വിട്ടു.

നാളെ വീട്ടുകാർ വരുന്നത് ട്രെയിനിലാണ്. അവരെ സ്റ്റേഷനിൽ നിന്നും എടുക്കാൻ അഭിയുടെ കാറുമായി പോകണം. പിന്നെ എന്റെ വീട്ടുകാർ വരുന്നത് ഇതുവരെ അഭിയോട് പറഞ്ഞിട്ടില്ല. അതൊന്ന് അവളോട് നോരിട്ട് ചെന്ന് കണ്ട് പറയണം.

ഞാൻ ബസ്സിൽ കയറി അഭിയുടെ ഫ്ലാറ്റിന് അടുത്തുപോയി ഇറങ്ങി .

സമയം 7.00 ആയിരിക്കുന്നു. ഈ.. സമയത്ത് ഭർത്താവില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീട്ടിലേക്ക് ഒരു അന്യ പുരുഷൻ കയറി ചെന്നാൽ ഉണ്ടാകുന്ന പൊല്ലാപ്പ് എന്താണെന്ന് ഓർക്കേണ്ട കാര്യം പോലുമില്ല.
പക്ഷേ എനിക്ക് അങ്ങനെ ചിന്തിക്കാൻ പോലും കഴിയുനില്ല. കാരണം അവൾ എന്റെയാണ് എന്നതുകൊണ്ട് തന്നെ.

ഞാൻ ഫ്ലാറ്റിന്റെ മുന്നിൽ നിന്നുകൊണ്ട് കാളിങ് ബെല്ലടിച്ചു.

അല്പം കഴിഞ്ഞ് രണ്ട് കണ്ണുകൾ മാത്രം കാണാൻ തരത്തിൽ വാതിൽ തുറന്ന് അവൾ പുറത്തേക്ക് നോക്കി.

വാതിലിന് ഇപ്പുറം ഞാനാണെന്ന് അറിഞ്ഞതും വാതിലിനിടയിലൂടെ കാണുന്ന ആ രണ്ട് കണ്ണുകൾ വിടർന്നു. പെട്ടൊന്ന് തന്നെ എനിക്ക് മുന്നിൽ ആ വാതിൽ മലർക്കേ തുറക്കപ്പെടുകയും ചെയ്തു.

എന്താ ഈ.. നേരത്ത്… ബെല്ലടിക്കുന്നത് കേട്ടപ്പോൾ ഞാൻ ആരാണാവോ എന്ന് കരുതി. ഞാൻ ഉള്ളിലേക്ക് കയറുന്നതിനിടയിൽ അവൾ എന്നോട് പറഞ്ഞു.

എന്നാൽ ഞാൻ അവളെ വെറുതെ നോക്കിയതല്ലാതെ അതിന് മറുപടിയൊന്നും കൊടുത്തില്ല.

അൽപ സമയം കഴിഞ്ഞ് അവളുടെ ശരീരത്തിൽ എന്റെ കണ്ണുകൊണ്ടുള്ള ഉഴിയാൽ കണ്ടപ്പോഴാണ് അവൾ അവളുടെ വസ്ത്രത്തെ കുറിച്ച് ബോധവതിയായത്.

ഒരു റോസ് കളർ കോട്ടൺ നൈറ്റിയാണ് വേഷം.

അതവളുടെ ശരീരത്തോട് ചേർന്ന് അവളുടെ ഉടലളവുകളെ എടുത്ത് കാണിക്കുന്നതായിരുന്നു.

എന്റെ നോട്ടം കണ്ട് അവളൊന്ന് ചൂളി പോയി. അതാ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാനും കഴിഞ്ഞു.

ഞാൻ എന്തിന് നോക്കാതിരിക്കണം എന്റെ പെണ്ണല്ലേ.. എന്നായിരുന്നു എന്റെ മനോഭാവം.

ഹായ്… അച്ഛൻ.. എന്ന് പറഞ്ഞുകൊണ്ട് നീനു എന്റെ നേർക്ക് ഓടിവന്നു.

ഞാൻ അവളെ എടുത്ത് എന്റെ ഒക്കത് വച്ചു.

ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാണ്ട്. അഭിയുടെ ചോദ്യമെത്തി.

അതെന്താ എനിക്ക് ക്ഷണക്കത്ത് കിട്ടിയിട്ട് വേണോ ഇങ്ങോട്ട് വരാൻ.. ഞാൻ തിരിച്ച് ചോദിച്ചു.

അയ്യോ… ഞാൻ അതോണ്ട് പറഞ്ഞതല്ല. വരുന്നുണ്ട് എന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എനിക്കി ഡ്രസ്സൊന് മാറായിരുന്നു. അവൾ ചെറിയൊരു ചളിപോടെ പറഞ്ഞു

ഈ.. ഡ്രസ്സിനെന്താ കുഴപ്പം. ഞാൻ നീനുവിനെയും കൊണ്ട് ഒരല്പം നീങ്ങി നിന്നുകൊണ്ട് അവളുടെ ശരീരത്തെ ഒന്ന് കൂടി വീക്ഷിച്ച ശേഷം ചോദിച്ചു.

അതാ നോട്ടം കാണുബോൾ തന്നെ മനസ്സിലാവുന്നുണ്ട്. അവൾ എന്റെ മുഖത്തേക്ക് നോക്കി ചെറിയ നാണം കലർന്ന ചിരിയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *