മലയാളം കമ്പികഥ – താഴ് വാരത്തിലെ പനിനീർപൂവ് – 10
അജിയുടെ പ്രവാസജീവിതം.
ഇതിനു മുന്പിലത്തെ പാര്ട്ട് കള് വായിക്കാന് ഇവിടെ ക്ലിക്ക് ചെയ്യുക
അപ്പ്സരസിന്റെ വരവും കാത്ത് ഞാൻ കസേരയിൽ ഇരുന്നു. കുറച്ചു നേരം ആയിട്ടും ആരെയും കാണാതിരുന്നപ്പോൾ ഇനി സ്റ്റെല്ല എന്നെ വെറുതെ ആക്കിയത് ആണോ?,ആവാൻ സാധ്യത ഇല്ല എഛ് ആർ മാനേജർ തോമസ് പറഞ്ഞിരുന്നു പുതിയ സ്റ്റാഫ് നെ റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്നു. അവരെ ഇന്റർവ്യൂ എടുക്കുന്ന ദിവസം എനിക്ക് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതിനാൽ എനിക്ക് അതിൽ പങ്കെടുക്കാൻ പറ്റിയും ഇല്ല.
പിന്നെയും കുറച്ചു നേരം ആയിട്ടും ആരെയും കാണാത്തോണ്ട് ഞാൻ സ്റ്റെല്ലയെ വിളിക്കാൻ ഫോൺ ന്റെ റിസീവർ എടുത്തു ഡെയിൽ ചെയ്തു.
“എസ്ക്യൂസ് മീ സാർ “
പെട്ടന്ന് ആണു എന്റെ ക്യാബിനിലേക്കുള്ള ഡോർ തുറന്നു ആ കിളിനാദം ഞാൻ കേട്ടത്.
ഫോണിന്റെ റിസീവർ താഴെ വെച്ചു ഞാൻ ആ ഭാഗത്തേക്ക് നോക്കി.
ഒറ്റ നോട്ടത്തിൽ തന്നെ എന്റെ ശ്വാസം ചെറുതായി നിലച്ചു പോയി.
ആ കിളിനാദത്തിന്റെ ഉടമ അവളുടെ തല മാത്രം എന്റെ ക്യാബിനിലുളിലേക്ക് ഇട്ടു എന്നെ നോക്കി..
ഞാൻ ആദ്യം ആയാണ് ഇത്രയേറെ ഭംഗി ഉള്ള കണ്ണുകൾ കാണുന്നത്,
തിളങ്ങുന്ന ആ കണ്ണുകൾ എന്റെ മറുപടിക്കായി കാത്ത് നിന്നു.
ഞാൻ വെറുതെ അവളുടെ മുഖത്തേക്ക് നോക്കി, ചുരുണ്ട ചെമ്പൻ മുടികൾ അവളുടെ മുഖത്തിനു പ്രത്യേക ഭംഗി നൽകുന്നുണ്ടായിരുന്നു,
അതിനേക്കാൾ എറെ എന്നെ ആകർഷിച്ചത്, പവിഴംപോലെ തിളങ്ങുന്ന അവളുടെ നിരയൊത്ത ആ പല്ലുകൾ ആണു, ചിരിച്ചുകൊണ്ടവൾ ആ ചൂഴ്ന്നുനിറങ്ങുന്ന കണ്ണുകളാൽ എന്നെ നോക്കി..,
“എസ്ക്യൂസ് മി സാർ, മെ ഐ കം ഇൻ… “
വീണ്ടും ആ കിളിനാദം എന്റെ കാതുകളെ തഴുകി എത്തി.
പെട്ടന്ന് ആണു ഞാൻ സ്ഥലകാലബോധത്തിലേക്ക് തിരിച്ചു വന്നത്.
“യെസ് കം ഇൻ.. “
എന്റെ അനുവാദം ലഭിച്ചതോടെ ക്യാബിനിന്റെ വാതിൽ മെല്ലെ തുറന്നവൾ അകത്തേക്ക് കയറി.
ഒരു വെള്ള കളർ റൗണ്ട് ടീഷർട്ടും ഒരു നീല ജീൻസും ആണു അവളുടെ വേഷം, ശരീരത്തിനോട് ചെറുതായി ഒട്ടിക്കിടക്കുന്ന വേഷം ആയിരുന്നുവെങ്കിലും എനിക്ക് അത്ര വൃത്തികേട് തോന്നിയില്ല. ഒട്ടും തടിച്ചതല്ലാത്ത അവൾക്കു ആ വസ്ത്രം നന്നായി ഇണങ്ങുന്നതായി, എനിക്ക് തോന്നി, അവൾ ആ നിറപുഞ്ചിരിയും ആയി മെല്ലെ അകത്തേക്ക് കയറി, ഞാൻ അപ്പോഴാണ് അവളുടെ മുടി മൊത്തം ആയി ശ്രദ്ധിക്കുന്നത്, അവിടിവിടെ ചെമ്പിച്ച ആ ചുരുണ്ട മുടി അവൾ ഭംഗിയായി പുറകോട്ടു കെട്ടിയിട്ടു ഉണ്ട്, എന്നാലും അനുസരണ ഇല്ലാത്ത കുട്ടിയെപ്പോലെ തുള്ളി കളിച്ചുകൊണ്ട് കുറച്ചു മുടിയിഴകൾ അവളുടെ മുഖത്തേക്ക് ചാടി കിടക്കുന്നുണ്ട്, അവൾ ഇടക്ക് ഇടക്ക് ആ മുടിയിഴകൾ തന്റെ കൈവിരൽ കൊണ്ട് ചെവിയുടെ പിന്നിലേക്ക് ആക്കുന്നു,.
അവളുടെ അധികം വിസ്താരം അല്ലാത്ത എന്നാൽ നല്ല ഭംഗിയുള്ള ആ നെറ്റിത്തടത്തിനു ആ മുടിയിഴകൾ ഒരു പ്രത്യേക തന്നെ ഭംഗിനൽകുന്നുണ്ട്,.വളരെ ഭംഗിയായി ത്രെഡ് ചെയ്തു നിർത്തിയിരിക്കുന്ന പുരികം, ചെറുതായി നീണ്ട എന്നാൽ ചെറുതായി തടിച്ച അവളുടെ മൂക്കിന് മുകളിൽ വിയർപ്പുതുള്ളികൾ കാണാമായിരുന്നു, ഞാൻ അവളുടെ ചുണ്ടുകളിലേക്ക് നോക്കി അധികം ലിപ്സ്റ്റിക് തേച്ചിട്ടില്ലെങ്കിലും അവളുടെ മേൽചുണ്ട് ചുവന്നു തുടുത്ത് ഇരിക്കുന്നു. അവൾ സംസാരിക്കുമ്പോൾ പ്രത്യേക രീതിയിൽ ഉള്ള അവളുടെ ചുണ്ടുകളുടെ ചലനം എന്നിൽ കൗതുകം ഉണർത്തി, ചെറുതായി തടിച്ച അവളുടെ കീഴ്ചുണ്ട് കാണാൻ തന്നെ പ്രത്യേക ചേലുണ്ട്,
അവൾ ചിരിക്കുമ്പോൾ വിരിയുന്ന ആ നിരയൊത്ത പല്ലുകൾ ആ ചുണ്ടിന്റെ ഭംഗി ഒന്നുകൂടി കൂട്ടുന്നത് ആയി എനിക്ക് തോന്നി.
അവൾ എന്റെ മുൻപിൽ ഉള്ള സീറ്റിലേക്ക് എത്തുന്നതിനു മുൻപേ എന്റെ കണ്ണുകളിൽ അവളുടെ സുന്ദരമായ ചിത്രം തെളിഞ്ഞു നിന്നു.
“പ്ലീസ് സിറ്റ് ഡൌൺ”
ഞാൻ മുന്നിലെ കസേര നീട്ടി കാണിച്ചു കോണ്ട് പറഞ്ഞു,
അവൾ ആ കസേരയിലേക്ക് ഇരുന്നു. അപ്പോഴും അവളുടെ മുഖത്തു ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.
“ഹൌ മെ ഐ ഹെല്പ് യു. “
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.
“സാർ ഐ ആം കീർത്തി “
അവൾ അതു പറയുന്നതിനോടൊപ്പം ഒരു ലെറ്റർ എന്റെ കൈയിലേക്ക് നീട്ടി.
ഞാൻ അതു തുറന്നു നോക്കിയപ്പോൾ അവളെ എന്റെ പേർസണൽ സെക്രട്ടറി ആയി നിയമിച്ചോണ്ടുള്ള ഓർഡർ ആയിരുന്നു.
“കീർത്തി മലയാളി ആണല്ലേ “
ഞാൻ അതു വായിക്കുന്നതിനിടയിൽ ചോദിച്ചു.
“അതെ സാർ, “
അവളുടെ കിളിനാദം വീണ്ടും,
“അപ്പൊ ഇനി മലയാളത്തിൽ സംസാരിക്കുന്നത് കൊണ്ട് വിരോധം ഇല്ലല്ലോ “
ഞാൻ ഒരു ചിരിയോടെ ചോദിച്ചു.
“ഇല്ല സാർ “
അവൾ പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു.
“ഞാൻ അജിത്ത് ഈ കമ്പിനിയിലെ ജിഎം, എന്റെ പേർസണൽ സെക്രട്ടറി ആയിട്ടാണ് കീർത്തിക്കു പോസ്റ്റ് കിട്ടിയിരിക്കുന്നത്,”
“ഉം “
“ഇതിനു മുൻപ് വേറെ എവിടെ എങ്കിലും ജോലി ചെയ്തിട്ടുണ്ടോ “
ഞാൻ ചോദിച്ചു.
“ഞാൻ ഇവിടെ വന്നിട്ട് ഒരു വർഷം ആകുന്നു , ഞാൻ റെഗിനാ അസ്സോസിയേറ്റിൽ ആയിരുന്നു. അവിടെ ഒൻപതു മാസം ഉണ്ടായിരുന്നു “
അവൾ പറഞ്ഞു,
“പിന്നെന്താ അവിടെ നിർത്തിയത് “
” ഗ്ലോബൽ റീസെഷൻ മൂലം ആ കമ്പനി അടച്ചു പൂട്ടി. രണ്ടു വർഷത്തെ വിസ ഉള്ളതുകൊണ്ട് ഞാൻ പിന്നെ നാട്ടിലേക്ക് പോയില്ല.ഇവിടെ വേറെ ജോലി ട്രൈ ചെയുക ആയിരുന്നു,”
അവൾ പറഞ്ഞു നിർത്തി
“,ഉം,”
ഞാൻ ഒന്നു മൂളിയിട്ട് ഇന്റർകോംലൂടെ സ്റ്റെല്ല യെ വിളിച്ചു ക്യാബിനിലേക് വരാൻ പറഞ്ഞു.
“യെസ് സാർ “
സ്റ്റെല്ല അപ്പോഴേക്കും ക്യാബിനിലേക്ക് വന്നു,
“സ്റ്റെല്ല ഇതു കീർത്തി, “
“അറിയാം സാർ ഞങ്ങൾ നേരത്തെ പരിചയപെട്ടു, “
സ്റ്റെല്ല കീർത്തിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
അപ്പൊ കീർത്തിയും അവളെ നോക്കി ചിരിച്ചു.
“സ്റ്റെല്ല, കീർത്തിക്ക് പ്രിയ യൂസ് ചെയ്തിരുന്ന ക്യാബിൻ കാണിച്ചു കൊടുക്കു “പിന്നെ വർക്കിനെ കുറിച്ച് ഒരു ക്ലാസ്സ് എടുക്കാൻ
നമ്മുടെ അനൂപ് നോട് പറ, “
ഞാൻ ഒന്നു പറഞ്ഞു നിർത്തി, സ്റ്റെല്ല എല്ലാത്തിനും തല ആട്ടി.
ഞാൻ കീർത്തിയെ നോക്കി. അവൾ അപ്പൊഴേക്കും കസേരയിൽ നിന്നും എഴുന്നേറ്റിരുന്നു, അവളുടെ ആ മുഖം കണ്ടപ്പോൾ ഞാൻ വീണ്ടും തുടർന്നു
“അല്ലെങ്കിൽ സ്റ്റെല്ല തന്നെ ഒന്നു വിവരിച്ചു കൊടുത്താൽ മതി അനൂപ് വേണ്ട “
അപ്പോ സ്റ്റെല്ല എന്താ എന്ന അർത്ഥത്തിൽ നോക്കി.
ഞാൻ കണ്ണ് കാണിച്ചപ്പോൾ അവൾക്കു കാര്യം പിടി കിട്ടി.
അനൂപ് കമ്പനിയിലെ നല്ലൊരു മാനേജർ ആണു പക്ഷെ അവനു വേറെ ഒരു കുഴപ്പം ഉണ്ട് സുന്ദരികളേ കണ്ടാൽ വളച്ചെടുത്ത് കാര്യം സാധിക്കും. ഞാൻ കുറെ തവണ cctv യിൽ അവന്റെ ലീലാവിലാസങ്ങൾ കണ്ടിട്ടുള്ളതാ ഓഫീസിലെ പെൺകുട്ടികളും ആയി. ഞാൻ പിന്നെ അതൊന്നും കാര്യം ആകാൻ പോയില്ല ഞാനും ആൾ അത്ര ശെരി അല്ലല്ലോ എന്റെ കസ്റ്റഡി യിലും ഉണ്ടല്ലോ രണ്ടെണ്ണം പ്രിയയും സ്റ്റെല്ലയും അവരെ അവനു കിട്ടാത്തതിൽ എന്നോട് ഒരു ദേഷ്യം ഉണ്ട് . ഇത്രയും ഭംഗിയുള്ള കീർത്തിയെ അവന്റെ ട്രെയിനിങ്ങിൽ വിട്ടാൽ ശെരി ആകില്ല അതാ ഞാൻ സ്റ്റെല്ല യെ ഏല്പിച്ചത്. സ്റ്റെല്ലക്ക് റിസപ്ഷൻ പോസ്റ്റ് എന്നു പേര് മാത്രേ ഒള്ളു അവൾ ഓഫീസിലെ ഓൾ ഇൻ ഓൾ ആണു . റിസപ്ഷനിൽ വേറെ കുട്ടി ഉണ്ട് .