താഴ് വാരത്തിലെ പനിനീർപൂവ് – 10 1

“ഉം, എന്നാ ഇന്ന് ഞാനും ഉണ്ട് നമുക്ക് ഒരുമിച്ചു കഴിക്കാം “

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു. അവൾക്ക് ഭയങ്കര സന്തോഷം ആയി. സ്റ്റെല്ല യും പ്രിയയും പോയതോടെ ഞാൻ ഒറ്റക്ക് ആണു ഭക്ഷണം കഴിക്കാറ് അതും എല്ലാവരും കഴിച്ചു കഴിഞ്ഞു മെസ്സ് ഫ്രീ ആയി കിടക്കുമ്പോൾ.

“ഉം, ശരി സാർ “

അവൾ ചിരിച്ചു കൊണ്ട് സന്തോഷത്തോടെ പറഞ്ഞു.

ഞാനും അവളും കൂടി മെസ്സിൽ ചെന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല.

“ഇന്നെന്താ സാർ നേരത്തെ ആണലോ ?”

പതിവിലും നേരത്തെ മെസ്സിൽ എന്നെ കണ്ട ഗ്രെസ്സി ചേച്ചി ഞങ്ങളുടെ അടുത്ത് വന്നു ചോദിച്ചു,

“അതെ ചേച്ചി, ഇന്നു ഉച്ചക്ക് ഓഫീസ് ഇല്ലല്ലോ പിന്നെ കൂട്ടിനു ഇവളേം കിട്ടി അപ്പൊ നേരത്തെ ഇങ്ങു പോന്നു. “

ഞാൻ പറഞ്ഞു,

“ഉം, “

ചേച്ചി ഞങ്ങളെ രണ്ടാളേം നോക്കി കൊണ്ട് മൂളി.

കീർത്തി എന്തോ ആദ്യമായി മെസ്സിൽ വരുന്ന മാതിരി, എന്റെ കൂടെ വന്നിട്ട് ആണെന്ന് തോന്നുന്നു അവൾക്ക് എന്തോ നാണം ഒക്കെ മുഖത്തു,

“ചേച്ചി എന്റെ സ്ഥിരം ഐറ്റം തന്നെ പോരട്ടെ, “

ചേച്ചിയുടെ മുഖത്തു നോക്കി പറഞ്ഞു,

” കീർത്തി തനിക്കു എന്താ വേണ്ടത് “

ഞാൻ കീർത്തിയോട് ചോദിച്ചു,
എന്തോ ആലോചനയിൽ ഇരുന്ന അവൾ പെട്ടന്നുള്ള എന്റെ ചോദ്യം കേട്ടപ്പോൾ ഞെട്ടി,

“അതു…. സാർ പറഞ്ഞോളു, എനിക്ക് എന്തായാലും കുഴപ്പം ഇല്ല “

അവൾ ഒരു കാമുകിയെ പോലെ പറഞ്ഞു.

“എന്നാ ചേച്ചി ഇവിടെ ഇന്നത്തെ സ്പെഷ്യൽ എന്താ ?”

ഞാൻ ചേച്ചി യോട് ചോദിച്ചു,

“ചേച്ചി അതിനു ഒരു വലിയ പേരും പറഞ്ഞു “

“അതൊന്നും വേണ്ടാ, “

അതു കേട്ടപ്പോൾ കീർത്തി ചാടി കയറി പറഞ്ഞു.

പൈസ കൂടുതൽ ആവും എന്നു കരുതിയിട്ട് ആകും അവൾ അങ്ങനെ പറഞ്ഞത്.

“കീർത്തിക്ക്‌ അതു ഇഷ്ടം അല്ലെ “

ഞാൻ ചോദിച്ചു.

“ഇഷ്ടം ഒക്കെ ആണു,.. പക്ഷെ… “

“ഇഷ്ടം ആണെങ്കിൽ അതു തന്നെ പോരട്ടെ ചേച്ചി, “

ഞാൻ ചേച്ചി യോട് പറഞ്ഞു.
ചേച്ചി അതു എടുക്കാൻ ആയി അകത്തേക്ക് പോയി,

“വേണ്ടായിരുന്നു,കുറെ പൈസ ആവില്ലേ “

ചേച്ചി പോയപ്പോൾ കീർത്തി പറഞ്ഞു,

“ഇതു എന്റെ വക ആണു കീർത്തി പൈസയെ കുറിച്ച് വറീഡ് ആകേണ്ട “

ഞാൻ പറഞ്ഞു.

“എന്നാലും”

അവൾ ഒരു സങ്കടത്തോടെ പറഞ്ഞു,

“ഒരേന്നാലും, ഇല്ല. ദേ ആ കൊണ്ടുവരുന്നത് ഇരുന്നു തിന്നോണം “

ഞാൻ അവളോട്‌ പറഞ്ഞു,

പിന്നെ അവളൊന്നും മിണ്ടിയില്ല.

കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഞങ്ങൾക്ക് വേണ്ട സാധനങ്ങളും ആയി വന്നു, ഞാൻ അവൾക്കു സെർവ് ചെയ്തു കൊടുത്തു. അവളും ഞാനും ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
അവൾ കഴിക്കുന്നതും നോക്കി ഞാൻ കുറച്ചു നേരം ഇരുന്നു,
എന്തോ ആ നിമിഷങ്ങളിൽ ഞാൻ പഴയ അജി ആയി മാറുക ആയിരുന്നു, കീർത്തിയുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് ആ പഴയ കാലം മനസ്സിലൂടെ കടന്നു പോയി.

ലെച്ചു., അവൾ വിളമ്പി തന്ന ആഹാരം കഴിച്ചു കൊണ്ട് അവളെ കളിയാക്കിയും അവളും ആയി തല്ലുപിടിച്ചും, ഇണങ്ങിയും പിണങ്ങിയും ഉള്ള അനേകം നിമിഷങ്ങൾ അവളും ഞാനും മാത്രം ഉള്ള ഞങ്ങളുടെ ലോകം ഞങ്ങൾ കണ്ട സ്വപ്‌നങ്ങൾ എല്ലാം എന്റെ ഉള്ളിൽ കനൽ ആയി പെയ്തു ഇറങ്ങി. ഒരിക്കലും ഇനി അതുപോലുള്ള നിമിഷങ്ങൾ എനിക്ക് തിരികെ ലഭിക്കില്ലല്ലോ എന്നോർത്തപ്പോൾ ഒരു തുള്ളി കണ്ണിർ എന്റെ കണ്ണിൽ നിന്നും ഇറ്റു ആ മേശയിൽ വീണു,

“ഹേയ് എന്താ സാറെ കഴിക്കുന്നില്ലേ ?അല്ല എന്താ സാറിന്റെ കണ്ണൊക്കെ “

അവളെ നോക്കി നിറ കണ്ണുകളോടെ ഇരിക്കുന്ന എന്റെ മുഖത്തു നോക്കി ചോദിച്ചു.

“ഹേയ് ഒന്നുല്യാ, കണ്ണിൽ എന്തോ കരട് പോയതാ, കീർത്തി കഴിക്കു, ഞാൻ ഒന്നു മുഖം കഴുകിയിട്ടു വരാം “

അവളിൽ നിന്നും ആ കണ്ണീർ മറക്കാനായി ഞാൻ അതും പറഞ്ഞു വാഷ് ബേസിൻ ന്റെ അടുത്ത് പോയി മുഖം ഒക്കെ കഴുകി തിരിച്ചു വന്നു.

“പോയോ “

ഞാൻ തിരിച്ചു വന്നിരുന്നപ്പോൾ കീർത്തി ചോദിച്ചു,

“എന്ത് ?”

“അല്ല കരട് “

“ഓഹ് അതു പോയി.. “

ഞാൻ കണ്ണ് തിരുമി കൊണ്ട് പറഞ്ഞു,

“ഉം, രണ്ടു കണ്ണിലും ഒരുമിച്ചു കരട് പോകുന്ന ആളെ ഞാൻ ആദ്യം ആയി കാണുക ആണു “

അവൾ അതു പതിയെ ആണു പറഞ്ഞത്, ഞാൻ ശെരിക്കും കേട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *