“ഉം, നീ പറഞ്ഞത് ശെരിയാ, ഞാൻ കരഞ്ഞു , നീ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ ഞാൻ ഒരാളെ ഓർത്തു പോയി അതിന്റെ പ്രതിഫലനം ആണു നീ എന്റെ കണ്ണുകളിൽ കണ്ടത് “
ഞാൻ പറഞ്ഞു,
“അതു ആരെയാ അജി, അജിയുടെ കണ്ണുകൾ നിറയാൻ മാത്രം ഉള്ള ഓർമ്മകൾ അതു എന്നോടും കൂടി പറയുമോ ?”
അവൾ ആകാംഷയോടെ ചോദിച്ചു.
“ഉം പറയാം, പക്ഷെ ഇപ്പോൾ അതിനു പറ്റിയ മൂഡിൽ അല്ല പിന്നെ പറയാൻ ആണെങ്കിൽ കുറെ ഉണ്ട്, ഒരു നാൾ ഞാൻ നിന്നോട് എല്ലാം പറയാം,അതുവരെ എന്റെ കൂട്ടുകാരി കാത്തിരിക്കില്ലേ, “
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഉം കാത്തിരിക്കാം എത്ര നാൾ വേണമെങ്കിലും “
അവൾ നിറപുഞ്ചരിയോടെ പറഞ്ഞു.
അതുകേട്ടപ്പോൾ എന്റെ മനസ്സിൽ ഭയം നിഴലിച്ചു ഇവൾ എന്താ ഉദ്ദേശിച്ചത് ഞാൻ കഥപറയുന്നത് കേൾക്കാനായി കാത്തിരിക്കാം എന്നാണോ അതോ എന്നെ കാത്തിരിക്കാം എന്നാണോ,
ഇവൾക്ക് ഇനി എന്നോട് ശെരിക്കും ഇഷ്ടം ആണോ. അവളുടെ മട്ടും ഭാവവും കണ്ടിട്ട് ആണെന്ന് തോന്നുന്നു എത്രയും പെട്ടന്ന് അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. ഞാൻ അതും ആലോചിച്ചു കാർ ഡ്രൈവ് ചെയ്തു. കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ ആ കൺവെൻഷൻ സെന്ററിൽ എത്തി.
ആ ബിൽഡിംഗിനു പുറത്ത് കുറച്ചു ഓഫീസ് സ്റ്റാഫ് നില്കുന്നുണ്ടായിരുന്നു അതിൽ അനൂപും ഉണ്ടായിരുന്നു.
ഞാൻ കാർ അവിടെ പാർക്ക് ചെയ്തു.
“അജി എനിക്ക് ഒരു സഹായം ചെയോ, “
അവൾ കാറിൽ ഇരിക്കുമ്പോൾ ചോദിച്ചു,
“എന്താ “
“അതെ ആ അനൂപ് ഭയങ്കര ശല്യക്കാരൻ ആണു എന്റെ പുറകെ നടപ്പ് തുടങ്ങിയിട്ട് കുറച്ചു നാൾ ആയി “
“അതിനു അവനെ വഴക്ക് പറയണോ ?”
ഞാൻ ചോദിച്ചു.
“അതൊന്നും വേണ്ടാ എന്റെ കൂടെ നിന്നാൽ മതി ഈ പാർട്ടി കഴിയുന്നത് വരെ അജി എന്റെ കൂടെ ഉണ്ടെങ്കിൽ അവരുടെ ശല്യം ഉണ്ടാകില്ല “
അവൾ പറഞ്ഞു.
“ഉം , ശരി “
ഞാൻ അതും പറഞ്ഞു കാറിൽ നിന്നും ഇറങ്ങി, എന്റെ കൂടെ കീർത്തിയെ കണ്ടപ്പോൾ അവർക്ക് ഓക്കേ ഒരു അമ്പരപ്പ്.
ഞാനും അവളും കൂടി സ്റ്റെപ് കയറി അകത്തേക്ക് പോകുമ്പോൾ. അനൂപ് കീർത്തിയെ നോക്കി ഒരു വെടക്ക്‌ചിരി ചിരിച്ചു
അപ്പൊ കീർത്തി എന്റെ ഇടതു കയ്യിലുടെ അവളുടെ വലതു കൈ കോർത്തു ഇണക്കി കൊണ്ട് അവരെ നോക്കി ചിരിച്ചു.
അതു അനൂപിനും കൂട്ടർക്കും കിട്ടിയ നല്ല ഒരു അടി ആയിരുന്നു.
പിന്നെ അവരെ നോക്കി ചിരിച്ചു കൊണ്ട് ഞാനും അവളും അതെ രീതിയിൽ പടി കയറി ഹാളിലേക്കു പോയി.
അകത്തു എത്തിയപ്പോൾ
“സോറി ട്ടോ, അവൻ മാരെ ഒന്നു ആക്കാൻ വേണ്ടി ചെയ്തതാ “
കീർത്തി കൈ വിട്ടു കൊണ്ട് പറഞ്ഞു.
“എന്തിനാ സോറി, നീ എന്റെ ഫ്രണ്ട് അല്ലെ “
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾ അതിനു മറുപടി എന്നോണം എന്നെ നോക്കി ചിരിച്ചു.
ഫുഡും,ഡ്രിങ്ക്സും, ഡാൻസും പാട്ടും എല്ലാം അടങ്ങിയ ഒരു അടിപൊളി പാർട്ടി ആയിരുന്നു അവിടെ എല്ലാം കഴിഞ്ഞപ്പോൾ നേരം പതിനൊന്നു മണി ആയിട്ടുണ്ടായിരുന്നു, എല്ലാവരും ഓരോരോ വഴിക്ക് ആയി പിരിഞ്ഞു, കീർത്തി റിയയുടെ കൂടെ പോകും എന്നു പറഞ്ഞത് കൊണ്ട് ഞാൻ അവളെ കാത്തില്ല. എല്ലാവരും പോയി കഴിഞ്ഞു ഞാൻ കൺവെൻഷൻ സെന്ററിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ അവിടെ സ്റ്റെപ്പിന് അടുത്ത് കീർത്തി നിൽക്കുന്നു.
“ഹേയ് താനെന്താ പോയില്ലേ ?”
ഞാൻ അവളുടെ അടുത്ത് ചെന്നു കൊണ്ട് ചോദിച്ചു,
“ഹേയ് ഇല്ല , ആ റിയ എന്നെ പറ്റിച്ചു, അവൾ അനൂപിന്റെ കൂടെ പോയി, അവന്റെ കൂടെ കാറിൽ കയറിയാൽ അവൻ ശല്യം ചെയ്യും എന്നു അറിയാവുന്നതു കൊണ്ട് ഞാൻ പോയില്ല “
അവൾ വിഷമത്തോടെ പറഞ്ഞു.
“ഓഹ് അപ്പൊ കീർത്തി എങ്ങനെ പോകാനാ പ്ലാൻ ?”
ഞാൻ ചോദിച്ചു.
“ഇനി ഇപ്പോ ടാക്സിയിൽ പോണം “
അവൾ പറഞ്ഞു.
“ഓഹ്, അല്ലെങ്കിൽ ഞാൻ കൊണ്ടാക്കിയ മതിയോ ?”
ഞാൻ ചോദിച്ചു,
“അതു അജിക്ക് ബുദ്ധിമുട്ട് ആവില്ലേ “
അവൾ പറഞ്ഞു.
“ആ, ശെരിയാ, ബുദ്ധിമുട്ട് ആകും , എന്നാ ശെരി താൻ ടാക്സിയിൽ പൊക്കൊളു “
ഞാൻ അതും പറഞ്ഞു പതിയെ സ്റ്റെപ്പ് ഇറങ്ങി.
എനിക്ക് അറിയായിരുന്നു അവൾ എന്റെ കൂടെ വരാൻ ആശിച്ചു നിൽക്കുക ആണെന്ന്,
ഞാൻ പടികൾ ഇറങ്ങി താഴെ എത്തി, എന്നിട്ട് തിരിഞ്ഞു അവളെ നോക്കി . അപ്പൊ അവൾ എന്നെ നോക്കികൊണ്ട് വലതു കൈയിലെ തള്ളവിരലിന്റെ നഖം കടിച്ചും , ഇടതു കൈയിൽ അവളുടെ പേഴ്‌സ് മുറുക്കെ പിടിച്ചും വിഷമത്തോടെ നിൽക്കുക ആണു.
