താഴ് വാരത്തിലെ പനിനീർപൂവ് – 10 1

“എന്ത് ?”

ഞാൻ ചോദിച്ചു.

“ഹേയ് ഒന്നുല്യാ “

അവൾ ഒരു കള്ള ചിരിയാൽ പറഞ്ഞു.

“ഉം “
പിന്നെ ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു. വൈകുന്നേരം ആയപ്പോൾ ഞങ്ങൾ പാർട്ടിക്ക് പോകാൻ ആയി ഓഫീസിൽ നിന്നും ഇറങ്ങി. ഞാൻ കാറിൽ എടുത്ത് വെച്ചിരുന്ന ഷർട്ട് എടുത്തു ധരിച്ചു.എന്നിട്ട് ഞാൻ കാർ പാർക്കിംഗ് ഏരിയയിൽ നിന്നും എടുത്തു ഓഫീസിന്റെ വാതിൽക്കലിൽ കൊണ്ട് നിർത്തി. അപ്പോഴേക്കും കീർത്തി അവളുടെ ക്യാബിനിൽ കയറി ഡ്രസ്സ്‌ മാറി വന്നിരുന്നു. ഒരു ലൈറ്റ് പച്ച അനാർക്കലി ആയിരുന്നു അവളുടെ വേഷം അതിൽ അവളുടെ സൗന്ദര്യം ഒന്നുകൂടി വർധിച്ച പോലെ തോന്നി എനിക്ക്. ഓഫീസിനു മുന്പിലെ പടികൾ ഇറങ്ങി വരുന്ന അവളെ ഞാൻ കുറച്ചു നേരം നോക്കി ഇരുന്നു പോയി, അത്രക്കും സുന്ദരി ആയിരുന്നു, അവളുടെ പ്രത്യേകതാ അവളുടെ ആ ചുരുണ്ടു കിടക്കുന്ന മുടിയിഴകൾ ആണു.

അവൾ പടി ഇറങ്ങി വന്നു കാറിൽ കയറി.

“അല്ല കീർത്തി ബാഗ് ഒന്നും എടുത്തില്ലേ “

അവളുടെ കൈയിൽ ഒരു പേഴ്‌സ് മാത്രം കണ്ട ഞാൻ അവളോട് ചോദിച്ചു.

“ഇല്ല “

“അപ്പൊ ഡ്രസ്സ്‌ ഒക്കെ ?”

“അതു ക്യാബിനിൽ വെച്ചു , പാർട്ടിക്ക് ബാഗും തൂക്കി പിടിച്ചു നടക്കണ്ടേ എന്നു വിചാരിച്ചു എടുത്തില്ല “

അവൾ പറഞ്ഞു.

“ഉം “

“എന്നാ പോകാം “

അവൾ ഡോർ അടച്ചു കൊണ്ട് പറഞ്ഞു.

“ആ, “

ഞാൻ കാർ ഓഫീസ് കോംബൗണ്ടിൽ നിന്നും പുറത്തേക്കു പതിയെ മൂവ് ചെയ്തു അധികം വൈകാതെ എന്റെ ലെക്സസ് റോഡിലേക്ക് കയറി.

കീർത്തി ആദ്യം ആയാണ് എന്റെ കൂടെ കാറിൽ വരുന്നത്, അവൾ പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് ടാക്സിയിൽ പോക്കൊള്ളാം എന്നു പറഞ്ഞു , പക്ഷെ ഞാൻ അവളെ നിർബന്ധിച്ചു എന്റെ കൂടെ വരാൻ പറഞ്ഞു എന്തായാലും ഞാനും അവിടേക്ക് ആണു അപ്പൊ പിന്നെ അവൾ വന്നാൽ എനിക്ക് ഒരു കൂട്ടും ആവുമല്ലോ,

“കീർത്തി എന്താ ഒന്നും മിണ്ടാത്തെ എന്റെ കൂടെ വരാൻ പറഞ്ഞത് ഇഷ്ടയില്ലേ “

കാറിൽ ഒന്നും മിണ്ടാതെ ഇരിക്കുന്ന അവളോട്‌ ചോദിച്ചു.

“ഹേയ്, ഇല്ല സാർ , സാറിന്റെ കൂടെ വരാൻ എനിക്ക് ഇഷ്ടമാണ്, പക്ഷെ മറ്റുള്ളവർ എന്തു വിചാരിക്കും എന്നാ എന്റെ പേടി “

അവൾ പറഞ്ഞു.
“അതോർത്തു താൻ ടെൻഷൻ അടിക്കേണ്ട, ആരും ഒന്നും വിചാരിക്കില്ല “

ഞാൻ പറഞ്ഞു.

“മം,സാർ ഞാൻ ഒരു കാര്യം ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, എനിക്ക് സാറിനോട് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല എന്നാലും അറിയാൻ ഒരു ആകാംഷ, “

അവൾ പറഞ്ഞു.

“കീർത്തി ഞാൻ ഒരു കാര്യം പറയട്ടെ. താൻ ആദ്യം ഈ സാറെ വിളി ഒന്നു ഒഴിവാക്കാമോ ഞാൻ എത്ര തവണ പറഞ്ഞു നമ്മൾ ഒറ്റക്ക് ഉള്ളപ്പോൾ എന്നെ പേര് വിളിച്ചാൽ മതി എന്നു, പിന്നെ കീർത്തിയെ ഞാൻ ഒരു സുഹൃത്ത് ആയാണ് കണ്ടിരിക്കുന്നത് അതുകൊണ്ട് കീർത്തിക്കു എന്നോട് എന്തും തുറന്നു ചോദിക്കാം, “

ഞാൻ അവളോട്‌ പറഞ്ഞു.

“ഓക്കേ സാർ “

“ദേ പിനേം സാർ വിളി “

ഞാൻ അവളുടെ വിളി കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു,

“ഓഹ് സോറി അജി, “

അവൾ മണിമുത്തുപൊഴിയും പോലുള്ള ചിരിയോടെ പറഞ്ഞു.

“എന്നേക്കാൾ മൂത്തത് അല്ലെ അജി ഞാൻ അപ്പൊ ചേട്ടനു വിളിക്കട്ടെ “

അവൾ ചോദിച്ചു,

“അതു വേണ്ട, നീ എന്റെ ഫ്രണ്ട് ആണു അപ്പൊ നിനക്ക് എന്നെ പേരോ അല്ലെങ്കിൽ എടാ നോ പോടാനോ എന്നൊക്കെ എന്തു വേണമെങ്കിലും വിളിക്കാം “

ഞാൻ പറഞ്ഞു.

“എന്നാലും ഞാൻ പേര് വിളിക്കുമ്പോൾ എന്തോ പോലെ “

“നീ ധൈര്യം ആയി വിളിച്ചോ, സ്റ്റെല്ല എന്നേക്കാൾ ഇളയത് ആയിരുന്നു അവൾ എന്നെ പേരാണ് വിളിച്ചിരുന്നത്, എനിക്ക് ഇപ്പൊ ഇഷ്ടം എന്നെ പേര് വിളിക്കുന്നത് ആണു “

ഞാൻ പറഞ്ഞു.
“അങ്ങനെ എങ്കിൽ അജിയുടെ ഇഷ്ടം “

അവൾ പറഞ്ഞു,

,”ഉം, ഇനി പറ എന്താ കാര്യം എന്നു “

ഞാൻ ചോദിച്ചു.

“അതു അജി എന്തിനാ മെസ്സിൽ ഇരുന്നപ്പോൾ കരഞ്ഞത്? “

അവൾ ചോദിച്ചു,

“ഞാനോ, ?”

“അതെ, കണ്ണിൽ കരട് പോയത് ഒന്നും അല്ല അജി കരഞ്ഞത് ആണെന്ന് മനസിലായി,മുഖം കഴുകാൻ പോയപ്പോൾ ആ കണ്ണാടിയിൽ നോക്കി വിഷമത്തോടെ നിൽക്കുന്നതും ഞാൻ കണ്ടാർന്നു “

അവൾ പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *