ഞാൻ അവിടെ സോഫയിൽ ഇരുന്നു ടി വി കാണാൻ തുടങ്ങി ,
കുറച്ചു കഴിഞ്ഞപ്പോൾ അടുക്കള ഭാഗത്ത് നിന്ന് ഒരു കാൽ പെരുമാറ്റം കേട്ടു ,തിരിഞ്ഞു നോക്കിയപ്പോൾ മനസിലായി അത് ലെച്ചു ആണെന്ന് ,ഞാൻ അവളെ ശ്രദ്ധിക്കാതെ വീണ്ടും ടീവിയിൽ കണ്ണും നട്ട് ഇരുന്നു ,
” ഹു ഹു ”
എന്റെ ശ്രദ്ധ ആകർഷിക്കാനായി അവൾ ചുമൽകുത്തി,
“ഇന്നു ഫാക്ടറി ഇല്ലെ ”
അവൾ ചോദിച്ചു,
” ഉണ്ട്”
ഞാൻ തിരിഞ്ഞു നോക്കാതെ ഒരു താൽപര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു ,
” അപ്പോ പോയില്ലെ ”
” ഉം പോയി ഉച്ചക്ക് ശേഷം ലീവ് എടുത്തു ”
ഞാൻ അവളുടെ ചോദ്യം ഇഷ്ടപെടാത്താ മട്ടിൽ പറഞ്ഞു ,
” എന്തു പറ്റി …..” അല്ലാ ..എന്നാ ചോറു എടുത്ത് വെക്കട്ടെ ”
എന്റെ പെരുമാറ്റം കണ്ടിട്ട് ആണെന്നു തോന്നുന്നു അവൾ എന്തൊ ചോദിക്കാൻ വന്നത് പാതി വഴിയിൽ ഉപേഷിച്ചിട്ട് അടുത്ത ചോദ്യം ചോദിച്ചത് ,
” ഉം ”
ഞാൻ അതിന്റെ മറുപടി എന്നൊണ്ണം
താൽപര്യം ഇല്ലാത്ത മട്ടിൽ ഒന്നുമൂളി,
അവൾ അതു കേട്ട് ,എനിക്കുള്ള ഭക്ഷണം ടെമ്പിളിൽ എടുത്ത് വെച്ചിട്ട് പോയി ,
ഞാൻ അതു കഴിക്കാൻ ഒന്നും നിന്നില്ല ഞാൻ ടീ വിയിൽ തന്നെ നോക്കി ഇരുന്നു ,
നാലു മണി ആയപ്പോ ലെച്ചു വീണ്ടും അവിടെക്ക് വന്നു ,ഞാൻ അവൾ വരുന്നത് കണ്ടെങ്കിലും ഞാൻ കാണാത്ത ഭാവത്തിൽ ഇരുന്നു ,
അവൾ ടെമ്പിളിന്റെ മുകളിൽ നിന്ന് പത്രങ്ങൾ എടുക്കാൻ നേരം അവൾക്ക് മനസിലായി ഞാൻ ഭക്ഷണം കഴിച്ചിട്ടില്ലാന്നു ,,
” കഴിച്ചില്ലെ?”
അവൾ പതിയെ ചോദിച്ചു ,
ഞാൻ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു ,
” എന്നോടുള്ള ദേഷ്യം എന്തിനാ ഭക്ഷണത്തിന്നോട് കാണിക്കുന്നെ ”
അവൾ അവിടെ നിന്നു കൊണ്ട് ആരോടെന്നല്ലാതെ പറഞ്ഞു,
അപ്പോഴും ഞാൻ കേൾക്കാത്ത ഭാവം നടിച്ചു.
” എന്തിനാ ഞാൻ ഇത്ര കഷ്ടപ്പെട്ടു ഉണ്ടാക്കി വെക്കുന്നെ ,ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടമല്ലെങ്കിൽ പറഞ്ഞ പോരെ ,”
അവൾ അതും പറഞ്ഞ് പത്രങ്ങൾ എടുത്ത് കൊണ്ടുപോകാൻ തുടങ്ങവെ ,
” നിക്കെ ടി ”
ഞാൻ ഇത്തിരി ദേഷ്യത്തോടെ ഉച്ചത്തിൽ അവളെ വിളിച്ചു കൊണ്ട് അവുളു ടെ അടുത്തേക്ക് ചെന്നു ,
“നിനക്ക് എന്നെ ഇഷ്ടമലെങ്കിൽ എന്തിനാ ഇത്ര കഷ്ടപ്പെട്ടു ഇതാക്കെ ഉണ്ടാക്കി വെക്കുന്നെ ?”
ഞാൻ ദേഷ്യ ത്തോടെ ചൊദിച്ചു ,
“അത് … അത്…. ”
അവൾക്ക് പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല ,
എന്റെ ഭാവമാറ്റം കണ്ടിട്ട് അവൾ പേടിയോടെ ഇപ്പോ കരയും എന്ന മട്ടിൽ നിൽക്കുകയാണ് ,
“അല്ല നിയെന്താ വിചാരിച്ചെ നിന്റെ ഭംഗി കണ്ട് നിന്നെ മോഹിച്ച് പുറകെ വന്നാ താ ണെന്നൊ ,നിന്നെക്കാൾ ഒരു പാട് എണ്ണത്തിനെ ഞാൻ മുൻപും കണ്ടിട്ടുണ്ട് അവർക്കൊനും ഇല്ലാത്ത ജാ ടാ നിനക്ക് എന്തിനാ. ”
അവൾ ഒന്നും മിണ്ടിയില്ല.
“ഒന്നു ഇഷ്ടമാണെന്നു പറഞ്ഞപ്പോഴെക്കും അവൾ പറയുകയാ അജിയെട്ടന് ചേർന്ന പെണ്ണല്ല ഞാൻ എന്ന് ,നിനക്ക് യോജിക്കാതിരിക്കാൻ മാത്രം ഞാൻ എന്താടി അത്രയും മോശമാണൊ ,?”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു,
”ഞാൻ അതല്ല ,,, ഉദേശിച്ചത് :,,, ”
അവൾ പേടിച്ച മട്ടിൽ പറഞ്ഞു ,
“പിന്നെ എന്തു മാങ്ങാത്തോലി ആണെടി നീ ഉദേശിച്ചത് ,നിന്നെ കെട്ടാൻ എന്തു യോഗിത ആണു എനിക്ക് വേണ്ടത് ,അല്ല ഇനി നീ അർക്കെങ്കിലും വാക്കു വല്ലതും കൊടുത്തിട്ടുണ്ടൊ.നിനക്ക് യോജിച്ച ആളുമായിട്ട് ?”
ഞാൻ ഇത്തിരി ഉച്ചത്തിൽ തന്നെ പറഞ്ഞു ,
” അത് ,, അജിയെട്ടന്റെ ഭാര്യ ആകാനുള്ള ഒരു യോഗിതയും എനിക്ക് ഇല്ല ,ഞാൻ വെറും വേലക്കാരി അല്ലെ.. ,
പിന്നെ ഞാൻ ആർക്കും വാക്കൊന്നും കൊടുത്തിട്ടില്ല അങ്ങനെ കൊടുക്കാനും എന്നെ കൊണ്ടാവില്ല’ ”
“അതെന്താടി… ”
” എന്റെ മനസ് കീഴടക്കിയ ഒരാളെ ഈ ഭൂമിയിൽ ഒള്ളു ,ആ ആളാ ഈ നിൽക്കുന്നത് ,,, ”
അവൾ എന്റെ നേരെ കൈ കാണിച്ചു കൊണ്ട് പറഞ്ഞു ,
എനിക്ക് അപ്പോ സന്തോഷം ആയി ,
“പക്ഷെ ,,,വേണ്ട അജിയേട്ടാ .,എന്നെ മറന്നേക്കു,,, ഞാൻ …….,,”
അതു പറയുമ്പോൾ , ഇത്ര നേരം അടക്കി പിടിച്ച അവളുടെ കണ്ണിർ തുള്ളികൾ കണ്ണുകളിലിടയിൽ നിന്നും ധാര ധാര ആയി ഒഴുക്കാൻ തുടങ്ങി ,
അവളുടെ അ മുഖം കണ്ട് എനിക്ക് സഹിക്കാൻ ആയില്ല ഇനിയും അവർക്ക് എന്നോടുള്ള ഇഷ്ടം കണ്ടില്ലന്നെ നടിക്കാൻ ആവില്ല.
