ചേച്ചിക്ക് അതു കേട്ടപ്പോൾ ചെറിയ വിഷമം വന്നു ,
” അപ്പോ ഇനി മുതൽ നമ്മുക്ക് രണ്ടാൾക്കും വൈകുന്നേരം കൂടാൻ പറ്റില്ലല്ലെ ”
ചേച്ചി ചോദിച്ചു.
“അതെ ചേച്ചി ”
ഞാനും ചെറു വിഷമത്തോടെ പറഞ്ഞു ‘
” എന്നാൽ ഞാൻ പോണു അജി, ലഞ്ച് ടൈം കഴിഞ്ഞു”
ചേച്ചി അതും പറഞ്ഞ് റൂമിൽ നിന്നു പോയി.
അങ്ങനെ വൈകുന്നേരം ഫാക്ടറിയിൽ നിന്ന് ഞാൻ നേരെ ജോൺ അച്ചായന്റെ വീട്ടിൽ പോയി , അവിടെന് തിരിച്ച് ഞാൻ ഗസ്റ്റ് ഹൗസിൽ എത്തുന്നത് ഒൻപതര കഴിഞ്ഞിട്ടാണ് ,ഭക്ഷണം ഒക്കെ അച്ചായന്റെ അവിടെ നിന്നു കഴിച്ചു.
അങ്ങനെ രണ്ടു ദിവസം കടന്നു പോയി ,ഞായർ ആഴ്ച്ച ആയി ,
ആ ആഴ്ച്ച ഞാൻ നാട്ടിലെക്ക് പോകുന്നില്ല എന്നു തീരുമാനിച്ച കാരണം ഞായർ ആഴ്ച്ച ഞാൻ താഴ്‌വാരത്ത് തന്നെ കൂടാൻ തിരുമാനിച്ചു ,ഈ രണ്ടു ദിവസ വും ചേച്ചിയെ കാര്യമായി അടുത്തു കിട്ടിയില്ല ,ഞായർ ആഴ്ച്ച വല്ലതും ഒക്കും എന്നു വിചാരിച്ച് ഇരുന്നപ്പോൾ ആണു ശനിയാഴ്ച്ച വൈകിട്ട് കുര്യച്ചായനും ചേച്ചിയും കൂടി കുര്യച്ചായന്റെ അമ്മക്ക് അസുഖം കൂടി എന്നു പറഞ്ഞ് കുര്യച്ചായന്റെ വീട്ടിലെക്ക് പോകുന്നത്. അവർ തമ്മിൽ അത്ര രസത്തിലല്ലേങ്കിലും എന്തെങ്കിലും ആവിശ്യം വന്നാൽ ചേച്ചിയും കുര്യച്ചായനും മത്രമെ അവരെ സഹായിക്കാൻ പോകാറുള്ളത് ”
അങ്ങനെ ഞായർ ആഴ്ച്ച രാവിലെ ,അന്നോരു പ്രതേക ത ഉണ്ടായിരുന്നു എന്റെ അച്ചന്റെം അമ്മയുടെയും വിവാഹ വാർഷികം ആയിരുന്നു ,
കാലത്തു തന്നെ ഞാൻ അമ്മയെം അച്ചനെം വിളിച്ചു സംസാരിച്ചു ,അപ്പോഴാണ് എനിക്ക് ഒരു അഗ്രഹം തോന്നുന്നത് ഇന്നു ഒന്നു ക്ഷേത്രത്തിൽ പോയാലോ എന്ന്, പക്ഷെ ഇവിടത്തെ അംബലത്തിൽ ഒന്നും ഞാൻ പോയിട്ടുണ്ടാർനില്ല ,ഇവിടെന്നു കുറച്ചു മാറി ഒരു മലയുടെ മുകളിൽ ഒരു അംബലം ഉണ്ടെന്നു കേട്ടിട്ടുണ്ട് ,പക്ഷെ എനിക്ക് അങ്ങോട്ടെ കുള്ള വഴി ഒന്നും അറിയില്ലാർന്നു,
“ഒരു കാര്യം ചേയ്യാം ലെച്ചു വിനോട് ചോദിച്ചു നോക്കാം അവൾ ഇടക്ക് പോകാറുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു, പിന്നെ പറ്റിയാൽ അവളെം കൂട്ടി പോകാം ,എന്റെ കൂടെ വരുമോ എന്നറിയില്ല എന്നാലും ചോദിച്ചു നോക്കാം ,”
ഞാൻ കുളിച്ച് ഒരു വെള്ള മുണ്ടും അതിന്റെ കരക്ക് മാച്ച് ആയ ഇളം നില ഷർട്ടും ഇട്ടു എന്നിട്ട് വീടും പൂട്ടി ജോളി ചേച്ചിയുടെ വീട്ടിലെക്ക് നടന്നു ,
അവിടെ ഫ്രണ്ട് വാതിൽ അടഞ്ഞു കിടക്കുക ആയിരുന്നു ,ഞാൻ ബെൽ അടച്ചിട്ട് കാത്തു നിന്നു ,കുറച്ചു നേരം നിന്നിട്ടും ആരെം കാണാനില്ല ,
” ഇനി അവൾ എവിടെക്കെങ്കിലും പോയാ ,അല്ല ജോസഫ് അച്ചായന്നെം കാണാനില്ലലോ ,ഞാൻ ഒന്നു കൂടെ ബെൽ അമർത്തി നോക്കി .അപ്പോഴും അനക്കം ഒന്നും കാണാനില്ല”
” എന്നാൽ പിന്നെ ഒറ്റക്ക് പോകാം ”
അതു വിചാരിച്ച് ഞാൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു, ഞാൻ തിരിഞ്ഞു നോക്കി ,
” ഞാൻ ഞെട്ടി പോയി ”
ലെച്ചു .അവൾ വാതിൽ തുറന്നു പുറത്തേക്ക് വരുന്നു ,ഞാൻ രണ്ടു ദിവസം മുൻപ് കൊടുത്ത കുങ്കുമ കളർ ധാവാണി ഉടുത്തിട്ടാണ് അവൾ പുറത്തെക്ക് വന്നത് ,
[ഞാൻ നാട്ടിൽ നിന്ന് വന്ന് പിറ്റെ ദിവസം ഞാൻ ലെച്ചുവിന് രണ്ടു ധാവണി സെറ്റ് കൊടുത്തിരുന്നു, ആ സമയത്ത് അവൾ വാങ്ങാൻ കൂട്ടാക്കിയില്ല പിന്നെ ഞാൻ കുറെ നിർബദ്ധിച്ചപ്പോ അവൾ വാങ്ങി ,അതിൽ ഒരെണം ആണു അവൾ ഇപ്പോ ഇട്ടിരിക്കുന്നത്, ]
ആ കാഴ്ച്ച ഒന്നു കാണെണ്ടത് ആയിരുന്നു ,എന്റെ മുൻപിൽ അവൾ മാത്രമെ ആ സമയം ഉണ്ടായിരുന്നോളു ,ബാക്കി ഒന്നും എന്റെ മുൻപിൽ ഉണ്ടായിരുന്നില്ല ,
ഞാൻ അവളുടെ സൗന്ദര്യം ആസ്വാദിച്ച് കൊണ്ട് അവിടെ നിന്നു,
“എന്താ അജിയെട്ടാ അലോചിച്ച് നിൽക്കുന്നെ “
അവൾ അടുത്ത് വന്ന് എന്നെ തട്ടി വിളിച്ചപ്പോ ആണ് ഞാൻ സ്വബോധത്തിലെക്ക് തിരിച്ചു വരുന്നത് ,
” ലെച്ചു ജോസഫ് അച്ചായൻ ഇല്ലെ ,?”
” ഇല്ല അജിയെട്ടാ അപ്പച്ചൻ ജോൺ അച്ചായന്റെ കൂടെ ടൗണിൽ പോയി രാവിലെ തന്നെ ഇനി വൈകുന്നേരമേ വരുക ഒള്ളു”
” “ഓ .” അല്ല നീ എന്താ ഈ വേഷത്തിൽ, എവിടെ എങ്കിലും പോവുക ആണൊ”
