താഴ് വാരത്തിലെ പനിനീർപൂവ് – 4 1

” ജോളി ചേച്ചി കല്യാണത്തിനു പോയിട്ട് കുറച്ചു മുൻപ് വന്നോളു അപ്പോ ചേച്ചി ഇവിടെക്ക് നോക്കിയപ്പോ ലൈറ്റ് ഒന്നും കണ്ടില്ല, ഈ നേരം ആയിട്ടും ലൈറ്റും ഒന്നും കാണത്തത് കൊണ്ട് ചേച്ചിയാ എന്താ കാര്യം എന്നു നോക്കാൻ പറഞ്ഞു വിട്ടത് ,ഞാൻ വന്നു നോക്കുമ്പോൾ ചേട്ടൻ നല്ല ഉറക്കം അപ്പോ ഉറക്കം പാതിയിൽ വെച്ച് മുടക്കെണ്ടാ എന്നു കരുതിയാ ഞാൻ വിളിക്കാതിരുന്നത് ലൈറ്റ് ഒക്കെ ഓൺ ആക്കി കഴിഞ്ഞ് നോക്കുമ്പോ ഉച്ചക്കലത്തെ പാത്രങ്ങൾ മേശ പുറത്തു ഇരിക്കുന്നു എന്നാ പിന്നെ അതു കഴുകി വെച്ചിട്ടു പോകാം എന്നു കരുതി ”

“അതിന്റെ ആവിശ്യം ഇല്ലാർന്നു ഞാൻ കഴുകി വെച്ചാ നെ പാത്രങ്ങൾ, ”

” അതിനിപ്പൊ എന്താ ഞാൻ കഴുകി വെച്ചാൽ ”

അവൾ ചോദിച്ചു ,

“അലെങ്കിൽ തന്നെ നിന്നെ കൊണ്ട് ആവിശ്യത്തിൽ കൂടുതൽ പണി എടുപ്പിക്കുന്നുണ്ട് ഇനി ഇതും കൂടി നിന്നെ കൊണ്ട് ചെയ്പ്പിച്ചാൽ എന്നൊട് ദൈവം പൊറുക്കുമൊ”

” അതോക്കെ ദൈവം പൊറുത്തോളും ,അജിയെട്ടൻ അത് ഓർത്ത് പേടിച്ച് ഇരിക്കണ്ടാ ,ഞാൻ ഈ ജോലി ഒക്കെ സന്തോഷത്തോടെ ആണു ചേയ്യുന്നത്”

“മം .ശരി”

“അതെ ഞാൻ ചോറൊക്കെ എടുത്ത് മേശപ്പുറത്ത് വെച്ചിട്ടുണ്ട് ,അത് എടുത്ത് കഴിച്ചോളു ,”

“ഉം ”

” ഞാൻ പോണു ,ചേച്ചി തിരക്കും ”

അവൾ അതും പറഞ്ഞ് അടുക്കള വഴി ഇറങ്ങി ചേച്ചിയുടെ വീട്ടിലേക്ക് പോയി.
അങ്ങന്നെ ആ ദിവസം കടന്നു പോയി ,അടുത്ത ദിവസം രാവിലെ ഞാനും ചേച്ചിയും സാധരണ പോലെ ഫാക്ടറിൽ പോയി ,
രണ്ടു മൂന്നു ദിവസം ഇല്ലാതിരുന്നത് കൊണ്ട് ജോൺ അച്ചായാനെ കണ്ടിട്ട് വർക്കിലേക്ക് കടക്കാം എന്നു കരുതി ,ഞാൻ ജോൺ അച്ചായന്റെ റൂമിലെക്ക് ചെന്നു.

” ആ വന്നോ ,നാട്ടിലോട്ട് പോയാ പിന്നെ തിരിച്ചു ഇങ്ങോട്ട് വരാൻ മടി ആണല്ലെ ”

ഞാൻ ആ റൂമിലോട്ടു കയറിയതും
ജോൺ അച്ചായൻ ചെറിയ ഗൗരവത്തോടെ ചോദിച്ചു.

” അത് അച്ചായ ,കസിന്റെ എഗജ്മെന്റ് ഒക്കെ ആയിരുന്നു ”

ഞാൻ വിക്കി വിക്കി പറഞ്ഞു.

“ഉം, എന്നിട്ട് എല്ലാം കഴിഞ്ഞാ”

വീണ്ടും അച്ചായൻ ഗൗരവത്തോടെ ചോദിച്ചു.
ഞാൻ ഇവിടെ വന്നിട്ട് ആദ്യ മായിട്ടാ എന്നൊട് അച്ചായൻ ഇങ്ങനെ സംസാരിക്കുന്നത് എന്റെ മുതലാളി ആണെങ്കിലും ഒരിക്കലും അച്ചായൻ ഒരു തൊഴിലാളിയോട് പെരുമാറുന്ന പോലെ എന്നോട് പെരുമാറിയിട്ട് ഇല്ലാർന്നു ,

“ഉം ,കഴിഞ്ഞു അച്ചായ”

“എന്താടാ അജി നീ പേടിച്ചോ ”

അച്ചായൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

അപ്പോഴാ എനിക്ക് ശ്വാസം നേരെ വീണത്, അച്ചായന് എന്നോട് ദേഷ്യം ഒന്നും ഇല്ലാല്ലെ

” ആ’ ആദ്യം ഒന്നു ഞെട്ടി അച്ചായാ ,ആദ്യമായല്ലെ അച്ചായൻ എന്നോട് ഈ രീതിയിൽ സംസാരിക്കുന്നത് ,ഞാൻ വിചാരിച്ചു ഇന്നലെ ലീവ് എടുത്തത് അച്ചായനു ഇഷ്ടമായില്ല എന്ന്”

ഞാൻ പറഞ്ഞു,

” ഹെയ് അതു കുഴപ്പം ഒന്നും ഇല്ല അജി ,നീ അവിശ്യത്തിന് അല്ലെ ലീവ് എടുത്തത് ,പിന്നെ ഇന്നലെ പ്രോഡക്ഷൻ കുറവ് ആയതു കൊണ്ട് ഞാൻ മാനേജ് ചേയ്തു, കുറച്ചു കണ്ണക്കു കൂടി ക്ലിയർ ആക്കാൻ ഉണ്ട് നീ അതു വേഗം ഒന്നു റെഡി ആക്കി വെക്കു എനിക്ക് ഒന്നു പഞ്ചായത്ത് വരെ ഒന്നു പൊകെണ്ടതാ”

” ശരി ,അച്ചായാ ”

ഞാൻ അതും പറഞ്ഞ് റൂമിൽ നിന്നു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും.

” അജി ,ഒന്നു നിന്നെ ”

ഞാൻ അവിടെ നിന്നിട്ട് എന്താ കര്യം എന്നറിയാനായി തിരിഞ്ഞു നോക്കി ,

“അതെ സെലിൽ മോൾക്ക് ക്ലാസ് തുടങ്ങിയിട്ടൊ ,ഇന്നു മുതൽ നിനക്ക് ഒന്നു വരാൻ പറ്റോ അവളെ ഒന്നു പഠിപ്പിക്കാൻ ”

“പിന്നെന്താ ഞാൻ വരാം, ”

“നിനക്ക് ബുദ്ധിമുട്ട് ആവില്ലല്ലോ”
” ഇല്ല അച്ചായാ ”

അപ്പോ ഇന്നു മുതൽ ജോളി ചേച്ചിയും ആയി വിട്ടിലെക്ക് പോകാൻ പറ്റില്ല ,വൈകുന്നേരം വർക്ക് കഴിഞ്ഞ് നേരെ ജോൺ അച്ചായന്റെ വീട്ടിൽ പോകേണ്ടി വരും ,സെലിന് ട്യുഷൻ എടുക്കാൻ ,
ഞാൻ അതൊക്കെ ആലോചിച്ച് എന്റെ ക്യാമ്പിനിലെക്ക് നടന്നു.

അങ്ങനെ രണ്ടു മൂന്നു ദിവസത്തെ കണക്കും കര്യങ്ങളും നോക്കാൻ ഉണ്ടായിരുന്നു അതൊകെ ഒരു വിധത്തിൽ തീർത്തു ,

ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ജോളി ചേച്ചി എന്റെ റൂമിൽ വന്നു ,ആ സമയം ഞാൻ ചേച്ചിയോട് ജോൺ അച്ചായൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു സെലിനു ട്യുഷൻ എടുക്കണ കാര്യം.

Leave a Reply

Your email address will not be published. Required fields are marked *