താഴ് വാരത്തിലെ പനിനീർപൂവ് – 4 1

” ലെച്ചു ,.. ദേ പിന്നെം കരയുക ആണോ ,സോറി ലെച്ചു … ”

ഞാൻ പറഞ്ഞു നോക്കി അപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് കണ്ണു നിർ ഇറ്റിറ്റു വരുന്നുണ്ടായിരുന്നു .നേരത്തെ ഒരു അനുഭവം ഉള്ള കാരണം ഞാൻ കൈ കൊണ്ട് തുടക്കാൻ ഒന്നും മെനകെട്ടില്ല ,എന്തോ ഭാഗ്യത്തിന് എന്റെ കയ്യിൽ ടൗവൽ ഉണ്ടായിരുന്നു ,ഞാൻ അതു അവൾക്ക് കൊടുത്തിട്ട് ,

” നീ കണ്ണൊക്കെ തുടച്ചെ ആൾക്കാർ എന്തു വിചാരിക്കും ,ഞാൻ നിന്നെ എതെങ്കിലും ചേയ്തുന്നു അവർ കരുതും ”

അവൾ ആ ടൗവൽ കൊണ്ട് കണ്ണിർ തുടച്ചു ,

“വാ നമ്മുക്ക് പോകാം ”

അതും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ,

അങ്ങനെ ഞങ്ങൾ ഗസ്റ്റ് ഹൗസിനു മുൻപിൽ എത്തി ,ഇവിടെ എത്തുന്നത് വരെ ഞങ്ങൾ രണ്ടാളും ഒന്നും സംസാരിച്ചില്ല ,

ഞാൻ വണ്ടി നിർത്തി ,അവൾ ഒന്നും പറയാതെ ഇറങ്ങി നടന്നു, ഞാൻ വണ്ടി സ്റ്റാന്റിൽ ഇട്ട് ഇറങ്ങി ,

“ലെച്ചു ഒന്നു നിന്നെ ഒരു കാര്യം ”

ഞാൻ പുറകിൽ നിന്നു വിളിച്ചു ,

അവൾ നടത്തം നിർത്തി തിരിഞ്ഞു താഴെക്കും നോക്കി നിന്നു ,

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു ,

“ലെച്ചു ”

ഞാൻ അവളുടെ അടുത്ത് ചെന്ന് പതിയെ വിളിച്ചു ,

“മം”
അവൾ അതേ നിൽപ്പിൽ തഴോട്ട് നോക്കി കൊണ്ട് മൂളി,

“അതെ സോറി ലെച്ചു ,ഞാൻ ഇനി അതിനെ കുറിച്ച് ചോദിക്കില്ല ,”

“ഉം ”

അപ്പോഴും അവൾ ആ തളർന്ന മട്ടിൽ നിൽക്കുക ആണു.
” ലെച്ചു നീ ഇങ്ങനെ നിൽകല്ലെ ,നീ ഇങ്ങനെ കരയുന മുഖവും ആയി നിന്നാൽ എനിക്ക് സഹിക്കില്ല ,നീ എന്റെ യാ നിന്നെ കരയാൻ ഞാൻ സമതിക്കില്ല ,

ഞാൻ അതും പറഞ്ഞ് അവളെ കെട്ടി പിടിച്ചു’

“എനിക്ക് ഇഷ്ടമാ ഈ സുന്ദരികുട്ടിയെ ,എന്റെ മാത്രം അടുകള കാരിയായി എന്റെ ജീവിതത്തിലെക്ക് കടന്നു വരില്ലെ?”

ഞാൻ അവളുടെ ചെവിയിൽ മന്ത്രിച്ചു.

കുറച്ചു നേരം ഞങ്ങൾ അങ്ങനെ നിന്നു ,

പെട്ടെന്നാണ് അവളിൽ നിന്ന് ഒരു പൊട്ടിത്തെറി ,

“വിട് എന്നെ ”

എന്നു പറഞ്ഞു കൊണ്ട് അവൾ എന്നെ തള്ളി മാറ്റി

ഞാൻ എന്താ സംഭവിച്ചത് എന്ന് മനസിലാകതെ പകച്ചു നിന്നു ,

” ഇതു നടക്കില്ല ,ഞാൻ അജിയേട്ടനു യോജിച്ചവൾ അല്ല ,അജിയെട്ടൻ എന്നെ മറന്നേക്കു ,”

അവൾ അതും പറഞ്ഞ് തിരിഞ്ഞു ജോളി ചേച്ചിയുടെ വീട്ടിലെ ക്ക് ഓടി.

“ലെച്ചു………”
ഞാൻ പുറകിൽ നിന്നു വിളിച്ചിട്ടും അവൾ വിളി കേട്ടില്ല ,

കുറച്ചു കാലം കൊണ്ടുണ്ടാക്കിയ എന്റെ മനസിലെ സ്വപ്നക്കൂട് ഒരു നിമിഷം കൊണ്ട് തകർനടിഞ്ഞു ,
ഞാൻ ഒരിക്കലും പ്രതിക്ഷിച്ചില്ല അവൾ എന്റെ വിവാഹഭ്യർത്ഥനാ നിരസിക്കും എന്നു ,അവളുടെ പെരുമാറ്റത്തിലും മറ്റും അവൾക്ക് എന്നോട് താൽപര്യം ഉള്ള മാതിരി ആണു എനിക്ക് ഫിൽ ചേയ്തത് ഇനി അതോക്കെ എന്റെ തോന്നൽ ആയിരുന്നോ ?,.ഞാൻ കുറച്ചു നേരം കൂടി അവിടെ നിന്നു മരവിച്ച ശരീരവും ആയി , മനസിന്റെ തള്ളർച്ച ശരീരത്തേയും ബാധിച്ചു തുടങ്ങി എന്നു മനസിലായപ്പോൾ ഞാൻ വീടിന് അകത്തേക്ക് കയറി ,
സോഫയിൽ തലവെച്ച് ഞാൻ കണ്ണൂകൾ അടച്ച് കിടന്നു ,
ലെച്ചുവിനെ കണ്ടതു മുതൽ അവളും ആയിട്ടുള്ള എല്ലാ സംഭാഷണങ്ങളും ഞാൻ മനസിൽ ഓർത്തിടുക്കാൻ ശ്രമിച്ചു ,അതിൽ ഒന്നും അവൾക്ക് എന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാരണവും കണ്ടെത്താൻ ആയില്ല ,ഇന്നി ഞാനും ജോളി ചേച്ചിയും ആയിട്ടുള്ള ബന്ധം ഇവളെങ്ങാനും അറിഞ്ഞുവോ ?.., എന്റെ ചിന്തകൾ കാടുകയറി ,. അങ്ങനെ ഞാൻ ഒരോന്നാലോചിച്ച് കൊണ്ട് അവിടെ കിടന്നു ,
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ മണി മുഴക്കുന്നത് ഞാൻ കേട്ടു ,ഞാൻ ഫോൺ തപ്പിപ്പിടിച്ച് എടുത്ത് സ്ക്രി നിൽ നോക്കിയപ്പോൾ അച്ചന്റെ നമ്പർ ,ഞാൻ ഫോൺ അറ്റൻറ് ചേയ്തു.

”ഹലോ ,എന്താ അച്ചാ ഈ നേരത്ത്”

അച്ചൻ അങ്ങനെ വെറുതെ യോന്നും വിളിക്കാറില്ല അതുകൊണ്ടാ ഞാൻ അങ്ങനെ ചോദിച്ചത് ,

” അജി ,ഈ പള്ളിയുടെ അവിടെ നിന്ന് എങ്ങോട്ടാ തിരിയേണ്ടത് ”

അച്ചൻ ഫോണിലുടെ ചോദിച്ചു.

“ഏതു പള്ളി എങ്ങോട്ട് തിരിയണം എന്നു ,അച്ചൻ എവിടെയാ?.. ”

അച്ചൻ പറഞ്ഞത് മനസിലാകാതെ ഞാൻ തിരിച്ച് ചോദിച്ചു.

“ഡാ ,ഞങ്ങൾ താഴ്‌വാരത്ത് എത്തിയിട്ട് ഉണ്ട് നിന്റെ ഗസ്റ്റ് ഹൗസിലേക്ക് ഉള്ള വഴിയാ ചോദിച്ചെ .”

Leave a Reply

Your email address will not be published. Required fields are marked *