താഴ് വാരത്തിലെ പനിനീർപൂവ് – 7 Like

“ഡി നിക്കടി അവിടെ ,”

വെള്ളം തെറിപ്പിച്ചിട്ട് ചിരിച്ചു കൊണ്ട് തിരിഞ്ഞ് ഓടിയ അവളെ ഞാൻ വിളിച്ചു ,

അവൾ അടുക്കള ഭാഗത്തെ ഇറയത്ത് നിന്ന് കൊണ്ട് എന്നെ കൊഞ്ഞനം കുത്തി കാണിച്ചു ,

“നിന്നെ ഇപ്പോ ശരിയാക്കി തരാടി “

ഞാൻ അതും പറഞ്ഞ് വേഗം തന്നെ ഒരു കപ്പ് വെള്ളം എടുത്ത് ,അവളുടെ അടുത്തേക് ഓടി ചെന്നു ഞാൻ കപ്പിലെ വെള്ളം ഒഴിക്കാൻ ആയി കൈ ഉയർത്തി ,അവൾ പേടിച്ച് മുഖം തിരിച്ചു ,

ഞാൻ ഒഴിക്കാൻ പോയതും അവളുടെ പുറകിൽ അമ്മയെ കണ്ടതും ഒരുമിച്ച് ,അപ്പോ തന്നെ എന്റെ കൈയിൽ നിന്ന് കപ്പ് താഴേ വീണു ,

ഭാഗ്യം ,ഞാൻ അത് ഒഴിച്ചിരുന്നു എങ്കിൽ ചിലപ്പൊ അമ്മയുടെ മേത്ത് ആയാനെ ,

“എന്താ ,എന്താ പറ്റിയത് ,”

കപ്പ് നിലത്ത് വീണത് കണ്ട് അമ്മ ചോദിച്ചു ,

“ഒന്നുല്യ അമ്മ ,ഇവൾക്ക് ഒരു സംശയം താഴ് വാരത്തെ വെള്ളത്തിന് ആണൊ ഇവിടത്തെ വെള്ളത്തിനാണൊ ഏത് വെള്ള ത്തിനാ തണ്ണുപ്പ് കൂടുതൽ എന്ന് ഞങ്ങൾ അത് നോക്കുക ആയിരുന്നു ,, “

ഞാൻ ഒരു വിധത്തിൽ പറഞ്ഞു ,
” ഉം ശരി ശരി. രണ്ടിനും കുട്ടി കളി കൂട്ടുന്നുണ്ട് നിങ്ങളുടെ കല്യാണം വേഗത്തിൽ ആക്കാൻ പറയണം ,”

അമ്മ പറഞ്ഞു ,

അതു കേട്ടപ്പോൾ ലെച്ചുന് നാണം വന്നു അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി ,

ഞാൻ പല്ലും തേച്ച് അവിടെ തന്നെ നിന്നു ,

അങ്ങനെ ഒരു ഏഴു മണി ആയപ്പോഴേക്കും എല്ലാവരുടേയും ഒരുക്കങ്ങൾ ഒക്കെ പൂർത്തി ആയി ,

ലെച്ചു ഒരു ആകാശ നീല കളർ സാരി ആണു ഉടുത്തത് ,ഞാൻ അതിന് മാച്ച് അയാ നീല കളർ ഷർട്ടും ആ ഷർട്ടിന് മാച്ച് ആയാ വെള്ള മുണ്ടും ,ആ ഡ്രസ് ഞങ്ങൾ രണ്ടു പേരും പോയി ഒരുമിച്ച് എടുത്തതാണ് ,

സാരിയിൽ അവളെ കാണാൻ പ്രത്യേക ഭംഗി ആയിരുന്നു ,

അങ്ങനെ ഒരു ഏഴരയോടെ എല്ലാവരും റെഡി ആയി അമലിന്റെ വീട്ടിലേക്ക് ചെന്നു ,

അവിടത്തെ ചായ കുടി ഒക്കെ കഴിഞ്ഞ് എട്ടു മണിക്ക് ആണ് പെണ്ണിന്റെ വീട്ടിലേക്ക് പോകാൻ പ്ലാൻ ഉണ്ടായിരുന്നത് ,

ലെച്ചു എന്തു കാര്യത്തിനും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ഞങ്ങൾ ഭാര്യ ഭർത്തക്കൻ മാരെ പോലെ നടന്നു ,

മിക്ക ആളുകളുടെയും ശ്രദ്ധ ഞങ്ങളിൽ ആയിരുന്നു ,

അങ്ങനെ എട്ടു മണി ആയപ്പോൾ ,എല്ലാവരും വണ്ടിയിൽ കയറാൻ തയ്യാറായി എല്ലാവരെയും ബസിലും ട്രാവലറിലും ആയി കൊള്ളിച്ചു ,ഷേർലി ചേച്ചിയും ജോളി ചേച്ചിയും അമ്മയുടെ ഒപ്പം ഒരു കാറിൽ കയറി അതിൽ തന്നെ അച്ചനും അച്ചായനും പിന്നെ എന്റെ ചെറിയച്ചനും കയറി ,അപ്പോൾ ആ വണ്ടി ഫുൾ ആയി ,
അമലിന് കല്യാണ വണ്ടി ആയി ഒരു പഴയ മോഡൽ ഓൾട്രഷൻ ചേയ്ത കോണ്ടസ്സ ആയിരുന്നു, അതിൽ അവനും അവന്റെ അച്ചനും അമ്മയും രണ്ടു മൂന്നു പിളേരും കയറി അതും ഫുൾ ആയി ,

ഞാനും ലെച്ചുവും മാത്രം ഒന്നിലും കയറാതെ നിന്നു ,അതിന് ഒരു കാരണം ഉണ്ടായിരുന്നു ,ഞാൻ അമലിന്റെ സ്വിഫ്റ്റ്ൽ ലെച്ചു വിനെം കൂട്ടി അവിടെക്ക് പോകാം എന്ന് നേരത്തെ ഞാൻ പ്ലാൻ ചെയ്തിരുന്നു ,

അങ്ങനെ വണ്ടികൾ ഒരോന്നായി പറഞ്ഞു വിട്ടു ,അവസാനം ഞാനും അവളും കാറിൽ കയറി ,
ഞാൻ കാറു എടുക്കാൻ തുടങ്ങവെ ആണു ,ഞങ്ങളുടെ ബന്ധത്തിലെ ഒരു അമ്മാവനും ഒരു മുന്നാലഞ്ച് പിള്ളേരും അവരുടെ അമ്മമാരും വരുന്നത് ,

“മോനെ, കല്യാണ വണ്ടി ഒക്കെ പോയൊ ,”

അമ്മാവൻ കാറിന്റെ അടുത്ത് വന്ന് എന്നോട് ചോദിച്ചു ,

” ദേ ഇപ്പോ പോയൊള്ളു ,”

ഞാൻ പറഞ്ഞു ,

“അയൊ ഞങ്ങൾ ഇനി എന്ത് ചേയ്യും ,പെണ്ണിന്റെ വീട്ടിലേക്കുള്ള വഴിയും അറിയില്ലല്ലോ ,അല്ല മോൻ അവിടെക്ക് അല്ലെ മോന്റെ വണ്ടിയിൽ സ്ഥലം ഉണ്ടൊ ,”

ആൾ അതും പറഞ്ഞ് വണ്ടിയുടെ ഉള്ളിലേക്ക് നോക്കി ,ബാക്ക് സീറ്റ് ഫ്രീ ആയി കിടക്കുന്നത് കണ്ട് ആൾക്ക് സന്തോഷം ആയി ,

“അല്ല എല്ലാവർക്കും കയറാൻ പറ്റോ എന്ന് അറിയില്ല “

ഞാൻ അവരെ ഒഴിവാക്കാനായി പറഞ്ഞു,

” അതു കുഴപ്പം ഇല്ല ഞങ്ങൾ അഡ്ജസ്റ്റ് ചേയ്തോള്ളാം ,

” ഉം”

ഞാൻ മനസില്ല മനസോടെ മൂളി ,
എല്ലാവരും ഓടി വന്ന് കാറിൽ കയറി ,അതോടൊപ്പം ലെച്ചുവിനെ അയാൾ പുറകിലത്തെ സീറ്റിലേക്ക് മാറ്റി ,

അതിനൊരു കാരണവും അയാൾ പറഞ്ഞു അയാൾ കാറിന്റെ മുൻ സീറ്റിൽ മാത്രമേ ഇരിക്കാറോള്ളു എന്ന് ,

Leave a Reply

Your email address will not be published. Required fields are marked *