അതു പറഞ്ഞപ്പോൾ അവൾ എന്റെ തോളിൽ തല ചായ്ച്ച് വെച്ച് കണ്ണുകൾ അടച്ച് മയങ്ങി ,
അധികനേരം ഞങ്ങൾക്ക് അങ്ങനെ ഇരിക്കാൻ സാധിച്ചില്ല ,ട്രെയിൻ അടുത്ത് എത്താറായി എന്നുള്ള അനൗൺസ്മെന്റ് കേട്ടപ്പോൾ ഞാൻ ലെച്ചുവിനെ വിളിച്ചു ,
“മോളെ എഴുന്നേൽക്ക് ദേ ട്രെയിൻ എത്താറായി എന്നു ,”
ഞാൻ അവളെ പതിയെ തോളിൽ കുടുക്കി വിളിച്ചു ,
അവൾ പതിയെ കണ്ണു തുറന്നു ,
ഞാൻ അവളെം കൊണ്ട് അടുത്തുള്ള പൈപ്പിന്റെ അടുത്തേക്ക് നടന്നു ,അവൾ ഒന്നു മുഖം ഒക്കെ കഴുകി ഫ്രഷായി ,
അപ്പോഴേക്കും ഒരു ചൂളം വിളിയോടെ ട്രെയിൻ വന്നു നിന്നു.
അങ്ങനെ അവർ എല്ലാവരും യാത്ര പറഞ്ഞ് ട്രെയിനിൽ കയറി ,അവർ ട്രെയിനിന്റെ അകത്തു കടന്നു ഒരു വിൻഡോ സീറ്റിൽ വന്ന് ഇരുന്നു ,ഞാൻ അതിന്റെ അടുത്ത്
ചെന്ന് നിന്നു ,
“എന്നാ അജി പൊക്കൊള്ളു “
ട്രെയിൻ ചുളം മുഴക്കുന്നത് കേട്ട് അച്ചായാൻ പറഞ്ഞു ,
“ഉം ശരി ,”
” രണ്ടു ദിവസം കഴിഞ്ഞ് കാണാം “
ആ വിൻഡോയിലിടയിലുടെ ഞാൻ ലെച്ചുവിനെ നോക്കി കൊണ്ട് ആംഗ്യം കാണിച്ചു,
അവൾ ചിരിച്ച് കൊണ്ട് തല കുലുക്കി ,
അവളുടെ ചിരിയും നോക്കി ഞാൻ അവിടെ നിന്നു ട്രെയിൻ പതിയെ മൂവ് ചേയ്യാൻ തുടങ്ങി ,അവളുടെ മുഖം മറയുന്നത് വരെ ഞാൻ അവളെ തന്നെ നോക്കി ആ പ്ലാറ്റ്ഫോമിൽ നിന്നു ,
അങ്ങനെ കുറച്ച് മാസങ്ങൾ കടന്നു പോയി ,
ഇതിനിടയിൽ എന്റെയും ലെച്ചുവിന്റെ കല്യാണം ഉറപ്പിച്ചു ,എൻഗേജ് മെന്റ് ചെറിയ രീതിയിൽ നടത്തി ,അങ്ങനെ എല്ലാവരും നല്ല സന്തോഷത്തിൽ ആയിരുന്നു,
എന്റെയും ലെച്ചുവിന്റെയും കല്യാണത്തിന് ആഴ്ച്ചകൾ ബാക്കി നിൽക്കെ ,ഒരു വെള്ളിയാഴ്ച്ച പകൽ
ഞാൻ പതിവ് പോലെ കുളിച്ച് കഴിഞ്ഞ് ഡ്രെസ് മാറുബോൾ ആണ് ,എന്റെ മുറിയുടെ വാതിലിൽ ഒരു മുട്ട് കേൾക്കുന്നത് ,
ഞാൻ ചെന്ന് വാതിൽ തുറന്നു ,
കണ്ണീരിനാൽ കുതിർന്ന മിഴികളുമായി ജോളി ചേച്ചി എന്റെ മുൻപിൽ ,
“എന്താ ചേച്ചി എന്താ പ്രശ്നം “
ചേച്ചിയുടെ രൂപം കണ്ട് അറിയാതെ ഞാൻ ചോദിച്ചു പോയി എന്തൊ വലിയ അപകടം നടന്നിട്ട് ഉണ്ടെന്ന് എന്റെ മനസു പറയുന്നു ,
” ചേച്ചി കരയാതെ കാര്യം എന്താണെന് പറ”
എന്റെ ചോദ്യത്തിന് മറുപടി പറയാതെ ഒന്നും മിണ്ടാതെ എന്റെ മുൻപിൽ നിന്ന് കരയുന്ന ചേച്ചിയൊട് ഞാൻ വീണ്ടും ചോദിച്ചു ,
” അജിമോനെ നമ്മുടെ ……”
തുടരും……
