എന്റെ ഭാഗ്യത്തിന് ആ നേരെത്ത് ഒരു കുരവയുടെ സൗണ്ടും ഉണ്ടായില്ല എന്നു മത്രം അല്ല എല്ലാവരും എന്നെ തന്നെ എന്താ പറ്റിയത് എന്ന അർത്ഥത്തിൽ നോക്കുകയും
ചേയ്തു ,
ഞാൻ വേഗം എന്റെ കാലു എന്നു പറഞ്ഞ് അവരെ കാണിക്കാനായി കുനിഞ്ഞ് നിന്ന് കാലിൽ തടവി ,
അപ്പോ എല്ലാവർക്കും സമാധാനം ആയി പിന്നെ എല്ലാവരും താലികെട്ട് ചടങ്ങുകളിലേക്ക് കണ്ണും നട്ട് നിന്നു ,
“ടീ നന്നായി വേദനിച്ചു ട്ടോ ,”
അവളുടെ ചെവിയിൽ പറഞ്ഞു ,
“കണക്കായി പോയി ,പെണ്ണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും”
അവൾ വിജയിയുടെ ഭാവത്തോടെ പറഞ്ഞു,
” ഉം “
ഞാൻ വിഷമത്തോടെ അവൾ പിന്നു കൊണ്ട് കുത്തിയ ഭാഗത്ത് തടവികൊണ്ട് മൂളി ,
എന്റെ മുഖഭാവം കണ്ട അവൾക്ക് വിഷമം വന്നു ,
” ഏട്ടാ നല്ലോണം വേദനിച്ചോ ?”
അവൾ എന്റെ കൈ പിടിച്ചിട്ട് ചോദിച്ചു ,
“മം”
“സോറി ഏട്ടാ ,ഞാൻ അപ്പോഴത്തെ ഒരു ഇതിന് ചേയ്ത് പോയതാ സോറി “
അവൾ പറഞ്ഞു ,
ഇതോക്കെ കണ്ടു കൊണ്ട് എന്റെ അടുത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു “മാളു ” ,
അവൾ നടക്കട്ടെ നടക്കടെ എന്ന് ആഗ്യം കാണിച്ചു,
ഞാൻ അതിന് ഒന്നു പുഞ്ചരിച്ചു ,
അപ്പോഴേക്കും താലികെട്ടിന്റെ ചടങ്ങ് ഒക്കെ കഴിഞ്ഞ് അവർ വലം വെക്കാൻ തുടങ്ങി ഇരുന്നു ,ചടങ്ങ് എല്ലാം കഴിഞ്ഞതോടുകൂടി അവിടെ കൂടി നിന്നവരെ ആരെം കാണാനില്ല എല്ലാവരും ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് പോയി ,
അങ്ങനെ ഫോട്ടോ എടുപ്പും ഭക്ഷണം കഴിക്കലും ഒക്കെ കഴിഞ്ഞപ്പോൾ ഒന്നര കഴിഞ്ഞു ,പെണ്ണിനും ചെക്കനും തിരിച്ച് മൂന്നു മണിക്ക് മുൻപ് വീട്ടിൽ കയറണ മായിരുന്നു അതിനാൽ ഞങ്ങളുടെ ആളുകൾ വന്ന ഒരോ രൊ വണ്ടികൾ പോകാൻ തുടങ്ങി ,
അങ്ങനെ അവർ ഇറങ്ങാൻ തുടങ്ങുന്ന സമയത്ത് ആണ്
“അജി ,എടാ നീ ഇങ്ങു വന്നെ ഒരു പ്രശനം ഉണ്ട് “
അതും പറഞ്ഞ് കൊണ്ട് എന്റെ കൂട്ടുകാരൻ ജിഷ്ണു വരുന്നത് ,
“എന്താ ,എന്താ പ്രശ്നം “
ഞാൻ ചോദിച്ചു ,
” നീ വന്നേ പറയാം “
ഞാൻ അവന്റെ കൂടെ പോയി ,അവൻ എന്നെം കൊണ്ട് അമൽ വന്ന കല്യാണ കാറിന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോയി ,
ഞാൻ അവിടെ ചെന്നപ്പോ അച്ചനും രണ്ട് മാമൻ മാരും എന്റെ വക യിലെ ഒരു ചേട്ടൻ ആയാ ഗിരീഷ് ചേട്ടനും നിൽക്കുന്നുണ്ട് ,
“എന്തു പറ്റി “
ഞാൻ അവിടെ ചെന്ന് കൂടി നിൽക്കുന്നവരോട് ചോദിച്ചു ,
” നിന്നോട് അപ്പോഴെ പറഞ്ഞത ഒരു നല്ല വണ്ടി മതി കല്യാണ കാർ ആയിട്ട് ഇപ്പോ എന്തായി”
അച്ചൻ പറഞ്ഞു,
” അതിന് ഈ കാറിന് എന്താ കുഴപ്പം “
” ഇതിൽ തിരിച്ച് പോകാൻ പറ്റില്ല അതു തന്നെ കുഴപ്പം “
മാമൻ പറഞ്ഞു ,
എനിക്ക് ഒന്നും മനസിൽ ആകാതെ നിന്നു ,
” അജി ,അതെ ഇതിന്റെ ഡിസൽ പൈപ്പ് പൊട്ടി ,ഇനി ഇതു ശെരി ആക്കാൻ ടൈം എടുക്കും പോരാത്തതിന് ഞായർ ആഴ്ച്ചയും ,”
ഗിരീഷ് ചേട്ടൻ പറഞ്ഞു ,
” അയൊ, അപ്പോ ഇനി എന്തു ചേയ്യും ,”
” അതു തന്നെയാ ഞങ്ങളും ആലോചിച്ച് കൊണ്ടിരികുന്നത് “
മാമൻ പറഞ്ഞു.
“ഒരു കാര്യം ചേയ് ഞാൻ അമലിന്റെ വണ്ടിക്കല്ലെ വന്നത് ഇതിന്റെ ഡെകറെഷൻ പൂവ് ഒക്കെ എടുത്ത് അതിൽ ഒട്ടിക്ക് “
ഞാൻ അവരോട് പറഞ്ഞു ,
എല്ലാവരും എന്റെ തീരുമാനത്തോട് യോജിച്ചു ,
അങ്ങനെ കല്യാണ വണ്ടി മാറി ,
പെണ്ണിനെം ചെക്കന്നെം വണ്ടിയുടെ പുറകിലത്തേ സീറ്റിൽ കയറ്റി , ലെച്ചുവും മാളുവും കൂടി മുൻപിലും ,പെണ്ണും ചെക്കനും ഇതിൽ ആണെന്ന് അറിഞ്ഞതോടെ രാവിലെ വന്ന അമ്മവനും കൂട്ടരും ബസിൽ കയറാൻ പോയി ,
അങ്ങനെ ചെറിയ കരച്ചിലും പിഴിച്ചിലും യാത്ര പറച്ചിലും ഒക്കെ കഴിഞ്ഞ് ഞാൻ അവിടെ നിന്നും വണ്ടി എടുത്തു ,
വണ്ടി കുറച്ചു ദുരം മുൻപോട്ട് പോയിട്ടും ആരും ഒന്നും മിണ്ടുന്നില്ല,
ഞാൻ കാറിന്റെ സ്റ്റീരിയോയിൽ നല്ല പ്രണയഗാനങ്ങൾ പ്ലേ ചേയ്തു,
“ഡാ അമലു സ്വപ്ന യെ ഒന്നു സമാധനിപ്പിക്കു ,”
സ്വപ്ന ആണ് കല്യണ പെണ്ണ് ,അവിടെ നിന്നും കുറച്ചു ദൂരം പിന്നിട്ട ട്ടും സ്വപ്ന മുഖം പൊത്തി കുനിഞ്ഞ് ഇരിക്കുക ആണ് ,
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൻ
സ്വപ്ന യോട് സംസാരിച്ച് അവളുടെ മൂഡ് ഒക്കെ മാറ്റി എടുത്തു ,
മാളുവും ലെച്ചുവും എന്തെക്കൊയൊ സംസാരിച്ച് ഇരിക്കുന്നുണ്ടായിരുന്നു ,
