അങ്ങനെ എല്ലാവരും കയറി ,കൂടി വന്നാൽ ആറു പേർ കേറണ്ട വണ്ടിയിൽ പിള്ളെരടക്കം പന്ത്രണ്ട് പേർ ,എനിക്ക് തന്നെ അതിശയം ആയി ,ഫ്രണ്ടിൽ അയാളും മൂന്നാലു പിള്ളേരും രണ്ടു പേർ അയാളുടെ മടിയിൽ അവർ ഇരുന്നിട്ട് വണ്ടിയുടെ ഗിയർ ലിവർ പോലും എനിക്ക് കാണാൻ സാധിക്കുന്നില്ല ,ഞാൻ പുറകിൽ നോക്കിയപ്പോ ലെച്ചു ഒരു സൈഡിൽ ഞെരിഞ്ഞമർന്നിരിക്കുന്നു ,
എനിക്ക് എല്ലാം കണ്ട് ദേഷ്യം വന്നു പക്ഷേ ഒന്നും മിണ്ടിയില്ല ,
കല്യാണത്തിന്ന് വന്നതല്ലെ അതുകൊണ്ട് ഒരു മുറുമുറുപ്പ് ഉണ്ടാക്കണ്ടാ എന്നു കരുതി ,
” എന്നാ പോവാം മോനെ “
അയാൾ പറഞ്ഞു ,
” ഉം ശരി “
ഞാൻ അതും പറഞ്ഞ് വണ്ടി എടുത്തു ,
പെണ്ണിന്റെ വീട്ടിലെക്ക് ഒന്നര മണിക്കുർ യാത്ര ഉണ്ടായിരുന്നു ,
ഞാൻ ഇവരോടുള്ള ദേഷ്യം ആക്സിലേക്റ്ററിൽ തീർത്തു ,
ഹൈവയിൽ കയറിട്ട് വണ്ടി തൊണ്ണൂറിന് താഴെ പോയിട്ടില്ല ,സ്പീഡ് കാമറ വർക്കിംഗ് അല്ലാത്തത് കൊണ്ട് ഭാഗ്യം ,
അതിന്റെ ഇടക്ക് അയാൾ പണ്ടത്തെ അയാളുടെ പല വിര സാഹസകഥകളും പറയുന്നുണ്ടായിരുന്നു. ഞാൻ എല്ലാത്തിനും വെറുതെ ഇരുന്നു മൂളി,
ഫസ്റ്റ് പോയ കല്യാണ വണ്ടിയെ വരെ ഓവർടെക്ക് ചെയ്ത് കൊണ്ട് ഞങ്ങളുടെ വണ്ടി ആദ്യം പെണ്ണിന്റെ വീട്ടിൽ എത്തി ,അവിടെ അടുത്ത് തന്നെ ആയിരുന്നു കല്യാണം നടക്കുന്ന ക്ഷേത്രവും അതിനോട് ചേർന്നുള്ള കല്യാണ ഹാളും ,ഞാൻ വണ്ടി ക്ഷേത്രത്തിലെ പാർക്കിംഗ് ഏരിയയിൽ ഒതുക്കി ഇട്ടു ,
അങ്ങനെ കാറിൽ നിന്ന് അമ്മാവനും സംഘവും ഇറങ്ങി ,അവർ ഒരു നന്ദി പോലും പറയാതെ ക്ഷേത്രത്തിന്റെ അകത്തേക്ക് നടന്നു നീങ്ങി ,ഞാൻ കാറിൽ നിന്ന് ഇറങ്ങി,
” ലെച്ചു നിയെന്താ ഇറങ്ങാത്തെ”
എല്ലാവരും ഇറങ്ങി പോയിട്ടും കാറിൽ തന്നെ ഇരിക്കുന്ന അവളെ നോക്കി ചോദിച്ചു ,
അതിനവൾ ഗ്ലാസ് താഴ്ത്തിയിട്ട് എന്നോട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു ,
“എന്താ “
എന്നു ചോദിച്ച് ഞാൻ ഡോറിന്റെ അടുത്ത് ചെന്നു ,
“ഏട്ടാ എന്റെ സാരി ലൂസായി “
അവൾ നാണത്തോടെ യും ഇത്തിരി വിഷമത്തോടെ യും പറഞ്ഞു ,
അപ്പോ അതാണ് കാര്യം ,
” നീ ഇതിൽ ഇരുന്നോണ്ട് തന്നെ ഒന്നു നേരെ അക്കാൻ ശ്രമിക്കു”
“ഞാൻ നോക്കിയതാ തളർന്നു കിടക്കുന്ന ടൈപ്പ് അയതു കൊണ്ട് ശെരി ആക്കുന്നില്ല “
” ഉം ശരി ഞാൻ ഹാളിൽ വല്ല സ്ഥലവും ഉണ്ടൊ എന്ന് നോക്കിട്ട് വരാം “
ഞാൻ ഹാളിൽ പോയി നോക്കി ,ഒരു മുറി കണ്ടു പിടിച്ചു, ഞാൻ തിരിച്ചു വന്ന് കാർ എടുത്തു ,
“സ്ഥലം കിട്ടിയൊ എട്ടാ “
പുറകിൽ ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു ,
“ഉം “
ഞാൻ കാർ എടുത്ത് ഹാളിന്റെ സൈഡിൽ ആ റൂമിന്റെ അടുത്ത് ആയി പാർക്ക് ചേയ്തു ,
ഞാൻ ഇറങ്ങി അവൾക് ഡോർ തുറന്നു കൊടുത്തു ,
ഞാൻ അവളെം കൂട്ടി ആ മുറിയിൽ പോയി ,അവളെ അകത്ത് ആക്കിയിട്ട് ഞാൻ പുറത്തു നിന്നു ,
” ലെച്ചു.. കഴിഞ്ഞില്ലെ.. ?.”
കുറച്ചു സമയം ആയിട്ടും അവളെ കാണതെ ആയപ്പോൾ ഞാൻ വിളിച്ചു ചോദിച്ചു ,
” ആ, ദേ. വരുന്നു അജിയേട്ടാ “
അവൾ അകത്തു നിന്നും വിളിച്ചു പറഞ്ഞു ,
കുറച്ചു കഴിഞ്ഞപ്പോൾ അവൾ സാരി ഒക്കെ റെഡി ആക്കി വന്നു ,
ഞങ്ങൾ രണ്ടു പേരും ഹാളിന്റെ വരാന്തയിലുടെ നടന്നു വരുമ്പോൾ, എതിരെ ജോളി ചേച്ചി വരുന്നു ,
“നിങ്ങൾ ഇതു എവിടെ പോയി കിടക്കുക ആണു ,അമ്മ നിങ്ങളെ അന്വേഷിക്കുന്നുണ്ട് “
ജോളി ചേച്ചി പറഞ്ഞു ,
” ഒന്നും പറയണ്ടാ ചേച്ചി സാരി ഉടുക്കാൻ അറിയിലെങ്കിൽ ഉടുകാതെ ഇരുന്ന പോരെ ,സാരി ലൂസായി എന്നു പറഞ്ഞ് കാറിൽ ഇരുന്ന് കരയുക ആയിരുന്നു ,അതൊന്നു ശെരി ആക്കാനാ ഞങ്ങൾ ഇവിടെ വന്നത് “
ഞാൻ ലെച്ചു നെ കളിയാക്കുന്ന രീതിയിൽ തമാശരൂപെണാ പറഞ്ഞു.
” ഇപ്പോ ഞാൻ സാരി ഉടുത്തതായി കുറ്റം ,ഞാൻ പോണു “
അവളെ ജോളി ചേച്ചിയുടെ മുൻപിൽ വെച്ച് കളിയാക്കിയത് അവൾ ക്ക് ഇഷ്ടപെട്ടില്ല ,അവൾ ദേഷ്യത്തോടെ അതും പറഞ്ഞ് നടന്നു നീങ്ങി ,
” ലെച്ചു നിൽക്ക് ഞാനും വരാം “
ഞാൻ പുറകെ നിന്നും വിളിച്ചു ,
അതു മൈൻഡ് ചെയ്യാതെ അവൾ നടന്നു നീങ്ങി ,
“എന്തിനാ അജി ആ പാവത്തിനെ ഇങ്ങനെ കളിയാക്കുന്നനെ “
ചേച്ചി പറഞ്ഞു ,
