കുറച്ച് കഴിഞ്ഞപ്പോൾ മാളു കിടന്നു ഉറങ്ങി ,
പിന്നീട് ലെച്ചുവും സ്വപ്നയും ആയി പരിച്ചയ പെടുകയും അവർ തമ്മിൽ സംസാരിച്ച് ഇരിക്കുകയും ,ഞങ്ങൾ എല്ലാവരും പഴയ തമാശകളും മറ്റും പറഞ്ഞു ചിരിച്ച് കൊണ്ട് വണ്ടി മുൻപ്പോട്ട് പോയി കൊണ്ടിരുന്നു ,
അങ്ങനെ ഞങ്ങൾ തിരിച്ച് അമലിന്റെ വീട്ടിൽ എത്തി അവിടത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ഹാളിൽ ഗംഭീര പാർട്ടിയും ഉണ്ടായിരുന്നു ,
“അജി അപ്പോ ഞങ്ങൾ ഇറങ്ങട്ടെ, എട്ടു മണിക്ക് ആണു ട്രെയിൻ “
പാർട്ടിയുടെ ഇടക്ക് ഒരു എഴുമണി ആയപ്പോൾ ജോൺ അച്ചായൻ എന്നോട് വന്നു പറഞ്ഞു,
“നാളേ പോയാൽ പോരെ അച്ചായാ “
ഞാൻ ചോദിച്ചു ,
” ഇല്ലെടാ രണ്ടു ദിവസം ആയില്ലെ പോന്നിട്ട് ഇന്നും കൂടി ഇവിടെ നിന്നാൽ ശരിയാകില്ല ,”
” എന്നാ ശരി ,ബാക്കി ഉള്ളവർ എവിടെ ,”
” അവർ അവിടെ യാത്ര പറഞ്ഞ് ഇറങ്ങി നിൽകുന്നുണ്ട് ,”
ഞാനും അച്ചായനും കൂടി ഹാളിന്റെ പുറത്തേക്ക് ചെന്നു ,
അവിടെ ചെന്നപ്പോൾ. അമ്മയും അച്ചനും ഷേർളി ചേച്ചിയും ,ജോളി ചേച്ചിയും വർത്തമാനം പറഞ്ഞു നിൽക്കുന്നു ,
” ആ അജി വന്നു ല്ലൊ ,ഞങ്ങൾ എന്നാ ഇറങ്ങട്ടെ “
ഷേർളി ചേച്ചി ഞാനും അച്ചായാനും കൂടി അവിടെക്ക് ചെന്നപ്പോൾ പറഞ്ഞു ,
“എന്നാൽ നമുക്ക് പോകാം ,”
അച്ചായൻ പറഞ്ഞു ,
“അതെ അച്ചായാ ഇവിടെ ഒരാൾക്ക് തിരിച്ച് പോകണം എന്നില്ല ,കണ്ടൊ മുഖം ഒക്കെ ഒരു മാതിരി ആയി ഇരിക്കുന്നത് ,”
ജോളി ചേച്ചി അതും പറഞ്ഞ് ലെച്ചു വിന്റെ മുഖത്ത് നോക്കി ,
അപ്പോഴാണ് ഞാൻ ലെച്ചുവിനെ ശ്രദ്ധിക്കുന്നത് അവളുടെ മുഖം വാടിയിരിക്കുന്നു, അവൾക്ക് പോകുന്നതിൽ വിഷമം ഉണ്ടെന്ന് അവളുടെ മുഖത്ത് നിന്ന് മനസിലായി ,
” എന്റെ കുട്ടിക്ക് വിഷമം ഒന്നും ഇല്ല രണ്ടു മൂന്നു മാസം കൂടി കഴിഞ്ഞാൽ ഇവിടെ ക്ക് തന്നെ അല്ലെ വരുന്നത് എന്റെ മോൾ ആയിട്ട് ,അല്ലെ മോളു”
അമ്മ അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു ,
അവൾ അതിനു മറുപടി എന്നോണം തല ആട്ടി ,
“അതെ ഇങ്ങനെ സംസാരിച്ചോണ്ട് ഇരുന്നാൽ ട്രെയിൻ ട്രെയിന്റെ പാട്ടിന് പോകും ,വാ പോകാം “
അച്ചായൻ പറഞ്ഞു,
അവർ അമ്മയോടും അച്ചനോടും യാത്ര പറഞ്ഞിറിങ്ങി ,
ഞാൻ അവരെ ട്രെയിൻ കയറ്റിവിട്ടിട്ട് വരാം എന്നു പറഞ്ഞ് ഞാനും അവരുടെ ഒപ്പം ഇറങ്ങി ,
വീട്ടിൽ നിന്ന് അധികം ദൂരം ഇല്ലാത്തതിനാൻ വളരെ പെട്ടെന്ന് തന്നെ റെയിൽവെ സ്റ്റെഷനിൽ എത്തി ,ട്രൈയിൻ വരാൻ കുറച്ചു സമയം കഴിയും എന്നറിഞ്ഞപ്പോൾ
ജോളി ചേച്ചിയും ഷേർലി ചേച്ചിയും പ്ലാറ്റ്ഫോമിലെ കസെരയിൽ ഇരുന്നു, അച്ചായൻ ഇപ്പോ വരാന്നും പറഞ്ഞ് പ്ലാറ്റ്ഫോമിലുള്ള കടയിലേക്ക് പോയി ,ഞാനും ലെച്ചുവും അവർ ഇരിക്കുന്നതിന് അടുത്ത് തന്നെ നിന്നു ,കുറച്ച് കഴിഞ്ഞപ്പോൾ അവർ ഇരിക്കുന്നതിന് അപ്പുറത്ത് മാറി രണ്ടു കസെരകൾ ഫ്രീ ആയി കിടക്കുന്നത് ഞാൻ കണ്ടു ,
” ചേച്ചി ഞങ്ങൾ അവിടെ ഉണ്ടാകും “
എന്നു പറഞ്ഞ് കൊണ്ട് ഞാൻ അവരെ ആ കസെര ചൂണ്ടി കാണിച്ച് കൊടുത്തു ,
” ഉം “
അവർ സമ്മതം മൂളി.
ഞാനും ലെച്ചുവും കൂടി ആ
കസെരയിൽ പോയി ഇരുന്നു,
“എന്തു പറ്റി എന്റെ മോൾക്ക് “
വിഷമത്തോടെ ഇരിക്കുന്ന ലെച്ചുവിന്റെ താടി പിടിച്ച് ഉയർത്തി കൊണ്ട് അവളുടെ മുഖത്ത് നോക്കി കൊണ്ട് ഞാൻ ചോദിച്ചു ,
“ഒന്നുല്യ എട്ടാ ,എട്ടന്റെ അമ്മയെം എട്ടന്റെ വീട്ടിൽ ചിലവഴിച്ച നിമിഷങ്ങളും എല്ലാം നല്ല രസമായിരുന്നു ആരും ഇല്ലാതിരുന്ന എനിക്ക് ഇപ്പോ ആരൊക്കെയൊ ഉണ്ടെന്നുള്ള തോന്നൽ , എന്തൊ ഇവിടന്നു പോകാനെ തോന്നുനില്ല “
അവൾ പറഞ്ഞു ,
“അങ്ങനെ ആണെങ്കിൽ എന്റെ മുത്ത് പോകണ്ടാ ഇവിടെ നിന്നോ “
ഞാൻ പറഞ്ഞു ,
” എനിക്കും പോകണ്ടാ എന്നു തോന്നുന്നു പക്ഷെ ? വേണ്ടാ ഏട്ടാ ,അതു ശെരിയാകില്ല രണ്ടു മൂന്നു മാസം കഴിഞ്ഞാൽ ഏട്ടന്റെ പെണ്ണ് ആയിട്ട് എല്ലാവരുടെയും സമ്മതതോടെ നമ്മുക്ക് ഒരുമിച്ച് ജീവിക്കാം ,അതു വരെ ഞാൻ കാത്തിരുന്നോള്ളാം “
അവൾ പറഞ്ഞു ,
“മം,എന്താ മോളു ഉറക്കം വരുന്നുണ്ടൊ “
അവൾ കോട്ടു വാ ഇടുന്നത് കണ്ട് കൊണ്ട് ഞാൻ ചോദിച്ചു ,
“ഉം “
അവൾ മൂളി ,
” എന്നാ കുറച്ചു നേരം ഒന്നു മയങ്ങിക്കൊ ട്രെയിൻ വരാൻ കുറച്ചു സമയം കൂടി ഉണ്ട് ,”
