ഞങ്ങൾ കുറച്ചു നേരം അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ .
“നീ വന്നിട്ട് കുറെ നേരം അയോ “
എന്നു ചോദിച്ചു കൊണ്ട് സെബിൻ ന്റെ ചേട്ടൻ സിറിൽ വന്നു.
“ഇല്ല ചേട്ടാ ഞങ്ങൾ ഇപ്പോൾ വന്നോളു”
സെബിൻ അതും പറഞ്ഞു സോഫയിൽ നിന്നും എഴുന്നേറ്റു.
കൂടെ ഞാനും.
“ഇതാണല്ലേ അജി “
എന്നെ നോക്കി കൊണ്ട് സിറിൽ ചോദിച്ചു
“അതെ “
സെബിൻ മറുപടി പറഞ്ഞു.
ഞാൻ സിറിൽ ആയി പരിചയപ്പെട്ടു.
“ഞാൻ എന്റെ ബോസ് അഭി സാറിനോട് അജിയുടെ കാര്യം സംസാരിച്ചു അദ്ദേഹം പറഞ്ഞു ഇപ്പോൾ ഇവിടെ വേക്കൻസി ഒന്നും ഇല്ല, പക്ഷെ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ഷാർജയിൽ പുതിയത് ആയി തുടങ്ങിയ ബ്രാഞ്ചിൽ വേക്കൻസി കാണും എന്നു എങ്ങനെ അജിക്ക് പുറത്തേക്കു പോകാൻ താല്പര്യം ഉണ്ടോ “
സിറിൽ പറഞ്ഞു.
“എനിക്ക് കുഴപ്പം ഒന്നും ഇല്ല.”
ഞാൻ പറഞ്ഞു.
“എന്നാൽ നിങ്ങൾ ഇവിടെ ഇരി ഞാൻ ഇപ്പൊ വരാം “
സിറിൽ അതും പറഞ്ഞു അകത്തേക്ക് പോയി.
ഞങ്ങൾ വീണ്ടും അവിടെ കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ സെബിൻ ന്റെ ഫോൺ ബെൽ അടിച്ചു.
അവൻ അതു എടുത്തു സംസാരിച്ചു.
“ആരാ വിളിച്ചത് സെബി”
അവൻ ഫോൺ വെച്ച് കഴിഞ്ഞു ഞാൻ ചോദിച്ചു.
“ചേട്ടൻ വിളിച്ചതാ. നമ്മളോട് ഇവിടുത്തെ അനി സാറിന്റെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞു. ചേട്ടന് അർജെന്റ് മീറ്റിംഗ് ഉണ്ട് അതുകൊണ്ട് വരാൻ പറ്റില്ല എന്ന് അഭിസാർ അനിസാറിനോട് എല്ലാംവിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് “
അവൻ പറഞ്ഞു നിർത്തി.
“എന്നാൽ വാ അങ്ങോട്ട് പോകാം “
ഞാൻ അവനോടു പറഞ്ഞു.
ഞങ്ങൾ അവിടെന്നു എഴുന്നേറ്റ് ആ റിസപ്ഷനില്ലേ പെണ്ണിനോട് ആ ക്യാബിൻ ലേക്ക് ഉള്ള വഴിയും ചോദിച്ചു അവിടേക്ക് നടന്നു.
അങ്ങനെ ഞങ്ങൾ ഒരു ക്യാബിൻ ന്റെ മുൻപിൽ എത്തി.
അതിലെ നെയിം ബോർഡ് ഇങ്ങനെ ആയിരുന്നു
“നിരഞ്ജന അനിൽ “
“ഇതു തന്നെ ആണോ “
ആ ബോർഡ് കണ്ടപ്പോൾ ഞാൻ ചോദിച്ചു.
“അതെ ഈ നിരഞ്ജന അനി സാറിന്റെ വൈഫ് ആണു റിസപ്ഷനിൽ ചോദിച്ചപ്പോൾ അനി സാർ ഇവിടെ ഉണ്ടെന്നു പറഞ്ഞു. “
സെബിൻ പറഞ്ഞു.
“നിനക്ക് ഇവരെ ഓക്കേ അറിയോ?”
ഞാൻ ചോദിച്ചു.
“ഉം. ഞാൻ ഇവരുടെ വീട്ടിൽ ഒരു ഫങ്ക്ഷൻനു പോയിട്ടുണ്ട്, ഈ അനി ആണു ദോസ്ത് ഗ്രൂപ്പിന്റെ ഓണർ. അനിയുടെ കസിൻ ആണു അഭി.അവർ രണ്ടുപേരും പാർട്ണർമാർ ആണു. ഇവർക്ക് കേരളത്തിൽ കുറെ ബ്രാഞ്ച് ഉണ്ട്. ഇവിടെ ജോലി കിട്ടിയാൽ നിന്റെ ഭാഗ്യം. കുറച്ചു നാൾ കഴിഞ്ഞാൽ ഞാനും ഈ കമ്പനിയിലേക്ക് മാറും “
അവൻ പറഞ്ഞു .
ഞങ്ങൾ സംസാരിച്ചു നില്കുന്നത് കണ്ടു അവിടത്തെ ഒരു ലേഡി സ്റ്റാഫ് ഞങ്ങളുടെ അടുത്ത് വന്നു കാര്യം തിരക്കി.
ഞങ്ങൾ വന്ന കാര്യം പറഞ്ഞപ്പോൾ ആ സ്റ്റാഫ് ഡോർ തുറന്നു ഞങ്ങൾക്ക് അകത്തേക്ക് പ്രവേശിക്കാൻ ഉള്ള അനുവാദം വാങ്ങിച്ചു . ഞങ്ങളോട് അകത്തു കയറിക്കോ എന്ന് പറഞ്ഞു ആ ചേച്ചി നടന്നു നീങ്ങി.
ഞങ്ങൾ ആ ക്യാബിനിന്റെ ഉള്ളിലേക്ക് കടന്നു.
നല്ല ഭംഗിയായി അടുക്കും ചിട്ടയും ഉള്ള ഒരു വലിയ ക്യാബിൻ ആയിരുന്നു അതു. അവിടെ നടുക്ക് ഒരു ഓഫീസ് ടേബിൾ അതിൽ ലാപും ഓഫിസ് ഫയൽസും മറ്റും ഇരിക്കുന്നു.
“ഗുഡ് ഈവിനിംഗ് മെം”
സെബിൻ അതും പറഞ്ഞു കൊണ്ട് ആ ടേബിൾ ന്റെ അടുത്തേക്ക് നടന്നു.
അപ്പോൾ ആണു ഞാൻ ആ ചെയറിൽ ഇരിക്കുന്ന സ്ത്രീ യെ കാണുന്നത്.
ഞാൻ അവന്റെ കൂടെ അവരുടെ അടുത്തേക്ക് ചെന്നു.
ഞങ്ങൾ അടുത്തേക്ക് ചെന്നപ്പോൾ അവിടെ ഉള്ള കസേരയിൽ ഇരിക്കാനുള്ള നിർദ്ദേശം ലഭിച്ചു.
ഞങ്ങൾ അവിടെ ഇരുന്നു.
“ഉം, എന്താ കാര്യം “
എന്ന രീതിയിൽ അവർ ഞങ്ങളുടെ മുഖത്തു നോക്കി.
“മേം, എന്നെ മനസ്സിൽ ആയില്ലേ. ഞാൻ സിറിൽ ന്റെ അനിയൻ ആണു, ഞാൻ ഒന്നു രണ്ടു തവണ വീട്ടിൽ വന്നിട്ടുണ്ട്, “
സെബിൻ പറഞ്ഞു.
“ഓഹ്, സിറിൽ ന്റെ അനിയൻ ആണല്ലേ. “
മേം പറഞ്ഞു.
“ഉം “
“എന്താ പ്രതേകിച്ചു ?”
മേം ചോദിച്ചു.
“ഞങ്ങൾ അനിസാറിനെ കാണാൻ വന്നതാ ഇവന്റെ ഒരു ജോലി കാര്യം പറഞ്ഞിരുന്നു “
സെബിൻ പറഞ്ഞു.
“ഓഹ് ശെരി, അനിയെട്ടൻ ഇപ്പോൾ വരും ഒരു കാൾ വന്നിട്ട് അപ്പുറത്തെ ബാൽക്കണി യിൽ പോയിരിക്കുക ആണു. “
മേം പറഞ്ഞു.
പിന്നെ ഞങ്ങൾ തമ്മിൽ പരിചയപ്പെട്ട് . വർത്തമാനത്തിൽ നിന്നും മനസ്സിൽ ആയി നല്ല പക്വത ആർന്ന സംസാരം. എന്റെ പഠിപ്പിനെ കുറിച്ചും മറ്റും ചോദിച്ചു. ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ.
