ഇതൊന്നും ഈ ചിന്നമ്മേ ആരും പഠിപ്പിക്കേണ്ട.. നിങ്ങടെ മോനെപോയി പഠിപ്പിക്ക്.. അവനല്ലേ തല തെറിച്ചവനായി നടക്കുന്നത്…
വർഗീസിൽ നിന്നും കിട്ടിയ വിവരം അതായത് പാമ്പാടിയിൽ ഒരു അയ്യപ്പ ക്ഷേത്രത്തിന് അടുത്താണ് രാഘവന്റെ താമസം എന്ന വിവരം തന്നെ ധാരാളമായിരുന്നു ദാമുവിന്…
അന്ന് വൈകുന്നേരം തന്നെ പാമ്പാടിയിലെ അയ്യപ്പക്ഷേത്രവും അതിന് സമീപമുള്ള രാഘവന്റെ വീടും ദാമു കണ്ടു പിടിച്ചു…
പക്ഷേ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.. പരിസരത്ത് അന്വേഷിച്ചപ്പോൾ തലേ ദിവസം അവർ എങ്ങോട്ടോ പോയി എന്ന് അറിഞ്ഞു.. പോയത് എങ്ങോട്ടാണെന്ന് ആർക്കും അറിയില്ല…
ഈ സമയത്ത് കോയമ്പത്തൂരിലെ അളകർ പെട്ടി എന്ന ഗ്രാമത്തിലുള്ള പളനിസ്വാമിയുടെ ഫാo ഹൌസിൽ എത്തിയിരുന്നു രാഘവനും ഭാര്യയും..
അരവിന്ദൻ ആണ് അത് പറഞ്ഞത്.. ശിവാ നീ ആദ്യം ചെയ്യേണ്ടത് നിന്റെ അമ്മയെയും അച്ഛനെയും വീട്ടിൽ നിന്നും മാറ്റുകയാണ്…
ഭാർഗവന്റെ ആളുകകൾ നിന്റെ നാട്ടിൽ ചെല്ലും.. അവരെ കണ്ടു പിടിക്കുകയും ചെയ്യും.. അതിനുള്ള നെറ്റ് വർക്ക് അയാൾക്കുണ്ട്…
ശരിയാ ശിവാ.. ആദ്യം നമ്മൾ ചെയ്യേണ്ടത് അക്കാര്യമാണ്.. ബോസ്സും അന്റോയും അരവിന്ദനെ പിൻ താങ്ങി…
ഞാൻ അയാളെ ഒന്നു ചവിട്ടിയതിന്റെ പേരിൽ അത്ര വരെയൊക്കെ അയാൾ പോകുമോ…
അരവിന്ദൻ : ങ്ഹ്… നിനക്ക് അയാളെ അറിയില്ല.. അയാൾ മനുഷ്യരൂപമുള്ള പിശാശ് ആണ്.. നീ അയാളെ ആക്രമിച്ചത് നാട്ടുകാർ കാൺകെയാണ്.. അയാളുടെ വലിയ ബലം നാട്ടുകാർക്ക് അയാളോട് ഉള്ള പേടിയാണ്..
എന്ത് പോക്രിത്തരം കാട്ടിയാലും ആ പേടി ഉള്ളടത്തോളം ആരും അയാളുടെ നേരെ തല ഉയർത്തില്ല എന്ന ധൈര്യം…
ആ ധൈര്യത്തിനാണ് നീ പോറൽ ഏൽപ്പിച്ചത്..ആരും കാണാതെയാണ് നീ അയാളെ ആക്രമിച്ചത് എങ്കിൽ അയാൾ അത് ചിലപ്പോൾ കാര്യമാക്കില്ല…
ഇത് അങ്ങനെയല്ല.. നാട്ടിലുള്ളവർ എല്ലാവരും അറിഞ്ഞു..ഇനി നിന്നെ കാലും കൈയും ഓടിച്ചോ അല്ലങ്കിൽ കൊന്നോ നാട്ടുകാരെ ബോധ്യപ്പെടുത്തണം.. എന്നോട് കളിച്ചാൽ ഫലം ഇങ്ങനെയായിരുക്കുമെന്ന്…
നിന്നെ കൈയിൽ കിട്ടാൻവേണ്ടി എന്തു കളിയും അയാൾ കളിക്കും…
അരവിന്ദൻ പറഞ്ഞത് ശരിയാണന്നു തോന്നിയത് കൊണ്ടാണ് ശിവൻ രാത്രിയിൽ തന്നെ പാമ്പാടിക്ക് പുറപ്പെട്ടത്…
മകൻ പെട്ടന്ന് തിരിച്ചു വന്നത് കണ്ട് ആശങ്കപ്പെട്ട രാഘവനെയും ലീലയെയും കാര്യങ്ങൾ പറഞ്ഞു ബോധ്യ പ്പെടുത്തി പിറ്റേന്ന് രാവിലെ തന്നെ തമിഴ് നാട്ടിലേക്ക് വണ്ടി കയറി..
അനുജത്തി ശ്രുതിയെയും വിളിച്ചു വിവരം പറഞ്ഞു.. കോളേജിൽ അവധിയോ മറ്റോ വന്നാൽ ഒരു കാരണ വശാലും വീട്ടിലേക്ക് പോകരുത്.. അമ്മയും അച്ഛനും വേറെ സ്ഥലത്താണ്.. എന്നെ വിളിച്ചാൽ മതി..
പാമ്പാടിക്ക് പോയിരുന്ന ദാമു തിരിച്ചുവന്ന് ഭാർഗവനോട് പറഞ്ഞു..
അവന്റെ വീട്ടിൽ ആരുമില്ല മുതലാളീ.. അവന്റെ തന്തേം തള്ളേം മുങ്ങി…
ശ്ശെ.. അങ്ങനെ വിട്ടാൽ പറ്റില്ല ദാമു.. എങ്ങിനെ എങ്കിലും അവനെ കണ്ടുപിടിക്കണം…
പിടിക്കാം മുതലാളീ.. ഈ കടുക്കന്റെ കണ്ണു വെട്ടിച്ച് എങ്ങോട്ട് പോകാനാണ് പോയാൽ എത്ര നാൾ…
അന്ന് വൈകിട്ട് ഭാർഗവന്റെ ബംഗ്ലാവിലെ ഡൈനിങ് ഹാളിൽ എല്ലാവരും ഭക്ഷണം കഴിക്കുന്നു…
ഭാർഗവൻ,രാജേന്ദ്രൻ,ഗോപിക, ദേവകി എന്നിവർ ഭക്ഷണം കഴിക്കുന്നു..
സുധീന്ദ്രന്റെ ഭാര്യ സുനന്ദയാണ് വിളമ്പുന്നത്.. സുധീന്ദ്രൻ സ്ഥലത്തില്ല.. ബിസിനസ് ടൂറിലാണ്…
ഗോപിക ആരോടെന്നില്ലാതെ പറഞ്ഞു.. എന്നാലും ഇതുപോലെ ഒരു നാണക്കേട് ഇനി ഉണ്ടാകാനില്ല.. അച്ഛനെ തല്ലിയിട്ട് ഒരുത്തൻ ഇപ്പോഴും ജീവനോടെ നടക്കുവല്ലേ…
രാജേന്ദ്രൻ : അവനെ പോക്കും.. ദാമുവും പിള്ളേരും മറ്റെല്ലാ പരിപാടിയും മാറ്റി വെച്ചിട്ട് അവനെ തേടി ഇറങ്ങിയിട്ടുണ്ട്…
ഭാർഗവൻ : ഡാ ആ ദാമുവിനോട് പ്രത്യേകം പറയണം അവനെ കൊല്ലരുതെന്നു.. എനിക്ക് ജീവനോടെ വേണം അവനെ…
ദേവകി : അച്ഛനും മകനും കുറച്ചു കൂടി മര്യാതക്ക് ജീവിക്കുന്നതാ നല്ലത്.. പഴയ കാലമൊന്നും അല്ല.. ഞാഞ്ഞൂൽ എന്ന് കരുതുന്നതിനായിരിക്കും കൂടുതൽ വിഷം..
