തുടക്കവും ഒടുക്കവും – 1 3അടിപൊളി  

ഡ്രൈവറെ കൂടാതെ ബാക്ക് സീറ്റിൽ രണ്ടു പേരുണ്ട്… ആട്ടോ ഓടിച്ചിരുന്നയാൾ പറഞ്ഞു.. കേറൂ.. പെട്ടന്ന് കയറൂ..

ഭാർഗവൻ വിട്ട ഗുണ്ടകൾ ആയിരിക്കും എന്ന് കരുതിയ ശിവനോട് പിന്നിൽ ഇരിക്കുന്നതിൽ ഒരുവൻ പറഞ്ഞു..

മച്ചാനെ വേഗം കയറ്.. പെട്ടന്ന് ഇവിടുന്നു പോകണം…

അവരുടെ സംസാരത്തിൽ നിന്നും കുഴപ്പക്കാർ അല്ലെന്നു തോന്നിയ ശിവൻ ഓട്ടോയിലേക്ക് കയറി…

പത്തു കിലോ മീറ്ററിൽ കൂടുതൽ ഓടിയ ശേഷമാണ് ആട്ടോ നിന്നത്… മച്ചാനെ ഇറങ്ങിക്കൊ..ഇവിടെ വരയെ ഓട്ടോ വരുകയുള്ളു…

ആട്ടോയിൽ നിന്നും ഇറങ്ങിയ ശിവൻ ചുറ്റും നോക്കി..

പേടിക്കേണ്ട മച്ചാനെ.. അത്ര പെട്ടന്ന് ഇങ്ങോട്ട് ആരും വരില്ല…

എനിക്ക് പേടിയൊന്നും ഇല്ല..

അതുകേട്ട് അതിലൊരാൾ പറഞ്ഞു..

പേടിക്കണം.. പേടിക്കേണ്ട കാര്യമാണ് താൻ ഇപ്പോൾ ചെയ്തത്..

ങ്ങും.. ഞാൻ അരവിന്ദൻ.. ഇത്‌ ചന്ദ്ര ബോസ്.. ബോസ്സ് എന്ന് വിളിച്ചാമതി.. ഇവൻ ആന്റോ..

നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്…

അരവിന്ദൻ : നീ ചാകാതിരിക്കാൻ.. ഇപ്പോൾ തുടങ്ങിയിട്ടുണ്ടാവും നിനക്ക് വേണ്ടിയുള്ള അന്വേഷണം… കൈയിൽ കിട്ടിയാൽ ഒന്നെങ്കിൽ നാളെ നീ പുഴയിൽ പൊങ്ങും.. ഇല്ലങ്കിൽ നിന്റെ കൈയും കാലും ഓടിച്ചു ആ പരുന്തുംപാറ കവലയിൽ കൊണ്ടിടും..

ബോസ്സ് : രണ്ടാമത് പറഞ്ഞതാണ് നടക്കാൻ സാധ്യത കൂടുതൽ…

ആന്റോ : അതു ശരിയാ.. എന്നാലല്ലേ നാട്ടുകാർ അത് കണ്ട് അയാളെ ഭയക്കുകയൊള്ളു…

അരവിന്ദൻ : നിനക്ക് അയാളോട് പ്രകോപനം ഉണ്ടാകാനുള്ള കാരണം ഞങ്ങൾക്ക് അറിയില്ല.. അതെന്തായാലും സമാന രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടായവരാണ് ഞങ്ങൾ മൂന്നു പേരും…

നിനക്ക് ഒറ്റക്ക് അയാളെ ഒന്നും ചെയ്യാൻ പറ്റില്ല.. നമ്മൾ നാലുപേരുണ്ട്.. ഒന്നിച്ചു നിന്ന് ബുദ്ധി പൂർവ്വം പ്രവർത്തിച്ചാൽ അയാളെയും മക്കളെയും ഇല്ലാതാക്കാം…

ആന്റോ : ഈ ഭാർഗവൻ മാത്രമല്ല.. അയാളുടെ മക്കളും നശിക്കണം.. നമ്മൾ നശിപ്പിക്കണം…

ഒപ്പം നിൽക്കാമെന്നുണ്ടങ്കിൽ ഈ കൈയിൽ അടിക്ക്.. ഇല്ലങ്കിൽ രാത്രി യാകുമ്പോൾ ഈ ആട്ടോയിൽ ടൗണിൽ കൊണ്ടുപോയി വിടാം.. പോയി രക്ഷ പെട്ടോ…

അരവിന്ദന്റെ നീട്ടിയ കൈവെള്ളയിൽ അടിക്കാൻ ശിവന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല.. അവരുടെ കൈപ്പത്തികൾക്ക് മേലേ ബോസ്സിന്റെയും അന്റോയുടെയും കൈകൾ വന്നു വീണു…

 

ഓർക്കാപ്പുറത്തു കവലയിൽ നാട്ടുകാരുടെ മുൻപിൽ ഒരുത്തൻ തന്റെ മേലേ കൈവെച്ചത് ഭാർഗവന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു…

അരിശവും ദേഷ്യവും കൊണ്ട് അയാൾ വിറച്ചു.. തന്റെ എല്ലാ ദുഷ് ചെയ്തികളുടെയും കാവൽ ക്കാരനായ കടുക്കൻ എന്ന് വിളിക്കുന്ന ദാമു വിനെ വിളിച്ച് ശിവനെ പോക്കാ നുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു…

എടാ എവിടെ നിന്നായാലും അവനെ പൊക്കണം.. ഞാൻ പറഞ്ഞ അടയാളങ്ങൾ നമ്മുടെ പിള്ളേരോട് പറഞ്ഞു കൊടുക്ക്..

കൊല്ലരുത് നല്ല ബോധത്തോടെ എന്റെ മുൻപിൽ കൊണ്ടുവരണം..

ഭാർഗവന്റെ നിർദ്ദേശം കിട്ടുമ്പോൾ കടുക്കൻ ദാമു ടൗണിൽ ആയിരുന്നു..

ഭാർഗവൻ മുതലാളിയുടെ ഉത്തരവ് കിട്ടിയതോടെ കടുക്കൻ ദാമു ഊർജസ്വലനായി..

ഭാർഗവാന്റെയും മകൻ രാജേന്ദ്രന്റെയും ഗുണ്ടയാണ് കടുക്കൻ വെറും ഗുണ്ട എന്ന് പറയാനാവില്ല.. മനസാക്ഷി സൂക്ഷിപ്പകാരൻ എന്നു വേണം പറയാൻ…

അച്ഛന്റെയും മകന്റെയും എല്ലാവിധ പോക്രിതരത്തിനും സഹായി.. എന്തും ചെയ്യാൻ മടിക്കാത്ത കുറേ ചെറുപ്പക്കാർ കടുക്കന്റെ കൂടെയുണ്ട്..

മുതലാളിയുടെ ഉത്തരവുകൾ രഹസ്യമായും ചിലപ്പോളൊക്കെ പരസ്യമായും നിറവേറ്റുന്ന ഒരു സംഘം…

സ്ത്രീ വിഷയത്തിൽ അച്ഛനും മകനും ഒരുപോലെയാണ്.. സുധീന്ദ്രൻ മാത്രമാണ് ഇക്കാര്യത്തിൽ ഇല്ലാത്തത്.. അതിന് കാരണവും ഉണ്ട്.. അത് പിന്നീട് അറിയാം…

ഭാർഗവാനും രാജേന്ദ്രനും ഇടപെടുന്ന സ്ത്രീ വിഷയങ്ങളിൽ എതിർപ്പ് ഉള്ളവരെ ഭീക്ഷണി പ്പെടുത്താനും തല്ലേണ്ടവരെ തല്ലിയൊതുക്കാനും കടുക്കനേയും ടീമിനെയും ആണ് ഉപയോഗിക്കുന്നത്…

മുതലാളിയെ ഒരുത്തൻ കൈ വെച്ചു എന്നറിഞ്ഞതോടെ കടുക്കൻ ദാമു പരുന്തും പാറയിലേക്ക് ജീപ്പ് വിട്ടു..

Leave a Reply

Your email address will not be published. Required fields are marked *