തേനുറും ഓർമ്മകൾ – 4 18

 

” ദാ ഇങ്ങനെ വേണംതലതൂവാർത്താൻ

കേട്ടോ.. വല്യ മസിൽ കൊണ്ട് നടന്നിട്ട് കാര്യമില്ല മോനെ… പിന്നെ അന്ന് കുള തിൻ കരയിൽ നീ നെഞ്ചും വിരിച്ചു ഇരിപ്പുണ്ടായിരുന്നല്ലോ പിന്നെ ഞാൻ എന്തിനി പേടിക്കണം, 🙄 മുങ്ങി താഴ്ന്നാ ലും എന്റെ വിച്ചു എന്നെ പൊക്കി കൊ ണ്ട് വരും എന്നുറപ്പ് എനിക്ക് ഉണ്ട്….🤪

 

” അയ്യടാ ഈ തള്ളച്ചിയെ പൊക്കി കൊ ണ്ട് വരാനോ ഞാനോ.. നീന്താൻ പഠിപ്പി ക്കാ എന്ന് പറഞ്ഞാൽ കേൾക്കില്ലലോ, ഇനി മുങ്ങിയാൽ താൻ അവിടെ കിടക്കത്തെയുള്ളൂ കേട്ടോ “”…. വിച്ചു അവളെ തള്ളിമാറ്റി…

 

” ഇനി നാട്ടിൽ പോകുമ്പോ തീർച്ചയായും ഞാൻ പഠിക്കും നോക്കിക്കോ, നിന്റെ കളയാക്കൽ ഇത്തിരി കൂടുന്നുണ്ട് 😤.. നാളെ ഫസ്റ്റ് ഡേ അല്ലെ ഇനി ഉറക്കം ഒഴിഞ്ഞു നേരെ വൈകി കണ്ട ഫുഡ്‌ കഴിച്ചു കിടക്കാൻ നോക്.. വാ ഇരിക് ഫുഡ്‌ കഴിച് കിടക്കാം എനിക്കും നല്ല ഉറക്ക ക്ഷീണം ഉണ്ട് പുലരുവോളം ഉറങ്ങാ തെ ഇരുന്നതല്ലേ…..

 

” പുലരുവോളമോ എപ്പോ? ഇന്നലെ ഉറ ങ്ങിയില്ലായിരുന്നോ ജീനെച്ചീ 🤔…

 

“ഡാ… അത്…. അന്ന്.. രാത്രി… കേക്ക് മുറി ചൊക്കെ കിടന്നപ്പോ ലേറ്റ് ആയില്ലേ അതാ ഞാൻ….. നാക്കിൽ നിന്നും അറിയാതെ വീണ അബദ്ദത്തെ നേരെയാക്കി എടുക്കാൻ ജീന നന്നേ കഷ്ടപെടുന്നുണ്ടായിരുന്നു..

 

” ഞാൻ കരുതി ആരേലും ഉറക്കം കള ഞ്ഞു കാണുമെന്ന്… ഇന്നലെ ബൈക്കി നു പിറകിൽ ഇരുന്നു ഉറക്കം തൂങ്ങുവാ യിരുന്നല്ലോ…. ”

 

” ഒന്ന് പോടാ ചെക്കാ, എന്റെ ഉറക്കം ഒന്നും ആരും കളഞ്ഞില്ല ഞാൻ ന ന്നായിട്ട ന്നെ ഉറങ്ങിയിരുന്നു മോനെ… പിന്നെ ബൈക് നു പിറകിൽ ഇരുന്നാൽ ആ കാറ്റിനു ആരായാലും കണ്ണ് ചിമ്മി പോകും കേ ട്ടോ 😏.. ഫുഡ്‌ കഴിച്ചേച് എന്റെ മോൻ ഉറങ്ങാൻ നോക്ക് രാ വിലെ ഞാൻ വന്നു എഴുനേൽപ്പിക്കില്ല കേട്ടോ … ” ജീന കഴിച്ചു പാത്രവുമായി വർക്ക്‌ ഏരിയ യിലേക്ക് നടക്കുമ്പോൾ ചിന്ത വിച്ചു പറഞ്ഞതിനെ കുറിച്ചു തന്നെയായി രുന്നു.

 

..!! … ആരേലും ഉറക്കം കളഞ്ഞു കാണു മെന്നാ ഞാൻ കരുതിയെ !!..

 

വിച്ചു പറഞ്ഞത് അവളുടെ കാതിൽ ഒരു ചോദ്യചിന്നമായി വീണ്ടും വീണ്ടും മുഴങ്ങി. “എന്താകും അവൻ അങ്ങനെ ചോദിച്ചേ?” അവിടെ ആ രാത്രി നടന്ന തു വല്ലതും വിച്ചു കണ്ടു കാണുമോ? അന്ന് ഞാൻ വാതിലിനരികിൽ കണ്ട ആ നിഴൽ…. അത് വിച്ചുവിന്റെ ആയിരി ക്കുമോ ഇനി? ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾ അവളുടെ മനസിനെ ഉലച്ചു…

 

വിച്ചു വിനോട് ഗുഡ്‌നൈറ്റും പറഞ്ഞു ജീന ബെഡ്‌റൂം വാതിൽ അടച്ചു. Ac ഓൺ ചെയ്തു ബെഡിൽ മലർന്നു കിടന്നു കൊണ്ടു എന്തോ ആലോചിച്ചു കിടക്കു വാണ് ജീന.. തിരിഞ്ഞു മറിഞ്ഞും അവ ൾ കിടന്നു നോക്കി ഉറക്കം വരുന്നില്ല. സെൽ ഫോൺ കയ്യിലെടുത്തു, മാഷി ന്റെ മെസേജ് മിസ്സ്ഡ് കാൾസ് ഒക്കെ വാട്സാപ്പിൽ വന്നു കിടപ്പുണ്ട്. അടുക്കള ജോലി ആയതിനാൽ ഫോൺ കയ്യിലെ ടുകനെ സമയം കിട്ടിയില്ല നോക്കാനും.

മാഷിന്റെ വാട്സ്ആപ് സ്റ്റാറ്റസ് മുഴുവൻ ഇന്നലെ കഴിഞ്ഞ തന്റെ ബർത്ത് ഡേ സെലൈബ്രഷന്റെ ആണെന്ന് കണ്ടപ്പോ ൾ ഇതുവരെ ഇല്ലാത്ത ഒരു പ്രസരിപ്പ് അവളുടെ മുഖത്ത് മിന്നിമാഞ്ഞു.

 

” താങ്ക്യു മാഷേ ” സീൻ ചെയ്ത സ്റ്റാറ്റ സ്സിനടിയിൽ ജീന ടൈപ് ചെയ്തു.. മറുപടിക്കായി അവൾക്ക് അധികം കാത്തു നിൽക്കേണ്ടി വന്നില്ല, ‘” ഹെലോ ജീന ഇതെവിടെയ മുത്തേ നീ?.. മാഷി ന്റെ പരിഭാവത്തോടെ ഉള്ള ചോദ്യം കണ്ടപ്പോൾ സത്യത്തിൽ അവൾ എല്ലാം മറന്നു സന്തോഷിച്ചു കാരണം സ്നേഹത്തോടെ അന്വേഷിക്കാൻ ഇ പ്പോ ഒരാളുണ്ടല്ലോ….

 

” ഇവിടെ തന്നെ ഉണ്ട് മാഷേ ഇപ്പോഴാ ഒന്ന് ഫ്രീ ആയെ… 😊 വന്നപാടെ ഓരോ ജോലി തിരക്ക് തന്നെയായി അതാ പിന്നെ ഒരു കാൾ പോലും ചെയ്യാൻ പറ്റാഞ്ഞേ സോറി കേട്ടോ ”

 

” ഇട്സ് ഒക്കെ ഡിയർ എനിക്കറിയാലോ, അതൊക്കെ…. എന്നിട്ട് ഇപ്പോ ഫ്രീ ആ യോ താൻ?

 

” ഇപ്പോ ദാ വന്നു കിടന്നു.. അപ്പോഴാ മാഷിന്റെ മെസ്സേജസ് കണ്ടത്. കിടന്നില്ലേ ഇയാള് ഇനിയും?

 

” ഹ ചുമ്മാ കിടന്നു.. ഉറക്കം വന്നില്ല , മൊ ബയിലിൽ തോണ്ടി കൊണ്ടു ഇങ്ങനെ കിടക്കുവാ.. ഇന്നലെ ഈ സമയം ഒക്കെ ആഘോഷ ആയിരുന്നില്ലേ, കൊടി ഇറങ്ങിയ ഉത്സവം പോലെ ആയിട്ടുണ്ട് ഇന്നത്തെ വീടിന്റെ അവസ്ഥ. ഒരു ഒച്ച യും അനക്കവും ഇല്ലാതെ…..

Leave a Reply

Your email address will not be published. Required fields are marked *