നിറത്തിന് പക്ഷേ കുറവൊന്നും ഇല്ലേലും മുഖം ഏതായാലും വട്ടമുഖമല്ല. നല്ല അച്ചടക്കമുള്ള വേഷമാണ് അവൾ ധരിച്ചിരിക്കുന്നത്. വെള്ള പാവാടയും ബ്ലൗസും. ഒരു തലമുണ്ടുകൂടി ഇട്ടാൽ കന്യാമറിയമാണെന്ന് തോന്നും മേരി, മറിയം, ഒത്ത പേര്. അച്ചന്റെ ഉള്ളിൽ അവളോട് അമിതമായ താൽപര്യവും അവളുടെ സാമീപ്യത്തിൽ കടുത്ത സന്തോഷവും തോന്നി ആ സൗമ്യതയും മുഖകാന്തിയും ഉള്ളിലേക്ക് ഒപ്പിയെടുക്കാൻ ആ ഹൃദയം വെമ്പി
“ഞങ്ങൾ പാവങ്ങളാ കേട്ടോ അച്ചോ. വലിയ കാപ്പിയൊന്നും ഇല്ല. അച്ചനിരിക്ക്’
മെല്ലെ പുഞ്ചിരിച്ചുകൊണ്ട് മേരി പറഞ്ഞു. “ഇതുഗ്രൻ സൽക്കാരമായിരിക്കുന്നല്ലോ”. കസേരയിൽ ഇരുന്നുകൊണ്ട് അച്ചൻപറഞ്ഞു. “മേരി കാപ്പി കുടിക്കുന്നില്ലേ”
“ഞാൻ പിന്നെ കൂടിച്ചോളാം അച്ചോ’, മുഖo് കുനിച്ചു അടുക്കളവാതിൽക്കൽ ഒതുങ്ങിനിന്നുകൊണ്ട് ബഹുമാനത്തോടെ മേരി പറഞ്ഞു.
“അങ്ങനെയാണെങ്കിൽ ഞാനും കാപ്പി കൂടിക്കുന്നില്ല”. അച്ചൻ മെല്ലെ കസേരയിൽ നിന്ന് എഴുനേൽക്കാൻ ഭാവിച്ചു.
കാമദേവിയായ മേരി പുണ്ണ്യവതിയായ മറിയമായി മാറിയപ്പോൾ അച്ചന്റെ വാക്കുകൾക്കുറപ്പു വന്നു. പെരുമാറ്റത്തിൽ ചൊടിചൊടിപ്പുണ്ടായി. “അയ്യോ അങ്ങനെ പറയല്ലേ അച്ചാ,, ഞാനും ഇതാ വരുന്നു’. മേരി ചിരിച്ചോണ്ട് വേഗം പോയി ഒരു ഗ്ലാസിൽ കാപ്പിയുമായി വാതിൽക്കൽ വന്നു നിന്നു. അച്ചൻ കസേരയിൽ തിരിച്ചിരുന്നിട്ടവളേ നോക്കി ഒരു കുസൃതിയോടെ ചിരിച്ചു. നിഷ്കളങ്കമായ ആ ചിരി മേരിയുടെ ഉള്ളിൽ പതിഞ്ഞു.
“ഈ അച്ചൻ ഒരു തമാശുകാരനാണല്ലോ
രാവിലേ അമ്മിണിച്ചേടത്തിയുടെ വീടുവെഞ്ചിരിക്കാൻ പോയപ്പോൾ വിറകൊടിച്ചോണ്ടിരുന്ന ചേടത്തി അവരേകണ്ട് വേവലാതി പിടിച്ചോടി വീണകാര്യവും രാവിലെ കപ്യാരുചേട്ടൻ കുർബാനക്കിടെ ചെയ്ത മണ്ടത്തരങ്ങളുമൊക്കെ അച്ചൻ സരസമായി വിസ്തരിച്ചു. മേരി കൂടുകൂടാന്ന് ചിരിച്ചു. അച്ചന്റെ ചില തമാശുകൾ കേട്ട് ചിരിച്ചു ചിരിച്ചു കണ്ണിൽ കണ്ണിരു വന്നു. ജീവിതത്തിൽ ആദ്യമായാണ് അച്ചന്മാരേ ചിരിയും കളിയും തമാശയുമുള്ള മനുഷ്യരായി മേരി കാണുന്നത്. ഈ അച്ചൻ പ്രത്യേകിച്ചും. എത അടുപ്പത്തോടെയാണ് പെരുമാറുന്നത്.
“അച്ചന്റെ ഉണ്ട് ഇഷ്ടമില്ലെന്നാ തോന്നുന്നേ. ഒന്നു തൊട്ടു പോലുമില്ലല്ലോ.” മേരി പരിഭവിച്ചു മുഖു വീർപ്പിച്ചുകൊണ്ട് പറഞ്ഞു. “ചുമ്മാ പെണങ്ങാതെ മേരീ. ഞാൻ ഈ അരിയുണ്ട മുഴുവൻ അടിച്ചേക്കാം. ഇത്രയും നേരം വായിൽ വെള്ളം വിട്ടോണ്ട് ഇരുന്നേച്ച് ഞാനിതു തിന്നാതെ പോകുമോ മേരീ.” അച്ചൻ ഒരു ഉണ്ട് എടുത്തു തിന്നുകൊണ്ടു പറഞ്ഞു. ‘വെള്ളം വിട്ടത് ഈ ഉണ്ട് കണ്ടിട്ടാണോ എന്തോ, മേരി മനസിലോർത്തു. “ഞാനാണേങ്കിൽ ഒത്തിരി സംസാരിച്ചു. ഇനി മേരി നിന്റെ വിശേഷങ്ങൾ പറ.
അതുകേൾക്കാനല്ലേ ഞാനിങ്ങു വന്നത്. എങ്ങനെയണ്ട് ഇവിടുത്തേ ജീവിതം”
അച്ചൻ ഓരോരോ കാര്യങ്ങൾ ചോദിച്ചു. സ്വതവേ സംസാരിക്കുവാൻ മിടുക്കായായ മേരി ഒത്തിരി വിശേഷം പറഞ്ഞു. അച്ചൻ ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു കാപ്പികുടിച്ചു. സമയം കടന്നു പോയത് രണ്ടു പേരും അറിഞ്ഞില്ല. മേരിക്ക് അച്ചനോട് ഒത്തിരി അടുപ്പം തോന്നി
“അച്ചാ ഇച്ചിരെ കൂടി കാപ്പി എടുക്കട്ടേ’ മേരി ചോദിച്ചു.
“വേണ്ട മേരി ഒരു ഗ്ലാസ് വെള്ളം കൂടി തന്നാൽ മതി”
മേരി ഓടി പോയി വെള്ളവുമായി വന്നു. ഗ്ലാസ് നീട്ടിയപ്പോൾ മേരിയുടെ കയ്യേൽ ഒരു മുറിവിന്റെ പാട് കണ്ട് അച്ചൻ ചോദിച്ചു.
“ഇതെന്നാ പറ്റി മേരീ,”
“പശൂനേ മാറ്റിക്കെട്ടാൻ പോയപ്പം പശു കയറും വെട്ടിച്ചോടീപ്പം പുറകേ ഓടീ വീണതാ ”
‘എന്നിട്ട് ‘വീണപ്പം കൈയ്യേൽ ഒരു കമ്പു കൊണ്ടു വരഞ്ഞു. കല്ലൊരഞ്ഞു തൊടേലെ കുറേ തൊലി പോയി.”
“എന്നിട്ട് മരുന്നു വല്ലതും തേച്ചോ.” “പച്ചമരുന്നു തേച്ചു. തൊടേ ലേ ഒണങ്ങി. കയ്യേലേ ഇപ്പഴും കല്ലിച്ചാ കിടക്കുന്നേ”. മേരി കുനിഞ്ഞ് അച്ചന്റെ അടുത്തേക്ക് കൈനീട്ടി മുറിവ് തിരുമ്മിക്കൊണ്ട് പറഞ്ഞു. അച്ചൻ കയ്യിൽ പിടിച്ചു മുറിവിൽ തലോടിക്കൊണ്ട് പറഞ്ഞു.
“ശരിയാ’ പക്ഷെ ആ സ്വരം ഇടറിപ്പോയി.
