ദിവ്യാനുരാഗം – 1 Like

അതും പറഞ്ഞ് ശ്രദ്ധ ചിരിക്കാൻ തുടങ്ങി… പക്ഷേ ദിവ്യയ്ക്ക് അതത്ര സുഖിച്ചില്ല…

” വട്ടവൻ്റെ മറ്റവൾക്ക്… ”

ദേഷ്യത്തോടെ ദിവ്യ പറഞ്ഞു
” എടി പിന്നെ ആള് കാര്യങ്ങളൊക്കെ നല്ലോണം ഹാൻഡിൽ ചെയ്യുന്നുണ്ട്… ഇച്ചിരി മെച്യൂരിറ്റി ഉള്ള കൂട്ടത്തിലാ… ഒരുപാട് കാശ് ചെലവാകുന്നതും കണ്ടു… ”

” വല്ല കള്ളനോട്ടുമായിക്കും… ”

കേൾക്കാൻ താൽപര്യമില്ലാത്ത രീതിയിൽ ദിവ്യ പറഞ്ഞു…

” പോടി നിനക്ക് ഭ്രാന്താ… ഒരാളെക്കൊണ്ട് നല്ലതും പറയരുത്.. ”

” ഇത്രക്ക് ഇഷ്ടമായെങ്കിൽ നിനക്കവനെ കെട്ടികൂടെ… ”

ഒരൊഴുക്കൻ മട്ടിൽ ശ്രദ്ധയോട് ദിവ്യ പറഞ്ഞു

” അടുത്ത മാസം കല്യാണം ഉറപ്പിച്ച പെണ്ണായിപോയി അല്ലേൽ എനിക്ക് ഒക്കെയായിരുന്നു… ” അതും പറഞ്ഞ് ഒന്ന് ചിരിച്ചതിനുശേഷം ശ്രദ്ധ തുടർന്നു

” എന്റെ അഭിപ്രായത്തിൽ നീയവനെ പ്രേമിച്ചോ… രണ്ടിൻ്റെ സ്വഭാവം വെച്ച് കറക്റ്റ് മേച്ചാ… ”

വണ്ടി സ്റ്റാർട്ട് ആക്കുന്ന ദിവ്യയെ നോക്കി അതും പറഞ്ഞ് ശ്രദ്ധ പൊട്ടിച്ചിരിക്കാൻ തുടങ്ങി…

” പിന്നെ മേച്ച്… ഇങ്ങോട്ട് കയറടി പോത്തെ ഇല്ലൽ നടന്ന് വീട്ടിൽ പോകേണ്ടിവരും… ”

” ഞാൻ ഒരു സത്യം പറഞ്ഞെന്നേയുള്ളൂ… ”

ചിരിച്ചുകൊണ്ട് പറഞ്ഞ് ശ്രദ്ധ വേഗം വണ്ടിയുടെ പിന്നിൽ കയറി…

” അവളുടെ ഒരു സത്യം…എൻ്റെ ഗുരുവായൂരപ്പാ… നാളെ തൊട്ടാ പൊട്ടക്കണ്ണനേം കാണണല്ലോ ഇവിടെ വന്നാ… ”

വണ്ടി മുന്നോട്ട് എടുക്കുമ്പോ അറിയാതെ ദിവ്യ അത് പറഞ്ഞു… പുറകിൽ ഇരിക്കുന്ന ശ്രദ്ധ അത് കേൾക്കുകയും ചെയ്യ്തു…

” എന്താടി അവനെ കണ്ടാ പ്രേമിച്ചു പോകുമെന്ന് പേടി ഉണ്ടോ… “
പിന്നിലിരുന്ന് ചിരിച്ചുകൊണ്ട് ശ്രദ്ധ പറഞ്ഞു

” അല്ലടി ജയിലിൽ പോകുന്ന പേടിയുണ്ട്… ആളുകളുടെ മുന്നിൽ വെച്ച് എന്നെ കളിയാക്കിയ അവനേം കൊന്ന് ഞാൻ ചെലപ്പൊ ജയിലിൽ പോകും… വേണ്ടിവന്നാൽ ഇരട്ടജീവപര്യന്തം കിട്ടാൻ ചാൻസ് ഉണ്ട്.. അവനൊപ്പം നിന്നെയും കൊല്ലും… അതു വേണ്ടെങ്കിൽ മിണ്ടാതിരുന്നോ… ”

വണ്ടി മുന്നോട്ട് എടുത്തോണ്ട് അൽപ്പം കനത്തിൽ ദിവ്യ അതു പറഞ്ഞപ്പോൾ ഒന്ന് അടക്കി ചിരിക്കുക മാത്രമല്ലാതെ പിന്നെ ഒന്നും ശ്രദ്ധ മിണ്ടിയില്ല…

രണ്ടുപേരും ഹോസ്പിറ്റൽ ഗേറ്റും കടന്ന് വീട്ടിലേക്ക് തിരിച്ചു…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *