ദിവ്യാനുരാഗം – 4

” സത്യമാണ് മോളെ എല്ലാം ശടപടെ… ശടപടേന്നായിരുന്നു… അതുവിനെ കിടത്തിയ ഹോസ്പിറ്റലിലെ ഒരു നേഴ്സ് കുട്ടിയാണ് കക്ഷി…പേര് ദിവ്യ… ”

അവൻ ചിരിയോടെ അത് പറഞ്ഞപ്പോൾ ആതിര ചെറുതായൊന്ന് ഞെട്ടി…പക്ഷെ അവള് ഞെട്ടിയേൻ്റെ മൂന്നിരട്ടി ഞാൻ ഞെട്ടിക്കൊണ്ട് അവനെ നോക്കി…പക്ഷെ ആ മൈരന് ഒരു ഭാവ വ്യത്യാസവും ഇല്ല….കാര്യം അത് കളവാണെങ്കിലും പെട്ടെന്നങ്ങനെ കേട്ടപ്പോ തലക്കുമീതെ കിളിയല്ല പരുന്ത് പറന്നു…

” പോടാ നീ വെറുതെ ആളെ വടിയാക്കാൻ… “
അവളെന്നെ ഒന്ന് നോക്കിയ ശേഷം അവനോട് പറഞ്ഞു

” നീ വേണെ വിശ്വസിച്ചാ മതി… അല്ലെങ്കി പിന്നെ ഇവന്നോട് തന്ന് ചോദിച്ചു നോക്ക്… ”

എനിക്ക് നേരെ കൈ നീട്ടി കൊണ്ട് നന്ദു പറഞ്ഞപ്പോൾ എന്തു ചെയ്യണം എന്നോർക്കാൻ പോലും സമയം തരാതെ അവളെൻ്റെ നേരെ തിരിഞ്ഞു

” സത്യാണോ അജ്ജൂ… ”

അവളെന്നെ നോക്കി ചോദിച്ചു…അതിന് ഞാൻ അവനെ നോക്കിയപ്പോൾ തലയാട്ടൻ അവൻ ആംഗ്യം കാണിച്ചു… പിന്നെ ഒന്നും ആലോചിച്ചില്ല അങ്ങ് തലയാട്ടി…

” പോടാ നിങ്ങള് വെറുതെ കളിപ്പിക്കുവാ…അങ്ങനെ നിന്നെ ഞാൻ വിടത്തില്ല… മൊയ്തീൻ കാഞ്ചനക്കുള്ളതാണേൽ അർജ്ജുൻ ഈ ആതിരക്കുള്ളതാ… ”

എന്റെ തലയാട്ടൽ വിശ്വസിക്കാത്തെ എന്നെ നോക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞവള് തിരിഞ്ഞു നടക്കാൻ തുടങ്ങി…ഇതെന്തോന്ന് സാധനം എന്നർത്ഥത്തിൽ ഞാൻ നിൽക്കുമ്പോൾ ഒരുത്തൻ അപ്പുറത്തു നിന്ന് മരണചിരി… ഇവളുടെ പഞ്ചാര കേട്ടിട്ടായിരിക്കണം…

” നീ അവളുടെ ഊള പഞ്ചാര ഡയലോഗും കേട്ട് ചിരിച്ചോ മൈരേ… ”

ഞാൻ അവനെ തട്ടിക്കൊണ്ട് പറഞ്ഞു..അത് കേട്ടപ്പോൾ അവൻ ഒന്നൂടി ചിരി ഉച്ചത്തിലാക്കി…

” നിർത്ത് മൈരേ… ”

ഞാൻ അവനെ നോക്കി പല്ലിറുമ്മി… അതോടെ അടക്കി അടക്കി അവൻ ചിരി നിർത്തി

” മൈരേ ഞാൻ ചിരിച്ചത് അവൾടെ ഊള ഡയലോഗിന് തന്നാ വേറൊന്നുവല്ല… കാഞ്ചനക്ക് മൊയ്തീനെ കിട്ടിയില്ലെന്ന് ആ പോയ സാധനത്തിന് ഒന്ന് പറഞ്ഞുകൊടുക്കടേ…അവൾടെ ഒരു ഉപമ… ”

അതും പറഞ്ഞവൻ പൊട്ടിചിരിക്കാൻ തുടങ്ങി…ഇത്തവണ ഞാനും കൂടി… അല്ലേലും ചിരിപ്പിക്കാൻ ഈ നായിൻ്റെ മോനെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ…
” അല്ല അത് പോട്ടെ അവളെ ഒഴിവാക്കാൻ നീ എന്തൊക്കെയാ പറഞ്ഞെ… ”

ചിരിയൊന്നടങ്ങിയ ശേഷം അവൻ അവളെ ഒഴിവാക്കാൻ ദിവ്യയെ കൊണ്ട് പറഞ്ഞതോർത്ത് ഞാൻ അവനെ നോക്കി ചോദിച്ചു

” അത് പിന്നെ അങ്ങ് തട്ടിവിട്ടതല്ലേ… പിന്നെ ഞാനെന്തു പറഞ്ഞ് ഒഴിവാക്കാനാ… ”

എന്റെ ചോദ്യം കേട്ട് അടുത്തുള്ള മതിലിന് മുകളിലേക്ക് കയറി ഇരുന്ന് എന്നെ നോക്കി അവൻ മറുപടി പറഞ്ഞു

” എന്നാലും പെട്ടെന്ന് കേട്ടപ്പൊ എന്തോ പോലെ ആയി… ”

ഞാനും മതിലിന് പുറത്ത് കയറി ഇരുന്നുകൊണ്ട് പറഞ്ഞു

” അത് നിന്റെ പെട്ടെന്നുള്ള ഞെട്ടല് കണ്ടപ്പോഴേ എനിക്ക് തോന്നി…എന്താ മോനെ ഒരു വശപ്പിശക് ഉണ്ടല്ലോ… പണ്ടിതുപോലെ ഒരു ഞെട്ടല് ഞാൻ കണ്ടതാ… ”

അവനെന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു

” ഡാ മൈരേ വേണ്ടാട്ടോ… ”

അവൻ്റെ പോക്ക് മനസ്സിലായ ഞാൻ അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞു

” നീ കൂടുതൽ ഒന്നും പറയണ്ട.. ഞാൻ ഒരു സത്യം പറഞ്ഞതാ… നിന്നെ ഈ ഭാവത്തിൽ മുൻപ് ഞാൻ കണ്ടത് രണ്ട് കൊല്ലം മുന്നേയുള്ള കോളേജ് ഡേയുടെ അന്നാ അവളുടെ മുന്നിൽ… നിന്റെ ശിൽപയുടെ മുന്നിൽ… ”
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ ഞാൻ അവനെ പിടിച്ചൊന്ന് തള്ളുക അല്ലാതെ ഒന്നും പറഞ്ഞില്ല… കാരണം അവൻ പറയുന്നതിൽ എവിടെയോ ഒരു സത്യമുണ്ട്…അത് ഞാനും ഓർക്കുന്നു… ഇന്ന് ദിവ്യയുടെ പേര് പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ഞെട്ടലും വാക്കുകൾ കിട്ടാതായ സന്ദർഭവും ഞാൻ ആദ്യമായി അനുഭവിച്ചത് അവൻ പറഞ്ഞപോലെ രണ്ടു കൊല്ലം മുന്നേ ആ കോളേജ് ഡേയുടെ അന്ന് അവളുടെ മുന്നിലാണ്…ശിൽപയുടെ മുന്നിൽ….

തുടരും…

Leave a Reply

Your email address will not be published. Required fields are marked *