Related Posts
” ഡോ ഇയാള് കെടന്നുറങ്ങുവാണോ…? ”
കൈയിൽ എന്തോ ചെറിയ വേദന കേറും പോലെ തോന്നിയപ്പോൾ കണ്ണടച്ചിരുന്ന എന്നെ തട്ടിക്കൊണ്ട് ദിവ്യ വിളിച്ചു… അതോടെ ഞാൻ പതുക്കെ കണ്ണു തുറന്നു…
” ചിലപ്പോ ബോധം തെളിയുന്നുണ്ടാവില്ല… അവനത് പതിവാ… ”
എന്നെ ഒന്ന് ആക്കാൻ വേണ്ടി നന്ദു അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.. അതിന് അവളുമാര് രണ്ടുപേരും ചിരിക്കുന്നുണ്ട്…പക്ഷെ ഞാൻ അവനെ ഒന്ന് കടുപ്പത്തിൽ നോക്കി…
” കഴിഞ്ഞു…എന്നാ പൊക്കോ…. ”
എന്നെ നോക്കി ദിവ്യ പറഞ്ഞു… അതോടെ ഞാൻ ആ തെണ്ടിയേയും തൂക്കി പുറത്തേക്കിറങ്ങി…
” ആർക്കാടാ പന്നി ബോധം തെളിയാതത്ത്…നിന്റെ അച്ഛൻ രാജീവനോ… ”
പുറത്തിറങ്ങിയതും ഞാൻ നന്ദുവിൻ്റെ കൈപിടിച്ച് തിരിച്ചുകൊണ്ട് ചോദിച്ചു
” കൈയിന്ന് വിട് നാറീ… ഞാൻ ചുമ്മാ പറഞ്ഞയല്ലേ… ”
അവൻ ഒന്ന് കുതറികൊണ്ട് പറഞ്ഞു
” നീ പറയുമെടാ നാറീ… കാരണം നീയൊരു അൽഫാം ആണല്ലോ… പെമ്പിള്ളാരുടെ മുന്നിൽ നീ ഇതിനപ്പുറവും ചെയ്യും… ”
ഞാൻ അവനെ ഒന്ന് തള്ളികൊണ്ട് പറഞ്ഞു അതിനവൻ എന്നെ നോക്കി ഒരു വളിച്ച ചിരി പാസാക്കി..
” ഡാ…അതുപോട്ടെ ശരിക്കും നിനക്കിന്ന് കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ അതെന്താ… ”
അവൻ എന്നെ നോക്കി ഗൗരവത്തിൽ ചോദിച്ചു…
” അതാ ഞാനും ആലോചിക്കുന്നേ… അവള് സിറിഞ്ച് കുത്തി കേറ്റും എന്നാ ഞാൻ കരുതീയേ..
പക്ഷെ ഇത്രയും വേദനകുറഞ്ഞ് ഞാൻ ഇതുവരെ ഒരു സൂചി വെച്ചിട്ടില്ല… ”
ഞാൻ അവനെ നോക്കി ചോദ്യഭാവത്തിൽ പറഞ്ഞു
” മ്മ്… മ്മ്…. ”
അവൻ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ മൂളി…
” എന്താടാ നാറി അതിന് നിൻ്റെ ഒരാക്കിയ ചിരി… ”
അവൻ്റെ മൂളല് കേട്ടതും ഞാൻ ചോദിച്ചു
” മോനാരുടെ മുന്നിലാ ഈ അഭിനയിക്കുന്നേ… എന്തൊക്കെയായിരുന്നു രാവിലെ കൈ പിടിച്ച് തിരിക്കുന്നു… സൂചി കുത്താൻ പോകുമ്പോൾ അവൾക്ക് തന്നെ കുത്തണം എന്ന് പറയുന്നു… എന്നിട്ട് ഇതുവരെ ഇല്ലാത്ത സുഖത്തോടെ ഉള്ള ഒരു സൂചി കുത്തലും… എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന് വിചാരിക്കരുത്… “
അവൻ എന്നെ നോക്കി ഒരാക്കിയ ചിരി വീണ്ടും മുഖത്ത് ഫിറ്റാക്കികൊണ്ട് പറഞ്ഞു
” ഡാ മൈരേ ഒരുമാതിരി അനാവശ്യം പറയരുത് കേട്ടോ… ”
ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
” ഞാൻ പറയുമ്പോൾ അനാവശ്യം ഇയാൾക്ക് ചെയ്യാം… ”
അവൻ വീണ്ടും എന്നെ ഇളക്കാൻ എന്നോണം മറുപടി പറഞ്ഞു…
” നിനക്ക് എന്തിന്റെ കേടാടാ നാറി… ”
ഞാൻ അവനെ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു
” ഡോ…ഒന്നവിടെ നിന്നേ… ”
പുറകീന്ന് ഒരു വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്… നോക്കുമ്പോ ദിവ്യ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നുണ്ട്
” അളിയാ…ദാ വരുണൂ…നിൻ്റെ പ്രിയസഖീ… ഇപ്പെങ്ങനുണ്ട്… ”
അവൾ വരുന്നത് കണ്ട് നന്ദു എന്നെ നോക്കി പതുക്കെ ചിരിയോടെ പറഞ്ഞു… അതിന് ഞാൻ അവൻ്റെ കാലിനൊരു ചവിട്ടു വച്ചു കൊടുത്തു…
” എനിക്ക് തന്നോടൊന്ന് സംസാരിക്കണം… ”
ഞങ്ങളുടെ അടുത്തെത്തിയതും അവളെന്നെ നോക്കി പറഞ്ഞു…
” മ്മ്….നടക്കട്ടെ നടക്കട്ടെ… ”
അവള് പറഞ്ഞത് കേട്ടതും നന്ദു ഒരാക്കിയ ചിരിയോടെ എന്നെ നോക്കി അതും പറഞ്ഞ് റൂമിലേക്ക് നടന്നു
” എന്താ പറഞ്ഞ് തൊല….. ”
അവൻ്റെ മുന്നിൽ ചമ്മിയ ഞാൻ അവളെ നോക്കി കടുപ്പത്തിൽ ചോദിച്ചു..
” ഇയാളെന്തിനാ അയിന് നിന്ന് തെളക്കുന്നേ… ”
എൻ്റെ കടുപ്പത്തിൽ ഉള്ള ചോദ്യം കേട്ടതും അവളെന്നെ നോക്കി പറഞ്ഞു
” ഞാൻ ഇങ്ങനാ… പറയാൻ വല്ലതും ഉണ്ടേൽ എഴുന്നള്ളിക്ക്..എനിക്ക് വേറെ പണിയുണ്ട്…. ”
അതും പറഞ്ഞ് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി
” പെപ്സി കുടിക്കാൻ ആയിരിക്കും… ”
പുറകീന്നൊരു അടക്കിയ ചിരിയോടെ അവളത് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി…
” എന്ത്…!!! ”
തിരിഞ്ഞു നിന്ന് അവളെ നോക്കി ഞാൻ ചോദിച്ചു
” അല്ല കുറച്ച് പെപ്സി കുടിക്കാൻ കിട്ടുവോ ചേട്ടാന്ന് ചോദിച്ചതാ… ”
ഒരു ആക്കിയചിരിയോടെ അവള് പറഞ്ഞു…അതോടെ ഞാനൊന്നൂടെ
ഞെട്ടി…ഇന്ന് ഞെട്ടലിൻ്റെ അയ്യര് കളിയാണല്ലോ…ഇനി ഇതിന് വല്ലതും പിടികിട്ടി കാണുമോ…
