” ആ കാമുകൻ എത്തിയോ… ”
റൂമിലേക്ക് കയറിയ എന്നെ നോക്കി നന്ദു ഒരു ചിരിയോടെ പറഞ്ഞു.. അതിനു ബാക്കി ഉള്ളവൻമാരൊക്കെ ഇളിക്കുന്നതും കണ്ടു.. ആ നാറി ഒക്കെ വിളമ്പി കൊടുത്തിട്ടുണ്ടാവും…
” നന്ദു മോനേ….നായിൻ്റെ മോനെ….വേണ്ടാട്ടോ… ”
ഞാൻ അവനെ ഒരു നോട്ടം നോക്കി പറഞ്ഞു
” അതു പോട്ടെ എന്താണ് ഒരു തനിച്ച് സംസാരിക്കലൊക്കെ… ”
ശ്രീ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കി ചോദിച്ചു… അതിന് ഞാൻ നന്ദു തെണ്ടിയെ ഒരു നോട്ടം നോക്കി അപ്പൊ അവൻ എല്ലാം വിളമ്പിന്നുള്ള രീതിയിൽ എന്നെ നോക്കി ചിരിച്ചു
” വല്ല ട്രിപ്പും ആയിരിക്കും…അല്ല്യോടാ…. ”
അതു എന്നെ നോക്കി പറഞ്ഞു. കൂട്ടത്തിൽ അവൻ്റെ ഒരു വളിച്ച ചിരിയും
” ആടാ നിൻ്റെ അച്ഛൻ്റെ ചിന്നവീട്ടിലേക്കാ യാത്ര… എന്താ പോരുന്നോ… ”
ഞാൻ അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞു
” എടാ അവന്മാരോട് പോകാൻ പറ ശരിക്കും എന്താ സംഭവം… ”
അഭി എന്നെ നോക്കി ചോദിച്ചു
” നീയാടാ അഭി എന്നെ കുറച്ചെങ്കിലും മനസ്സിലാക്കിയെ… ”
ഞാൻ അവനെ നോക്കി സഹതാപത്തോടെ പറഞ്ഞു… എന്നിട്ടവള് പറഞ്ഞ കാര്യങ്ങൾ എല്ലാത്തിനോടും വിവരിച്ചു
” അടിപൊളി….ഡാ നന്ദു വേഗം ചെന്ന് മോർച്ചറിയിൽ ഒരു ബെഡ് പറഞ്ഞോ… ഇവനെ മിക്കവാറും നാളെ തെക്കോട്ട് എടുക്കും… ”
ശ്രീ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” ആണോ…എന്നാ ഒരു ഫാമിലി ബർത്തായിക്കോട്ടെ എൻ്റൊപ്പം നിങ്ങളും ഉണ്ടാവും… ”
ഞാനും വിട്ടു കൊടുത്തില്ല
” അതിനവളൊന്നും പറയില്ലാന്നല്ലെ പറഞ്ഞേ…പിന്നെന്താ… ”
അഭി ചോദ്യരൂപേണ പറഞ്ഞ് എന്നെ നോക്കി
” അളിയാ പെണ്ണിൻ്റെ വാക്കും നനഞ്ഞ ഫുട്പാത്തും ഒരുപോലെയാ… എപ്പോ വേണമെങ്കിലും മൂഞ്ചിക്കാം… ”
നന്ദു ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ എനിക്ക് തെല്ലൊരു ഭയമില്ലാതില്ല…പക്ഷെ അവൾ പറയില്ല…എന്നെ അവള് കുറേ ചുറ്റിക്കും…ഞാൻ അവളുടെ ഷോംമനസ്സിലോർത്തു…
പിന്നെ ഒന്നും രണ്ടും പറഞ്ഞ് കുറച്ച് സമയം തള്ളിനീക്കി… ഭക്ഷണവും സാധനവും ഒക്കെ അടിച്ച് സംസാരിച്ചിരുന്നു
…
” ഡാ എന്നാലും അവൾ എന്നെ ഉഞ്ഞാലാട്ടിലെ വീണ്ടും… ”
ഞാൻ വാതിലിനടുത്ത് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന നന്ദുവിൻ്റെ അടുത്ത് ചെന്ന് പറഞ്ഞു
” എല്ലാം നിന്റെ വിധി…അല്ലാതെ ഞാനെന്ത് പറയാനാ…കളി അവളുടെ കോർട്ടിലല്ലേ… ”
നന്ദു എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” എന്നാലും…നീ അവൾടെ ഷോ ഒന്ന് കാണണം…എടുത്ത് ഭിത്തിയിൽ അടിക്കണം… ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
” മ്മ്…മ്മ്…. ”
പുറകീന്ന് ഒരു കുര കേട്ടാണ് ഞാനും അവനും തിരിഞ്ഞു നോക്കിയത്
നോക്കുമ്പോൾ അതുവിനുള്ള ഇഞ്ചക്ഷനും കൊണ്ട് കറക്റ്റ് സമയത്ത് ദിവ്യ … അല്ലേലും വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ… അതവാ തങ്ങിയാലും എൻ്റെ കാര്യത്തിലാണേൽ ഏതെങ്കിലും ഷോട്ട് കട്ടെടുത്ത് വരും…
” അല്ല ഇതാര്… ”
അവളെ കണ്ടതോടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് നന്ദു പറഞ്ഞു
” കണ്ണൂർ ജില്ലാ കളക്ടറ്…എന്ത്യേ…വഴിന്ന് മാറട ചെർക്കാ… ”
അവനെ നോക്കി അതും പറഞ്ഞവള് ഉള്ളിലേക്ക് കയറി…അതോടെ ഉള്ളിൽ വന്ന ചിരി പുറത്ത് കാട്ടാതെ ഞാൻ കഷ്ടപ്പെട്ട് അടക്കിവെച്ച് പുറത്തിറങ്ങി… പുറകിൽ അവനും
” കിട്ടിയില്ല… പക്ഷെ ചോദിച്ചു വാങ്ങിച്ചു അല്ലേ… ”
പുറത്തിറങ്ങിയ അവനെ നോക്കി ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു
” ഏറകുറേ… അണ്ണാക്കിലടിക്കൻ അവള് ബെസ്റ്റാട്ടോ… ”
ചമ്മിയ മുഖത്തോടെ അവൻ എന്നെ നോക്കി പറഞ്ഞു…
” ഇതാ ഓരോ സമയത്തും അവളുടെ മുന്നിൽ കിട്ടുമ്പോളുള്ള എൻ്റെ അവസ്ഥ… ”
ഞാൻ അവനോട് അതും പറഞ്ഞ് കയ്യിലുണ്ടായിരുന്ന ഫോണിൽ നോക്കി നിന്നു
” ഡാ നീ അവളോട് മറ്റേ ശ്രദ്ധക്ക് ലൈൻ ഉണ്ടോന്ന് ചോദിക്കുമോ… ”
പെട്ടെന്ന് ഫോൺ നോക്കിയിരിക്കുന്ന എന്നെ നോക്കി നന്ദു പറഞ്ഞു
” പഫാ….അതിന്റെ കുറവേ ഉള്ളൂ…തന്നതാൻ ചോദിച്ചാൽ മതി… അല്ലേപിന്നെ അതുവിനോട് ചോദിക്ക്… “
ഞാൻ അവനെ നോക്കി ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു
” ഡാ അവനോട് വേണ്ട എന്നിട്ട് വേണം എന്നെ എയറിൽ കേറ്റാൻ… നീ അവളോടൊന്ന് ചോദിക്ക്… ”
അവൻ എന്നെ നോക്കി വീണ്ടും പറഞ്ഞു
