ദിവ്യാനുരാഗം – 4 Like

പതറിയ മുഖത്തോടെ ഞാൻ അവളെ നോക്കി നിന്നു മറുപടി ഒന്നും അണ്ണാക്കിൽ നിന്ന് പുറത്തോട്ടെഴുന്നള്ളുന്നില്ല….

” പറ ചേട്ടാ…ഈ പെപ്സിയില്ലേ… പെപ്സി… അത് കിട്ടുവോന്ന്… ”

അവൾ വീണ്ടും വീണ്ടും എന്നോട് അതു തന്നെ പറഞ്ഞു

” പെപ്സി വേണേൽ ഷോപ്പിൽ കിട്ടും…പോയി വാങ്ങി മോന്തിക്കോ… ”

ഇത്തവണ കുറച്ച് ധൈര്യം സമ്പാദിച്ച് ഞാൻ അവളോട് പറഞ്ഞു

” ആണോ…. വെറൈറ്റി സ്മെൽ ഉള്ള പെപ്സി ഒക്കെ നിങ്ങളുടെ വീടിനടുത്ത് ഉണ്ടല്ലേ… ഈ ടേസ്റ്റിന് വേണ്ടി വേറെ വല്ല ഫ്ലേവറും ചേർത്ത് കുടിക്കുന്നത്…എനിക്കതാണ് വേണ്ടത്…എന്താലും നാളെ മാഡത്തിനോട് ചോദിക്കാം അത് എവിടെ കിട്ടുമെന്ന്… ”

അവള് വീണ്ടും മുഖത്തൊരു കുസൃതിയുള്ള ചിരിയോടെ പറഞ്ഞു… അതുകൂടി കേട്ടപ്പോൾ നേരത്തെ സമ്പാദിച്ച ധൈര്യം ഒക്കെ Ok Bei അൻ്റെ വിധി… എന്ന് പറഞ്ഞുകൊണ്ട് എങ്ങോട്ടേക്കോ പോയി…അതോടെംഞാൻ ആകെ ഫ്ലാറ്റ്…

” താനെന്താടാ നിന്നു പരുങ്ങുന്നേ… ”

എൻ്റെ പരുങ്ങല് കണ്ടെന്നോണം അവള് വീണ്ടും തുടങ്ങി

” അത് പിന്നെ… ”

ചമ്മിയ മുഖത്തോടെ ഞാൻ അവളെ നോക്കി പറഞ്ഞു

” താനെനി കഷ്ടപ്പെട്ടൊന്നും പണയണ്ട… ഇന്നലെ റൂമിന്ന് ആ കൂതറ സ്മെല്ല് കിട്ടിയപ്പോൾ എനിക്ക് തോന്നിയതാ… പിന്നെ വരുന്നവഴിക്ക് കൂട്ടുകാരനും സാറും കൂടി കുപ്പിയിലാക്കുന്നതൊക്കെ ഞാൻ കണ്ടാർന്നു… “
അവളെന്നെ നോക്കി ഒരു വിജയ ചിരിയോടെ പറഞ്ഞു… അതോടെ ഞാൻ വെള്ളിമൂങ്ങയിലെ ബിജുമേനോൻ്റെ അവസ്ഥയിലായി ഏത് നമ്മുടെ ‘ അടിപൊളി വാ പോവാം ‘ സീൻ…

” നാളെ സാറിൻ്റെ അമ്മയെ… അതായത് ഞങ്ങടെ മാഡത്തിന് ഒന്ന് കാണണമല്ലോ… ”

ഒരു ചിരിയോടെ അവളെന്നെ നോക്കി പറഞ്ഞു… അതിന് ഞാൻ ദയനീയ ഭാവത്തോടെ അവളെ നോക്കി

” പാവം….രാവിലെ എൻ്റെ കൈപിടിച്ച് തിരിച്ച ആ കലിപ്പോന്നും കാണുന്നില്ലല്ലോ ചേട്ടാ മുഖത്ത്… ”

എന്റെ മുഖഭാവം കണ്ടവള് പറഞ്ഞു

” അത് പിന്നെ പെങ്ങളെ… ”

” ഒരു മിനിറ്റ് എന്താ വിളിച്ചേ… ”

” ഞാൻ പറഞ്ഞു തീരും മുൻപേ അവള് ഇടയ്ക്ക് കേറി ചോദിച്ചു… ”

” പെങ്ങളേന്ന്… ”

ഞാൻ ചമ്മിയ മുഖഭാവത്തോടെ ഞാൻ വീണ്ടും പറഞ്ഞു

” അയ്യോ… ”

എൻ്റെ വിളി കേട്ടതും പെട്ടന്ന് തല തടവികൊണ്ട് അവളെന്നെ നോക്കി പറഞ്ഞു…

” എന്നതാ… ”

കാര്യം മനസ്സിലാകാത്ത ഞാൻ അവളെ നോക്കി ചോദിച്ചു
” എൻ്റെ തല ചെറുതായിട്ട് സീലിങ്ങിനോട് തട്ടി…ഇങ്ങനൊക്കെ പൊക്കാവ്വോ ചേട്ടാ ഈ പാവം ശൂർപ്പണഖയെ… ”

അവളെന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു…അവളുടെ ഈ ഷോ കണ്ട് എനിക്കങ്ങ് വിറഞ്ഞു കേറുന്നുണ്ട് …പക്ഷെ അമ്മയോടെങ്ങാനും അത് ചെന്ന് പറഞ്ഞാലുണ്ടാവുന്ന പുകിൽ ഓർത്ത് ഞാൻ ഒന്നും ചെയ്യ്തില്ല… ഞാൻ പണ്ടും പറഞ്ഞല്ലോ ആ ഒറ്റ കാര്യത്തിൽ ശ്രീലത പ്രഭാകറിനെ പേടിക്കണം…അത് മനസ്സിലായെന്നോണം അവൾ വീണ്ടും ചിരിക്കുന്നുണ്ട്

” ഡോ…അമ്മയോട് ഒന്നും പറയല്ലേ… പിന്നെ ഞങ്ങളെ ദശമൂലം ദാമു പറഞ്ഞപോലെ ഒരോല കീറോ.. വെള്ളത്തുണിയോ.. എടുത്ത് മൂടിയാ മതി… ”

ഞാൻ അവളെ നോക്കി ചമ്മലോടെ പറഞ്ഞു

” ആണോ…എന്നാ ആ സീൻ എനിക്കൊന്ന് കാണണം… ”

അവള് വിടില്ല എന്നർത്ഥത്തിൽ വീണ്ടും പറഞ്ഞു…

” പടച്ചോനെ ഇതിടിഞ്ഞ് താഴെ പോയാൽ മതിയായിരുന്നു… ”

അവളുടെ മറുപടി കേട്ടതും നിലത്തൊരു ചവിട്ടു കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു

” റിസ്ക് എടുക്കുന്നതെന്തിനാ…ലിഫ്റ്റുണ്ടല്ലോ താഴോട്ട് പെട്ടന്നെതാം… ”

എൻ്റെ മറുപടി കേട്ടതും അവൾടെ അമ്മൂമയെ കെട്ടികാൻ ഉണ്ടാക്കിയ ഒരു കൗണ്ടറ്… അതിന് ഞാൻ അവളെ കടുപ്പത്തിൽ നോക്കി…

” ഇയാള് ടെൻഷനടിക്കേണ്ടന്നെ… ഞാൻ പറയില്ല… പക്ഷേ അന്ത ഭയം ഇറുക്കണം എപ്പോഴും… ”
ഒരു ചിരിയോടെ അവൾ എന്നെ നോക്കി പറഞ്ഞു…

” ഓ വല്യ ഉപകാരം… എന്നാ ഈയുള്ളവൻ പോയിക്കോട്ടെ… ”

ഞാൻ ഒരു പുച്ഛം കലങ്ങിയ ചിരി ഫിറ്റാക്കി പറഞ്ഞു

” മ്മ്… ന്നാ അങ്ങനെ ആയിക്കോട്ടെ…പക്ഷെ മറക്കണ്ട…അന്ത ഭയം ഇറുക്കണം… ”

അവള് വീണ്ടും എന്നെ ഇളക്കാൻ പുറകീന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു

” നിന്നെ ഞാൻ ഇറുക്കി താരാടി ഞണ്ടിനുണ്ടായവളേ… ”

മനസ്സിൽ അതും പറഞ്ഞ് ഞാൻ റൂമിലേക്ക് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *