ദിവ്യാനുരാഗം – 5

വലിച്ചു…

” മാറി നിക്ക് ചിപ്പി…നിനക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തവളല്ല…അതിന്നീ നായിൻ്റെ മക്കളറിയണം… “
അവളെ പിടിച്ചു മാറ്റി ഇത്തവണ നന്ദു ആയിരുന്നു അവക്ക് മറുപടി കൊടുത്തത്… പിന്നെ ഞങ്ങള് അടിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു…
” എന്നാ എല്ലാരും തല്ലി കൊല്ല്…എൻ്റെ പേരും പറഞ്ഞാണല്ലോ ഇതൊക്കെ…ഞാൻ പറഞ്ഞാൽ കേൾക്കാനും നിങ്ങളെ കൊണ്ട് പറ്റത്തിലല്ലേ….. കണ്ട നാറികൾ പലതും പറയും… നിങ്ങള് എൻ്റെ ആരാന്ന് എനിക്കും ഞാൻ നിങ്ങടെ ആരാന്ന് നിങ്ങക്കും അറിയാം…പിന്നെ ഈ നാറികള് പറയുന്നത് കേട്ട് തല്ലുണ്ടാക്കി കോളേജിന്ന് പുറത്ത് പോകാൻ ആണ് ഉദ്ദേശ്യമെങ്കിൽ പിന്നെ എന്നെ നിങ്ങള് കാണൂല്ലാ……ഞാനണല്ലോ ഇതിനൊക്കെ കാരണക്കാരി…ഇനി നിങ്ങടെ ഇടയിലേക്ക് ഞാൻ വരുന്നുമില്ല…. “
അണപൊട്ടിയ കണ്ണീരോടെ പൊട്ടികരഞ്ഞ് ശബ്ദമുയർത്തി അതും പറഞ്ഞവള് തിരിഞ്ഞോടി…ആ രംഗം ഞങ്ങടെ ഉള്ളിൽ ഒരു നീറ്റലായി ഇന്നുമുണ്ട്….അവളുടെ പോക്ക് നോക്കി നിന്നുപോയി ഞങ്ങളഞ്ചും…
” നിന്നെ വെറുതെ വിടുവാണ് പൊലയാടി ഇപ്പൊ…ഞങ്ങടെ പെങ്ങള് പറഞ്ഞോണ്ട് മാത്രം…അവളില്ലേൽ നാളെ ചെലപ്പം സൂര്യോദയം കാണാൻ നീയുണ്ടാവില്ലായിരുന്നു…. “
അവള് പോയതും സിമിലിൻ്റെ കഴുത്തിൽ നിന്ന് കൈയ്യെടുത്ത് ഞാൻ പറഞ്ഞു…അപ്പൊ അവൻ നീട്ടി പ്രാണവായു വലിച്ചുകേറ്റുന്നുണ്ടായിരുന്നു…
” ഇനി നിന്റെ വായീന്ന് ഇതുപോലെ പുഴുത്ത വർത്തമാനം വന്നാ പിന്നെ ഒന്നും നോക്കില്ല കുടുംബത്തോടെ കത്തിച്ചുകളയും…പറയുന്നത് ചാത്തൻസ്സാ….ഓർത്തോണം…. “
അവൻ്റെ ചങ്കിനൊരു ചവിട്ടുകൂടി കൊടുത്ത് അതും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു…കൂടെ അവന്മാരും… പിന്നെ നേരെ ചിപ്പിയെ കാണാൻ പോയി അവള് പക്ഷെ ആ പോയ പോക്കിൽ കരഞ്ഞുകൊണ്ട് ബാഗുമെടുത്ത് വീട്ടിൽ പോയി എന്ന് അവളുടെ കൂട്ടുകാരികൾ പറഞ്ഞു… അത് ഞങ്ങളഞ്ചിൻ്റേമ് ഉള്ളിലൊരു നീറ്റലുണ്ടാക്കി…
” എന്നാലും അവള് എന്തിനാ അങ്ങനൊക്കെ പറഞ്ഞേ…കരഞ്ഞോണ്ടാ പോയതത്രേ… “
തിരിച്ച് വാകയുടെ അടുത്തെത്തിയതും അതു പറഞ്ഞു
” സ്നേഹം കൊണ്ടാടാ പാവം…നമ്മള് തല്ലുണ്ടാക്കി എന്തേലും പറ്റൂന്ന് പേടിച്ചിട്ടാ… “
ഞാൻ അവനെ നോക്കി പറഞ്ഞു
” അതുകൊണ്ട് തന്നാ അവള് നമ്മളോട് പറയാതിരുന്നേ… “
നന്ദു എന്നെ നോക്കി പറഞ്ഞു
” സാരോല്ല്യ നാളെ പറഞ്ഞ് ശരിയാക്കാം…എനിക്കൊറ്റ സങ്കടേ ഉള്ളു ആ മൈരനെ തല്ലി മതിയായില്ലായിരുന്നു… “
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു…പിന്നെ ഓരോന്ന്

പറഞ്ഞിരിക്കുമ്പോളായിരുന്നു പ്രിൻസിപ്പാളിൻ്റെ റൂമിന്ന് വിളി വന്നത്… അവിടെ ചെല്ലുമ്പോൾ ഇംഗ്ലീഷിൻ്റെ ഹെഡ്ഡും കൊറേ മറ്റ് സാറുമാറും കൂടി പാർലിമെന്റ് ചർച്ച…വെറൊന്നുമല്ല ചാത്തന്മാരുടെ ശല്ല്യം സഹിക്കാൻ പറ്റുന്നില്ലത്രേ…ഇതൊന്നും കാര്യമാക്കാതെ ഞങ്ങളുള്ളിലേക്ക് കയറി…

” ആ വന്നോ… എന്താടോ തൻ്റെയൊക്കെ വിചാരം…ഇതെന്താ ഗുണ്ടാ സങ്കേതമോ തോന്നിയാസം കാണിച്ചു നടക്കാൻ… “
ഉള്ളിൽ കയറിയ ഞങ്ങളെ നോക്കി ആ ഇംഗ്ലീഷിലെ ഹെഡ്ഡ് ചീറി… അതിനവൻ്റെ ഹെഡ്ഡടിച്ച് പൊട്ടിക്കാൻ മനസ്സ് മൈരൻ പറഞ്ഞെങ്കിലും ഒന്നും ചെയ്യ്തില്ല…
” എന്താ നാവിറങ്ങിപോയോ…പറേടോ…നിങ്ങളെ കൊണ്ട് ഇനിയൊരു കംപ്ലയിൻ്റ് കേൾക്കാനില്ല…ഇതെന്താ ചന്തയോ… “
ഇത്തവണ പ്രിൻസിപ്പാള് തെണ്ടിയായിരുന്നു…
” ചന്ത അല്ല ചന്തി എഴുന്നേറ്റ് പോടാ കഷണ്ടി… “
അയാളുടെ വർത്തമാനം കേട്ടതും നന്ദു പതുക്കെ പിറുപിറുത്തു…അത് ഞങ്ങള് മാത്രം കേട്ടത്കൊണ്ട് കൊണ്ട് സീനില്ല… പക്ഷെ ചിരി അടക്കാൻ പാടുപെട്ടത് വേറെ കാര്യം…
” ദേ കണ്ടോ സാറെ കാര്യം പറയുമ്പൊ നിന്ന് കളിയാക്കി ചിരിക്കുന്നത്… “
മാഷുമാരുടെ കൂട്ടത്തിൽ നിന്നൊരുത്തൻ ഞങ്ങളുടെ അടക്കി ചിരി കണ്ട് പ്രിൻസിപ്പാളിനോട് പറഞ്ഞു… പക്ഷെ പ്രധാന പ്രശ്നം അതല്ല ഏതാ ഇവൻ….??
” മതി ഇനി ഒന്നും നോക്കാനില്ല… സസ്പെൻഷൻ അങ്ങ് അടിച്ച് കൊടുക്ക് സാറെ…ഇനി ഇവനൊന്നും ഇവിടെ കെടന്ന് ഉണ്ടാക്കണ്ട…. “
വീണ്ടും ആ ഇംഗ്ലീഷ് തെണ്ടി പറഞ്ഞു… മിക്കവാറും ഈ മൈരൻ്റെ വായിൽ ഞാൻ വല്ല ഓക്സ്ഫോർഡ് ഡിഷ്ണറിയും കുത്തി കേറ്റും…
” അങ്ങനങ്ങ് ഉണ്ടാക്കാൻ വരട്ടെ സാറെ…. “
പുറത്ത് നിന്ന് അതാ കടന്നു വരുന്നു ഞങ്ങടെ ഭാഗം നിക്കാൻ ഞങ്ങടെ നായാകൻ അനൂപേട്ടൻ…അങ്ങേര് ഒറ്റക്കായിരുന്നു…ഉഫ് മോണ്സ്റ്റർ….
” സാറ് എല്ലാവട്ടവും പോലെ ഇവന്മാർക്ക് വക്കാലത്തിന് വന്നതാണോ… “
പുള്ളിക്കാരനെ നോക്കി കഷണ്ടി കടുപ്പത്തിൽ പറഞ്ഞു
” പിള്ളാരുടെ ഭാഗത്ത് ശരിയുണ്ടെങ്കിൽ ഒപ്പം നിൽക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ… അങ്ങനെ നോക്കിയാ വാദിച്ചല്ലേ പറ്റു സാറേ… “
അനൂപേട്ടൻ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” എന്ത് മറ്റ് പിള്ളാരെ പിടിച്ച് തല്ലി ഗുണ്ടായിസം കാണിക്കുന്നതാണോ ഈ പറഞ്ഞ ശരി… “
പുള്ളിക്കാരൻ്റെ ഡയലോഗ് പിടിക്കാത്ത കഷണ്ടി വീണ്ടും ചൊറിഞ്ഞു
” തല്ലി എന്ന് നിങ്ങള് പറയുന്നുണ്ടല്ലോ…എന്നാ പിന്നെ എന്തിന് തല്ലീന്നു കൂടി പറ…അല്ലേ പിന്നെ അവന്മാരോട് ചോദിക്ക്…ഡാ എന്തിനാ നിങ്ങള് തല്ലിയേന്ന് വിവരിച്ചു കൊടുക്കടാ…. “
അനൂപേട്ടൻ കഷണ്ടിയെ ഒന്ന് ഫയറാക്കിയ ശേഷം എന്നെ നോക്കി പറഞ്ഞു… അതിന് ഞാൻ കാര്യങ്ങൾ അവിടെ വച്ച് വിവരിച്ചു

” അപ്പൊ കേട്ടല്ലോ… ഇതാണ് സംഭവം… പാവപ്പെട്ട ഒരു പെൺകുട്ടിയെ ഇവരുടെ പേര് ചേർത്ത് വേണ്ടതത് പറഞ്ഞുണ്ടാക്കി…അപ്പൊ നട്ടലുള്ള ആമ്പിള്ളേരാവുമ്പൊ ചോദിക്കും..രണ്ട് കൊടുക്കും… അതാ ഇവിടെ നടന്നേ… “
ഞാൻ പറഞ്ഞു കഴിഞ്ഞതും അനൂപേട്ടൻ സാറുമാരെ നോക്കി പറഞ്ഞു…
” എന്ന് കരുതി ഇവർ കയറി പ്രതികരിക്കാമോ…അതിനല്ലേ ഇവിടെ അധ്യാപകർ…പിന്നെ എൻ്റെ ഡിപ്പാർട്ട്മെന്റിലെ പിള്ളാരെ തല്ലിയാ…എനിക്ക് നോക്കി ഇരിക്കാൻ പറ്റുമോ… “
അനൂപേട്ടൻ്റെ സംസാരം കേട്ടതും ഇംഗ്ലീഷ് തെണ്ടിയുടെ അടുത്ത ചൊറി
” ഒറ്റ തന്തയ്ക്ക് ഉണ്ടായ പിള്ളേര് അങ്ങനാ സാറെ…അതൊരു കുറ്റമല്ല… പിന്നെ സാറിന്റെ ഡിപ്പാർട്ട്മെന്റിലെ പിള്ളാര് തോന്നിവാസം പറഞ്ഞാൽ കിട്ടണ്ടതാണേൽ കിട്ടും… അതുകൊണ്ട് അത് കള…ഇനിയും സാറിന് പിള്ളേരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ അടുത്തതിന് ഇവന്മാരോട് ഞാനും കാണും… “
അയാളുടെ ചൊറിയൻ വർത്താനത്തിന് ഇത്തവണ അനൂപേട്ടൻ നല്ല പഞ്ചിൽ തന്നെ മറുപടി കൊടുത്തു… അതോടെ എല്ലാം ഫ്ലാറ്റ്…
” അപ്പോ പിന്നെ അനാവശ്യം പറഞ്ഞ പിള്ളേർക്കില്ലാത്ത ശിക്ഷ ഒന്നും ഇവർക്കും വേണ്ട… എന്താ അതല്ലേ അതിന്റെ ഒരു ശരി…അല്ലേ സാ…..റേ…… “
അനൂപേട്ടൻ പ്രിൻസിപ്പാളിനെ നോക്കി നീട്ടിയ ഒരു വിളിയൊടെ ചോദിച്ചു…അതിന് പുള്ളിക്കാരൻ വേണ്ടാന്നുള്ളർത്ഥത്തിൽ തലയാട്ടി…
” എന്നാ പിന്നെ ഓക്കെ ഇവിടെ തീർന്നല്ലോ…നല്ലത്…എന്നാ പിന്നെ നിങ്ങള് വിട്ടോടാ… “
അനൂപേട്ടൻ ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞു അതോടെ ഞങ്ങളും ബാക്കി ഉള്ളതിനെയൊക്കെ ഒന്ന് കടുപ്പിച്ച് നോക്കിയതിന് ശേഷം അനൂപേട്ടന് ഒരു പുഞ്ചിരി നൽകി പുറത്തേക്കിറങ്ങി… പിന്നെ നേരെ വാകയുടെ അടുത്തേക്ക്… പിന്നാലെ അനൂപേട്ടനും അങ്ങോട്ടെത്തി..
പിന്നെ പുള്ളിക്കാരനെ കെട്ടിപിടിച്ച് നന്ദിയും പറഞ്ഞ് കളിയും ചിരിയുമായി ആ ദിവസം കടന്നു പോയി…പക്ഷെ ചിപ്പിയെ ഓർക്കുമ്പൊ സങ്കടമില്ലാതില്ല… പിന്നെ അത് നാളെ തന്നെ പരിഹരിക്കണം എന്ന് തീരുമാനിച്ചു വീട്ടിലേക്ക് പോയി…
പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ അവള് വന്നില്ല…ലീവായിരുന്നു….അത് സങ്കടായി…. പിന്നെ അവളുടെ കൂട്ടുകാരിയെ കൊണ്ട് ഫോണ് ചെയ്യിപ്പിച്ചപ്പൊ സുഖം ഇല്ലാന്ന് പറഞ്ഞ് അവള് ഫോണ് കട്ടാക്കി… പിന്നെ അവളുടെ കൂട്ടുകാരിയോട് സംസാരിച്ചപ്പൊ നാളെ അവളുടെ പിറന്നാൾ ആണെന്ന് പറഞ്ഞു… അതുകൊണ്ട് എന്താലും അവളെ കോളേജിൽ എത്തിക്കാൻ തീരുമാനിച്ചു ഒരു സർപ്രൈസ് പാർട്ടി ആയിരുന്നു പ്ലാൻ… അതിന് അവളെ അതേ കൂട്ടുകാരിയെ കൊണ്ട് വിളിപ്പിച്ച് ഹോൾടിക്കറ്റ് വാങ്ങാൻ എന്തായാലും വരണം നാളെയാണ് ഡേറ്റൊന്നൊക്കെ തട്ടിവിടീപ്പിച്ചു… അതേതായാലും ഏറ്റു…ഈ പഠിക്കുന്ന പിള്ളേർക്ക് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അല്ലേലും പേടിയാണല്ലോ…അതോടെ നാളത്തെ പരിപാടി സെറ്റാക്കി അന്നും ഞങ്ങള് കോളേജ് തള്ളി നീക്കി…
വീട്ടിലും പ്രത്യേകിച്ച് പരിപാടിയൊന്നും ഉണ്ടായിരുന്നില്ല… അതുകൊണ്ട് നാളത്തെ കാര്യം വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒന്നുകൂടി ചർച്ചയാക്കി പെട്ടെന്ന് തന്നെ കിടന്നുറങ്ങി…
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റ് നന്ദുവെ പിക്ക് ചെയ്യ്ത് കൊറച്ച് അലങ്കാര പണിക്കുള്ള സാധനവും വാങ്ങി നേരെ കോളേജിലേക്ക് വിട്ടു…പി ട്ടി റൂമിലായിരുന്നു പരിപാടി സെറ്റ് ചെയ്യ്തത്….വാങ്ങിയ ബലൂണും മറ്റുമെടുത്ത്

Leave a Reply

Your email address will not be published. Required fields are marked *