കുറേ ഡിപ്പാർട്ട്മെൻ്റുകൾ കയറി ഇറങ്ങിയ എന്നെ നോക്കി കിതച്ചുകൊണ്ട് നന്ദു ചോദിച്ചു…
” പോടാ… നമ്മൾ എല്ലാവരും ഒരുമിച്ച് എങ്ങനാ സ്വപ്നം കാണുന്നേ… എന്നാലും അതെവിടെ പോയി ഇരിക്കുന്നു… “
ഞാനും അവനെ നോക്കി കിതച്ചുകൊണ്ട് മറുപടി പറഞ്ഞു
” അതാ ഞാനും ആലോചിക്കുന്നേ… ഇനി വല്ല ട്രെയിനിങ്ങിനും വന്ന ടീച്ചറായിരിക്കുമോ… “
അവനെന്നെ നോക്കി അവൻ്റെ സംശയം ചോദിച്ചു
” പോടാ അതൊന്നല്ല…ഇനിയും ഒന്നു രണ്ട് ഡിപ്പാർട്ട്മെന്റില്ലെ വാ നോക്കാം… “
ഞാൻ ഇംഗ്ലീഷിൻ്റെ ബ്ലോക്കിലേക്ക് കയറാൻ തുടങ്ങിയ അവനോട് ചോദിച്ചു
” ആ… വാ…നോക്കാം… “
അതും പറഞ്ഞവൻ മുന്നേ നടക്കാൻ തുടങ്ങി പെട്ടെന്ന് ഞെട്ടികൊണ്ട് അവൻ എന്നെ തിരിഞ്ഞു നോക്കി
” ഡാ അതാ…അവിടെ… “
അവൻ എന്നെ നോക്കി പറഞ്ഞു
” എന്ത്… “
ഞാൻ പെട്ടെന്ന് സ്റ്റെപ്പ് കയറി ചോദിച്ചു
” നിൻ്റമായീടെ കളഞ്ഞ് പോയ ഷഡ്ഡി…അതിനെയാണല്ലോ നമ്മൾ തിരയുന്നേ… “
എൻ്റെ ചോദ്യം കേട്ടതും അവൻ നിന്ന് ചീറി.. അതോടെ ഞാൻ അവൻ്റെ നോട്ടം പോയ വഴിയിലേക്ക് കണ്ണു നട്ടു… അവൻ പറഞ്ഞപോലെ കറക്റ്റ് അവളുടെ മുഖത്തേക്ക് എൻ്റെ കണ്ണ് ചെന്നെത്തി… അതോടെ ഞാൻ ഇന്നലത്തെ സെയിം അവസ്ഥയിയേക്ക്…
” ഡാ പൊട്ടാ…നിന്ന് സ്വപ്നം കാണാതെ വാ… പടച്ചോൻ ആയിട്ട് കൊണ്ട് തന്ന ചാൻസ്സാ… “
അവനെന്നെ തട്ടിക്കൊണ്ട് പറഞ്ഞു..അതോടെ ഞാൻ പെട്ടെന്ന് അവനെ നോക്കി എന്താണെന്ന ഭാവത്തിൽ പുരികം ഉയർത്തി…
” എൻ്റെ പൊന്നു മൈരേ നോക്ക്… സെക്കൻഡ് ഇയറിലെ പിള്ളേരാ അവളെ വളഞ്ഞത്… മിക്കവാറും റാഗിങ്ങായിരിക്കും ചെന്ന് രക്ഷിക്കാടാ… “
അവൻ എന്നെയും അവളുമാരേയും മാറി മാറി നോക്കി പറഞ്ഞു
” ആര് ഞാനോ… “
പെട്ടെന്നുള്ള അവൻ്റെ സംസാരത്തിൽ എനിക്ക് അങ്ങനെ പറയാനാണ് വായിൽ വന്നത്…
” അല്ല നിൻ്റച്ഛനെ വിളിക്ക്… അങ്ങേർക്ക് വേണ്ടിയാണല്ലോ നമ്മളിവളെ കണ്ടെത്തിയെ… പടച്ചോനെ ഇങ്ങനൊരു പൊട്ടൻ…ഇങ്ങ് വാടാ നാറി… “
അവനെന്നെ നോക്കി പല്ലിറുമ്മികൊണ്ടതും പറഞ്ഞ് എൻ്റെ കൈപിടിച്ചു വലിച്ച് അവളുമാരുടെ അടുത്തേക്ക് നടന്നു…
അവളുമാരുടെ അടുത്തേക്ക് എത്തിയതും എൻ്റെ നോട്ടം മൊത്തം അവളുടെ മുഖത്തേക്കായി ഇന്നലെ കണ്ട ചിരിയൊന്നുമില്ല… ഒരുമാതിരി പേടിച്ച് കരയാൻ തുടങ്ങുന്ന മുഖമാണ് ഇപ്പോൾ അവൾക്ക്…അതിനിടയ്ക്ക് ഞങ്ങളുടെ വരവ് കണ്ട് അവളെ പിടിച്ചു നിർത്തിയ 3 സെക്കൻ്റിയറിലെ പെമ്പിള്ളേര് ഒന്ന് പതറുന്നത് കണ്ടു…
” എന്താടി ഇവിടെ… “
അവരുടെ അടുത്തെത്തിയതും നന്ദു സെക്കൻ്റിയറിലെ അവളുമാരെ നോക്കി ചോദിച്ചു.. ഞാൻ അപ്പോഴും അവളുടെ മുഖം നോക്കി തന്നാർന്നു നിൽപ്പ്…
” അത് ഞങ്ങള് ചുമ്മാ ഒന്ന് പരിചയപ്പെട്ടതാ… “
അതിലൊരുത്തി നന്ദുവേ നോക്കി ഇടറിയ ശബ്ദത്തിൽ പറഞ്ഞു
” എന്നിട്ടാണോടി ഇവള് കെടന്ന് കരയാൻ എത്തിയത്… “
നന്ദു ഇത്തവണ ഇത്തിരി ശബ്ദമുയർത്തി കൊണ്ട് ചോദിച്ചു…അതിനവളുമാർക്ക് മറുപടി ഇല്ല…
” എന്താ കുട്ടി പ്രശ്നം… “
ഇത്തവണ അവൻ്റെ ചോദ്യം അവളോടായിരുന്നു… ഇതൊക്കെ മാറിനിന്ന് നോക്കുക അല്ലാതെ ഞാൻ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല… കാരണം എനിക്കവളുടെ മുഖം മാത്രമാണ് മുന്നിൽ ഹൈലൈറ്റ്…
” അത് പിന്നെ ചേട്ടാ..ഇവരെന്നോട് പാട്ടുപാടാൻ ഒക്കെ പറയുന്നു… എനിക്കറിയാൻ പാടില്ലാത്തോണ്ടാ… “
കലങ്ങിയ കണ്ണുകളുമായി ഇടറിയ സ്വരത്തിൽ അവള് നന്ദുവെ നോക്കി പറഞ്ഞപ്പോൾ ഞാൻ ആദ്യമായി അവളുടെ സ്വരം കേട്ടു…
” നിന്നെയൊന്നും ഇവിടെ കെട്ടിയെടുത്തപോൾ ഇങ്ങനത്തെ ആചാരങ്ങൾ ഒന്നും ഇവിടെ ഇല്ലായിരുന്നല്ലോടി….ഇപ്പൊ നിനക്കൊക്കെ എന്തിൻ്റെ കുത്തി കഴപ്പാ… “
അതുവരെ ഒന്നും മിണ്ടാതിരുന്ന ഞാൻ അവളുടെ സങ്കടപ്പെട്ടുള്ള ശബ്ദത്തിൽ വിറഞ്ഞ് കേറി അവളുമാരെ നോക്കി ചോദിച്ചു…അതൊടെ അവളെന്നെ ഒന്ന് പാളി നോക്കി…മറ്റവളുമാര് പേടിച്ച് ഫ്ലുസ്സ് പോയ പോലെ എന്നെ ഞെട്ടികൊണ്ട് നോക്കുന്നുണ്ട്…
” മേലാൽ ഇമ്മാതിരി പണികൊണ്ട് ഇങ്ങോട്ട് കേറിയാ ചൊമരോട് പിടിച്ച് ഒട്ടിക്കും കേട്ടല്ലോ… “
ഞാൻ അവളുമാരെ നോക്കി ഭീഷണിയെന്ന പോലെ ശബ്ദമുയർത്തി പറഞ്ഞു… അതിന് അവളുമാര് പേടിച്ചു തലയാട്ടുന്നതും കണ്ടു…
” എന്നാ പൊക്കോ… “
എനിയും ഞാൻ വല്ലതും പറയും എന്ന് തോന്നിയപ്പോൾ നന്ദു ഇടയ്ക്ക് കേറി അവളുമാരെ നോക്കി പറഞ്ഞു…അതോടെ അത് മൂന്നും ഒറ്റ പോക്ക്…
അവള്മാര് പോയതോട് ഞാൻ വീണ്ടും അവളെ നോക്കി നിന്നു…
” ഇയാളുടെ പേരെന്താ… “
