ദിവ്യാനുരാഗം – 5 Like

പറഞ്ഞു

” ആരായാലും ഇന്ന് മുതൽ അവള് നിന്റെ പെങ്ങൾ… “
ഞാൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു കൊണ്ട് അവനോടായി പറഞ്ഞു
” അങ്ങനൊക്കെ ആയോ കാര്യങ്ങൾ… “
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു
” ഏറെക്കുറേ…. “
ഞാൻ അവളെ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആവർത്തിച്ചു
” എന്താടാ രണ്ടുംകൂടി നോക്കി വെള്ളമിറക്കി കൊണ്ട് കുശുകുശുക്കുന്നെ… “
പുറകീന്ന് അതു ഞങ്ങളെ നോക്കി ചോദിച്ചു…
” ഒന്നൂല്ലടാ നീയും കണ്ടോ…അതാ ചിറക്കൽ ശ്രീഹരിയുടെ…അല്ല അർജ്ജുൻ പ്രഭാകറിൻ്റെ പെണ്ണിനെ… “
ശ്രീയെനെന്നെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചതിന് ശേഷം അതുവിനെ നോക്കി പറഞ്ഞു.. എന്നിട്ടവളെ കാണിച്ചു കൊടുത്തു
” എവിടെ…??…ആ കണ്ടു പെണ്ണ് കൊള്ളാലോ… ഫസ്റ്റ് ഇയർ ആണെന്ന് തോന്നുന്നല്ലോ ആരാ അത്… “
അതു അവളെ കണ്ടതിന് ശേഷം ഞങ്ങളോടായി തിരക്കി
” നിൻ്റേയും പെങ്ങൾ… “
ഞാൻ അതിന് അവനെ ശ്രദ്ധിക്കാതെ തന്നെ മറുപടി കൊടുത്തു… നമുക്ക് ശ്രദ്ധിക്കാൻ വേറെ ആളുണ്ടല്ലോ ഇപ്പൊ..
” ഏത് വകുപ്പില്… “
എൻ്റെ മറുപടി കേട്ടതും അവനേന്നെ നോക്കി ചോദിച്ചു
” വകുപ്പും നിയമവും ഒന്നും ചോദിക്കണ്ടാ…പറയുന്നത് കേട്ടാ മതി… “
ഞാൻ അവനോടായി പറഞ്ഞു…
” ഇത് കൊഴപ്പാവ്വോ…ശ്രീ… “
എൻ്റെ മറുപടി കേട്ടതും ചിരിച്ചുകൊണ്ട് അതു ശ്രീയോട് ചോദിച്ചു
” അവ്വോന്നല്ല…ആയി… “
അതിനെന്നെ ഒന്നാക്കി ചിരിച്ചുകൊണ്ട് ശ്രീ മറുപടി പറഞ്ഞു
പിന്നെ എത്ര നേരം അവളെ നോക്കി നിന്നെന്നറിയില്ല… ഓണക്കളികളിൽ മത്സരങ്ങള് നടക്കുമ്പോളും കാൻ്റിയിൽ ഓണ സദ്യ തട്ടുമ്പൊഴും ഒക്കെ ഞാൻ അവളെ തന്നെ നോക്കി നിന്നു… വൈകിട്ട് ബസ്സ്റ്റോപ്പീന്ന് അവള് ബസ്സ് കേറി പോകുമ്പൊ വരെ അത് തുടർന്നു….ഒടുക്കം അവള് ബസ്സ് കയറി പോയിട്ടും

കിനാവ് കണ്ടിരിക്കുന്ന എന്നെ അവന്മാര് തുക്കികൊണ്ട് പോകണ്ടി വന്നു…അതിനിടയ്ക്ക് ബാക്കി രണ്ടിനും ശ്രീ പറഞ്ഞു കൊടുത്തായിരുന്നു…അങ്ങനെ അവർക്കും കിട്ടി മറ്റവന്മാർക്ക് കിട്ടിയ പോലെ ഒരു പെങ്ങളെ…ഏത്…അതാണല്ലോ അതിന്റെ ഒരു സവാരി ഗിരി ഗിരി…

” എന്താടാ ഇവന് പറ്റിയെ…ശരിക്കും ഒബ്ലാംകട്ടക്ക് അടി കിട്ടിയ പോലെയാ ഇതിൻ്റെ അവസ്ഥ… “
എന്നെ നോക്കി കൊണ്ട് അവന്മാരോടായി ശ്രീ പറഞ്ഞു
” ഇതൊക്കെ എന്ത് മോനേ…ഇനി വരാൻ കിടക്കുന്നേ ഉള്ളൂ…ഇതൊക്കെ സാമ്പിൾ… അതാണ് ഈ പ്രേമത്തിന്റെ ഒരു ഇത്… “
അഭി എന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
” എന്നാലും ഇതിനെ ഇത്രയും കാലത്തിനിടയ്ക്ക് ആദ്യായിട്ടാ ഇങ്ങനെ ഒന്ന് കാണുന്നേ… “
ഇത്തവണ അതു ആയിരുന്നു… അതിന് ഞാനവനെ നോക്കി ചിരിച്ചു..
” സത്യം… സന്തോഷം കൊണ്ടുള്ള അവൻ്റെ പല്ലും കാട്ടിയുള്ള ചിരി നോക്ക്… സിംഗിൾ ബിരിയാണിയിൽ രണ്ടു പീസ് ചിക്കൻ കിട്ടിയതുപോലെ… “
നന്ദു എന്നെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതിനവന്മാരും ചിരിക്കാൻ തുടങ്ങി…
പിന്നെ കുറച്ച് നേരം അവന്മാരുടെ സുഖമുള്ള കളിയാക്കലും കേട്ട് വീട്ടിലേക്ക്… അച്ഛനും അമ്മയും ഉമ്മറതിരിക്കുമ്പോളായിരുന്നു വീട്ടിലേക്ക് കേറി ചെല്ലുന്നത്…അത് വരെ അവളെ ചിന്തിച്ചിരുന്ന മനസ്സ് പെട്ടെന്ന് അങ്ങ് മാറി…
” ദേവ്യേ… കാത്തോണേ…മണം ഒന്നും അടിക്കല്ലേ… “
കോളേജിലെ കലാപരിപാടികളും കഴിഞ്ഞ് ഫോമില് വരുന്ന ഞാൻ ദൈവത്തോട് അതും പറഞ്ഞ് വണ്ടി പോർച്ചിൽ കേറ്റി നടന്നു
” ആ എങ്ങനുണ്ടായിരുന്നു സാറിന്റെ ഓണം സെലിബ്രേഷൻ ഒക്കെ… “
ഉമ്മറത്ത് കേറിയ എന്നെ നോക്കി എൻ്റെ മാതാശ്രി ചോദിച്ചു
” നന്നായിരുന്നു… “
ഒറ്റവാക്കിൽ അതിന് ഞാൻ മറുപടി പറഞ്ഞൊതുക്കി… കൂടുതൽ പറഞ്ഞ് വല്ല സമെല്ലും കിട്ടിയാ പിന്നെ കൂടുതൽ പറയേണ്ടി വരില്ലല്ലോ…നോട്ട് ത പോയിന്റ്….
” എന്നാ ചെന്ന് ഫ്രഷായിട്ട് ചായ കുടിക്ക്…ചെല്ല്… “
ഇത്തവണ അച്ഛൻ ആയിരുന്നു… അതിന് തലയാട്ടി വേഗം റൂമിലേക്ക് കയറി… എന്നിട്ടൊരു കുളി അങ്ങ് പാസാക്കി… പിന്നെ താഴെ ഇറങ്ങി ചായയും കുടിച്ച് അവരോട് രണ്ടാളോടും കുറച്ച് നേരം സംസാരിച്ചിരുന്നു… പിന്നെ നേരെ റൂമിൽ കേറി…
തിരിച്ച് റൂമിൽ എത്തിയപ്പോഴായിരുന്നു വീണ്ടും ആ സുന്ദരി എൻ്റെ മനസ്സിലേക്ക് കയറി വന്നത്… അതോടെ ഒന്നും നോക്കിയില്ല നേരെ ഫോണെടുത്തു നന്ദുവിനെ വിളിച്ചു

Leave a Reply

Your email address will not be published. Required fields are marked *