ദിവ്യാനുരാഗം – 5 Like

പറഞ്ഞപ്പൊ സത്യം പറഞ്ഞാ എന്തോപോലെ ആയിപ്പോയി എനിക്ക്…

” ശിൽപേ…. “
ഞാൻ അവളെ നോക്കി വിളിച്ചു
” താൻ പറയുന്നത് കേട്ടപ്പൊ എനിക്ക് എന്തൊ പോലെ ആയി…ഞാൻ പറഞ്ഞല്ലോ ആദ്യമായിട്ട് തോന്നിയ ഒരു പ്രണയം പറയാനാ ഞാൻ നിൻ്റടുത്തേക്ക് വന്നത് എൻ്റെ ചാങ്ങായിമാര് പറഞ്ഞിരുന്നു നീയൊരു പാവം ആണെന്ന് തോന്നുന്നൂന്ന്…ഇപ്പൊ അവന്മാര് പറഞ്ഞ കാര്യം സത്യമാണെന്ന് എനിക്ക് ബോധ്യായി…ഇങ്ങനുണ്ടൊ ഒരു പാവം മിണ്ടാപൂച്ച… “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു അതിനവളുടെ മുഖത്ത് ഒരു ചിരി വിടർന്നു
” ഇതുവരെ ഉള്ളതൊക്കെ ഇവിടെ കഴിഞ്ഞു….ഇപ്പൊ ഒരു കാര്യം മാത്രം ഞാൻ നിന്നോട് പറയാം… ഇതുവരെ മറ്റുള്ളവരുടെ മുന്നിൽ ഞങ്ങളെ നിനക്ക് സ്വന്തം ചേട്ടന്മാരെ കിട്ടിയപോലെ അല്ലേ നീ കരുതിയത് ഇനിയെങ്ങനെ കരുതണ്ട നിൻ്റെ സ്വന്തം ചേട്ടന്മാരായിട്ട് തന്നെ കണ്ടോണം…ആര് ചോദിച്ചാലും പറഞ്ഞോ ചാത്തൻസിലെ പിള്ളേരുടെ കുഞ്ഞനുജത്തിയാന്ന്… “
ഞാൻ ചിരിച്ചുകൊണ്ട് മനസ്സിൽ നിന്ന് വന്ന വാക്കുകൾ ഒന്നും മറച്ചുവെക്കാതെ ഞാൻ പറഞ്ഞപ്പോൾ വീണ്ടും ആ കണ്ണുകൾ നിറഞ്ഞു…
” എന്താണ് പെണ്ണെ നിന്ന് കരേണെ… “
ഞാൻ അവളെ നോക്കി ചോദിച്ചു
” സന്തോഷം കൊണ്ട് ഏട്ടാ…ഞാൻ കരുതി ഇന്നത്തോടെ ഏട്ടനും ചങ്ങായിമാരും ഒക്കെ എന്നെ വെറുക്കൂന്ന് പക്ഷെ ഇപ്പൊ… “
അവള് കണ്ണ് തുടച്ച് കൊണ്ട് എന്നെ നോക്കി പറഞ്ഞു
” എന്നാ ഇപ്പൊ അതൊക്കെ മാറീല്ലെ…നീ കാര്യം മൊത്തം തുറന്ന് പറഞ്ഞല്ലോ…നിനക്കതിൻ്റെ ആവിശ്യം ഒന്നുമില്ലാഞ്ഞിട്ട് പോലും…അങ്ങനുള്ള നിന്നെ ഞാൻ എന്തിന് വെറുക്കണം… “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതോടെ പെണ്ണിന്റെ കണ്ണൊന്ന് സന്തോഷം കൊണ്ട് വിടർന്നു…
” അതോണ്ട് പെങ്ങള് സന്തോഷത്തോടെ ചെന്നാട്ടെ ബാക്കി എല്ലാരെയും നമ്മുക്ക് വൈകിട്ട് പരിചയപ്പെടാം…ഇപ്പൊ ഞങ്ങക്ക് പോയിട്ട് ഡാൻസിൻ്റെ പരിപാടി സെറ്റാക്കാന്നുണ്ട്…തന്നോട് ഇത് പറയാൻ വേണ്ടി മാത്രം ഇങ്ങോട്ട് വന്നതാ…. “
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് തുടർന്നു…
” ഏട്ടന്മാരുടെ ഡാൻസുണ്ടോ… “
ആശ്ചര്യത്തോടെ അതിലുപരി സന്തോഷത്തോടെ എന്നെ നോക്കി അവള് ചോദിച്ചു…
” ചാത്തൻസ്സിൻ്റെ പരിപാടി ഇല്ലാതെ എന്ത് കോളേജ് ഡേ….മോള് ചെല്ല് ചെന്ന് ഫ്രണ്ട്സിനോടൊക്കെ പറഞ്ഞോ നിൻ്റെ ചേട്ടന്മാരുടെ തകർത്താട്ടമാണ് ഇന്നത്തെ

കോളേജ് ഡേയുടെ ക്ലൈമാക്സെന്ന്… “

ഞാൻ ചിരിച്ചുകൊണ്ട് അത് പറഞ്ഞപ്പോൾ പെണ്ണ് ഫുൾ ഹാപ്പി…
” അപ്പൊ ശരി എന്നാ ഞാൻ പോവ്വാ…അവിടുന്ന് കാണാം… ഓൾ ദി ബെസ്റ്റ്…. “
അവളെന്നെ നോക്കി ചിരിച്ചുകൊണ്ട് അതും പറഞ്ഞ് തിരിഞ്ഞ് നടന്നു… പോകുന്ന പോക്കിൽ നന്ദുവെ വിളിച്ച് റ്റാറ്റ പറയാനും അവള് മറന്നില്ല…
ഇങ്ങനൊരു പൊട്ടി പെണ്ണ് ഞാൻ മനസ്സിലോർത്തു… പിന്നെ അവളുടെ പോക്ക് കൊറച്ച് നേരം നോക്കി നിന്നു….കൊറച്ച് മുന്നേ വരെ പ്രണയം കൊണ്ട് നോക്കിയ നോട്ടമല്ല..മറിച്ച് ഏക സന്താനമായി ജനിച്ച എനിക്ക് ഇതുവരെ തോന്നാത്ത പുതിയ ഒരു തരം അനുഭവം…ഒരേട്ടന് പെങ്ങളോടുള്ള വാത്സല്യതോടുള്ള നോട്ടം എന്നപോലെ….
” മതിയെടാ മതി…. “
അവളുടെ പോക്കും നോക്കി ഇരിക്കുന്ന എന്നെ നോക്കി നന്ദു പറഞ്ഞു അതിന് ഞാനൊരു ചിരി അവനെ നോക്കി പാസാക്കി…
” ഓ കിണിക്കല്ലേ…നടന്ന കാര്യം പറ…കുറേ നേരം എന്തൊക്കെയോ ഉണ്ടാക്കുന്നത് കണ്ടല്ലോ… “
അവൻ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു
” ഡാ നീ കരുതും പോലല്ല…വാ അവന്മാരുടെ അടുത്ത് പോവാം… ഒരുമിച്ച് പറയാം… “
ഞാൻ മുന്നേ നടന്നുകൊണ്ട് പറഞ്ഞു..
” എന്താടാ മൈരെ അവള് തന്തയ്ക്ക് വിളിച്ചോ… “
ഒരു ചിരിയോടെ അതും പറഞ്ഞ് അവനെൻ്റൊപ്പം തിരിച്ച് നടക്കാൻ തുടങ്ങി… അതിന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല ഒരു ചിരി മാത്രം നൽകി അവന്മാരുടെ അടുത്തേക്ക് വിട്ടു…
” ആ വന്നല്ലോ…എന്തായി മോനെ… “
ഞങ്ങളുടെ വരവ് കണ്ട് അതു എന്നെ നോക്കി ചോദിച്ചു
” ഏതാണ്ടക്കയോ നടന്നിട്ടുണ്ട് എന്നോടൊന്നു പറഞ്ഞിട്ടില്ല… “
ഞാൻ എന്തേലും പറയുമുന്നേ നന്ദു ഇടയ്ക്കു കയറി പറഞ്ഞു
” ഡാ നീ ഒന്ന് ഒഴിച്ചെ… എന്നിട്ട് പറയാം… “
ശ്രീയെ നോക്കി ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…അത് കേട്ടതും അവൻ പെട്ടന്ന് തന്നെ ഒരു പെഗ്ഗൊഴിച്ചു…അത് ഒറ്റ വലിക്ക് മോന്തിയപ്പൊ എന്തൊരു ആശ്വാസം…
” ആ കമത്തിയല്ലോ… എനി തൊള്ള തൊറക്ക്…അവളെന്ത് പറഞ്ഞു… “
നന്ദു എന്നെ നോക്കി ചോദിച്ചു… അതിന് ഒരു പുഞ്ചിരി പാസാക്കിയതിനുശേഷം അവിടെ നടന്ന കാര്യങ്ങൾ ഞാൻ അവർക്ക് വിവരിച്ചു കൊടുത്തു….
” പാവം കൊച്ചാണല്ലേ…ഞാൻ ആദ്യമേ പറഞ്ഞില്ലേ… “
ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോൾ നന്ദു ആരോടെന്നില്ലാതെ പറഞ്ഞു
” ആടാ ഒരു പൊട്ടി പെണ്ണ്…അവളങ്ങനൊക്കെ പറഞ്ഞപ്പൊ എനിക്ക് വല്ലാതായി… “
ഞാൻ അവന് മറുപടി കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *