” പോ ചുമ്മാ…എനിക്ക് മതിയായി… “
ഞാൻ പെട്ടന്നുള്ള അമ്മയുടെ സംസാരം കേട്ട് പറഞ്ഞു
” ഒരു മതിയാവല്ലുമില്ല… അവിടെ പോയി വെറുതെ ഇരിക്കാൻ അല്ലേ…അതുകൊണ്ട് മര്യാദയ്ക്ക് എന്തെങ്കിലും എടുത്തു കഴിക്ക്… പിന്നെ ചുമ്മാ പറഞ്ഞതല്ല സംശയം ഉണ്ടേൽ നിൻ്റെ അച്ഛനോട് ചോദിച്ചാൽ മതി… “
ചപ്പാത്തി കോല് നോക്കി ചിരിച്ചുകൊണ്ടതും പറഞ്ഞ് അമ്മ കിച്ചണിലേക്ക് നടന്നു… പിന്നെ അവിടെത്തന്നെ ഇരുന്നു ബാക്കി വച്ച ചപ്പാത്തിയും കഴിച്ച് കൈ കഴുകി ഉമ്മറത്തേക്ക് ഇറങ്ങി… ഉമ്മറത്ത് പാത്രവുമായി അച്ഛൻ ഇരിപ്പുണ്ടായിരുന്നു… ഓഫീസിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയാണ് കക്ഷി…അകത്തുള്ള ഡോക്ടറ് ഒരുങ്ങിയിറങ്ങിയാല്ലേ പുള്ളിക്കാരന് പോകാൻ ഒക്കത്തുള്ളൂ…
” എന്താടാ പതിവില്ലാത്ത ഒരു തിടുക്കം… “
എൻ്റെ തിടുക്കം കണ്ടെന്നോണം പത്രത്തിൽ നിന്ന് ശ്രദ്ധമാറ്റി എന്നെ നോക്കി അച്ഛൻ ചോദിച്ചു
” ഒന്നൂല്ല…ലാബുണ്ട്…അതാ…. “
ഞാൻ ഉള്ളിൽ വന്ന ഒരു കള്ളവും ചിരിച്ചുകൊണ്ട് പറഞ്ഞ് മുറ്റത്തിറങ്ങി…
” മ്മ്….നടക്കട്ടെ… “
എൻ്റെ മറുപടി കേട്ടതും പുള്ളിക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു… കളവാണെന്ന് മനസ്സിലായിക്കാണും കോളേജിൽ പഠിക്കുമ്പോൾ എന്നെക്കാളും വലിയ ഉടായിപ്പായിരുന്നല്ലോ കക്ഷി…
പിന്നെ സമയം കളയാതെ അവരോട് രണ്ടാളോടും യാത്ര പറഞ്ഞു…. സാധാരണ അവരായിരുന്നു ബൈ പറഞ്ഞ് ആദ്യം പോകാറ് ഇന്ന് ഞാൻ… അങ്ങനെ വീട്ടിന്നിറങ്ങി നേരെ കോളേജിലേക്ക്…
കോളേജ് ഗേറ്റും കടന്ന് വണ്ടി ഞങ്ങളുടെ സ്ഥലത്തേക്ക് എടുക്കുമ്പോൾ നന്ദു മാത്രം അവിടെ നിൽക്കുന്നത് കണ്ടു… ബാക്കി മൂന്നും ക്ലാസ്സിൽ കേറി കാണും… അഭി കെമിസ്ട്രി ആണ്… അതുവും ശ്രീയും ബികോമും… പിന്നെ ആ പോസ്റ്റ് ആയി നിൽക്കുന്നവൻ എൻ്റൊപ്പം ഫിസിക്സിലും…
ഇന്നലെ നേരത്തെ എത്തണം എന്ന് പറഞ്ഞ് അവനെ പോസ്റ്റ് ആക്കിയ എന്നെ നോക്കി അവനിന്ന് ഭരണി പാട്ട് പാടും…അതും ആലോചിച്ച് വണ്ടി പാർക്ക് ചെയ്യ്ത് ഞാൻ അവൻ്റടുത്തേക്ക് നടന്നു…
” നിന്റമായീടെ പേറെടുപ്പിന് പായസം വെക്കാൻ പോയതാണോ മൈരേ നീ… “
അടുത്തെത്തിയ എന്നെ നോക്കി അവൻ ചീറി
” ഒന്ന് ക്ഷമിക്ക് മോനെ ഇച്ചിരി വൈകിപ്പോയി… “
ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
” കിണിക്കല്ലേ… കിണിക്കല്ലേ… ഇൻ്റെ വാക്കുംകേട്ട് ഇറങ്ങിപ്പുറപ്പെട്ട എന്നെ പറഞ്ഞ മതിയല്ലോ… “
എൻ്റെ ചിരി കണ്ടതും അവൻ കടുപ്പത്തിൽ പറഞ്ഞു
” ഒന്ന് വിടടാ…അല്ല അവന്മാരൊക്കെ ക്ലാസ്സിൽ കേറിയോ.. “
ഞാൻ അവനെ നോക്കി ചോദിച്ചു
” പിന്നല്ലാണ്ട് അഭിക്ക് ലാബാണെന്ന് പറഞ്ഞ് അവൻ ആദ്യേ പോയി… കുറച്ചു നേരം കൂടി ഇവിടെ ഇരുന്ന് ബാക്കി രണ്ടും പോയി അതോടെ ഒരു മൈരൻ്റെ വാക്ക് കേട്ട് വെളുപ്പാകാലത്ത് ഇറങ്ങിപ്പുറപ്പെട്ട ഞാൻ വട്ടത്തിൽ ഊമ്പി പോസ്റ്റ്… “
അവൻ എന്നെ നോക്കി പല്ലിറുമികൊണ്ടത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിയടക്കാൻ പാടുപെട്ടു…
” അത് പോട്ടെ എന്താ പ്ലാൻ അവളെ തപ്പണ്ടെ… “
പെട്ടെന്ന് ഒരു ചിരിയോടെ ഞാൻ പ്രധാന കാര്യത്തിലേക്ക് കടന്ന് അവനോട് ചോദിച്ചു..
” ഊമ്പിക്കോ… ആദ്യം പറഞ്ഞ ബിയറ് വാങ്ങി വാ… എന്നിട്ട് ബാക്കി നോക്കാം…അല്ലേലെ പാതി നീ മുഞ്ചിച്ചല്ലോ… “
അവൻ എന്നെ നോക്കി ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു
” അത് നമുക്ക് അവന്മാര് വന്നിട്ട് ആക്കാം… ഇപ്പൊ തൽക്കാലം വാ നമ്മുക്ക് അവളെ തപ്പാലോ… “
ഞാൻ വീണ്ടും അവനെ നോക്കി ചോദിച്ചു…
” ഒരണ്ടയും നടക്കില്ല…നിന്റെ ഊമ്പിക്കൽ ഇന്നെനി വേണ്ട… “
അവൻ കട്ടായം പറഞ്ഞ് മതിലിൽ നിന്നിറങ്ങി…
” എൻ്റെ പൊന്നു മൈരേ…ഇന്നാ പിടി…വാക്ക് പറഞ്ഞ വാക്കാണ്… ഇനിയെങ്കിലും ഒന്ന് കൂടെ വാ… “
ബിയർ വാങ്ങാൻ ഞാൻ കയ്യിൽ കരുതിയ പൈസ അവന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു
” ആ അങ്ങനെ വഴിക്ക് വാ…എന്നാ പോവാം…അവളെ കണ്ടെത്തിയിട്ടെ ബാക്കി കാര്യമുള്ളൂ… “
കയ്യിൽ നിന്നും പൈസ വാങ്ങി അവനെന്നെ നോക്കി ചിരിച്ചുകൊണ്ടതും പറഞ്ഞ് നടക്കാൻ തുടങ്ങി പിന്നാലെ ഞാനും…
അങ്ങനെ കൂറേ ഡിപ്പാർട്ട്മെൻറ് കയറി എവിടെയും അതിനെ കണ്ടില്ല… നാളത്തെ കോളേജ് ഡേയുടെ കാര്യം പറയാൻ എന്ന വ്യാജേണ കുറേ ക്ലാസിലും കയറി നോക്കി..നോ രക്ഷ…
” എൻ്റെ പൊന്നു മോനെ…വല്ല സ്വപ്നമായിരുന്നോ ആ പെണ്ണ്… കാണാനില്ലല്ലോ എവിടേം… “
