“അമ്മയുടെ പേരെന്താ…..”
ഒരു സൗഹൃദ സംഭാഷണത്തിനെന്നപോലെ അവരുടെ മുൻവശത്തെ ബെഞ്ചിലേക്ക് ഇരുന്ന അഭിരാമി ചോദിച്ചു….അവളുടെ കണ്ണുകൾ ദേവാൻഷിന്റെ കണ്ണുകളിൽ കോർത്തു തങ്ങികിടന്നു
“അമ്മയുടെ പേര് നന്ദിനി….”അൻഷ് പറഞ്ഞു
“ആഹാ അമ്മ എവിടെയാ ഇപ്പൊ…. ഡൽഹിയിൽ ആണോ….”
“…. അമ്മ…. അമ്മ മരിച്ചുപോയി….”
അൻഷ് പറഞ്ഞതും അഭിരാമി ഞെട്ടി…. ആദ്യത്തെ ദിവസം മനുവിനോട് പറഞ്ഞത് അവളോർത്തു,….
ദക്ഷ തന്റെ ബാഗിന്റെ വള്ളിയിൽ അമർത്തി ഞെരിച്ചു…. എന്തിനോ അവളുടെ കണ്ണുകൾ കനൽ വീണതുപോലെ നീറി പുകഞ്ഞു… ജീവിതത്തിൽ ജന്മം നൽകിയവളെയും പ്രണയിച്ചവളെയും നഷ്ടമായ ഒരുവനാണ് മുന്നിലെന്ന് ഓർക്കേ ഹൃദയം പിടഞ്ഞു…. ദക്ഷ സുധർമ്മയെ ഓർത്തു, ഒരുനിമിഷം അമ്മയില്ലാത്ത ഒരു കാലം ഉള്ളിലൂടെ കടന്നുപോയതും അവളൊന്ന് ഏങ്ങി….അറിയാതെപോലും അമ്മ ഇല്ലാത്ത കാലം സങ്കല്പിക്കാൻ കഴിയില്ലെന്ന സത്യം ദക്ഷായണി തിരിച്ചറിഞ്ഞു
മനുവും ആൽവിനും എഴുത്ത് നിർത്തി വേദനയോടെ അവരെ ശ്രദ്ധിച്ചു….
“സോറി ഞാൻ പെട്ടെന്ന്…..അന്ന് മനുവിനോട് പറഞ്ഞതല്ലേ…. ഞാനത്….പെട്ടെന്ന് ഓർത്തില്ല…..”
അഭിയുടെ ശബ്ദം വളരെവേഗം നേർത്തുപോയി…
“ഏയ്… നീയിങ്ങനെ ഡെസ്പ് ആവേണ്ട ആവശ്യമൊന്നുമില്ല…. അമ്മ പോയിട്ടിപ്പൊ പത്തുകൊല്ലം കഴിഞ്ഞു….”
അവൻ വളരെ ലാഘവത്തോടെ പറഞ്ഞു…
ക്ലാസ്സിൽ ടീച്ചർ കയറിയതും അഭിരാമി എഴുന്നേറ്റു ദക്ഷയുടെ അടുത്തുപോയി മുഖം കുനിച്ചിരുന്നു…. ഹൃദയത്തിൽ ആരോ ഒരു ഭാരം എടുത്തുവച്ച പ്രതീതി ആയിരുന്നു ദക്ഷക്ക്….അവൾ മുഖം ചരിച്ചു അൻഷിനെ നോക്കി….
ചുമരിൽ ചാരി, പെൻ സ്പിൻ ചെയ്തുകൊണ്ട് ക്ലാസ്സിൽ ശ്രദ്ധയോടെ ഇരിക്കുകയാണ്… കണ്ണുകൾക്ക് പുറമെ നനവില്ലെങ്കിലും അവന്റെ ഹൃദയം കരയുന്നത് ദക്ഷ കേട്ടു…അവൾക്ക് ആശ്ചര്യം തോന്നി…. താനിങ്ങനെ അല്ല….
അഹങ്കാരിയും ദേഷ്യക്കാരിയുമായ ദക്ഷ അന്നാദ്യമായി മറ്റൊരു ആത്മാവിന്റെ തേങ്ങൽ തിരിച്ചറിഞ്ഞു….
പത്തുവർഷം മുമ്പെന്നു പറയുമ്പോ ദേവാൻഷിന് അന്ന് ഒമ്പതോ പത്തോ വയസുണ്ടാകും….പ്രായവും പക്വതയും ആകാത്തൊരു കുട്ടി എങ്ങനെയാവും അന്ന് പ്രതികരിച്ചിട്ടുണ്ടാവുക…. മുന്നിൽ വെള്ളമൂടി കിടക്കുമ്പോഴും അമ്മ എഴുന്നേൽക്കും എന്നൊരു പ്രതീക്ഷ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നിരിക്കില്ലേ
.
.
.
കോളേജിന് പിന്നിലെ ചെമ്പകമര ചുവട്ടിൽ ചാരി ദക്ഷായണി നിന്നു… ചെമ്പകപൂക്കളെ തഴുകിയിറങ്ങി സൂര്യകിരണങ്ങൾ അവളുടെ മൂക്കുത്തിയിൽ തട്ടി തിളങ്ങി….
ഏതൊരു കോളേജിലും ഉള്ളതുപോലെ, ആ ഭാഗം കോളേജ് പ്രണയങ്ങളുടെ ആവാസകേന്ദ്രം ആയിരുന്നു…. കുറച്ചപ്പുറം അഭിരാമിയും, ആ കോളേജിൽ തന്നെ പിജി ചെയ്യുന്ന അവളുടെ കാമുകൻ ആദർശും വലിയ സംസാരത്തിൽ മുഴുകി നിൽക്കുന്നത് കണ്ട് ദക്ഷായണി നെടുവീർപ്പിട്ടു….കോളേജിൽ ആകെയുള്ള രണ്ടു സുഹൃത്തുക്കളാണ് അഭിരാമിയും രേണുകയും, രേണുക ഒരു ഫാമിലി ട്രിപ്പിൽ എറണാകുളത്താകെ കറങ്ങി നടക്കുകയാണ്…
മടുപ്പോടെ നോക്കി നിൽക്കെ അഭിരാമിയുടെ ചുംബന ലഹള കണ്ട് ദക്ഷ മുഖം കുനിച്ചു….അവിടത്തെ സാധാരണമായ കാഴ്ചകളെങ്കിലും, അവൾക്ക് കാലിന്റെ പെരുവിരൽമുതൽ ശിരസ്സിലെ മുടിനാരുകളിൽ വരെ നേർത്തൊരു മരവിപ്പ് കയറി പടർന്നു…. ഇവറ്റകൾക്ക് വേറെ എവിടെയെങ്കിലും പോയി ചെയ്തൂടെ ഇതൊക്കെ…
“ഓപ്പൺ പ്ലേസിലെ റൊമാൻസ് ഒക്കെ വേറെ വൈബ് ആണെന്നെ…”
പെട്ടെന്ന് പിന്നിലൊരു ശബ്ദം കേട്ട് ദക്ഷ തിരിഞ്ഞു നോക്കി….കൈയിൽ ഒരു ചുവന്ന റോസാപ്പൂവുമായി ദേവാൻഷ് അവളുടെ മുമ്പിലേക്ക് വന്നു… ഒരുവേള അവളുടെ കണ്ണുകൾ അവന്റെ കൈയിലെ പൂവിലേക്ക് തങ്ങി നിന്നു…അവനത് അവൾക്ക് നീട്ടി….
“എനിക്കോ….”
ദക്ഷ സംശയത്തോടെ ചോദിച്ചു
“Ofcource dear…”
അൻഷ് പറഞ്ഞതും ദക്ഷ അതുവാങ്ങി മണത്തുനോക്കി.. മ്മ്ഹ്…. തലച്ചോറിൽ ലഹരി പടർത്തുന്നത്ര ഗന്ധം…
“പ്രണയത്തിന്റെ ഗന്ധം….”
ദേവാൻഷ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു
