“ഏഹ് എന്താ….”
ദക്ഷയുടെ കണ്ണുകൾ ഇടഞ്ഞു…
“റോസാ പൂക്കൾക്ക് പ്രണയത്തിന്റെ ഗന്ധമാണെന്ന്….”
അൻഷ് ഒന്നുകൂടെ വ്യക്തമാക്കി….. ദക്ഷ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി…. ആ കണ്ണുകളിൽ തനിക്ക് അപരിചിതമായൊരു വികാരത്തിന്റെ തിളക്കം ദക്ഷായണി കണ്ടു….
“ദക്ഷായണി എന്താ ആരെയും പ്രേമിക്കാത്തത്?….”
ദേവാൻഷ് ചെമ്പകമരത്തിന്റെ വേരിൽ ഇരുന്നുകൊണ്ട് ദക്ഷയെ നോക്കി
“അത്രക്ക് ഫ്രണ്ട്ലി ആയിട്ടുള്ള സംസാരമൊന്നും വേണ്ട….”
ദക്ഷ പുച്ഛത്തോടെ ചുണ്ടുകോട്ടി
“ഓഹ് പ്ലീസ്….വെറുതെ പറ….”
“എനിക്കറിയില്ല….. നിനക്കിപ്പൊ എന്തിനാ അത് അറിഞ്ഞിട്ട്?…”
“പ്രണയവിരോധി ആണോന്ന് അറിയാൻ…..”
“പോടാ….”
ദക്ഷ ശബ്ദമുയർത്തി കൈകൊണ്ട് ഇടിക്കുന്നതുപോലെ ആക്ഷൻ കാണിച്ചു
“നിന്റെ ഈ കുഞ്ഞുകൈകൊണ്ട് എന്നെ എത്ര വേദനിപ്പിക്കും….”
അൻഷ് ദക്ഷയെ പുഞ്ചിരിയോടെ നോക്കിയിരുന്നു ….. വീശിയ നേർത്ത ചൂടുകാറ്റിൽ അവന്റെ നീളൻ മുടിയിഴകൾ കണ്ണുകളിലേക്ക് പാറി വീഴുന്നത് ദക്ഷ കൗതുകത്തോടെ കണ്ടു…. അൻഷിന് Sharp jawline ആണ്… ഒപ്പം കവിളുകളിൽ വിരിഞ്ഞു നിൽക്കുന്ന നുണക്കുഴികളും….
ഇത്രയും ഭംഗിയുള്ള ഒരുവനെ താൻ ഇന്നോളം കണ്ടിട്ടില്ലെന്ന് ദക്ഷായണിയുടെ ബോധ മനസ്സ് സമ്മതിച്ചു….
“ദച്ചുസ്… പോകാം….”
അഭിരാമി ചാടി തുള്ളി അവരുടെ അടുത്തേക്ക് വന്നു… ദക്ഷയുടെ കൈയിലെ പൂവും അടുത്തിരിക്കുന്ന ദേവാൻഷിനെയും കണ്ട് അവൾ സംശയാലുവായി
“നിങ്ങൾ സെറ്റ് ആയോ….”
അഭിരാമി അതിശയിച്ചു
“നീ ഇങ്ങോട്ട് വന്നേ….”
ദക്ഷ ദേഷ്യത്തോടെ അഭിരാമിയുടെ കൈയിൽ പിടിച്ച് വലിച്ചു ക്ലാസ്സിലേക്ക് നടന്നു… ഇരുവരും നടന്നകലുന്നത് നോക്കി ദേവാൻഷ് ചിരിച്ചു…
അന്ന് വീണ്ടും ക്ലാസ്സ് ആരംഭിച്ചു എങ്കിലും ദേവാൻഷിന്റെ സ്ഥാനം ശൂന്യമായിരുന്നു….എല്ലാ ദിവസവും ഉച്ചക്ക് ശേഷം ഇവനിതെവിടെയാണ് പോകുന്നതെന്ന് ദക്ഷ ആലോചിച്ചു
.
.
.
.
അന്ന് വൈകുന്നേരം ദക്ഷക നിലയത്തിൽ എത്തിയ ദക്ഷായണി അടുക്കളയിലേക്ക് ഓടി….പാത്രം കഴുകിക്കൊണ്ട് നിൽക്കുകയായിരുന്ന സുധർമ്മയുടെ പിന്നിലൂടെ കെട്ടിപ്പിടിച്ചു…അമ്മയൊന്ന് ഏങ്ങി, കൈയിലുണ്ടായിരുന്ന പാത്രം ബേസിനിലേക്ക് വീണുപോയി….
“എന്താടി നിനക്ക്…. മനുഷ്യനങ്ങ് പേടിച്ചുപോയല്ലോ….”
“I love you amma…”
അവൾ തന്റെ കവിൾതടം അവരുടെ പുറത്ത് ചേർത്തുവച്ചു….സുധർമ്മ ദക്ഷയെ അടർത്തി മാറ്റി അവൾക്കുനേരെ തിരിഞ്ഞു
“രണ്ടിനും എന്താ പറ്റിയത്…. ഒരുത്തൻ വെള്ളിയാഴ്ച മുറിയിൽ കയറി വാതിൽ അടച്ചതാ…. അതങ്ങനെയൊന്ന്…അതിന്റെ കാര്യം പോട്ടേന്ന് വക്കാം… നിനക്കിന്ന് എന്തുപറ്റി….”
“ഒന്നുമില്ല… വെറുതെ സ്നേഹം വന്നതാ…..”
“ആയിക്കോട്ടെ…. പോയി കുളിച്ചു ഡ്രസ്സൊക്കെ മാറി വാ…. ഫ്രിഡ്ജിൽ ഷേക്ക് ഉണ്ടാക്കി വച്ചിട്ടുണ്ട്……”
“മ്മ്ഹ്ഹ് ദേ വരുന്നു….”
ദക്ഷ മുകളിലേക്കുള്ള പടികൾ ഓടിക്കയറി…. മുറിയിലേക്ക് പോകുന്നതിനിടയിൽ അവൾ ദക്ഷകിന്റെ മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറി….
മുറിയുടെ ഒരുവശത്തുള്ള പേർസണൽ കമ്പ്യൂട്ടറിൽ ദക്ഷക് എന്തോ കാര്യമായ തിരച്ചിലിൽ ആയിരുന്നു….
“നിന്റെ ഡിപ്രെഷൻ തീർന്നോ….”
മുറിയിലെ ലൈറ്റ് ഓൺ ചെയ്തുകൊണ്ട് ദക്ഷായണി പരിഹാസത്തോടെ ചോദിച്ചു…. അന്ന് ദേവാൻഷിന്റെ അടി കിട്ടിയതിനുശേഷം മുറിയിൽ കയറിയ അവൻ ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല..
ദക്ഷക് പിന്നിലേക്ക് തല നെളിച്ചു അവളെ നോക്കി, പിന്നെ കൈയിലിരുന്ന മൊബൈൽ ദക്ഷക്കു നീട്ടി…അത് നാലായിരത്തോളം followers ഉള്ള ഒരാളുടെ ഇൻസ്റ്റാഗ്രാം പ്രൈവറ്റ് പ്രൊഫൈൽ ആയിരുന്നു….
“ദേവാൻഷ് ഹർഷവർദ്ധൻ….”
ആ പ്രൊഫൈൽ ഉടമസ്ഥന്റെ നാമം ദക്ഷായണി മന്ത്രിച്ചു….താഴേക്ക് പോകുന്തോറും ദേവാൻഷിന്റെ പല പോസിലെ മനോഹരമായ ഫോട്ടോസ് അവൾ കണ്ടു…
