“ഇത്…?…”
ദക്ഷ സംശയത്തോടെ ദക്ഷകിനെ നോക്കി
“ദേവാൻഷ് ഹർഷവർദ്ധൻ…. ഡൽഹി പോലീസ് കമ്മീഷണർ ഹർഷവർദ്ധന്റെ ജീവനോടെയുള്ള ഒരേയൊരു മകൻ…..”
“കമ്മീഷണറുടെ മകനോ….”
ദക്ഷ അത്ഭുതംകൂറി…
“അതെ…. എന്നെ ഇന്ന് ഫോളോ ചെയ്തു,…..നീ ഇത് നോക്കിക്കേ…”
അവൾക്ക് കമ്പ്യൂട്ടറിന്റെ സ്ക്രീൻ കാണാൻ പാകത്തിന് ദക്ഷക് സൈഡിലേക്ക് നീങ്ങിയിരുന്നു…. പത്തുവർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കൊലപാതകത്തിന്റെ ഡോക്യുമെന്ററി ആയിരുന്നു ആ സ്‌ക്രീനിൽ….
രാജ്യത്തെ നടുക്കി കൊലപാതകങ്ങൾ…. ഡൽഹി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഹർഷവർദ്ധന്റെ ഭാര്യ നന്ദിനി, അവരുടെ ഗർഭിണിയായിരുന്ന മൂത്തമകൾ ദേവാൻഷി എന്നിവരാണ് കൊല്ലപ്പെട്ടത്….
അതിന്റെ തലക്കെട്ട് വായിച്ച ദക്ഷയുടെ ശരീരം വിറങ്ങലിച്ചു….
“അവന്റെ പ്രൊഫൈലിൽ കമ്മീഷണറുമായി ഉള്ളൊരു ഫോട്ടോ കണ്ടു സംശയം തോന്നി google നോക്കിയതാ… അപ്പോഴാ ഈ ഡോക്യുമെന്ററി കണ്ണിൽ പെട്ടത്….”
“അവന്റെ അമ്മയെ കൊന്നതാണോ….”
ദക്ഷക്ക് ഉൾക്കിടിലം അനുഭവപ്പെട്ടു…..ദക്ഷക് ദക്ഷായണിയെ നോക്കി…. അവന്റെ ഉള്ളിൽ അന്നത്തെ ദേവാൻഷിന്റെ ചോദ്യം പ്രതിധ്വനിച്ചു… നീ എത്രപേരെ കൊന്നിട്ടുണ്ട്?….. ഞാൻ കൊന്നിട്ടുണ്ടെന്നും, കൊല്ലാൻ മടിയില്ലാത്ത ഒരുവനാണ് താനെന്നും ദേവാൻഷ് അന്ന് പറയാതെ പറഞ്ഞിരുന്നു
“he is something Else…. അവനുമായി ഇഷ്യൂ ഒന്നും ഉണ്ടാക്കരുത്…..”
ഉള്ളിലൂടെ കടന്നുപോയ ഓർമ്മയിൽ ദക്ഷക് ഭയന്ന ശബ്ദത്തിൽ പറഞ്ഞു
“ഇത് തന്നെയല്ലേ ഞാനും നിന്നോട് അന്ന് പറഞ്ഞത്…. അപ്പൊ നിനക്ക് അവന്റെ കൈ ഒടിച്ചേ അടങ്ങു….”
ദക്ഷ അവന്റെ മുറിവിട്ടിറങ്ങി തന്റെ മുറിയിലേക്ക് പോയി….അവൾ വസ്ത്രങ്ങൾ മാറി ഫ്രഷായി, ഒരു ത്രീഫോർത്തും ബനിയനും എടുത്തിട്ട് കട്ടിലിലേക്ക് കമിഴ്ന്നുകിടന്നു….
മൊബൈലെടുത്ത് ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്തു…. അവൾക്കും പുതിയൊരു follower ഉണ്ടായിരുന്നു…. ദേവാൻഷ് ഹർഷവർദ്ധൻ…. പ്രൈവറ്റ് അക്കൗണ്ട് ആണ്…. ദക്ഷ request അയച്ചു…. നിമിഷങ്ങൾക്കകം റിക്വസ്റ്റ് അക്‌സെപ്റ് ആയതും അവളുടെ കണ്ണുകൾ വിടർന്നു….. ദക്ഷ ആദ്യം അവന്റെ സ്റ്റോറി ഓപ്പൺ ചെയ്തു…. രണ്ടോ മൂന്നോ വയസുള്ള ഒരു കുഞ്ഞിനെയും മടിയിൽ എടുത്തുവച്ചിട്ടുള്ള ഒരു സെൽഫി ആയിരുന്നു സ്റ്റോറി….
പെട്ടെന്ന് ദക്ഷയുടെ കാതിലൂടെ ഒരു കുഞ്ഞിന്റെ ശബ്ദം കടന്നുപോയി….ദേവാൻഷിന്റെ ഫോണിലേക്ക് അറിയാതെ കൈതട്ടി കാൾ പോയ ദിവസം അപ്പുറം കേട്ട ഒരു കുഞ്ഞിന്റെ ശബ്ദം… ആ ഓർമ്മയിലിരിക്കെ വാട്സാപ്പിൽ ദേവാൻഷിന്റെ നമ്പറിൽനിന്നും ഒരു മെസ്സേജ് വന്നു…
“ഹേയ് ബ്യൂട്ടി….”
മെസ്സേജ് കണ്ട് ദക്ഷയുടെ മുഖം തെളിഞ്ഞു
“ഉം എന്താ??…”
അവളല്പം വെയിറ്റിട്ട് റിപ്ലൈ അയച്ചു….
“ഇത് ഐണു അല്ലെ?? 😜…….”
അവന്റെ ചോദ്യം കേട്ട് ദക്ഷ ഞെട്ടി… അമ്മ കുഞ്ഞിലേ വിളിക്കുന്നപേരായിരുന്നു അത്…. പിന്നെപ്പോഴോ അത് നിന്നു….
“നിനക്ക് ഈ പേര് എങ്ങനെ അറിയാം….”
“അതൊക്കെ അറിയാം….ഞാനിനി അങ്ങനെ വിളിച്ചോട്ടെ….ഐണുന്ന്….”
“വേണ്ട…..”
ദക്ഷ കട്ടായം പറഞ്ഞു…. മെസ്സേജ് seen ആയെങ്കിലും പിന്നെ അവന്റെ ഭാഗത്തുനിന്നും മെസ്സേജ് ഒന്നുമുണ്ടായില്ല…. അവൾക്ക് ചെറിയ നിരാശ തോന്നി….
“പോയോ….”
നഖം കടിച്ചുകൊണ്ട് ദക്ഷ വീണ്ടും മെസ്സേജ് അയച്ചു…
“ഇല്ല ഐണുസെ…. ഞാൻ അടുപ്പത്ത് ഒരു സാധനം വച്ചിരുന്നു, നോക്കാൻ പോയതാ….”
“ഓഹ്….”
“നീ കഴിച്ചോ?….”
“അതൊക്കെ നീ അന്വേഷിക്കുന്നതെന്തിനാ….”
ദക്ഷ ടൈപ്പ് ചെയ്തയച്ചു….
Msg സീൻ ചെയ്തതിനുശേഷം അപ്പുറം നിശബ്ദമായി….
ശെ അങ്ങനെ ചോദിക്കണ്ടായിരുന്നു….ചെറിയ ടെൻഷനോടെ ദക്ഷ ഒരുവട്ടംകൂടെ msg അയക്കാൻ തുടങ്ങിയെങ്കിലും അൻഷ് ഓൺലൈനിൽ നിന്നും പോയിരുന്നു….
.
.
