“ഏതാടാ അവൻ…..”
വന്നു വീണവനെ എല്ലാവരുംകൂടെ പിടിച്ചെഴുന്നേൽപ്പിച്ചു….
“ഏതോ ഒരുത്തൻ….ജൂനിയറാ….. അകത്ത് കേറാൻ പറ്റില്ലെന്ന് പറഞ്ഞപ്പോ എന്നെ ചവിട്ടി….”
അവൻ നെഞ്ചിൽ തടവി പറഞ്ഞതും സീനിയേഴ് എല്ലാവരും ഇറങ്ങി അൻഷിന്റെ മുന്നിലേക്ക് വന്നു….അങ്ങും ഇങ്ങുമായി നിന്ന പെൺകുട്ടികളും ആൺകുട്ടികളും പ്രാക്റ്റീസ് നിർത്തി അവരെ നോക്കി….
“നീയേതാടാ…”
അവരിൽ ഒരാൾ അൻഷിനെ നോക്കി ചോദിച്ചു….അവനൊന്നും മിണ്ടാതെ വായിലെ മിഠായി നുണഞ്ഞുകൊണ്ട് ആ ഹാളിലാകെ കണ്ണോടിച്ചു…..ഏറ്റവും പിന്നിലൊരു കസേരയിൽ കാലുകയറ്റിവച്ച് ഇരിക്കുന്ന ദക്ഷയെ കണ്ടതും ദേവാൻഷിന്റെ കണ്ണുകൾ വിടർന്നു…. My cutie,beauty,sweety, hotie girl… അവൻ പിറുപിറുത്തു
“നിനക്കെന്താടാ ചെവി കേൾക്കില്ലേ….”
സീനിയേഴ്‌സിൽ ഒരുത്തൻ ദേഷ്യത്തോടെ കൈയ്ച്ചുരുട്ടി ദേവാൻഷിന്റെ മുഖത്ത് ഇടിക്കാൻ ഓങ്ങി, അടുത്ത സെക്കൻഡിൽ അലറി വിളിച്ചുകൊണ്ട് അവൻ കാലിടുക്കിൽ കൈപൊത്തിപിടിച്ചു, നിലത്തേക്ക് വീണു,….
“Balls treatment….”
ചവിട്ടുകൊണ്ട് നിലത്തു വീണവനെ നോക്കി അൻഷ് ചിരിച്ചു….
“തല്ലി കൊല്ലടാ പന്നിയെ….”
ഒരുവൻ അലറി വിളിച്ചു…. പിന്നാലെ സീനിയേഴ്‌സ് കൂട്ടമായി അൻഷിന്റെ നേരെ പാഞ്ഞു…. ദക്ഷ മനഃപൂർവം എഴുന്നേൽക്കാതെ അവരെ വീക്ഷിച്ചു… അവന്റെ ചുവടുകൾ, ഫൈറ്റിങ് സ്റ്റൈൽ….എല്ലാം അവൾക്ക് കാണണമായിരുന്നു…
“ചേട്ടാ…. അവനാ ദക്ഷകിനെ തല്ലിയത്…..”
ഫിസിക്സിലെ ഒരുത്തൻ പിന്നിൽ നിന്നും ഉറക്കെ വിളിച്ചുപറഞ്ഞു…. ദേവാൻഷിന്റെ മുന്നിൽ എത്തിയവരെല്ലാം നിശ്ചലമായി, ഞൊടിയിടയിൽ അവരുടെ ഉള്ളിൽ ഭയം നിറഞ്ഞു…. ഓരോരുത്തരായി പിന്നോട്ട് നീങ്ങി…
ദക്ഷ ചാടിയെഴുന്നേറ്റു, ആ വിളിച്ചുപറഞ്ഞവനെ ദേഷ്യത്തിൽ നോക്കി….നായിന്റെ മോൻ
അൻഷ് ഓടിചാടി ദക്ഷയുടെ മുന്നിൽ വന്നു…
“എന്താടാ നിനക്ക്….”
അവൾ ദേഷ്യത്തിൽ ചോദിച്ചു…
“ഐണു എന്താ ക്ലാസ്സിൽ കയറാത്തെ??…”
“എന്നെ അങ്ങനെ വിളിക്കരുത്….”
ദക്ഷ ശബ്ദമുയർത്തി
“ഐണു….”
“അങ്ങനെ വിളിക്കരുത്….”
“ഐണു……….”
അവൻ നീട്ടി വിളിച്ചു….
“എനിക്കിഷ്ടമല്ല…”
“ഐണു….”
“ഞാൻ ഇടിക്കും….”
“ഐണു…”
“കാര്യം പറ….”
ദക്ഷ സഹികെട്ടു
“നീയില്ലാതെ ക്ലാസ്സ് നല്ല ബോറിങാ….നീയിവിടെ എന്താ പണി….”
“Arts ഡേക്ക് എനിക്ക് dance ഉണ്ട്….”
“ഗ്രൂപ്പ് ഡാൻസോ…..”
“അല്ല duet… ദേ അവനുമായി….”
അവളൊരു സീനിയറിനെ ചൂണ്ടി കാണിച്ചു…. അൻഷ് അവനെയൊന്ന് തറപ്പിച്ചു നോക്കി…
“ഓഹ്… എന്നാ ശരി നടക്കട്ടെ….”
അൻഷ് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ദക്ഷ അവന്റെ കൈയിൽ പിടിച്ചു….
“നീയെന്താ വന്നത്..?”
“നീ ഡൌൺ ആയതുപോലെ തോന്നി….are you okay…”… അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു…. ദക്ഷായണിയുടെ മുഖം ചുവന്നു….രാത്രിയിലെ സ്വപ്നം ഓർമ്മയിലെത്തിയതും അവൾ കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു… അവനിൽ നിന്നും മുഖം മാറ്റി
“എനിക്ക്…..എനിക്ക് ഒരു കുഴപ്പവും ഇല്ല…”
“പിന്നെന്തിനാ എന്നെ ചവിട്ടിയത്….”
അവൻ തന്റെ ഹൂഡിയിലെ കാലടയാളത്തിലേക്ക് ചൂണ്ടി കാണിച്ചു….
“ഇതിപ്പോ നീ ചവിട്ടി അഴുക്കാക്കുന്ന മൂന്നാമത്തെ ഡ്രസ്സ് ആണിത്….. അതോ നാലോ… അല്ല മൂന്നാണെന്നാ തോന്നുന്നത്….”
“നീ പോടാ…. ഇനിയും ഞാൻ ചവിട്ടും….”
“ആഹ് ചവിട്ടിക്കോ…..അതിനുമുമ്പ് എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്….. കോളേജിന് പുറത്തേക്ക് വരാമോ….”
“എന്തേലും പറയാനുണ്ടെങ്കിൽ ഇവിടെവച്ച് പറ….”
“ഇവിടെയോ….”
അൻഷ് ചുറ്റും നോക്കി…. കുട്ടികളെല്ലാരും തങ്ങളെ ശ്രദ്ധയോടെ നോക്കിനിൽക്കുകയാണ്…..ദേവാൻഷ് ഒന്ന് നിശ്വസിച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി….
