“….എനിക്ക് നിന്നെ ഇഷ്ടമാണ്…..ഇത്രവേഗം പറയണമെന്ന് കരുതിയതല്ല….പക്ഷെ ഓപ്പോസിറ്റ് ഉള്ള ആളുടെ ഫീലിംഗ്സ് അറിയാതെ പിന്നാലെ നടന്നിട്ട് അവസാനം tragedy ആയാൽ നല്ല ബോറാ….
നിനക്ക് അങ്ങനെ എന്തെങ്കിലും എന്നോട് ഉണ്ടെങ്കിൽ, like എന്തെങ്കിലും ഫീലിംഗ്സ് അല്ലെങ്കിൽ താല്പര്യം ഉണ്ടെങ്കിൽ… Please let me know….”
ദേവാൻഷ് ഒരു മറുപടിക്ക് എന്നപോലെ ദക്ഷയെ നോക്കി…. തന്റെ നോട്ടങ്ങളും മറ്റും മറ്റൊരു അർത്ഥത്തിൽ അവളെ അസ്വസ്ഥതമാക്കുന്നു എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ ഉടലെടുത്തിരുന്നു…..ഡൽഹിയിലെ തികച്ചും ഹൈക്ലാസ്സ് യൂണിവേഴ്സിറ്റിയിൽ മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കൊപ്പം പഠിച്ച ദേവാൻഷിന്റെ ഹൃദയം മറ്റൊരു തലത്തിൽ ചിന്തിച്ചു…..
പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ ദക്ഷ പതറി…
“ഏഹ് എനിക്കൊരു ഫീലിങ്‌സും ഇല്ല… നീ പോടാ….”
ദക്ഷ വേഗം അവന്റെ മുന്നിൽ നിന്നും ഒഴിഞ്ഞുമാറി, ഹാളിന്റെ ഡോർ തുറന്ന് ഇറങ്ങിപ്പോയി…..ദേവാൻഷ് നെടുവീർപ്പോടെ മുകളിലേക്ക് മുഖം ഉയർത്തി അല്പനേരം നിന്നു….
“ആരാടാ arts day കോർഡിനേറ്റർ….”അവൻ ഉറക്കെ ചോദിച്ചു….
“ഞാനാ…”
ഒരു തേർഡ് ഇയർ പെൺകുട്ടി അവന്റെ അടുത്തേക്ക് ഓടിവന്നു….
“Arts day ക്ക് എന്റെ ഒരു പ്രോഗ്രാം കൂടെ എഴുതിക്കോ…..violin performance by ദേവാൻഷ് ഹർഷവർദ്ധൻ”
തുടരും….
